കൊച്ചി: ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ കൊച്ചി ക്യാമ്പസിലെ കോഴ്സുകൾ നിർത്തി വയ്ക്കാനും നിർദ്ദേശം നൽകിയിരുന്നു . കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നിന്ന് ലഭിക്കുന്ന ബിരുദത്തിന് യു.ജി.സി.അംഗീകാരമില്ലെന്നും വിദ്യാർത്ഥികൾ ശ്രദ്ധ പുലർത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. യൂണിവേഴ്സിറ്റിയുടെ തെറ്റായ നീക്കത്തിനെതിരെ നടപടിയെടുക്കണ മെന്ന് സർക്കാർ യു.ജി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചിയില്‍ ജെയിന് യൂണിവേഴ്സിറ്റിയുടെ ഓഫ് കാമ്പസിന് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ് യുജിസി ചെയര്മാന് പ്രൊഫസര്‍ ഡി.പി സിംഗിന് കത്തയച്ചിരുന്നു. കൊച്ചിയില്‍ കാമ്പസ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെ ന്നും കത്തില്‍ പറയുന്നു. രക്ഷിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമായി ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി കെടി ജലീലിന്റെ ഓഫീസിലേക്ക് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് യുജിസി ചെയര്മാന് നടപടി ആവശ്യപ്പെട്ട് കത്തയച്ചിരുന്നത്.
റിപ്പോർട്ട് : കൃഷ്ണ പ്രസാദ്