നിലമ്പൂർ: പന്തീരായിരം മലനിരകളിൽ പെയ്ത കന്നത്തമഴയിലും ഉരുൾപൊട്ടലിലും ചാലിയാർ കരകവിഞ്ഞു. നിലമ്പൂർ കെ എൻ ജി റോഡിൽ ജനതപ്പടിയിൽ വെള്ളംകയറി. പ്രദേശത്തെ ജനങ്ങളെ മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുന്നു. ചാലിയാറിന് കുറുകെയുള്ള മുണ്ടേരി വാണിയമ്പുഴ തൂക്കുപാലം ഒലിച്ചുപോയി. പാലം തകർന്നതുമൂലം അഞ്ചോളം ആദിവാസി കോളനി നിവാസികളുടെ ഏകയാത്ര മാർഗം ഇല്ലാതായി. എടക്കര മുപ്പിനി,ചുങ്കത്തറ മുട്ടിക്കടവ് പാലങ്ങൾ വെള്ളത്തിനടയിലായി. പൊന്നാനിയിൽ നിന്നുള്ള മത്സ്യ തൊഴിലാളികൾ ചാലിയാർ തീരത്ത് ഉള്ളവരെ മാറ്റി പാർപ്പിക്കുകയാണ്. പ്രദേശത്ത് കനത്ത കാറ്റും മഴയും തുടരുകയാണ്. വൈദ്യുതി ബന്ധം പൂർണമായി തകർന്നു.
റിപ്പോർട്ട് : കൃഷ്ണപ്രസാദ്