മനാമ: മുഹർറഖ് സെക്യൂരിറ്റി കോംപ്ലക്സിലെ നാഷണൽ , പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സിന്റെ ഓഫീസ് ഓഗസ്റ്റ് 9 ഞായറാഴ്ച പുനരാരംഭിക്കും. റെസിഡൻസി സ്റ്റിക്കർ സേവനം മാത്രമായിരിക്കും നൽകുക. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഓഫീസിൽ പ്രവർത്തിക്കുക.
കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി മാസ്ക് ധരിച്ചു മാത്രമേ ഓഫീസിൽ എത്താൻ പാടുള്ളൂ. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. സ്കിപ്ലിനോ ആപ്പ് വഴി ബുക്ക് ചെയ്ത് വേണം ഓഫീസിലെത്താൻ എന്നും എൻപിആർഎ അറിയിച്ചു.