
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നിയമം ലംഘിച്ച് വാഹനമോടിച്ച നിരവധി പേര് പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമലംഘനത്തിലും നിയമവ്യവസ്ഥയ്ക്കെതിരെ പ്രവര്‍ത്തിച്ചതിനും ജനങ്ങളില്‍ ഭീതി വിതച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിയം മലംഘിച്ചുള്ള വാഹന ഓട്ടത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതായി മന്ത്രാലയം വ്യക്തമാക്കി.


