- 180 ലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച്, 350 ഓളം അശ്ലീല വിഡിയോകള്‍ പകർത്തിയ 19കാരന് പിടിയില്‍
- ബഹ്റൈനിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഐ.ബി. പ്രോഗ്രാമിനെക്കുറിച്ച് വെബ്പേജ് ആരംഭിച്ചു
- ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലെ തകരാറ് പരിഹരിച്ചു
- ബഹ്റൈനും യു.എ.ഇയും ഐ.പി.യുവില്‍ അടിയന്തര പ്രമേയം സമര്‍പ്പിച്ചു
- ഡോണൾഡ് ട്രംപ് നരേന്ദ്ര മോദിയെ ഫോണിൽ സംസാരിച്ചു, ഹോർമുസും പശ്ചിമേഷ്യൻ സാഹചര്യവും ചർച്ചയായി
- ബഹ്റൈനില്‍ വായ്പാ തിരിച്ചടവുകള്‍ മൂന്നു മാസത്തേക്ക് ഒഴിവാക്കി
- ബാങ്ക് ലോൺ ഗഡുക്കളും ക്രെഡിറ്റ് കാർഡ് പേയ്മെന്റുകളും പലിശ ഉൾപ്പെടെ മൂന്ന് മാസത്തേക്ക് നീട്ടിവെക്കാം
- സോഷ്യൽ സർവീസ് ലീഗിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
Author: news editor
ഹോര്‍മുസ് കടക്കാന്‍ ഒരു കപ്പലിന് 19 കോടി രൂപയോളം ടോള്‍; ഇറാന് യുദ്ധച്ചെലവ് പിരിച്ചെടുക്കുന്നു
ടെഹ്റാന്: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് ട്രാന്‍സിസ്റ്റ് ഫീസ് ഊടാക്കുന്നതായി റിപ്പോര്‍ട്ട്.ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാനാഗ്രഹിക്കുന്ന ചരക്കുകപ്പലുകളില്‍നിന്ന് 2 മില്യണ്‍ ഡോളര്‍ (ഏകദേശം 18.76 കോടി രൂപ) ട്രാന്‍സിസ്റ്റ് ഫീസ് ഇറാന് ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാഡിന്‍ ബോറോജെര്‍ഡിയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.ട്രാന്‍സിസ്റ്റ് ഫീസിനെ ന്യായീകരിച്ച അലാഡിന്‍ ബോറോജെര്‍ഡി, മേഖലയിലെ ഇറാന്റെ ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകമാണ് നടപടിയെന്ന് പറഞ്ഞു. ഇറാന്റെ നടപടി മേഖലയിലെ കപ്പല്‍ ഗതാഗതത്തിന് പുതിയ വെല്ലുവിളി സൃഷ്ടിച്ചേക്കും. ഇറാനിയന്‍ സ്ഥാപനങ്ങളുമായുള്ള നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്ക് കാരണമാകുമെന്നതാണ് ഷിപ്പിംഗ് കമ്പനികള്‍ നേരിടുന്ന പ്രധാന പ്രശ്നം.ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. 48 മണിക്കൂര്‍ സമയമാണ് ഹോര്‍മുസിലെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ട്രംപ് നല്‍കിയിരിക്കുന്ന സമയം. ഇതിനു പിന്നാലെ ആഗോള ഇന്ധന വിതരണത്തിന്റെ നിര്‍ണായക കേന്ദ്രമായ ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്ക് മുന്നില്‍ മാത്രമാണ് അടച്ചിട്ടുള്ളതെന്ന്…
മനാമ: ഖത്തര്‍ സായുധ സേനയിലെയും ഖത്തര്‍-തുര്‍ക്കി സംയുക്ത സേനയിലെയും ഏഴ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ഖത്തറിലെയും തുര്‍ക്കിയിലെയും സര്‍ക്കാരുകളെയും ജനങ്ങളെയും ബഹ്റൈന്‍ അനുശോചനവും സഹതാപവും അറിയിച്ചു.ഖത്തറിന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. ഈ സംഭവത്തില്‍ ഖത്തറിനും തുര്‍ക്കിക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 145 മിസൈലുകളും 246 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ഇറാന് നടത്തുന്ന അന്യായമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ സുഹൃദ്രാജ്യങ്ങളുടെ സുരക്ഷ, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജി 7 രാജ്യങ്ങളും യൂറോപ്യന്‍ കമ്മീഷനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെ ബഹ്റൈന്‍ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളായ ജോര്‍ദാനിലും ഇറാഖിലും സാധാരണക്കാര്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെയുള്ള പൊതുജന അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരെ ഇറാന് നടത്തുന്ന അശ്രദ്ധവും ന്യായീകരിക്കാനാത്തതുമായ ആക്രമണങ്ങളെയും അവര്‍ ശക്തമായി അപലപിക്കുകയുണ്ടായി. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 അനുസരിച്ച് തങ്ങളുടെ പ്രദേശങ്ങള്‍ സംരക്ഷിക്കാനും പൗരരെ സംരക്ഷിക്കാനുമുള്ള രാജ്യങ്ങളുടെ അവകാശത്തെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി.
മദ്യപിച്ച് വാഹനമോടിച്ചു, അപകടത്തില്‍ യുവതി മരിച്ചു; ബഹ്റൈനി യുവാവിന് രണ്ടു വര്‍ഷം തടവ്
മനാമ: മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ച കേസില്‍ ബഹ്റൈനി യുവാവിന് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.കഴിഞ്ഞ നവവത്സര ദിനത്തില്‍ പുലര്‍ച്ചയാണ് അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്ന 20കാരന് അമിതവേഗതയില്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന 20കാരിയാണ് അപകടത്തില്‍ മരിച്ചത്. ബ്രിട്ടനിലെ ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച യുവതി.
മനാമ: ബഹ്റൈനിലെ ജനുസാനില്‍ ഒരു വീട്ടില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അഗ്നിശമന സേനയും നാഷണല്‍ ആംബുലന്‍സ് സര്‍വീസും സ്ഥലത്തെത്തി രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി.കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
മനാമ: ബഹ്റൈനില്‍നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന ടാക്സിയില്‍ ഡ്രൈവര്‍ മദ്യം ഒളിപ്പിച്ചു കടത്തിയതുമൂലം മലയാളിയായ ഗര്‍ഭിണിയടക്കമുള്ള യാത്രക്കാരും പിടിയിലായി.ബഹ്റൈനില്‍ ജോലി ചെയ്തിരുന്ന മലയാളി സ്ത്രീ ജോലി രാജിവെച്ച് ദമ്മാം വഴി നാട്ടിലേക്ക് പോകാനാണ് ടാക്സിയില്‍ കയറിയത്. ബഹ്റൈനിലെ ഒരു ട്രാവല്‍ ഏജന്‍സി അവരുടെ സൗദി വിസിറ്റ് വിസയും നാട്ടിലേക്കുള്ള വിമാന ടിക്കറ്റും ദമ്മാമിലേക്ക് പോകാനുള്ള ടാക്സിയും ഏര്‍പ്പാടാക്കിയിരുന്നു.ടാക്സി ഡ്രൈവര്‍ ബഹ്റൈനില്‍നിന്ന് കുറച്ചു മദ്യക്കുപ്പികള്‍ വാങ്ങി കാറില്‍ ഒളിപ്പിച്ചുവെച്ചിരുന്നു. കിംഗ് ഫഹദ് കോസ് വേ വഴി ഇവര്‍ സൗദിയിലേക്ക് പ്രവേശിച്ചപ്പോള്‍ സൗദി കസ്റ്റംസ് അധികൃതര്‍ നടത്തിയ പതിവ് പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു. മദ്യനിരോധനമുള്ള സൗദിയില്‍ മദ്യം കൈവശം വെക്കുന്നത് കുറ്റകരമാണ്.ഡ്രൈവറോടൊപ്പം സ്ത്രീ അടക്കമുള്ള യാത്രക്കാരും അറസ്റ്റിലായി.ബഹ്റൈനിലെ മലയാളി സാമൂഹിക പ്രവര്ത്തകന് ഫസലുല്‍ ഹഖ് ഇടപെട്ട് സ്ത്രീയുടെ നിരപരാധിത്വം സൗദി പോലീസിനെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അവരെ വിട്ടയച്ചു.
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ സ്വദേശത്തും വിദേശത്തും സിനിമാ മേഖലയില്‍ വന്‍ തട്ടിപ്പ്. വിതരണ ഏജന്‍സിയുടെ തട്ടിപ്പിനിരയായ അച്ചായന്‍സ് ഫിലിം ഹൗസ് നിയമ നടപടിക്കൊരുങ്ങുന്നു.സിനിമാ വിതരണരംഗത്ത് പിടിമുറുക്കി മമ്മൂട്ടിക്കമ്പനിയടക്കമുള്ള പ്രമുഖ വിതരണ ഏജന്‍സികളുടെ മറവിലാണ് തട്ടിപ്പ് സംഘം വിലസുന്നത്. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് (ദുബായ്) മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ അച്ചായന്‍സ് ഫിലിം ഹൗസിനെ തട്ടിപ്പിനിരയാക്കിയതെന്ന് അച്ചായന്‍സ് ഫിലിം ഹൗസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് (ദുബായ്) പ്രതിനിധികളായ ട്രൂത്ത് സമദ്, റെബിന് ആരിഫ് എന്നിവര്‍ മുഖേന മമ്മൂട്ടിക്കമ്പനിയുടെ ‘ബസൂക്ക’ എന്ന ചിത്രത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ വിതരണാവകാശം ഒരു വലിയ തുകയ്ക്ക് മിനിമം ഗ്യാരന്റി അടിസ്ഥാനത്തില്‍ അച്ചായാന്‍സ് ഫിലിം ഹൗസ് സ്വന്തമാക്കിയിരുന്നു. കരാര്‍ പ്രകാരം സിനിമ വിജയിക്കാത്തപക്ഷമുണ്ടാകുന്ന സാമ്പത്തിക നഷ്ടം അവരുടെ അടുത്ത പ്രോജക്റ്റ് ആയ ‘കളങ്കാവല്‍’ സിനിമയുടെ വിതരണാവകാശം വഴി പരിഹരിക്കുമെന്ന് അച്ചായന്‍സ് ഫിലിം ഹൗസുമായുള്ള കരാറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബസൂക്ക നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റില്‍ വലിയ സാമ്പത്തിക നഷ്ടം…
മനാമ: ഉണക്കമീന്‍ പാക്കറ്റുകളിലൊളിപ്പിച്ച് ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ വിദേശികളായ പുരുഷനും സ്ത്രീക്കും ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം വീതം തടവും 10,000 ദിനാര്‍ വീതം പിഴയും വിധിച്ചു.ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവരുടെ ബാഗുകള്‍ കസ്റ്റംസ് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് ഉണക്കമീന്‍ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മനാമ: കള്ളനോട്ടുപയോഗിച്ച് ഹോട്ടലില്‍ മുറിയെടുക്കുകയും സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങുകയും ചെയ്ത കേസില്‍ ബഹ്റൈനി യുവാവിന് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവുശിക്ഷ വിധിച്ചു.ആദ്യം ഇയാള്‍ ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും അവിടെ 20 ദിനാറിന്റെ നോട്ട് നല്‍കുകയുമായിരുന്നു. നോട്ടില്‍ സംശയം തോന്നിയ റിസപ്ഷനിസ്റ്റ് ഹോട്ടലുടമയെ വിവരമറിയിച്ചു. നോട്ട് പരിശോധിച്ച ഹോട്ടലുടമ പോലീസില്‍ പരാതി നല്കി.തുടര്‍ന്ന് യുവാവ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങി 20 ദിനാറിന്റെ നോട്ട് നല്കി. സംശയം തോന്നിയ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനും പോലീസില്‍ പരാതി നല്കി.പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. വീണ്ടും ഇയാള്‍ കള്ളനോട്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.കൈവശമുള്ളത് കള്ളനോട്ടാണെന്ന് തനിക്കറിയില്ലെന്നായിരുന്നു യുവാവ് ആദ്യം പറഞ്ഞത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ താന്‍ മറ്റൊരാളില്‍നിന്ന് കള്ളനോട്ട് വാങ്ങിയതായി യുവാവ് സമ്മതിച്ചു. യുവാവിന് നോട്ട് നല്‍കിയയാളെ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും ആ നീക്കം വിജയിച്ചില്ല.
