Author: Starvision News Desk

തിരുവനന്തപുരം: സര്‍ക്കാര്‍-എസ്.എഫ്.ഐ. വിരുദ്ധ ക്യാമ്പയിന്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന കഴിഞ്ഞദിവസത്തെ പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ‘സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞു എന്നുപറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? മാധ്യമങ്ങള്‍ക്കായാലും വ്യക്തികള്‍ക്കായാലും സര്‍ക്കാരിനേയും പാര്‍ട്ടിയേയും വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളേയും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം എല്ലാവര്‍ക്കും ബാധകമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് താന്‍ പറഞ്ഞാല്‍ അത് ശുദ്ധമായ അസംബന്ധമാണ്’, എം.വി ഗോവിന്ദൻ പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുമായി ബന്ധപ്പെട്ട മാർക്ക് ലിസ്റ്റ് വിവാദത്തിൽ പ്രതികരിക്കുമ്പോഴായിരുന്നു എം.വി ഗോവിന്ദൻ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷവിമർശനം ഉന്നയിച്ചത്. മാധ്യമങ്ങളുടെ പേരുപറഞ്ഞ് സര്‍ക്കാര്‍ വിരുദ്ധ, എസ്.എഫ്.ഐ. വിരുദ്ധ ക്യാമ്പയിന്‍ നടത്തിയാല്‍ മുമ്പും കേസെടുത്തിട്ടുണ്ട്. ഇനിയും കേസെടുക്കുമെന്നും അക്കാര്യത്തില്‍ സംശയം വേണ്ടെന്നുമായിരുന്നു കഴിഞ്ഞ ദിവസം എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്.…

Read More

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ ബുധനാഴ്ച ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല. പകരം അധികൃതരോട് സാവകാശം തേടുമെന്നാണ് പുറത്തുവരുന്ന വിവരം. വ്യാജ പുരാവസ്തുക്കൾ ഉപയോഗിച്ച് മോൻസൻ മാവുങ്കൽ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിൽ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേർത്തത്. ചൊവ്വാഴ്ച ക്രൈം ബ്രാഞ്ച് നടപടിക്കെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ ഹർജി സമർപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഹൈക്കോടതിയിലേക്ക് നീങ്ങുന്നതിന്‌ കേസുമായി ബന്ധപ്പെട്ട് കൂടുതൽരേഖകൾ ലഭ്യമാകേണ്ടതുണ്ട്. ഇതിനായി തന്നെ പ്രതി ചേർത്ത റിപ്പോർട്ട് ആവശ്യപ്പെട്ട് സുധാകരൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയിൽ അപേക്ഷ നൽകുമെന്നാണ് വിവരം. ബുധനാഴ്ച കളമശ്ശേരി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. മോൻസനാണ് ഒന്നാംപ്രതി. ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി യൂണിറ്റിലെ ഡിവൈ.എസ്.പി. വൈ.ആർ. റുസ്റ്റം ആണ് സുധാകരന് നോട്ടീസ് അയച്ചത്. ലോകത്തെ ഏറ്റവുംവലിയ പുരാവസ്തുമ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി. ഷമീർ, യാക്കൂബ്, സിദ്ദിഖ്, സലിം,…

Read More

ന്യൂയോർക്ക്: കാനഡയിലെ കനത്ത കാട്ടുതീ കാരണം പുകയിൽ മൂടി ന്യൂയോർക്ക് നഗരം. പട്ടാപ്പകൽ പോലും ഇരുട്ടുമൂടിയ അവസ്ഥയിലാണ്. കനത്ത പുക ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് ഭരണകൂടം സൗജന്യമായി മാസ്കുകൾ വിതരണം ചെയ്യുന്നുണ്ട്. മാസ്ക് ധരിച്ചുമാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഓറഞ്ച് നിറത്തിൽ കട്ടിയുള്ള പുക നഗരത്തെ മൂടിയത് ഗതാഗതത്തെയും ബാധിച്ചു. ഡ്രൈവർമാർക്ക് കാഴ്ച മങ്ങുന്നത് അപകടങ്ങൾക്ക് കാരണമായേക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പുക വ്യോമഗതാഗത്തെയും ബാധിച്ചു. ചില വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി. അതിനിടെ, കാനഡയിലെ കാട്ടുതീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ചെറുതും വലുതുമായി 450 സ്ഥലങ്ങളിലാണ് തീ പടർന്നുപിടിക്കുന്നത്. ചരിത്രത്തിലെ എറ്റവും വിനാശകാരിയായ കാട്ടുതീയാണ് കാനഡയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തീ അണയ്ക്കാനുള്ള എല്ലാ സഹായവും അമേരിക്ക കാനഡയ്ക്ക് വാഗ്‌ദാനം ചെയ്തിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ തീ അണയ്ക്കാനാവും എന്നാണ് കനേഡിയൻ അധികൃതർ പറയുന്നത്. ന്യൂയോർക്കിലെ ഇപ്പോഴത്തെ സ്ഥിതി ശനിയാഴ്ച…

Read More

തൃശൂർ: ഹോട്ടൽ മുറിയിൽ ദമ്പതികളെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പള്ളി സ്വദേശികളായ സന്തോഷ് പീറ്റർ, ഭാര്യ, മകൾ എന്നിവരാണ് മരിച്ചത്. തൃശൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സന്തോഷ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യയെ കിടക്കയിലും മകളെ കുളിമുറിയിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സാമ്പത്തികമായി കബളിപ്പിക്കപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. കുടുംബം കുറേക്കാലം ചെന്നൈയിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് എറണാകുളത്ത് മാറി. ഈ മാസം നാലിനാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇന്നലെ രാത്രി മുറി ഒഴിയുമെന്ന് പറഞ്ഞിരുന്നു. ഇന്ന് പുലർച്ചെയായിട്ടും വാതിൽ തുറക്കാതായതോടെ ഹോട്ടൽ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Read More

കുന്നംകുളം : കൂനംമൂച്ചിയില്‍ വാഹനപരിശോധനക്കിടെ യുവതികളില്‍നിന്ന് 17.5 ഗ്രാം എം.ഡി.എം.എ. ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേര്‍ന്ന് പിടികൂടി. ചൂണ്ടല്‍ പുതുശ്ശേരി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ ആലക്കോട് തോയല്‍ വീട്ടില്‍ പ്രിയ (30) എന്നിവരെയാണ് എ.സി.പി. ടി.എസ്. സിനോജിന്റെ നിര്‍ദേശത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഒരു വര്‍ഷത്തെ നിരീക്ഷണത്തിനുശേഷമാണ് രണ്ടുപേരും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലാകുന്നത്. ഗുരുവായൂര്‍ ഭാഗത്തുനിന്ന് ലഹരിപദാര്‍ഥങ്ങളുമായാണ് ഇവര്‍ വന്നിരുന്നത്. സിന്തറ്റിക് ലഹരിപദാര്‍ഥങ്ങള്‍ ആവശ്യക്കാര്‍ക്ക് സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സ്ത്രീകളായതിനാല്‍ പോലീസിന്റെ സംശയവും പരിശോധനയും ഉണ്ടാകില്ലെന്ന വിശ്വാസത്തിലായിരുന്നു വില്‍പ്പന. കണ്ണൂര്‍ സ്വദേശിനിയായ പ്രിയ സാമൂഹികമാധ്യമം വഴിയാണ് സുരഭിയെ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ ഒരുമിച്ചായിരുന്നു താമസം. സുരഭി ഫിറ്റ്നസ് ട്രെയ്നറും പ്രിയ ഫാഷന്‍ ഡിസൈനറുമാണ്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ പറഞ്ഞു. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ഒരുമാസത്തിനുള്ളില്‍ 270 കിലോഗ്രാം കഞ്ചാവും പിടിച്ചിരുന്നു.…

Read More

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ടോർപ്പിഡോ വരുണാസ്‌ത്ര വിജയകരമായി ലക്ഷ്യത്തെ കൃത്യമായി തകർത്ത ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ നാവിക സേനയ്ക്കും ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷനും (ഡി ആർ ഡി ഒ)യ്ക്കും നാഴികകല്ലായി മാറിയിരിക്കുകയാണ് പടിഞ്ഞാറൻ തീരത്ത് ഇന്നുനടന്ന ദൗത്യം.നാവിക സേന പുറത്തുവിട്ട എട്ട് സെക്കന്റ് വീഡിയോയിൽ വരുണാസ്‌ത്ര മുങ്ങിക്കപ്പൽ പോലെ തോന്നിക്കുന്ന ലക്ഷ്യത്തിൽ ഇടിക്കുന്നത് കാണാം. പിന്നാലെ വലിയൊരു പൊട്ടിത്തെറിയുണ്ടാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 2016ലാണ് ടോർപ്പിഡോ നാവിക സേനയുടെ ഭാഗമാവുന്നത്. നിമിഷങ്ങൾക്കുള്ളിൽ അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ശേഷിയുള്ള വരുണാസ്ത്ര ഡി ആര്‍ ഡി ഒയുടെ യൂണിറ്റായ നേവല്‍ സയന്‍സ് ആൻഡ് ടെക്നോളജിക്കല്‍ ലബോറട്ടറിയാണ് രൂപകല്‍പ്പന ചെയ്തത്. 40 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യം കൃത്യതയോടെ തകര്‍ക്കാന്‍ ഇതിന് കഴിയും. 250 കിലോവരെ ഭാരം താങ്ങാന്‍ കഴിവുള്ള വരുണാസ്ത്രയുടെ വേഗത മണിക്കൂറില്‍ 74 കിലോമീറ്ററാണ്. സമുദ്രത്തില്‍ വളരെ ആഴത്തിലും അല്ലാതെയും സഞ്ചരിക്കുന്ന അന്തര്‍വാഹിനികളെപ്പോലും തകര്‍ക്കാന്‍ വരുണാസ്ത്രയ്ക്ക് കഴിയും. സവിശേഷതകൾ 7.780 മീറ്ററാണ് വരുണാസ്‌ത്രയുടെ…

Read More

മലപ്പുറം: മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്കിൽ നൃത്താദ്ധ്യാപിക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. നാറാത്തേൽ ശ്രീലേഖ (22) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ ജ്യോതി തയ്യൽക്കടയിൽപ്പോയി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ആത്മഹത്യയ‌്ക്കിടയാക്കിയ കാരണം എന്തെന്ന് വ്യക്തമല്ല. പെരുമ്പടപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്‌റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ സംസ്‌കരിക്കും. അച്ഛൻ: ശ്രീരാമൻ. സഹോദരങ്ങൾ ശ്രീലക്ഷ്മി, നന്ദന (വിദ്യാർത്ഥി)

Read More

ബംഗളൂരു: ടോൾ ഗേറ്റ് ജീവനക്കാരനെ കാർ യാത്രക്കാർ തല്ലിക്കൊന്നു. മറ്റൊരു ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ. കർണാടകയിലെ രാമനഗര താലൂക്കിൽ ഞായറാഴ്‌ച അർദ്ധരാത്രിയായിരുന്നു സംഭവം. ടോൾ നൽകാൻ വിസമ്മതിച്ച ഒരു സംഘം ആളുകൾ ഇവരെ ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു. സേഷാഗിരിഹള്ളിയിലെ ബംഗളൂരു- മൈസൂരു എക്‌സ്‌പ്രസ്‌വേ ടോൾ പ്ളാസയിലെ ജീവനക്കാരനായ പവൻ കുമാർ (26) ആണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ മഞ്ചുനാഥിന് (25) മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് കാറിൽ വരികയായിരുന്ന നാലുപേർ രാത്രി പത്തുമണിയോടെ ടോൾ പ്ളാസയിലെത്തി. ഇവർ ടോൾ അടയ്ക്കാൻ വിസമ്മതിച്ചതിനുപിന്നാലെ പ്ളാസയിലെ ജീവനക്കാരും കാ‌ർ യാത്രികരുമായി തർക്കമുണ്ടായി. തർക്കം മുറുകിയപ്പോൾ പവൻ കുമാർ കാറിലുണ്ടായിരുന്നവരെ ആക്രമിച്ചു. തുടർന്ന് പ്രദേശത്തുണ്ടായിരുന്നവർ ഇടപെട്ട് അടിപിടി അവസാനിപ്പിച്ചു. ഈ ദൃശ്യങ്ങൾ പ്ളാസയ്ക്ക് സമീപത്തെ സി സി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു. 12 മണിയോടെ…

Read More

കോഴിക്കോട്: ബിരുദ വിദ്യാർത്ഥിനിയെ ലഹരി മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. ഇയാൾ തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ചൊവ്വാഴ്ച ഹോസ്റ്റലിൽ നിന്നിറങ്ങിയെങ്കിലും 19കാരി വീട്ടിൽ എത്തിയിരുന്നില്ല. പെൺകുട്ടി തിരികെ എത്താതായതോടെ ഹോസ്റ്റൽ അധികൃതർ വീട്ടിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകി. ശേഷം താമരശേരി ചുരത്തിൽ നിന്ന് വ്യാഴാഴ്ചയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. താമരശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ചുരത്തിന്റെ ഒമ്പതാം വളവിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരി മരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.

Read More

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ മരണത്തിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് വിദ്യാർത്ഥി പ്രതിനിധികളെ ച‌ർച്ചയ്ക്ക് വിളിച്ചിരിക്കേയാണ് മാനേജ്‌മെന്റിന്റെ പുതിയ നീക്കം. ഹോസ്റ്റൽ ഒഴിയണമെന്നും പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. എന്നാൽ ഒഴിയില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ഇന്നലെ വിദ്യാർത്ഥികളുമായി മാനേജ്‌മെന്റ് ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിക്കണമെന്ന മാനേജ്‌മെന്റിന്റെ ആവശ്യവും വിദ്യാർത്ഥികൾ അംഗീകരിച്ചില്ല. കോളേജിലെ രണ്ട് ഹോസ്റ്റലുകളും അടച്ചിരിക്കുകയാണ്. പുറത്തിറങ്ങാൻ പോലും അനുവദിക്കുന്നില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. ശ്രദ്ധയ്ക്ക് നീതി ലഭിക്കുംവരെ പോരാടുമെന്നാണ് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്. കുഴഞ്ഞുവീണെന്ന് പറഞ്ഞാണ് ശ്രദ്ധയെ കോളേജ് അധികൃതർ ആശുപത്രിയിൽ എത്തിച്ചതെന്നും ആരോപണമുണ്ട്. ശ്രദ്ധ ജീവനൊടുക്കാൻ കാരണം അദ്ധ്യാപകരുടെ മാനസിക പീഡനമാണെന്നും തൂങ്ങിയ നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിൽ കോളേജ് അധികൃതർ മന:പൂർവം വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് കണ്ടുപിടിച്ചതിന്റെ വിഷമത്തിലാകാം ശ്രദ്ധ ആത്മഹത്യ ചെയ്തതെന്നാണ്…

Read More