Author: news editor

മനാമ: ഗള്‍ഫ് മേഖലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ വിദേശത്തുള്ള ബഹ്റൈന്‍ പൗരരെ കര അതിര്‍ത്തി കടന്നുള്ള സ്ഥലങ്ങളിലൂടെ തിരികെ കൊണ്ടുവരുന്നത് വിദേശകാര്യ മന്ത്രാലയം തുടരുന്നു.ബഹ്റൈനിലെയും മറ്റു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളുമായും വിദേശത്തുള്ള ബഹ്റൈന്‍ എംബസികളുമായും സഹകരിച്ചാണ് ഈ ശ്രമങ്ങള്‍ നടക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. മറ്റു ജി.സി.സി. രാജ്യങ്ങളിലെ ബഹ്റൈന്‍ പൗരരുടെ അവസ്ഥകള്‍ എംബസികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കര അതിര്‍ത്തി കടന്നുള്ള ഗതാഗത നടപടിക്രമങ്ങള്‍ സുഗമമാക്കാനും രാജ്യത്തേക്ക് സുരക്ഷിതവും സുഗമവുമായ തിരിച്ചുവരവ് ക്രമീകരിക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യുന്നു.വിദേശത്തുള്ള ബഹ്റൈന്‍ പൗരരുടെ സ്ഥിതിഗതികള്‍ 24 മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശത്തുള്ള രാജ്യത്തിന്റെ നയതന്ത്ര കാര്യാലയങ്ങളുമായുള്ള ഏകോപനത്തിലൂടെയും ആശയവിനിമയത്തിലൂടെയും മടങ്ങിവരാനാഗ്രഹിക്കുന്ന പൗരര്‍ക്ക് ആവശ്യമായ പിന്തുണയും സൗകര്യങ്ങളും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ ഈദുല്‍ ഫിത്തറിന് മുന്നോടിയായി വ്യവസായ- വാണിജ്യ മന്ത്രാലയം വിപണികളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന ഊര്‍ജിതമാക്കി.സാധനങ്ങളുടെ തുടര്‍ച്ചയായ നിരീക്ഷണം ഉറപ്പാക്കാനും വില സ്ഥിരത നിലനിര്‍ത്താനും സ്ഥാപനങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇടപാടുകളില്‍ ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പരിശോധനകള്‍ നടത്തുന്നതെന്ന് കണ്‍ട്രോള്‍ ആന്റ് റിസോഴ്സസ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അബ്ദുല്‍ അസീസ് അല്‍ അഷ്റഫ് പറഞ്ഞു.പഴം- പച്ചക്കറിക്കടകള്‍, ബ്യൂട്ടി സലൂണുകള്‍, തയ്യല്‍ശാലകള്‍, മധുരപലഹാരക്കടകള്‍, ബേക്കറികള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് കിച്ചണുകള്‍, മാളുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരിശോധന നടക്കുന്നു.വില്‍പ്പന രീതികള്‍, കിഴിവുകള്‍, പ്രമോഷണല്‍ ഓഫറുകള്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുക, വില സുതാര്യത ഉറപ്പാക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനുകളിലൂടെയോ അന്യായമായ വിലവര്‍ധനവിലൂടെയോ വര്‍ധിച്ച ഡിമാന്‍ഡ് ചൂഷണം ചെയ്യുന്നത് തടയുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്റൈനെതിരായ ഇറാനിയന്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചുള്ള തുടര്‍ച്ചയായ വിലയിരുത്തലിന്റെ ഭാഗമായി രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലോ പ്രദേശിക ജലാശയങ്ങളിലോ അസാധാരണമായ റേഡിയേഷന്‍ അളവില്ലെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) സ്ഥിരീകരിച്ചു.ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ച് രാജ്യവ്യാപകമായ റേഡിയേഷന്‍, പരിസ്ഥിതി സെന്‍സറുകള്‍ എന്നിവയുടെ ശൃംഖലയിലൂടെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറും നടക്കുന്നുണ്ടെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും സംഭവവികാസങ്ങള്‍ സമയബന്ധിതമായും കൃത്യമായും കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ജി.സി.സി. എമര്‍ജന്‍സി മാനേജ്മെന്റ് സെന്ററുമായും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാദേശിക, അന്താരാഷ്ട്ര സംഘടനകളുമായും അടുത്ത ഏകോപനം തുടരുന്നുണ്ട്. നിലവില്‍ ആശങ്കയ്ക്ക് കാരണമില്ലെന്ന് എസ്.സി.ഇ. വ്യക്തമാക്കി.

Read More

മനാമ: അസാധാരണ വലുപ്പമുള്ള സവാളയിലൊളിപ്പിച്ച് നിരോധിത പുകയില ഉല്‍പ്പന്നം ബഹ്‌റൈനിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇന്ത്യക്കാരനായ ബിസിനസുകാരന് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവുശിക്ഷയും 47,000 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇയാള്‍ കടല്‍ മാര്‍ഗം ഇറക്കുമതി ചെയ്ത അസാധാരണ വലുപ്പമുള്ള സവാളകള്‍ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് അതില്‍നിന്ന് 11,110 ചെറിയ കവറുകളിലായി ഒളിപ്പിച്ച, 20,000 ദിനാര്‍ വിലവരുന്ന 1,533 കിലോഗ്രാം ഇന്ത്യന്‍ പാന്‍ കണ്ടെത്തിയത്.

Read More

മനാമ: ബഹ്‌റൈനില്‍ ഇറാനിയന്‍ ആക്രമണം മൂലം തകര്‍ന്ന ചെറുകിട- ഇടത്തരം ബിസിനസുകള്‍ക്ക് ഫീസിളവ് നല്‍കണമെന്ന നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.ഇത്തരം സ്ഥാപനങ്ങള്‍ക്ക് വെള്ളം, വൈദ്യുതി, മുനിസിപ്പല്‍ ഫീസുകള്‍ താല്‍ക്കാലികമായി ഒഴിവാക്കിക്കൊടുക്കാനാണ് നിര്‍ദേശം. മുഹമ്മദ് ജനാഹി, അഹമ്മദ് ഖരാത്ത, അഹമ്മദ് അല്‍ സല്ലൂം, മംദൂഹ് അല്‍ സാലിഹ്, ഹസ്സന്‍ ബുഖാമസ് എന്നീ എം.പിമാര്‍ ചേര്‍ന്നാണ് നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.ബഹ്‌റൈന് നേരെയുണ്ടായ ആക്രമണങ്ങളും അതുമൂലമുണ്ടായ വിപണി സമ്മര്‍ദ്ദങ്ങളും ചെറുകിട- ഇടത്തരം ബിസിനസുകളെ ബാധിച്ചിട്ടുണ്ടെന്ന് എം.പിമാര്‍ പറഞ്ഞു. വിതരണ മാര്‍ഗങ്ങള്‍ തകര്‍ന്നതും ദൈനംദിന ചെലവുകള്‍ വര്‍ധിച്ചതും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളംതെറ്റിച്ചിട്ടുണ്ടെന്ന് ജനാഹി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ 30% കുറവ് വന്നതായി ആഭ്യന്തര മന്ത്രിയും ദേശീയ സ്വത്തവകാശം പ്രോത്സാഹിപ്പിക്കാനും പൗരത്വ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ദേശീയ പദ്ധതിയുടെ തുടര്‍നടപടികള്‍ക്കായുള്ള മന്ത്രിതല സമിതി ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ. എല്ലാ വര്‍ഷവും മാര്‍ച്ച് 18ന് ആചരിക്കുന്ന സാമൂഹ്യ പങ്കാളിത്തത്തെയും ദേശീയ സ്വത്തവകാശ ദിനത്തെയും സംബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇതിന് എല്ലാ റാങ്കുകളിലുമുള്ള ബഹ്റൈന്‍ പോലീസ് ഉദ്യോഗസ്ഥരെയും പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ കമ്മ്യൂണിറ്റി പോലീസിംഗിന്റെ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു. അക്രമം, ആസക്തി എന്നിവയുള്‍പ്പെടെയുള്ള നിഷേധാത്മക പെരുമാറ്റങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിലും തടയുന്നതിലും ‘മാന്‍’ (ഒരുമിച്ച്) പ്രോഗ്രാം ടീമിന്റെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 129 മിസൈലുകളും 233 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള താല്‍ക്കാലിക കൊമേഴ്‌സ്യല്‍ സര്‍വീസ് കെയ്റോ, കാസബ്ലാങ്ക, ചെന്നൈ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്കുകൂടി സര്‍വീസ് നീട്ടുമെന്നും ഗള്‍ഫ് എയര്‍ അറിയിച്ചു. ദമ്മാം വഴി ലണ്ടന്‍ ഹീത്രോ, മുംബൈ, ബാങ്കോക്ക്, ഫ്രാങ്ക്ഫര്‍ട്ട്, നെയ്റോബി എന്നിവിടങ്ങളിലേക്ക് നിലവില്‍ താല്‍ക്കാലിക വാണിജ്യ വിമാന സര്‍വീസുകളുണ്ട്. പുതിയ സര്‍വീസുകള്‍ 2026 മാര്‍ച്ച് 28 വരെ യാത്രയ്ക്ക് ലഭ്യമാകും.ബഹ്റൈന്റെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ബഹ്റൈനിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര ബന്ധം നിലനിര്‍ത്താനുള്ള ഗള്‍ഫ് എയറിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണിത്.ബഹ്റൈനും ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയില്‍ ഈ വിമാനങ്ങളില്‍ സ്ഥിരീകരിച്ച ബുക്കിംഗുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ ഗതാഗത സൗകര്യം നല്‍കും.

Read More

മനാമ: ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണികളില്‍ ബഹ്റൈന്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.ഇത്തരം നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഗള്‍ഫ് മേഖലയിലെ സമുദ്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണെന്നും പ്രാദേശിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും ഭീഷണിയാണെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ നിര്‍ണായക താല്‍പ്പര്യങ്ങള്‍ക്കും തന്ത്രപരമായി പ്രധാനപ്പെട്ട ഈ മേഖലയില്‍ സമുദ്രയാന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉറച്ച അന്താരാഷ്ട്ര പ്രതികരണമുണ്ടാകണം. ഹോര്‍മുസ് കടലിടുക്കിലൂടെയും ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെയും അന്താരാഷ്ട്ര സമുദ്രയാനം സംരക്ഷിിക്കപ്പെടുകയും എണ്ണ വിതരണത്തിന്റെയും ആഗോള വ്യാപാരത്തിന്റെയും സുരക്ഷ ഉറപ്പാക്കുകയും വേണം. ഹോര്‍മുസ് കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്രയാനം തടയുമെന്ന ഇറാന്റെ ഭീഷണിയില്‍ നിയമപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിനോട് ബഹ്‌റൈന്‍ ആവശ്യപ്പെട്ടു.

Read More

മനാമ: നിരവധി അറബ് രാജ്യങ്ങള്‍ക്കു നേരെയുള്ള ഇറാനിയന്‍ സൈനിക ആക്രമണംത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് അറബ് നെറ്റ്വര്‍ക്ക് ഓഫ് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു.ആക്രമണങ്ങളുടെ ഫലമായുണ്ടായ പ്രാദേശിക സംഘര്‍ഷങ്ങളുടെയും സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ അറബ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടന്ന അറബ് നെറ്റ്വര്‍ക്ക് ഓഫ് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ 26ാമത് അസാധാരണ ജനറല്‍ അസംബ്ലി യോഗമാണ് ഈ ആവശ്യമുന്നയിച്ചത്. ഇതടക്കമുള്ള അടിയന്തര മനുഷ്യാവകാശ ശുപാര്‍ശകള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് യോഗം അവസാനിച്ചത്.ആക്രമണങ്ങള്‍ സാധാരണക്കാരുടെ ജീവനുകള്‍ക്ക് നേരിട്ടുള്ള ഭീഷണി ഉയര്‍ത്തുന്നതായും പൊതുസമൂഹത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യംവെച്ചുള്ളതാണെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും പങ്കെടുത്തവര്‍ പറഞ്ഞു.പ്രതിസന്ധി ഘട്ടങ്ങളില്‍ സാധാരണക്കാരെ സംരക്ഷിക്കുന്നതില്‍ അറബ് ദേശീയ സ്ഥാപനങ്ങള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കാനും വൈദഗ്ധ്യം കൈമാറാനും പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തു.ഗള്‍ഫ്, അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണം ആരംഭിച്ച് അന്താരാഷ്ട്ര നിയമങ്ങളുമായുള്ള അവയുടെ അനുയോജ്യത വിലയിരുത്തി അന്താരാഷ്ട്ര സമൂഹം അവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന് യോഗം…

Read More