- നിയമം ലംഘിച്ച് ഡ്രൈവിംഗ്: നിരവധി പേര് പിടിയിലായി
- ചികിത്സ കിട്ടാതെ കുഞ്ഞിന്റെ മരണം: പ്രവാസി ദമ്പതികള്‍ക്ക് മൂന്നു വര്‍ഷം തടവ്
- ബഹ്റൈനില്‍ കടബാധ്യതയുള്ളവര്‍ക്ക് മൂന്നു വര്‍ഷം വരെ യാത്രാവിലക്ക്: നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
- ബഹ്റൈന്‍ ഉപഗ്രഹം അല്‍ മുന്തര് പകര്‍ത്തിയ രാജ്യത്തിന്റെ ആദ്യ ചിത്രം ഉപപ്രധാനമന്ത്രിക്ക് സമ്മാനിച്ചു
- ശബരിമല യുവതി പ്രവേശനം: എന്‍എസ്എസ് സുപ്രീംകോടതിയില്‍ ഉന്നയിച്ച വാദങ്ങളെ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
- 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച്, 350 ഓളം അശ്ലീല വിഡിയോകള്‍ പകർത്തിയ 19കാരന് പിടിയില്‍
- ബഹ്റൈനിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഐ.ബി. പ്രോഗ്രാമിനെക്കുറിച്ച് വെബ്പേജ് ആരംഭിച്ചു
- ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലെ തകരാറ് പരിഹരിച്ചു
Author: news editor
മനാമ: ഇറാനിയന്‍ ആക്രമണത്തിന്റെ ഫലമായി ബഹ്റൈനില്‍ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ള വെയര്‍ഹൗസില്‍ ആയുധക്കഷണങ്ങള്‍ വീണതിനെ തുടര്‍ന്ന് തീപിടിത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സിവില്‍ ഡിഫന്‍സ് ടീമുകള്‍ തീ നിയന്ത്രണവിധേയമാക്കി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
മനാമ: ബഹ്റൈനിലെ സാമ്പത്തികശേഷി കുറഞ്ഞ ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യയിലേക്ക് നാല് പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ചതായി നവഭാരത് ബഹ്റൈന്‍ അറിയിച്ചു.ഗര്‍ഭിണികളും കുഞ്ഞുങ്ങളുമുള്ള കുടുംബങ്ങള്‍, വിസിറ്റ് വിസയില്‍ ബഹ്റൈനില്‍ മാതാപിതാക്കളുള്ള കുടുംബങ്ങള്‍, ബോര്‍ഡ് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ ആദ്യ വാരത്തിലും വിവാഹങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള കുടുംബങ്ങള്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നവര്‍ക്ക് ഈ വിമാനങ്ങളില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്.വീണ്ടും സമാനമായ പിന്തുണയോ നാട്ടിലേക്കയയ്ക്കലോ ആവശ്യമായി വന്നില്ലെങ്കില്‍ നവഭാരത് ബഹ്റൈന്‍ അത്തരം വിമാനങ്ങള്‍ക്കുള്ള കൂടുതല്‍ ക്രമീകരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി നവഭാരത് രക്ഷാധികാരി ജി. പ്രദീപ് കുമാര്‍ അറിയിച്ചു.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 132 മിസൈലുകളും 234 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനിലെ കര്‍ബാബാദില്‍ ഒരു വീട്ടില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു.വിവരമറിഞ്ഞ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് പ്രാഥമിക പരിശോധനയില്‍ സൂചന ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.
മനാമ: ജി.സി.സി. രാജ്യങ്ങളെ ലക്ഷ്യംവെച്ചുള്ള ഇറാന്റെ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ജി.സി.സി. കസ്റ്റംസ് യൂണിയന് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചരക്കുനീക്കത്തിനായി ഒരു താല്‍ക്കാലിക ഫാസ്റ്റ് ട്രാക്ക് റൂട്ട് സംവിധാനം ആരംഭിച്ചതായി ബഹ്റൈന്‍ കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീഫ അറിയിച്ചു.ജി.സി.സി. രാജ്യങ്ങള്‍ക്കിടയിലുള്ള ചരക്കുനീക്കം ത്വരിതപ്പെടുത്തുക, പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുക, എന്‍ട്രി പോയിന്റുകളിലൂടെയുള്ള വ്യാപാരത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുക എന്നിവയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ട്രാന്‍സിറ്റ് പോയിന്റുകളില്‍ അന്തിമ കസ്റ്റംസ് ക്ലിയറന്‍സ് ആവശ്യമില്ലാതെ സീല്‍ ചെയ്ത ട്രക്കുകളുപയോഗിച്ച് ജി.സി.സി. രാജ്യങ്ങളിലുടനീളമുള്ള പ്രധാന തുറമുഖങ്ങളെയും വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ലോജിസ്റ്റിക്സ് ഫാസ്റ്റ് ട്രാക്ക് സംവിധാനമാണിത്.ഭക്ഷണം, മെഡിക്കല്‍ സാമഗ്രികള്‍, പെട്ടെന്ന് നശിക്കുന്ന വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും സമയബന്ധിതമായ വിതരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് എയറിന്റെ ദമ്മാമിലെ താല്‍ക്കാലിക സര്‍വീസുകള്‍ പാരീസിലേക്കും മനിലയിലേക്കുംകൂടി നീട്ടി
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താല്‍ക്കാലിക കൊമേഴ്സ്യല്‍ സര്‍വീസ് സര്‍വീസുകള്‍ പാരീസിലേക്കും മനിലയിലേക്കുംകൂടി വ്യാപിപ്പിച്ചു. ഇതോടെ മൊത്തം ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 10 ആയി.ലണ്ടന്‍ ഹീത്രോ, മുംബൈ, ബാങ്കോക്ക്, ഫ്രാങ്ക്ഫര്‍ട്ട്, നെയ്റോബി, കെയ്റോ, കാസബ്ലാങ്ക, ചെന്നൈ എന്നിവിടങ്ങളിലേക്ക് നിലവില്‍ താല്‍ക്കാലിക സര്‍വീസുകള്‍ നടത്തുന്നുണ്ട്.ബഹ്റൈന്റെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ബഹ്റൈനിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര ബന്ധം നിലനിര്‍ത്താനുള്ള ഗള്‍ഫ് എയറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.ബഹ്റൈനും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ ഗതാഗത സൗകര്യം നല്‍കും.
മനാമ: ഇറാനിയന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്റൈനെ പ്രശംസിച്ച് ലോക ജൂത കോണ്‍ഗ്രസ് പ്രസിഡന്റ് റൊണാള്‍ഡ് ലോഡറില്‍നിന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് കത്ത് ലഭിച്ചു.ഇറാന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കുന്ന കത്ത്, ആക്രമണങ്ങളോട് പ്രതികരിക്കുന്നതില്‍ രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച സംയമനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സമീപനത്തെയും ബഹ്റൈന്‍ ജനതയുടെ പ്രതിരോധശേഷിയെയും പ്രശംസിച്ചു.ഇത് ബഹ്റൈനെതിരെയുള്ള ആക്രമണം മാത്രമല്ല, മുഴുവന്‍ മേഖലയുടെയും സ്ഥിരതയ്ക്കും സഹവര്‍ത്തിത്വ തത്വങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ്. രാജ്യത്തും മേഖലയിലും സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കപ്പെടുമെന്ന് കത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മനാമ: ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ നഗരത്തിനു നേരെ ഇറാന് നടത്തിയ ഹീനമായ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമായും നല്ല അയല്പക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്നമായ ലംഘനമായും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817ന്റെ ലംഘനമായും ഇതിനെ കണക്കാക്കുന്നു.ഖത്തറെന്ന സഹോദര രാഷ്ട്രത്തോട് ബഹ്റൈന്‍ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിക്കുന്നതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മനാമ: ഹിജ്റ 1447ലെ വിശുദ്ധ റമദാന് മാസം മാര്‍ച്ച് 19ന് പൂര്‍ത്തീയാകുമെന്നും മാര്‍ച്ച് 20 ഈദുല്‍ ഫിത്തര്‍ ദിവസമായിരിക്കുമെന്നും ബഹ്റൈന്‍ ചന്ദ്രദര്‍ശന സമിതി പ്രഖ്യാപിച്ചു.ശവ്വാല്‍ മാസപ്പിറവി ദര്‍ശനത്തിനായി മാര്‍ച്ച് 18ന് (റമദാന് 29 ഹിജ്റ) വൈകുന്നേരം സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സില് (എസ്.സി.ഐ.എ) യോഗം ചേര്‍ന്നിരുന്നു. 18ന് ആരും മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ റമദാന് വ്യാഴാഴ്ച മുപ്പത് ദിവസം പൂര്‍ത്തിയാകും. ഹിജ്റ 1447ലെ ശവ്വാല്‍ മാസം വെള്ളിയാഴ്ച ആരംഭിക്കും.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്, രാജകുടുംബാംഗങ്ങള്‍, ബഹ്റൈനിലെ ജനങ്ങള്‍, അറബ്- ഇസ്ലാമിക രാജ്യങ്ങള്‍ എന്നിവര്‍ക്ക് എസ്.സി.ഐ.എ. ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 130 മിസൈലുകളും 234 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
