Author: News Desk

മലപ്പുറം: കനത്ത മഴയില്‍ മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ ജലനിരപ്പുയരുന്നു. ചാലിയാറിലും പോഷക നദികളിലും ജലനിരപ്പ് ഉയര്‍ന്നു. ജാഗ്രതാ മുന്നറിയിപ്പുമായി അഗ്‌നിശമന സേന രംഗത്തുണ്ട്. മഴ ശക്തമായതോടെ ചാലിയാര്‍ പുഴയിലും പോഷക നദികളായ കുതിരപുഴ, കരിമ്ബുഴ, പുന്നപുഴ, കലക്കന്‍ പുഴ, ചെറുപുഴ, കാരക്കോടന്‍ പുഴ, കാഞ്ഞിരപുഴ, കുറുവന്‍ പുഴ, കോട്ടപ്പുഴ എന്നിവിടങ്ങളിലെല്ലാം ആശങ്ക സ്യഷ്ടിച്ച്‌ ജലവിതാനം ഉയരുകയാണ്. നിലമ്ബൂര്‍ മേഖലയിലും നീലഗിരി താഴ്വാരങ്ങളിലും മഴ ശക്തമായതോടെയാണ് പുഴകളിലെ ജലനിരപ്പ് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വയനാട് പൂത്തുമലയിലും തമിഴ്‌നാട് ഗൂഡല്ലൂരിലും ദേവാലയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുഴയോര വാസികള്‍ ജാഗ്രത പാലിക്കണമെന്ന് അഗ്‌നിശമന സേന നിലമ്ബൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ ഗഫൂര്‍ ആവശ്യപ്പെട്ടു റിപ്പോർട്ട്‌ കൃഷ്ണ പ്രസാദ് ന്യൂസ്‌ ഡസ്ക്

Read More

തിരുവനന്തപുരം: ശ്രീരാമന്‍ നീതിയുടെയും ന്യായത്തിന്റെയും ധാര്‍മ്മിക ധൈര്യത്തിന്റെയും പ്രതീകമാണെന്ന് ശശി തരൂര്‍ എംപി. ഈ കെട്ടകാലത്ത് ആവശ്യം ഇത്തരം മൂല്യങ്ങളാണെന്നും ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലാകമാനം ഈ മൂല്യങ്ങള്‍ പകര്‍ന്നാല്‍ മതഭ്രാന്തിന് സ്ഥാനം ഉണ്ടാകില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഇതിനോടകം രംഗത്തെത്തിയത്. സൗഹൃദവും സാഹോദര്യവും ഉറപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ ഐക്യത്തിന്റെ ആഘോഷമാണ് ഭൂമി പൂജയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. രാമന്റെയും സീതാദേവിയുടെയും അനുഗ്രഹത്താല്‍ ഭൂമി പൂജ ചടങ്ങ് ദേശീയ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക ഒത്തുചേരലിന്റേയും അടിത്തറയായി മാറട്ടെയെന്നും അവര്‍ കുറിച്ചു. ഭഗവാന്‍ ശ്രീരാമന് ഐക്യവും സൗഹാര്‍ദ്ദവുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. രാമന് അന്തസ്സും മനുഷ്യത്വവുമാണ്. ധൈര്യവും സംയമനവുമാണ്. ബലഹീനര്‍ക്ക് ശക്തിയാണ്. രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും പ്രതീക്ഷിക്കുന്ന പ്രസ്താവനയാണ് പ്രിയങ്കാഗാന്ധി നടത്തിയതെന്നും…

Read More

പൂ​നെ: മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ശി​വാ​ജി​റാ​വു പാ​ട്ടീ​ൽ നി​ലാ​ങ്കേ​ക​ർ (89) അ​ന്ത​രി​ച്ചു. സ്വന്തം ​വ​സ​തി​യി​ൽ​വ​ച്ച് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യിരുന്നു അന്ത്യം. ജൂ​ലൈ 16ന് ​ഇ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രോ​ഗ ബാ​ധ​യെ തു​ട​ർ​ന്ന് പൂ​നെ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സം മു​ന്പാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. 1968 ൽ ​മ​ഹാ​രാ​ഷ്ട്ര എ​ജ്യൂ​ക്കേ​ഷ​ൻ ട്ര​സ്റ്റ് സ്ഥാ​പി​ച്ച​ത് ശി​വാ​ജി​റാ​വു​വാ​ണ്. 1985 മു​ത​ൽ 86 വ​രെ​യാ​യി​രു​ന്നു ശി​വാ​ജി​റാ​വു മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ത്.

Read More

ജമ്മുവും കാശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും ഉള്‍പ്പെടുത്തി പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിപാക്കിസ്ഥാന്‍. മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം ഭൂപടം പുറത്തിറക്കിക്കൊണ്ടുള്ള പത്രസമ്മേളനത്തില്‍ പാക്കിസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും ചരിത്രപരമായ ദിനമാണിത് എന്നാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രസ്താവിച്ചത്. കാശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടിയുടെ വാര്‍ഷികത്തലേന്നു തന്നെ ഇത്തരമൊരു ഭൂപടം പുറത്തിറക്കിയതിലൂടെ ഇന്ത്യയെ ചൊടിപ്പിക്കുക എന്നതുതന്നെയാണ് പാക്കിസ്ഥാന്‍റെ ഉദ്ദേശം എന്നു വിലയിരുത്തപ്പെടുന്നു. ലോകരാഷ്ട്രങ്ങള്‍ക്കുമുന്നിലും വേദികളിലും ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി പാക്കിസ്ഥാന്‍ ഇന്ത്യന്‍ നടപടിക്കെതിരെ അഭിപ്രായരൂപീകരണത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭൂപടം പ്രസിദ്ധീകരിച്ചതിലൂടെ ലോകത്തിനു മുന്നില്‍ തങ്ങളുടെ നയം പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് എന്നാണ് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞത്. പാക്കിസ്ഥാന്‍റെ പുതിയ ഭൂപടത്തോട് അല്‍പം മുമ്പ് പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാക്കിസ്ഥാന്‍റെ പുതിയ ഭൂപടം ഒരു രാഷ്ട്രീയ വിഡ്ഡിത്തമായേ കാണുന്നുള്ളൂ എന്നും നിയമപരമായോ അന്താരാഷ്ട്ര സമൂഹത്തിന്‍റെ മുമ്പിലോ…

Read More

മനാമ: ഹിദ്ദിലെ ഡ്രൈ ഡോക്കിൽ വച്ച് മുങ്ങിക്കൊണ്ടിരുന്ന ബോട്ടിലെ ആറു പേരെ രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാർഡ് കമാൻഡർ അറിയിച്ചു. ബോട്ടിന് ചോർച്ച സംഭവിച്ചതാണ് അപകട കാരണം. ബോട്ടിൽ നിന്ന് സഹായ അഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് തീരസംരക്ഷണ പട്രോളിംഗ് സംഘമാണ് അവരെ രക്ഷപ്പെടുത്തിയത്. ഇതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് കമാൻഡർ കടൽ യാത്രക്കാരോടും മത്സ്യ തൊഴിലാളികളോടും കടൽ യാത്ര ചെയ്യുമ്പോൾ നിയമങ്ങൾ പാലിക്കണമെന്നും ബോട്ടിൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ ഉപകരണം പ്രവർത്തിപ്പിക്കണമെന്നും മുന്നറിയിപ്പ് നൽകി. സുരക്ഷയും സുരക്ഷാ ഉപകരണങ്ങളും ഓൺ‌ബോർഡിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. 17700000 എന്ന നമ്പറിലോ അല്ലെങ്കിൽ 994 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ സഹായത്തിനായി ബന്ധപ്പെടണം.

Read More

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച് നൂറോളം ജീവനക്കാരെ കൊവിഡ് രോഗികളാക്കിയ തിരുവനന്തപുരത്തെ പ്രമുഖ ടെക്‌സ്റ്റൈൽസായ പോത്തീസ് ലൈസൻസ് റദ്ദാക്കിയിട്ടും തുറന്നു പ്രവർത്തിക്കുന്നു. നഗരത്തിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നതെന്ന് മലയാളത്തിലെ ഒരു പ്രമുഖചാനൽ റിപ്പോർട്ട് ചെയ്തു. നേരത്തെ, കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ തുറന്നുപ്രവർത്തിച്ചതിനെ തുടർന്നാണ് പോത്തീസിന്റെ ലൈസൻസ് നഗരസഭ റദ്ദാക്കിയത്. ഇതുവരെ ലൈസൻസ് പുതുക്കി നൽകിയിട്ടില്ല, എന്നിട്ടും യഥേഷ്ടം തുറന്ന് പ്രവർത്തിക്കുകയാണ് ഈ സ്ഥാപനം. അതേസമയം, കടയിലെ സാധനങ്ങൾ മാറാൻ വേണ്ടി മാത്രമാണ് സ്ഥാപനം തുറക്കാൻ അനുമതി നൽകിയതെന്ന് മേയർ ശ്രീകുമാർ അറിയിച്ചു. ജൂലൈ 20 നാണ് തിരുവനന്തപുരത്തെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്ത്ര വ്യാപാര ശാലകളായ പോത്തീസിന്റേയും രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സിന്റേയും ലൈസൻസ് റദ്ദാക്കിയത്. കൊവിഡ് ചട്ടം ലംഘിച്ചതിനായിരുന്നു കോർപ്പറേഷന്റെ നടപടി.

Read More

ബെയ്‌റൂട്ട്: ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ സ്ഫോടനം. ബെയ്റൂട്ട് തുറമുഖത്തിലെ ഗോഡൗണിൽ വൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് ബിബിസി റിപ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്.  മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ കൊലപാതകക്കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം. പ്രാദേശിക സമയം വൈകുന്നേരം 6 മണിക്കാണ് സ്ഫോടനം ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒട്ടേറെ പേർക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തിൻ്റെ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല.

Read More

എ​റ​ണാ​കു​ളം : കോ​ല​ഞ്ചേ​രി​യി​ല്‍ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യ 75 കാ​രി​യു​ടെ ചി​കി​ത്സാ ചെ​ല​വും സം​ര​ക്ഷ​ണ​വും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നും ചേ​ര്‍​ന്ന് ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ സാ​മൂ​ഹ്യ​നീ​തി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലുള്ള വയോധികയ്ക്ക് ഗൈനക്കോളജി, യൂറോളി, സര്‍ജറി എന്നീ വിഭാഗങ്ങളിലെ വിദഗ്‍ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതിക്രൂര പീഡനമാണ് എറണാകുളം കോലഞ്ചേരിയില്‍ ബലാത്സംഗത്തിന് ഇരയായ വയോധികയ്ക്ക് നേരിടേണ്ടി വന്നത്. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് വൈകിട്ടിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ശരീരം മുഴുവനും ചതവും മുറിവുകളുമാണ്. മാറിടത്തില്‍ കത്തികൊണ്ട് വരഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് പോലും ഗുരുതരമായി പരിക്കേറ്റിരിക്കുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. റിപ്പോർട്ട്‌ : കൃഷ്ണ പ്രസാദ്

Read More

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷാ വിജയികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ആദ്യ 100 റാങ്കുകളില്‍ 10 മലയാളികളും ഉള്‍പ്പെടുന്നു. പത്തനാപുരം ഫയര്‍ &റെസ്‌ക്യൂസ്‌റ്റേഷനിലെ ഫയര്‍മാനായആശിഷ്ദാസ് 291 ആംറാങ്ക്നേടി കേരളാ സര്‍വീസിനു തന്നെ അഭിമാനമായി മാറി. കേരളത്തില്‍ നിന്നും റാങ്ക്ലിസ്റ്റില്‍ ഇടം നേടിയവരില്‍ ഭൂരിഭാഗവുംസംസ്ഥാന ഗവണ്‍മെന്റിന്റെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥികളാണ്. അഭിമാനകരമായ നേട്ടമാണിത്. ഈ വിജയത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട്‌അക്കാദമിക്ക്ഭാവിയിലുംമികച്ച നേട്ടങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കട്ടെ. വിജയികള്‍ക്ക് സ്ത്യുത്യര്‍ഹമായ രീതിയില്‍ ജനസേവനംചെയ്യാനും നാടിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകാനും സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Read More

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തെ തുടര്‍ന്ന് തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണ് തനിക്കെതിരെയുളള ആക്രമണങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിനിമ മേഖലയില്‍ ഉള്ളവരുമായി വ്യക്തിപരമായ ബന്ധമുളളത് ഒരു അപരാധമല്ലെന്നും ആദിത്യ താക്കറെ പറഞ്ഞു. ‘ ഇത് ഒരു വൃത്തികെട്ട രാഷ്ട്രീയമാണ്, എന്നാല്‍ ഞാന്‍ ശാന്തത പാലിക്കുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡിനെതിരായ യുദ്ധത്തിലാണ്. ചില ആളുകള്‍ക്ക് ഞങ്ങള്‍ക്ക് ചില വിജയങ്ങള്‍ നേടാനായത് അംഗീകരിക്കാന്‍ കഴിയുന്നില്ല, അതുകൊണ്ടാണ് അവര്‍ സുശാന്ത് സിങ് രാജ്പുതിന്റെ കേസ് രാഷ്ട്രീയവത്കരിക്കുകയാണ്.’ ആദിത്യ താക്കറെ പറഞ്ഞു.

Read More