തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1195 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. 1234 ഇന്ന് സംസ്ഥാനത്ത് പേര്‍ക്ക് രോഗമുക്തി ഉണ്ടായിഇന്ന് 971 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 79 . വിദേശത്തുനിന്ന് 66 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 125 പേര്. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 7 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :
തിരുവനന്തപുരം 274 , മലപ്പുറം 167 , കാസറഗോഡ് 128 , എറണാകുളം 120 , ആലപ്പുഴ 108 , തൃശൂര്‍ 86 , കണ്ണൂര്‍ 61 , കോട്ടയം 51 , പാലക്കാട് 41 , കോഴിക്കോട് 39 , ഇടുക്കി 39 , പത്തനംതിട്ട 37 , കൊല്ലം 30 , വയനാട് 14.
സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 515 ആയി. കഴിഞ്ഞ 24 മണിക്കൂറിനകം 25,906 സാമ്പിളുകള്‍ പരിശോധിച്ചു. 1,47,074 പേരാണ് നിരീക്ഷണത്തിലുള്ളത്. 11,167 പേര് ആശുപത്രികളില്‍. ഇന്നു മാത്രം 1,444 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിപ്പോർട്ട് : അരുൺകുമാർ
തിരുവനന്തപുരം