
മനാമ: ബഹ്റൈനില്‍ കാലാവധി തികയാതെ ജനിച്ച കുഞ്ഞ് ആവശ്യമായ ചികിത്സ കിട്ടാതെ മരിച്ച കേസില്‍ കുഞ്ഞിന്റെ മാതാപിതാക്കളായ പ്രവാസി ദമ്പതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു.
മാതാപിതാക്കളുടെ അവഗണന കാരണമാണ് കുഞ്ഞിന് ചികിത്സ കിട്ടാതെപോയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചത്. ദമ്പതികളില്‍ സ്ത്രീയുടെ വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മാതാപിതാക്കളുടെ രേഖകള്‍ കാണിക്കേണ്ടിവരുമെന്നും കാലാവധി കഴിഞ്ഞ വിസയാണുള്ളതെന്ന് കണ്ടെത്തിയാല്‍ നാടുകടത്തുമെന്നും ഭയന്നാണ് കുഞ്ഞിന് ചികിത്സ നല്‍കാതിരുന്നത്.


