എറണാകുളം :ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം. കടലാക്രമണത്തില്‍ രണ്ടു വീടുകള്‍ തകര്‍ന്നു, നൂറോളം വീടുകളില്‍ വെള്ളം കയറി. പ്രായമായവരെയും കുട്ടികളെയും താത്കാലിക ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഇന്നുണ്ടായ രൂക്ഷമായ കടല്‍ക്ഷോഭം പ്രദേശത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് .
ചെല്ലാനം ബസാര്‍, കണ്ടക്കടവ്, മറുവക്കാട്, കൊച്ചി സൗദി എന്നീ പ്രദേശങ്ങളിലാണ് കടല്‍കയറ്റം രൂക്ഷമായത്. ഇന്ന് രാവിലെ മുതല്‍ ഉണ്ടായ കടലാക്രമണത്തില്‍ രണ്ട് വീടുകള്‍ തകരുകയും നൂറോളം വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. . കടല്‍ഭിത്തി തകര്‍ത്തും കടല്‍വെള്ളം ഉള്ളിലേക്ക് കയറാന്‍ തുടങ്ങിയതോടെ പ്രദേശവാസികളും ആശങ്കയിലായി. നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ കൊച്ചി മേയര്‍ സൗമിനി ജെയിന് സന്ദര്‍ശിച്ചു
റിപ്പോർട്ട്: കൃഷ്ണ പ്രസാദ്