Author: news editor

മനാമ: ബഹ്‌റൈനില്‍നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന ടാക്‌സിയില്‍ ഡ്രൈവര്‍ മദ്യം ഒളിപ്പിച്ചു കടത്തിയതുമൂലം മലയാളിയായ ഗര്‍ഭിണിയടക്കമുള്ള യാത്രക്കാരും പിടിയിലായി.ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന മലയാളി സ്ത്രീ ജോലി രാജിവെച്ച് ദമ്മാം വഴി നാട്ടിലേക്ക് പോകാനാണ് ടാക്‌സിയില്‍ കയറിയത്. ബഹ്‌റൈനിലെ ഒരു ട്രാവല്‍ ഏജന്‍സി അവരുടെ സൗദി വിസിറ്റ് വിസയും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ദമ്മാമിലേക്ക് പോകാനുള്ള ടാക്‌സിയും ഏര്‍പ്പാടാക്കിയിരുന്നു.ടാക്‌സി ഡ്രൈവര്‍ ബഹ്‌റൈനില്‍നിന്ന് കുറച്ചു മദ്യക്കുപ്പികള്‍ വാങ്ങി കാറില്‍ ഒളിപ്പിച്ചുവെച്ചിരുന്നു. കിംഗ് ഫഹദ് കോസ് വേ വഴി ഇവര്‍ സൗദിയിലേക്ക് പ്രവേശിച്ചപ്പോള്‍ സൗദി കസ്റ്റംസ് അധികൃതര്‍ നടത്തിയ പതിവ് പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു. മദ്യനിരോധനമുള്ള സൗദിയില്‍ മദ്യം കൈവശം വെക്കുന്നത് കുറ്റകരമാണ്.ഡ്രൈവറോടൊപ്പം സ്ത്രീ അടക്കമുള്ള യാത്രക്കാരും അറസ്റ്റിലായി.ബഹ്‌റൈനിലെ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഫസലുല്‍ ഹഖ് ഇടപെട്ട് സ്ത്രീയുടെ നിരപരാധിത്വം സൗദി പോലീസിനെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അവരെ വിട്ടയച്ചു.

Read More

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയില്‍ വന്‍ തട്ടിപ്പ്. വിതരണ ഏജന്‍സിയുടെ തട്ടിപ്പിനിരയായ അച്ചായന്‍സ് ഫിലിം ഹൗസ് നിയമ നടപടിക്കൊരുങ്ങുന്നു.സിനിമാ വിതരണരംഗത്ത് പിടിമുറുക്കി മമ്മൂട്ടിക്കമ്പനിയടക്കമുള്ള പ്രമുഖ വിതരണ ഏജന്‍സികളുടെ മറവിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് (ദുബായ്) മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ അച്ചായന്‍സ് ഫിലിം ഹൗസിനെ തട്ടിപ്പിനിരയാക്കിയതെന്ന് അച്ചായന്‍സ് ഫിലിം ഹൗസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് (ദുബായ്) പ്രതിനിധികളായ ട്രൂത്ത് സമദ്, റെബിന്‍ ആരിഫ് എന്നിവര്‍ മുഖേന മമ്മൂട്ടിക്കമ്പനിയുടെ ‘ബസൂക്ക’ എന്ന ചിത്രത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ വിതരണാവകാശം ഒരു വലിയ തുകയ്ക്ക് മിനിമം ഗ്യാരന്റി അടിസ്ഥാനത്തില്‍ അച്ചായാന്‍സ് ഫിലിം ഹൗസ് സ്വന്തമാക്കിയിരുന്നു. കരാര്‍ പ്രകാരം സിനിമ വിജയിക്കാത്തപക്ഷമുണ്ടാകുന്ന സാമ്പത്തിക നഷ്ടം അവരുടെ അടുത്ത പ്രോജക്റ്റ് ആയ ‘കളങ്കാവല്‍’ സിനിമയുടെ വിതരണാവകാശം വഴി പരിഹരിക്കുമെന്ന് അച്ചായന്‍സ് ഫിലിം ഹൗസുമായുള്ള കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബസൂക്ക നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റില്‍ വലിയ സാമ്പത്തിക നഷ്ടം…

Read More

മനാമ: ഉണക്കമീന്‍ പാക്കറ്റുകളിലൊളിപ്പിച്ച് ബഹ്‌റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ വിദേശികളായ പുരുഷനും സ്ത്രീക്കും ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം വീതം തടവും 10,000 ദിനാര്‍ വീതം പിഴയും വിധിച്ചു.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവരുടെ ബാഗുകള്‍ കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് ഉണക്കമീന്‍ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

മനാമ: കള്ളനോട്ടുപയോഗിച്ച് ഹോട്ടലില്‍ മുറിയെടുക്കുകയും സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങുകയും ചെയ്ത കേസില്‍ ബഹ്‌റൈനി യുവാവിന് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു.ആദ്യം ഇയാള്‍ ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും അവിടെ 20 ദിനാറിന്റെ നോട്ട് നല്‍കുകയുമായിരുന്നു. നോട്ടില്‍ സംശയം തോന്നിയ റിസപ്ഷനിസ്റ്റ് ഹോട്ടലുടമയെ വിവരമറിയിച്ചു. നോട്ട് പരിശോധിച്ച ഹോട്ടലുടമ പോലീസില്‍ പരാതി നല്‍കി.തുടര്‍ന്ന് യുവാവ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങി 20 ദിനാറിന്റെ നോട്ട് നല്‍കി. സംശയം തോന്നിയ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനും പോലീസില്‍ പരാതി നല്‍കി.പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. വീണ്ടും ഇയാള്‍ കള്ളനോട്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.കൈവശമുള്ളത് കള്ളനോട്ടാണെന്ന് തനിക്കറിയില്ലെന്നായിരുന്നു യുവാവ് ആദ്യം പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ താന്‍ മറ്റൊരാളില്‍നിന്ന് കള്ളനോട്ട് വാങ്ങിയതായി യുവാവ് സമ്മതിച്ചു. യുവാവിന് നോട്ട് നല്‍കിയയാളെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും ആ നീക്കം വിജയിച്ചില്ല.

Read More

മനാമ: ബഹ്റൈന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പൂര്‍ണ പിന്തുണയുമായി ഇന്ത്യ. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയെ ടെലിഫോണ്‍ കോളിലൂടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ അറിയിച്ചത്.ബഹ്റൈനും അവിടുത്തെ ജനങ്ങള്‍ക്കും തുടര്‍ച്ചയായ പുരോഗതിയും സമൃദ്ധിയും ആശംസിച്ചുകൊണ്ട് പ്രധാനമന്ത്രി ഈദുല്‍ ഫിത്തര്‍ ആശംസിച്ചു.ബഹ്റൈനു നേരെയുള്ള ഇറാനിയന്‍ ആക്രമണങ്ങളെ മോദി അപലപിച്ചു. ബഹ്റൈന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇന്ത്യ പൂര്‍ണ പിന്തുണ നല്‍കും. പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നടപടികളെ തള്ളിക്കളയുന്നു. ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുമെന്നും മോദി പറഞ്ഞു.കടലിടുക്കില്‍ സമുദ്രയാനം സുരക്ഷിതമാക്കാനും സമുദ്ര സുരക്ഷയെ പിന്തുണയ്ക്കാനും ആഗോള വ്യാപാരത്തിന്റെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കാനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ പിന്തുണ നല്‍കുമെന്ന് രാജാവ് പറഞ്ഞു.ഊര്‍ജ വിതരണത്തിനും ആഗോള വ്യാപാരത്തിനും സുപ്രധാനമായ ഒരു അന്താരാഷ്ട്ര ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്ര യാത്രയ്ക്കു നേരെയുള്ള ഇറാനിയന്‍ ഭീഷണികള്‍ തടയേണ്ടതുണ്ട്. അന്താരാഷ്ട്ര സമുദ്രയാനവും അന്താരാഷ്ട്ര സമൂഹത്തിന്റെ താല്‍പ്പര്യങ്ങളും സംരക്ഷിക്കാനുള്ള…

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 143 മിസൈലുകളും 242 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്റൈനു നേരെയുള്ള ഇറാനിയന്‍ ആക്രമണത്തെ ബഹ്റൈന്‍ അക്കൗണ്ടന്റ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷന്‍ (ബി.എ.എ.എ) ശക്തമായി അപലപിച്ചു.ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യത്തിന്റെ പരമാധികാര തത്വങ്ങളുടെയും ലംഘനമാണെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.ബഹ്റൈന്‍ പ്രതിരോധ സേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഏജന്‍സികളും രാജ്യത്തിന്റെ സുരക്ഷയ്ക്കുള്ള ഭീഷണി, ആക്രമണങ്ങള്‍ എന്നിവയെ ചെറുക്കുന്നതിലും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിലും നിര്‍വഹിക്കുന്ന പങ്കിനെ അസോസിയേഷന്‍ പ്രശംസിച്ചു.

Read More

മനാമ: സൗദി അറേബ്യയിലെ യാന്‍ബു തുറമുഖത്തിനും എസ്.എ.എം.ആര്‍.ഇ.എഫ്. റിഫൈനറിക്കും നേരെയുണ്ടായ ഇറാനിയന്‍ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഇത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817ന്റെ ലംഘനമാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സൗദി അറേബ്യയോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ബഹ്‌റൈന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ മന്ത്രാലയം ആശംസിച്ചു.

Read More

മനാമ: ഇന്ത്യന്‍ ക്ലബ്ബുമായി സഹകരിച്ച് ഭാരതി അസോസിയേഷന്‍ ദമ്മാമില്‍നിന്ന് ചെന്നൈയിലേക്ക് ഇന്ന് ഒരു ഗള്‍ഫ് എയര്‍ ചാര്‍ട്ടേഡ് വിമാനം സജ്ജീകരിച്ചു.ബഹ്റൈന്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചതിനെത്തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ അടിയന്തരമായി സ്വന്തം നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്നവരെ സഹായിക്കാനാണിത്. ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നിട്ടും പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി വിമാനം പൂര്‍ണ്ണമായും ബുക്ക് ചെയ്തു. ദമ്മാമിലേക്കുള്ള ബസ് ഗതാഗതവും ആവശ്യമായ സൗദി വിസയും ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടുന്നു.മുത്തുവേല്‍ മുരുകന്‍, സബീഖ് മീരാന്‍, സുബ്രഹ്‌മണ്യന്‍ സുബാഷ്, ശക്തിവേല്‍, പൂന്തൈ ഇസ്മായില്‍, ആസത്ത് മൈദീന്‍, ഇളയരാജ ബാലസുബ്രഹ്‌മണ്യന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഭാരതി അസോസിയേഷന്‍ വളണ്ടിയര്‍മാരുടെ ഒരു സംഘത്തെ ഇന്ത്യന്‍ ക്ലബ്ബിന്റെ പ്രതിനിധികളോടൊപ്പം ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാനും നടപ്പിലാക്കാനുമായി നിയോഗിച്ചു.വ്യോമമേഖല അടച്ചിട്ടതിനെത്തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന 192 യാത്രക്കാര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ സഞ്ചരിക്കും. ദമ്മാമിലേക്ക് ബസില്‍ പുറപ്പെടുന്നതിനു മുമ്പ് എല്ലാ യാത്രക്കാര്‍ക്കും ഗോള്‍ഡന്‍ ടുലിപ് ഹോട്ടലില്‍ ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ഭാരതി അസോസിയേഷനെ പ്രതിനിധീകരിച്ച് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖയ്യൂം,…

Read More

മനാമ: കുവൈത്തിലെ കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്റെ അല്‍-അഹമ്മദി, അബ്ദുല്ല എണ്ണ ശുദ്ധീകരണശാലകള്‍ക്കു നേരെയുണ്ടായ ഇറാനിയന്‍ ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഇത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817ന്റെ ലംഘനമാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.കുവൈത്തിനോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ‘ഹിസ്ബുള്ള’ എന്ന ഭീകര സംഘടനയുമായി ബന്ധപ്പെട്ട തീവ്രവാദ കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിലും രാജ്യത്തെ അസ്ഥിരപ്പെടുത്താനും സുപ്രധാന കേന്ദ്രങ്ങളെ ആക്രമിക്കുന്ന ക്ഷുദ്ര ഗൂഢാലോചനകള്‍ പരാജയപ്പെടുത്തുന്നതിലുമുള്ള കുവൈത്ത് സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികളുടെ കാര്യക്ഷമതയ്ക്കും ജാഗ്രതയ്ക്കും മന്ത്രാലയം നന്ദി അറിയിച്ചു. കുവൈത്തിനും അവിടുത്തെ ജനങ്ങള്‍ക്കും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ മന്ത്രാലയം തുടര്‍ന്നും ആശംസിച്ചു.

Read More