- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
Author: news editor
യുദ്ധത്തിന് താല്‍ക്കാലിക വിരാമം; രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് സമ്മതിച്ച് ഇറാനും അമേരിക്കയും
ടെഹ്റാന്: ഒരു മാസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഇറാനും അംഗീകരിച്ചു.ആക്രമണ ഭീഷണികള്‍ ഇറാനും പിന്‍വലിച്ചു. രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിനാണ് ഇരുരാജ്യങ്ങളും സമ്മതിച്ചത്. പാകിസ്ഥാന്റെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ ധാരണയുണ്ടായതെന്ന് അറിയുന്നു.വെടിനിര്‍ത്തല്‍ ട്രംപും ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സ്ഥിരീകരിച്ചു. അമേരിക്ക ആക്രമണങ്ങള്‍ നിര്‍ത്തിയതിനാല്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് നിബന്ധനകളോടെ സമ്മതിച്ചതായി ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചതായി അബ്ബാസ് അരാഗ്ചി പ്രസ്താവനയില്‍ പറഞ്ഞു. ഇറാന് സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ അടുത്ത രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസീം മുനീറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചയോടെയാണ് ഇറാനില്‍ നടത്താനിരുന്ന വിനാശകരമായ സൈനിക നടപടി താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
മനാമ: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍, പെട്രോകെമിക്കല്‍ സംവിധാനങ്ങള്‍, നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്ക് നേരെയുണ്ടായ ഇറാനിയന്‍ ആക്രമണങ്ങളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ഒരു സംഘര്‍ഷാവസ്ഥയാണിതെന്നും നല്ല അയല്പക്ക തത്വങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.സൗദി അറേബ്യയ്ക്ക് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം ആവര്‍ത്തിക്കുന്നു. അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും നല്കുന്നു.മേഖലയിലെ രാജ്യങ്ങളെയും സമാധാനകാംക്ഷികളായ ജനങ്ങളെയും ലക്ഷ്യം വച്ചുള്ള ശത്രുതാപരമായതും ന്യായീകരിക്കാനാവാത്തതുമായ ഇറാനിയന്‍ ആക്രമണങ്ങള്‍ തടയാന്‍ ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രാലയം ആഹ്വാനം ചെയ്തു.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 188 മിസൈലുകളും 477 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടഞ്ഞുകൊണ്ടിരിക്കുന്നതായും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈനില്‍ 500 സൗദി റിയാലിന്റെ കള്ളനോട്ട് കൈവശം വെച്ച കേസില്‍ 48കാരന് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 500 ദിനാര്‍ പിഴയും വിധിച്ചു.മയക്കുമരുന്ന് ഇടപാടിനിടയില്‍ പിടിയിലായ ഇയാളെ പരിശോധിച്ചപ്പോഴാണ് കള്ളനോട്ട് കണ്ടെത്തിയത്. ഇയാളില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.മയക്കുമരുന്ന് ഇടപാടിനിടെ ഒരു അജ്ഞാത വ്യക്തിയില്‍നിന്നാണ് തനിക്ക് കള്ളനോട്ട് ലഭിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇയാളുടെ പേരില്‍ മയക്കുമരുന്ന് കേസ് നിലവിലുണ്ട്.
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു വിദേശികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം വീതം തടവുശിക്ഷയും 10,000 ദിനാര്‍ വീതം പിഴയും വിധിച്ചു.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. വിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ഏപ്രില്‍ 13ന് പരിഗണിക്കും.ഒരു ഏഷ്യന്‍ രാജ്യത്തുനിന്നാണ് ഇവര്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകള്‍ പരിശോധിക്കുന്നതിനിടയില്‍ കസ്റ്റംസ് അധികൃതര്‍ക്ക് സംശയം തോന്നി. ചോദ്യം ചെയ്യലില്‍ നിയമവിരുദ്ധമായ ഒന്നും ബാഗുകളിലില്ലെന്നാണ് ഇരുവരും മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ബാഗുകളില്‍നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.ഉണക്കമീന്‍ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ആറു പാക്കറ്റുകളിലായാണ് ഇവര്‍ മയക്കുമരുന്ന് കൊണ്ടുവന്നത്.
വി. അബ്ദുല്‍ മജീദ് കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം ആറു മണിക്ക് അവസാനിക്കും. ഇനി വോട്ടെടുപ്പിനു മുമ്പ് അവശേഷിക്കുന്ന ഒരേയൊരു ദിവസം വോട്ടര്‍മാരെ നേരില്‍ കണ്ട് കിട്ടാന്‍ സാധ്യതയുള്ള വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്താനും വോട്ട് നല്‍കുമോ എന്ന് ഉറപ്പില്ലാത്തവരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുമുള്ള നെട്ടോട്ടത്തിലായിരിക്കും മുന്നണികളുടെ പ്രവര്‍ത്തകര്‍.വിജയത്തിന്റെ കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഭരണം പിടിക്കാനുള്ള സാധ്യത അതിവിദൂരമാണെന്ന് അറിയാമെങ്കിലും എന്‍.ഡി.എയും പുറമെ പ്രകടിപ്പിക്കുന്നത് തികഞ്ഞ ആത്മവിശ്വാസം.നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ പാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് ഏറ്റവും കുഞ്ഞ സമയം കിട്ടിയ തെരഞ്ഞെടുപ്പാണിത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം നിരവധി ദേശീയ നേതാക്കള്‍ കേരളത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. യു.ഡി.എഫിനു വേണ്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്കയും എന്‍.ഡി.എയ്ക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കം കളത്തിലിറങ്ങിയപ്പോള്‍ എല്‍.ഡി.എഫിന്റെ പ്രചാരണം നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എം.എ. ബേബി, ബൃന്ദ കാരാട്ട് തുടങ്ങിയ സി.പി.എമ്മിന്റെ ദേശീയ നേതാക്കള്‍ പ്രചാരണത്തിനെത്തിയിരുന്നെങ്കിലും താരപ്രചാരകന് പിണറായി വിജയന് തന്നെയായിരുന്നു.2,71,42,952…
മനാമ: ബഹ്റൈനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ് വേ വഴിയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ച നടപടി പിന്‍വലിച്ചതായി കോസ് വേ അതോറിറ്റി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ സൗദി അറേബ്യ പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പുകളെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കോസ് വേ അടച്ചിരുന്നത്. സുരക്ഷാ ഭീഷണി ഒഴിവായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോസ് വേ വീണ്ടും തുറന്നത്.
മനാമ: ബഹ്റൈനില്‍ ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്ന് ഒഴിപ്പിച്ച വീടുകളില്‍ മോഷണം നടത്തിയ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഈ കേസില്‍ ഏഴു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമടക്കം എട്ടു ലക്ഷത്തിലധികം ദിനാര്‍ വിലവരുന്ന സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.
മനാമ: ബഹ്റൈനില്‍ തുറന്ന സ്ഥലങ്ങളിലെ വേനല്‍ക്കാല മദ്ധ്യാഹ്ന ജോലി നിരോധനം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.രണ്ടര മാസം നീണ്ടുനില്‍ക്കുന്ന നിരോധനം ഓഗസ്റ്റ് 31ന് അവസാനിക്കും. ഉച്ച സമയം മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് നിരോധനം. നിരോധനം ഗസറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് 15 ദിവസം കുറവാണ് ഇത്തവണത്തെ നിരോധനം. കഴിഞ്ഞ വര്‍ഷം നിരോധനം സെപ്റ്റംബര്‍ 15 വരെ നീട്ടിയിരുന്നു.കൊടുംചൂടില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ നടപടി. തൊഴില്‍ സമയം സംബന്ധിച്ച വിവരങ്ങള്‍ തൊഴിലുടമകള്‍ തൊഴിലിടങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയുണ്ട്.
ഇറാനിയന്‍ ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കും
മനാമ: ബഹ്റൈനില്‍ ഇറാനിയന്‍ ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ച പൗരര്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കാനുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ അദ്ധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.രാജ്യത്തെയും ജനങ്ങളെയും ഉയര്‍ന്ന നിലവാരത്തില്‍ സംരക്ഷിക്കുന്ന ബഹ്റൈന്‍ പ്രതിരോധ സേന, നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം തുടങ്ങിയ എല്ലാ സൈനിക, സുരക്ഷാ, പൊതുസേവന ഏജന്‍സികളുടെയും കഴിവുകളെ മന്ത്രിസഭ അഭിനന്ദിച്ചു.പൗരര്‍ക്ക് പരിക്കേല്‍ക്കുകയും അവരുടെ സുരക്ഷയെ അപകടപ്പെടുത്തുകയും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഇറാനിയന്‍ ആക്രമണത്തെ മന്ത്രിസഭ അപലപിച്ചു. മേഖലയിലുടനീളമുള്ള പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും മറ്റെല്ലാ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് മന്ത്രിസഭ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
