Author: Starvision News Desk

ചെന്നൈ: മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ 22കാരി മരിച്ചു. ജൂലായ് 2ന് ഇന്ദിരാ നഗർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രീതി എന്ന യുവതി ചെന്നൈയിലെ ആശുപത്രിയിൽ ഇന്നലെയാണ് മരിച്ചത്. പ്രീതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മോഷണശ്രമം നടന്നത്. കോട്ടൂർപുരത്തിൽ നിന്ന് തിരുവൻമിയൂരിലേയ്ക്ക് പോകാൻ എം ആർ ടി എസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു പ്രീതി. ട്രെയിനിൽ നല്ല തിരക്കായിരുന്നതിനാൽ വാതിലിന്റെ വശത്തായിരുന്നു പ്രീതി നിന്നിരുന്നത്. ഇതിനിടെ രണ്ട് യുവാക്കൾ പ്രീതിയുടെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും തടയുന്നതിനിടെ പ്രീതി ഇന്ദിരാ നഗർ റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്‌ഫോമിലേയ്ക്ക് വീഴുകയുമായിരുന്നു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതേസമയം, പ്രീതി വീണ സമയം പ്ളാറ്റ്‌ഫോമിലുണ്ടായിരുന്നവർ പെട്ടെന്നുതന്നെ ആംബുലൻസ് വിളിച്ചില്ലെന്ന് സഹോദരൻ ആരോപിക്കുന്നു. ഏറെസമയത്തിന് ശേഷം ഒരു യാത്രക്കാരനാണ് പ്രീതിയുടെ മാതാപിതാക്കളെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് അവരെത്തിയാണ് പ്രീതിയെ ആശുപത്രിയിലെത്തിച്ചതെന്നും സഹോദരൻ പറഞ്ഞു .പ്രീതി ട്രെയിനിൽ നിന്ന് വീഴുന്നത്…

Read More

ന്യൂഡൽഹി :: ഒഡിഷയിൽ 293 പേരുടെ മരണത്തിനിടയാക്കിയ ബാലസോ‌ർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് റെയിൽവേ ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ അരുൺകുമാർ മെഹന്ത,​ സെക്ഷൻ എൻജിനീയർ മുഹമ്മദ് അമീർഖാൻ,​ ടെക്‌നീഷ്യൻ പപ്പുകുമാർ എന്നിവരാണ് അറസ്റ്റിലായത്. കുറ്റകരമായ നരഹത്യ. തെളിവ് നശിപ്പിക്കൽ എ്ന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്,അപകടത്തിന് കാരണം സിഗ്നലിംഗ്,​ ഓപ്പറേഷൻസ് വിഭാഗങ്ങളുടെ വീഴ്ചയെന്ന് റെയിൽവേ സുരക്ഷാ കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു. ബെഹനഗ സ്റ്റേഷനിലെ ജീവനക്കാർക്കെതിരെയാൻ് സുരക്ഷാ കമ്മിഷണർ റിപ്പോർട്ട് നൽകിയത്. ട്രാക്കിന്റെ അറ്റകുറ്റുപ്പണികൾ ഇവിടെ നടന്നിരുന്നു. എന്നാൽ ട്രെയിൻ കടത്തി വിടുന്നതിന് മുമ്പ് സിഗ്നലിംഗ് സംവിധാനം പരിശോധിക്കുന്നതിനുള്ള സുരക്ഷാ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ പാലിച്ചില്ലെന്ന് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.അപകടത്തിൽ ബാഹ്യ അട്ടിമറി നടന്നോയെന്നും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ജൂൺ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ അപകടം നടന്നത്. ഗുഡ്‌സ് ട്രെയിൻ കിടന്ന ട്രാക്കിലേക്ക് കോറമാണ്ഡൽ എക്സ്പ്രസിന് പച്ച സിഗ്നൽ കിട്ടിയതാണ് അപകടകാരണം. ചെന്നൈയിലേക്കുള്ള കോറമാണ്ഡൽ എക്സ്‌പ്രസ് ഗുഡ്‌സ് ട്രെയിനിൽ…

Read More

തൃശ്ശൂർ: തനത് ശൈലിയിലൂടെ വരയുടെ ലോകത്ത് വിപ്ളവകരമായ മാറ്റം കൊണ്ടുവന്ന പ്രിയകലാകാരന് കലാകേരളം വിടനൽകി. അന്തരിച്ച പ്രമുഖ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി(97)യുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. എടപ്പാൾ നടുവട്ടത്തെ വീട്ടുവളപ്പിൽ വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രിയ കലാകരന് അന്ത്യോപചാരം അർപ്പിച്ചു.എടപ്പാളിലെ വീട്ടിലും തൃശ്ശൂർ ലളിതKലാ അക്കാദമിയിലും പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്കാരം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരി ഇന്ന് പുലർച്ചെ 12. 20-ഓടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. ഈ മാസം ഒന്നിനായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1925 ൽ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് ജനനം. പ്രശസ്ത ശില്പിയും ചിതകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻ ആർട്സ് കോളേജിൽ നമ്പൂതിരിയെ എത്തിച്ചത്. കെ.സി.എസ് പണിക്കർ‌,​ റോയ് ചൗധരി,​ എസ്. ധനപാൽ തുടങ്ങിയ പ്രഗത്ഭരുടെ ശിഷ്യനായി. കെ.സി.എസ്. പിൽക്കാലത്ത് ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ചപ്പോൾ അവിടെയും…

Read More

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വമ്പൻ മോഷണം. ഫോർട്ട് പൊലീസ് സ്‌‌റ്റേഷൻ പരിധിയിൽ വരുന്ന മണക്കാടാണ് 100 പവൻ സ്വർണം കളവുപോയത്. മണക്കാട് സ്വദേശി രാമകൃഷ്‌ണന്റെ വീട്ടിലെ രണ്ടാംനിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന 100 പവനാണ് നഷ്‌ടപ്പെട്ടത്. വീടിന്റെ രണ്ടാംനിലയിലെ മുറിയിലാണ് സ്വർണം ഉണ്ടായിരുന്നത്. ഈ മുറികളിലെ സാധനങ്ങളെല്ലാം വലിച്ചുവാരി ഇട്ട നിലയിലായിരുന്നു. രാമകൃഷ്‌ണന്റെ മകന്റെ ഉപനയനത്തിനായി സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്‌ടമായത്. രണ്ടാംനിലയിലെ വാതിൽ തുറന്നിട്ട നിലയിലായിരുന്നു. സാധാരണ മോഷണങ്ങളിലെ പോലെ വാതിൽ തകർക്കുകയോ ബലപ്രയോഗം നടത്തിയതായോ ഉള്ള ലക്ഷണങ്ങളില്ലെന്നാണ് വിവരം. ഉപനയനത്തിന് മുന്നോടിയായി വീട്ടിലുള്ളവർ തിരുച്ചെന്തൂർ ദർശനത്തിന് പോയ സമയത്താണ് വീട്ടിൽ മോഷണം. രണ്ടാംനിലയിലെ വാതിൽ തുറന്നിട്ടനിലയിലാണ് കാണപ്പെട്ടത്.ഇതുവഴി കള്ളൻ രക്ഷപ്പെട്ടിരിക്കാം എന്നാണ് സൂചന. സ്ഥലത്ത് ഇപ്പോൾ ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തുകയാണ്.

Read More

മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് (46) നിര്യാതനായി. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു. ഐവൈസിസി ഹമദ് ടൌൺ ഏരിയ വൈസ്പ്രസിഡണ്ട് ആയിരുന്നു. ബഹ്‌റൈനിലും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ:മുബീന,മക്കൾ:അഫ്‌നാൻ,അദ്‌നാൻ മൃതുദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള കാര്യങ്ങൾ നടന്നുവരുന്നതായി ഐവൈസിസി ഭാരവാഹികൾ അറിയിച്ചു

Read More

മനാമ : പതിനൊന്നാമത് ജെ സി സി ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. വെള്ളിയാഴ്ച്ച നടന്ന ഫൈനലിൽ റോയൽ സ്ട്രൈകേഴ്സ് ഇലവനെ ഒമ്പതു വിക്കറ്റിനു തോൽപ്പിച്ച് ജിദാഫ്‌ ചലഞ്ചേഴ്‌സ് ജേതാക്കൾ ആയി. സെമിഫൈനൽ വരെ തുടർന്ന മികച്ച പ്രകടനം ഫൈനലിൽ പുറത്തെടുക്കാൻ റോയൽ സ്ട്രൈകേഴ്സ് ഇലവന് സാധിച്ചില്ല.റോയൽ സ്ട്രൈകേഴ്സ് ഇലവനെ എല്ലാ തരത്തിലും നിഷ്‌ഫ്രമം ആക്കുന്ന പ്രകടനം ആണ് ഫൈനലിൽ ജിദാഫ് ചലഞ്ചേഴ്‌സ് നടത്തിയത്. ബാറ്റിംഗിലും ബൗളിൻഗിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച ജിദാഫ് ചലഞ്ചേഴ്‌സ് താരം ജൂഗുവേന്ദ്ര സിങ്ങനെ കളിയിലെ മികച്ച താരം ആയി തിരഞ്ഞെടുത്തു.റോയൽ സ്ട്രൈകേഴ്സ് ഇലവൻ റണ്ണർ അപ്പ്‌ ആയി

Read More

മ​നാ​മ: റ​സ്റ്റാ​റ​ന്റി​ൽ ജോ​ലി​ക്കെ​ന്ന വ്യാ​​ജേ​ന സ്ത്രീ​ക​ളെ എ​ത്തി​ച്ച​തി​നു​ശേ​ഷം അ​സാ​ൻ​മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​ർ​ബ​ന്ധി​ച്ച കേ​സി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​രെ കോ​ട​തി ശി​ക്ഷി​ച്ചു. 44ഉം 20​ഉം വ​യ​സ്സു​ള്ള ര​ണ്ട് പു​രു​ഷ​ന്മാ​രും 37 വ​യ​സ്സു​ള്ള സ്ത്രീ​യു​മാ​ണ് പ്ര​തി​ക​ൾ. 44കാ​ര​നാ​യ പു​രു​ഷ​നും സ്ത്രീ​ക്കും അ​ഞ്ച് വ​ർ​ഷം ത​ട​വും 5000 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു. 20 വ​യ​സ്സു​കാ​ര​ന് മൂ​ന്ന് വ​ർ​ഷം ത​ട​വും 2000 ദീ​നാ​ർ പി​ഴ​യു​മാ​ണ് ശി​ക്ഷ. ഇ​ര​ക​ളാ​യ സ്ത്രീ​ക​ളും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​ര​ക​ളെ നാ​ട്ടി​ലേ​ക്ക​യ​ക്കാ​നു​ള്ള ചെ​ല​വും പ്ര​തി​ക​ൾ വ​ഹി​ക്ക​ണം. ശി​ക്ഷാ​കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ പ്ര​തി​ക​ളെ നാ​ടു​ക​ട​ത്തും. റ​സ്റ്റാ​റ​ന്റി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളോ​ടൊ​പ്പം അ​നാ​ശാ​സ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​ൻ ഇ​ര​ക​ളെ പ്ര​തി​ക​ൾ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. വി​സ​മ്മ​തി​ക്കു​മ്പോ​ൾ മ​ർ​ദി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. റ​സ്റ്റാ​റ​ന്റി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളി​ലാ​ണ് ഇ​ര​ക​ളെ താ​മ​സി​പ്പി​ച്ചി​രു​ന്ന​ത്. അ​വ​ർ ര​ക്ഷ​പ്പെ​ടാ​തി​രി​ക്കാ​ൻ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും റ​സ്റ്റാ​റ​ന്റി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഇ​രു​പ​തു​കാ​ര​നാ​യ പ്ര​തി ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്നു. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഗു​ദൈ​ബി​യ​യി​ലെ റ​സ്റ്റാ​റ​ന്റി​ൽ പ​തി​വ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് റാ​ക്ക​റ്റി​നെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യാ​യ സ്ത്രീ​ക്കെ​തി​രെ മു​മ്പും സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യം ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് രേ​ഖ​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​യി. പ്ര​തി​മാ​സം 300…

Read More

പാട്‌ന: ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത് ഭർത്താവ്. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. ഇത് സംബന്ധിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ക്ഷേത്രത്തിൽവച്ച് ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ കമിതാക്കൾ വിവാഹം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. യുവാവ് കാമുകിയുടെ നെറുകയിൽ സിന്ദൂരം ചാർത്തുന്നതും യുവതി കരയുന്നതുമാണ് വീഡിയോയിലുള്ളത്. ആളുകൾ ചുറ്റും കൂടിനിന്ന് ദൃശ്യങ്ങൾ പകർത്തുന്നതും കാണാം. ഭർത്താവ് ജോലിക്കുപോയിരുന്ന സമയത്ത് യുവതി അർദ്ധരാത്രി കാമുകന്റെ വീട്ടിലെത്തിയതോടെയാണ് പിടിയിലാവുന്നത്. ഇരുവരുടെയും ബന്ധുക്കൾ പിടികൂടി കമിതാക്കളെ കെട്ടിയിടുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇവരോട് ഗ്രാമം വിട്ടുപോകാനും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതിനിടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഭർത്താവ് സംഭവമറിയുകയും കമിതാക്കളെ ക്ഷേത്രത്തിൽ എത്തിച്ച് വിവാഹം കഴിപ്പിക്കുകയുമായിരുന്നു. യുവതിയുടെ കാമുകൻ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Read More

ബഹ്‌റൈൻ പ്രവാസിയും ആലപ്പുഴ ആറാട്ടുവഴി സ്വദേശിയുമായ അരുണിന് വേണ്ടി കൈകോർത്ത് വോയ്‌സ് ഓഫ് ആലപ്പി. ക്യാൻസർ ബാധിതനായ അരുണിന്റെ ചികിത്സക്കായി വോയ്‌സ് ഓഫ് ആലപ്പിയുടെ അംഗങ്ങളുടെയും സുമനസ്സുകളുടെയും സഹകരണത്താൽ അദ്ദേഹത്തിന് ചികിത്സ സഹായം നൽകാൻ സാധിച്ചു കേവലം 32 വയസുമാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരന്റെ അച്ഛനും അമ്മയും രോഗ ബാധിതരായി ഈ അടുത്ത കാലത്താണ് മരിച്ചത്, ചെറുപ്പംമുതൽ കുടുംബത്തിന്റെ ഉത്തരവാദിത്തവും, അച്ഛന്റെയും അമ്മയുടെയും ചികിത്സാ ചിലവുകളുമൊക്കെ താമസത്തിനു വീടോ ഭൂമിയോ പോലുമില്ലാത്ത അരുണിന്റെ ചുമലിലായിരുന്നു. ബഹ്റൈനിലേയ്ക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി അരുണിന് ബ്ലഡ് കാൻസർ സ്ഥിരീകരിച്ചത്. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി, ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിൽ എന്നിവർ ചേർന്ന്, അരുണിന്റെ സുഹൃത്തുക്കളായ രാഹുൽ രാജ്, ഷിജു കൃഷ്ണ എന്നിവർക്ക് സഹായം കൈമാറി.

Read More

തൃശ്ശൂർ: വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ വീണ് രണ്ടര വയസുകാരിയ്ക്ക് ദാരുണാന്ത്യം. തൃശൂർ പുന്നയൂർക്കുളത്താണ് സംഭവം. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ് – വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്. ചാലിൽ വീണ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സനീഷ് – വിശ്വനി ദമ്പനികൾക്ക് രണ്ടു മക്കളാണ്. മൂത്തമകൾ അടുത്ത വീട്ടിലേയ്ക്ക് അതിഥിയെ കൊണ്ടുവിടാൻ പോയിരുന്നു. വെള്ളക്കെട്ട് കടത്തി വിട്ടശേഷം മുത്തകുട്ടി തിരികെ വന്നു. എന്നാൽ പിന്നീട് അതിഥിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വെള്ളക്കെട്ടിൽ വീണ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.

Read More