Author: Starvision News Desk

ഇടുക്കി: സ്കൂട്ടർ ഓടിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തി നടുറോഡിൽ വച്ച് കടന്നുപിടിച്ച യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. വണ്ണപ്പുറത്ത് കഴിഞ്ഞദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. നഴ്സായ യുവതി ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്. വീട്ടിലേക്ക് തിരിയാനായി യുവതി സ്കൂട്ടറിന്റെ വേഗം കുറച്ചപ്പോഴാണ് തൊട്ടുപുറകേ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചത്. യുവതി ഒച്ചവച്ചതോടെ ഇയാൾ ബൈക്കിന് വേഗംകൂട്ടി കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് കാളിയാർ പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. യുവാവിനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചോ എന്ന് വ്യക്തമല്ല.

Read More

കണ്ണൂർ: മദ്യപിച്ച് റോഡെന്ന് കരുതി അടുത്തുള്ള റെയിൽവെ ട്രാക്കിലൂടെ കാറോടിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെയാണ് കണ്ണൂർ സിറ്റി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തന്റെ ആൾട്ടോ കാറിൽ താഴെചൊവ്വ റെയിൽവെ ഗേറ്റിന് സമീപമാണ് ഇയാൾ പാളത്തിൽ കയറിയത്. 15 മീറ്ററോളം ഓടിയ കാർ വൈകാതെ പാളത്തിൽ കുടുങ്ങി ഓഫായി. ഇതിനിടെ ഓടിയെത്തിയ ഗേറ്റ് കീപ്പർ സംഭവം പൊലീസിലറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാഹനം ട്രാക്കിൽ നിന്ന് മാറ്റിയ ശേഷം ജയപ്രകാശിനെ അറസ്‌റ്റ് ചെയ്‌തു. റെയിൽവെ ആക്‌ട് അനുസരിച്ചും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. ജയപ്രകാശിനെ മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയനാക്കി. പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ കാർ വിട്ടുകൊടുത്തിട്ടില്ല. വാഹനം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More

കൽപറ്റ: വയനാട്ടിൽ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ് വനമേഖലയിൽ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 8.30ഓടെ സീതാമൗണ്ടിൽ നിന്ന് തൃശൂരേക്ക് പോകുകയായിരുന്ന ബസാണ് പുൽപ്പള്ളിയിൽ വച്ച് അപകടത്തിൽ പെട്ടത്. 7.20ന് സീതാമൗണ്ടിൽ നിന്ന് പുറപ്പെട്ട് സുൽത്താൻ ബത്തേരി വഴി തൃശൂർക്ക് പോകേണ്ട ബസാണിത്. 16 യാത്രക്കാരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. പുൽപ്പള്ളി ആറാം മൈലിനും മൂന്നാം മൈലിനുമിടയിൽ വനമേഖലയിൽ റോഡിന് വലതുവശത്തേക്ക് തെന്നിനീങ്ങിയ ബസ് മറിയുകയായിരുന്നു. അപകടസമയത്ത് കനത്തമഴയുണ്ടായിരുന്നതായാണ് വിവരം. ഇതാകാം അപകട കാരണമെന്നാണ് കരുതുന്നത്. യാത്രക്കാരിൽ പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് സൂചന.

Read More

ന്യൂഡൽഹി: മണിപ്പുരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം. രാഷ്ട്രീയ-സിനിമാ-സാംസ്‌കാരിക രംഗത്ത് നിന്നടക്കം വലിയ തരത്തിലുള്ള പ്രതിഷേധങ്ങളും അമര്‍ഷങ്ങളും ഉയരുകയാണ്. സ്മൃതി ഇറാനി മനുഷ്യത്വരഹിതവും അപലപനീയവുമായ പ്രവൃത്തിയെന്നാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി സംസാരിച്ചു. അന്വേഷണം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മന്ത്രി അറിയിച്ചു. രാഹുൽ ഗാന്ധി മണിപ്പുരിലെ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. മോദിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പുരിനെ അരാജകത്വത്തിലേയ്ക്ക് നയിച്ചു. മണിപ്പുരില്‍ ഇന്ത്യ ആക്രമിക്കപ്പെടുമ്പോള്‍ പുതിയ കൂട്ടായ്മയായ ‘ഇന്ത്യ’ മിണ്ടാതിരിക്കില്ല. മണിപ്പുരിലെ ജനങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും സമാധാനമാണ് മുന്നോട്ടുള്ള ഏക മാർഗമെന്നും രാഹുല്‍ പ്രതികരിച്ചു. ജയ്‌റാം രമേശ് മണിപ്പുരില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് 78 ദിവസം കഴിഞ്ഞു. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിട്ട് 77 ദിവസവും കഴിഞ്ഞെന്ന് കോണ്‍ഗ്രസ്…

Read More

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണു എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകന് എതിരെ നടപടി സ്വകീരിക്കണമെന്നാണ് ആവശ്യം. https://youtube.com/shorts/RO_drknc7kk ഫെയ്‌സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെ വിനായകന്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്‌സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നടന് എതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണുയരുന്നത്.വിനായകൻ മാപ്പ് പറയണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്‌

Read More

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാൾ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകർത്തു. കൈയ്യിൽ ചില്ലുകഷണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ജീവൻ പണയം വച്ചാണ് കീഴ്പ്പെടുത്തിയത്.ഇന്നലെ രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാൾ. ജീൻസ് പാന്റും ടീഷർട്ടുമായിരുന്നു വേഷം. പൊലീസ് സ്റ്റേഷനിലെ ഗ്രിൽസിൽ ഇയാൾ തലയടിച്ചു പൊട്ടിച്ചിരുന്നു. മുറിവ് ചികിത്സിക്കാനും പരിശോധനക്കുമായി പൊലീസുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ പ്രതി അക്രമാസക്തനാവുകയായിരുന്നു. പൊലീസുകാരും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേർന്ന് പ്രതിയെ ബലമായി കീഴ്പ്പെടുത്തി. ഈ സമയത്ത് കൈയ്യിലൊരു ചില്ല് കഷണവുമായി ആരെയും ആക്രമിക്കുമെന്ന നിലയിലായിരുന്നു പ്രതി. ഇയാളെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും സുരക്ഷാ ജീവനക്കാർക്കും പരിക്കേറ്റു. പൊലീസുകാരന്റെ കൈയ്യിലെ മുറിവ് ആഴത്തിലുള്ളതാണ്. പ്രതി മാനസിക അസ്വാസ്ഥ്യം നേരിടുന്നയാളാണോ എന്ന് സംശയമുണ്ട്.

Read More

ലക്നൗ: പബ്ജിയിലൂടെ പരിചയപ്പെട്ട നോയിഡക്കാരനെ വിവാഹം കഴിക്കാൻ നേപ്പാൾവഴി ഇന്ത്യയിലെത്തിയ പാകിസ്ഥാൻ സ്വദേശിനി സീമ ഹൈദറിന്റെ ഉദ്ദേശ്യ ശുദ്ധിയിൽ പൊലീസിന് സംശയം. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിൽ ഇവരിൽ നിന്ന് ആറ് പാകിസ്ഥാൻ പാസ്പോർട്ടുകൾ കണ്ടെടുത്തതോടെയാണ് സംശയം തുടങ്ങിയത്. ഇതിൽ ഒരെണ്ണത്തിലെ വിലാസവും പൂർണവുമല്ല. ഇതോടെയാണ് ഉത്തർപ്രദേശ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഉത്തർപ്രദേശിലെ ഭീകര വിരുദ്ധ സ്ക്വാഡും സീമ ഹൈദറിനെ ചോദ്യം ചെയ്യുന്നുണ്ട്. സീമയുടെ പക്കൽ നിന്ന് രണ്ട് വീഡിയോ കാസറ്റുകളും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ കാസറ്റിലെ ഉള്ളടക്കം എന്നാണെന്ന് വ്യക്തമല്ല. അടുത്തിടെയാണ് സീമ ഹൈദർ എന്ന മുപ്പതുകാരി ഇന്ത്യയിലെത്തിയത്.പബ്ജിയിലൂടെ പരിചയപ്പെട്ട, ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന കാമുകൻ സച്ചിൻ മീണയെ (25) വിവാഹം കഴിക്കാനാണ് നാല്‌ മക്കൾക്കൊപ്പം അനധികൃതമായി ഇവർ ഇന്ത്യയിലേക്ക് കടന്നത്.ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവർക്ക് ജാമ്യം നൽകുകയായിരുന്നു. സച്ചിനൊപ്പം താമസിക്കാനാണ് താത്പര്യമെന്ന് യുവതി ജയിൽ മോചിതയായതിന് പിന്നാലെ…

Read More

തിരുവനന്തപുരം: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി പണത്തിനായ കവർച്ച നടത്തിയ കേസിൽ തൃശ്ശൂർ സ്വദേശിയെ എൻഐഎ പിടികൂടി. തൃശൂർ സ്വദേശി മതിലകത്ത് കോടയിൽ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തി.ടെലട്രാമിൽ പെറ്റ് ലവേർസ് (Pet Lovers) എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത്. മൂന്ന് പേരും കസ്റ്റഡിയിലാണ്. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിച്ചത്. വനത്തിനുള്ളിൽ നിന്നാണ് എൻഐഎ പ്രതിയെ പിടികൂടിയത്. ആഷിഫ് മുൻപ് ഒരു കൊലക്കേസിലും പ്രതിയാണ്. മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി എൻഐഎ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സംഘം ഒരു പൊതുമേഖലാ ബാങ്കിലും ഒരു സംഹകരണ സംഘത്തിലും ഒരും ജ്വല്ലറിയിലും മോഷണം നടത്താൻ വൻ കവർച്ചാ പദ്ധതി തയ്യാറാക്കിയിരുന്നു.ഭീകരപ്രവർത്തനത്തിന് പണം കണ്ടെത്തുകയായിരുന്നു മോഷണങ്ങളിലൂടെ ലക്ഷ്യമിട്ടത്. 36കാരനായ…

Read More

കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 49 ദിവസം മാത്രം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചു. പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തിൽ താമസിക്കുന്ന സതീഷ് – രാധിക ദമ്പതികളുടെ ഇരട്ടകുട്ടികളിൽ ഒരാളാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിയോടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് പരിയാരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Read More

ന്യൂഡൽഹി: എയർലെെൻ പെെലറ്റിനെയും ഭർത്താവിനെയും വീട്ടിൽ നിന്ന് ഇറക്കി റോഡിലിട്ട് മർദിച്ച് നാട്ടുകാർ. പത്ത് വയസുകാരിയെ വീട്ടുജോലിയ്ക്ക് നിർത്തി ശാരീരികമായി ഉപദ്രവിച്ചെന്നാരോപിച്ചാണ് നാട്ടുകാർ പെെലറ്റിനെയും ഭർത്താവിനെയും മർദിച്ചത്. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. പെെലറ്റ് അവരുടെ യൂണിഫോമിലുള്ളപ്പോഴാണ് നാട്ടുകാർ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോയിൽ പെെലറ്റിന്റെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് വീടിന് പുറത്തേയ്ക്ക് കൊണ്ടുവന്ന് സ്‌ത്രീകൾ മർദ്ദിക്കുന്നത് കാണാം. ഭർത്താവിനെയും മർദിക്കുന്നുണ്ട്.രണ്ട് മാസം മുൻപാണ് ദമ്പതികൾ പെൺകുട്ടിയെ വീട്ടുജോലിക്കെടുക്കുന്നത്. പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലുമുള്ള മുറിവുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് രാവിലെ ഒമ്പത് മണിയോടെ പെെലറ്റിന്റെ വീട്ടിലെത്തി അവരെ മർദിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. പെെലറ്റായ യുവതിയുടെ ഭർത്താവ് മറ്റൊരു സ്വകാര്യ എയർലെെനിൽ ഗ്രൗണ്ട് സ്റ്റാഫാണ്. ബാലവേല, ശാരീരിക പീഡനം, പ്രായപൂർത്തിയാകാത്ത കുട്ടിയെ അപായപ്പെടുത്തൽ എന്നീ കുറ്റങ്ങൾ…

Read More