Author: Starvision News Desk

തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് പ്രകാരം ഹരിയാനയിലും സിക്കിമിലും ഏറ്റവും ഉയര്‍ന്ന വേതനമായ 374 രൂപ ലഭിക്കും. അരുണാചൽ പ്രദേശിലും നാഗാലാന്റിലുമാണ് ഏറ്റവും കുറവ് വേതനം, 234 രൂപ. കേരളത്തിൽ 333 രൂപയായിരുന്നത് 349 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ആന്ധ്ര പ്രദേശ് 300, അസം 249, ബിഹാര്‍ 245, ഛത്തീസ്‌ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295, ഹിമാചൽ പ്രദേശ് നോൺ ഹിമാചൽ പ്രദേശ് 236, ജമ്മു കശ്മീര്‍ 259, ലഡാക്ക് 259, ജാര്‍ഖണ്ഡ് 245, കര്‍ണാടക 349. കേരളം 349, മധ്യ പ്രദേശ് 243, മഹാരാഷ്ട്ര 297, മണിപ്പൂര്‍ 272, മേഘാലയ 254, മിസോറം 266, ഒഡിഷ 254, പഞ്ചാബ് 322, രാജസ്ഥാൻ 266, സിക്കിം 249, സിക്കിമിലെ 3 പഞ്ചായത്തുകളിൽ 374, തമിഴ് നാട് 319, തെലങ്കാന 242,…

Read More

മനാമ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ബോംബെ ഭദ്രാസനത്തിൽപെട്ട ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പെസഹ പെരുന്നാൾ ആചരിച്ചു. മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത വി. കുർബ്ബാനക്കും ശുശ്രൂഷകൾക്കും പ്രധാന കാർമ്മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സുനിൽ കുര്യൻ ബേബി, സഹവികാരി ഫാ. ജേക്കബ് തോമസ്, ഫാ. തോമസ് ഡാനിയേൽ ആലഞ്ചേരി എന്നിവർ സഹകർമ്മികർ ആയിരുന്നു. 28 വ്യാഴം വൈകിട്ട് 6 മണി മുതൽ കാൽകഴുകൽ ശുശ്രൂഷയും, 29 വെള്ളി രാവിലെ 7 മണി മുതൽ സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ വച്ച് ദുഃഖവെള്ളി ശുശ്രൂഷകളും, 30 ശനി വൈകിട്ട് 6 മുതൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകളും അഭിവന്ദ്യ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കുമെന്ന് വികാരി ഫാദർ സുനിൽ കുര്യൻ, സഹ വികാരി ഫാദർ ജേക്കബ് തോമസ്, ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം എന്നിവർ…

Read More

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനതലത്തിൽ രാഷ്ട്രീയപാർട്ടികളും സംഘടനകളും നൽകുന്ന ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷന്‍ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. ജില്ലാതലത്തിൽ സ്ഥാനാർത്ഥികളും വ്യക്തികളും നൽകുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരമാണ് വേണ്ടത്. നിർദിഷ്ട ഫോമിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി ഡിയിലോ പെൻഡ്രൈവിലോ അംഗീകാരം കിട്ടേണ്ട ഉള്ളടക്കവും സമർപ്പിക്കണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിൽ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ആയിരിക്കും ജില്ലാതല കമ്മിറ്റിയുടെ അധ്യക്ഷൻ. ഇതു സംബന്ധിച്ച അപ്പീലുകൾ പരിശോധിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും നിരീക്ഷിക്കുന്നതിനുള്ള മീഡിയ മോണിറ്ററിംഗ് സെല്ലും ചീഫ് ഇലക്ടറൽ ഓഫീസിൽ…

Read More

തിരുവനന്തപുരം: സിഎസ്‌ഐആര്‍-നിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റ് കോണ്‍ക്ലേവില്‍ രോഗകാരികളായ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സംവിധാനം അവതരിപ്പിച്ചു. പാപ്പനംകോടുള്ള കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആര്‍- നിസ്റ്റും അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം ബയോവാസ്തും സൊലൂഷന്‍സും സംയുക്തമായാണ് നവീന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഒരു കിലോ മെഡിക്കല്‍ മാലിന്യം വെറും 3 മിനിട്ട് കൊണ്ട് കാര്‍ഷികാവശ്യത്തിനു അനുയോജ്യമായ സോയില്‍ അഡിറ്റീവായി മാറ്റിയെടുക്കാന്‍ സാധിക്കുന്ന ഉത്പന്നമാണ് തങ്ങള്‍ വികസിപ്പിച്ചെടുത്തതെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച സിഎസ്‌ഐആര്‍- നിസ്റ്റ് ഡയറക്ടര്‍ ഡോ.സി.അനന്തരാമകൃഷ്ണന്‍ പറഞ്ഞു. പുതിയ സാങ്കേതികവിദ്യയുടെ സഹായത്താല്‍ രോഗകാരികളായ മെഡിക്കല്‍ മാലിന്യങ്ങള്‍ ചെലവ് കുറഞ്ഞ രീതിയില്‍ ആശുപത്രികളില്‍ തന്നെ സംസ്‌ക്കരിക്കാന്‍ കഴിയുമെന്ന് ബയോ വാസ്തും സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോഷി വര്‍ക്കി പറഞ്ഞു. സുരക്ഷിതമായി മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതില്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പിനും ഈ സാങ്കേതികവിദ്യ വലിയൊരു ആശ്വാസമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാവിലെ ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന്റെ…

Read More

കോഴിക്കോട്: പയ്യോളിയിൽ പിതാവിനെയും രണ്ടു പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ വീടിനകത്ത് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലായിരുന്നു. തുടർന്ന് റെയിൽവേ ട്രാക്കിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Read More

കോട്ടയം: കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിൽ ഏറ്റുമുട്ടി. എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് ലാത്തിവീശി. കോളേജ് ഡേ ആഘോഷത്തെ തുടർന്ന് വൈകീട്ട് 6.30-ഓടെയാണ് സംഭവം. രണ്ട്‌ കെ.എസ്.യു. പ്രവര്‍ത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരുവിമാനം ഉരസി. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അപകടത്തിൽനിന്ന് നൂറുകണക്കിന് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചെന്നൈയിലേക്ക് പുറപ്പെടാനായി റൺവേ ക്ലിയറൻസിനു കാത്തുനിന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ, ബിഹാറിലെ ദർഭം​ഗയിലേക്കു പുറപ്പെടാനിരുന്ന 6E 6152 നമ്പർ ഇൻഡി​ഗോ വിമാനം ഉരസുകയായിരുന്നു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചിറകിൽ ഇൻഡി​ഗോ വിമാനത്തിന്റെ ചിറക് തട്ടിയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ചിറക് റൺവേയിൽ പൊട്ടിവീണു. ഇൻഡി​ഗോ വിമാനത്തിനും കേടുപാടുണ്ടായി. എയർ ഇന്ത്യാ വിമാനത്തിൽ 169 യാത്രക്കാരും ഇൻഡി​ഗോ വിമാനത്തിൽ 135 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വക്താവ് അറിയിച്ചു. ഇൻഡി​ഗോ വിമാനത്തിലെ രണ്ടു പൈലറ്റുമാരേയും ഡ്യൂട്ടിയിൽനിന്ന് ഡിജിസിഎ നീക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാ​ഗമായി റൺവേയിലെ ജീവനക്കാരേയും ചോദ്യംചെയ്യുമെന്ന് ഡിജിസിഎ വ്യക്തമാക്കി.

Read More

പെരിന്തല്‍മണ്ണ: മലപ്പുറത്ത് ലൈംഗീകാതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ വീണ്ടും ശിക്ഷവിധിച്ച് പെരിന്തല്‍മണ്ണ അതിവേഗ കോടതി. മദ്രസ അധ്യാപകനായ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ആഷിക് 61 വര്‍ഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു. സമാനകേസില്‍ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം 80 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവര്‍ഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും ജഡ്ജി ഉത്തരവിട്ടു. 2019-ലെ സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐമാരായ…

Read More

ചണ്ഡിഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പഞ്ചാബിൽ ഭരണകക്ഷിയായ എഎപിക്ക് തിരിച്ചടി. ജലന്ധർ എംപി സുശീൽ കുമാർ റിങ്കു, ജലന്ധർ വെസ്റ്റ് എംഎൽഎ ശീതൾ അംഗുരൽ എന്നിവർ ബിജെപിയിൽ ചേർന്നു. ബുധനാഴ്ച ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും പാർട്ടി അംഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് എഎപിയുടെ ഏക സിറ്റിങ് എംപിയായ സുശീൽ കുമാർ ബിജെപിയിൽ ചേരുമെന്ന് നേരത്തെ അഭ്യൂഹമുയർന്നിരുന്നു. 2023ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 58,691 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുശീൽ കുമാർ പാർലമെന്റിലെത്തിയത്. ഇത്തവണ ജലന്ധറിൽ അദ്ദേഹത്തെ എഎപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. നേതാക്കളുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണു പാർട്ടി വിട്ടത്. ജൂൺ 1ന് ഒറ്റ ഘട്ടമായാണ് പഞ്ചാബിലെ 13 ലോക്സഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 4നാണ് ഫലപ്രഖ്യാപനം.

Read More

തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ ഇരുപതോളം ഡോക്ടർമാർ ആത്മഹത്യ ചെയ്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു വനിതാ ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം െമഡിക്കൽ‍ കോളജിൽ ഈ കാലയളവിൽ 20 ആത്മഹത്യാ ശ്രമങ്ങൾ നടന്നതായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ഗുരുതരമായ സാഹചര്യമായതിനാൽ ഡോക്ടർമാർക്കു മാനസിക പിന്തുണ ഉറപ്പാക്കാനും കൗൺസിലിങ് നൽകാനുമുള്ള നടപടികൾ ഐഎംഎ ആരംഭിച്ചു. സാമ്പത്തികം, ജോലിയിലെ സമ്മർദം, വ്യക്തിപരമായ വിഷയങ്ങൾ തുടങ്ങിയവ കാരണമാണ് ഡോക്ടർമാർ ആത്മഹത്യ ചെയ്യുന്നതെന്ന് ഐഎംഎ അധികൃതർ പറയുന്നു. ഒരു വർഷത്തിനിടെ 20 ആത്മഹത്യകൾ നടന്നിട്ടുണ്ടെങ്കിൽ എത്ര ആത്മഹത്യാശ്രമങ്ങൾ നടന്നിട്ടുണ്ടാകാമെന്നും ഭീതിയുണ്ടാക്കുന്ന കണക്കുകളാണു വെളിപ്പെടുന്നതെന്നും അസോസിയേഷൻ പറയുന്നു. ‘‘ചെറിയ വെല്ലുവിളികൾ‍പോലും നേരിടാൻ യുവാക്കൾക്ക് കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണിത്. യുവാക്കൾക്കിടയിൽ മാത്രമല്ല മുതിർന്നവരിലും ആത്മഹത്യാ പ്രവണതയുണ്ട്. ഡോക്ടർമാർക്കു മാനസിക പിന്തുണ ഉറപ്പാക്കാൻ ഐഎംഎ ടെലി കൗൺസിലിങ് സംവിധാനം തയാറാക്കിയിട്ടുണ്ട്. സേവനം ആവശ്യമായവർക്ക്…

Read More