- സിംസ് ബഹ്റൈൻ “രജതാരവം – കേരളത്തിലും”
- യാത്രാപ്രതിസന്ധിയിൽ 220 ബഹ്റൈൻ ദിനാറിന് ചാർട്ടേർഡ് വിമാന യാത്ര
- അമേരിക്ക ഉപരോധം തുടർന്നാൽ ചെങ്കടൽ, ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി തടയും: ഇറാൻ
- നിയമം ലംഘിച്ച് ഡ്രൈവിംഗ്: നിരവധി പേര് പിടിയിലായി
- ചികിത്സ കിട്ടാതെ കുഞ്ഞിന്റെ മരണം: പ്രവാസി ദമ്പതികള്‍ക്ക് മൂന്നു വര്‍ഷം തടവ്
- ബഹ്റൈനില്‍ കടബാധ്യതയുള്ളവര്‍ക്ക് മൂന്നു വര്‍ഷം വരെ യാത്രാവിലക്ക്: നിയമഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
- ബഹ്റൈന്‍ ഉപഗ്രഹം അല്‍ മുന്തര് പകര്‍ത്തിയ രാജ്യത്തിന്റെ ആദ്യ ചിത്രം ഉപപ്രധാനമന്ത്രിക്ക് സമ്മാനിച്ചു
- ശബരിമല യുവതി പ്രവേശനം: എന്‍എസ്എസ് സുപ്രീംകോടതിയില്‍ ഉന്നയിച്ച വാദങ്ങളെ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
Author: news editor
മനാമ: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് ബഹ്റൈനില്‍ 630 തടവുകാര്‍ക്ക് മാപ്പു നല്‍കിക്കൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു.വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും ഒരു ഭാഗം ശിക്ഷ അനുഭവിച്ചവരും ഇതിലുള്‍പ്പെടുന്നു. മാപ്പു ലഭിച്ചവര്‍ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തില്‍ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയയ്ക്ക് സംഭാവന നല്‍കാനുമുള്ള രാജാവിന്റെ താല്‍പ്പര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
കോഴിക്കോട്: തിക്കോടിയില്‍ മത്സ്യബന്ധനത്തിന് പോയ ചെറുവള്ളം മറിഞ്ഞ് യുവാവ് മുങ്ങിമരിച്ചു.തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പില്‍ ഷൈജു (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പില്‍ രവി (59), തിക്കോടി പീടികവളപ്പില്‍ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം.കോടിക്കലില്നിന്ന് പോയ വള്ളം കാറ്റിലും തിരയിലുംപെട്ട് മറിയുകയായിരുന്നു. ഷൈജു വലയില്‍ കുടുങ്ങിപ്പോയി. കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു വള്ളമെത്തിയാണ് മൂന്നു പേരെയും കരയ്ക്കെത്തിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഷൈജുവിനെ രക്ഷിക്കാനായില്ല.കരയില്‍നിന്ന് 18 കിലോമീറ്ററോളം അകലെയാണ് അപകടമുണ്ടായത്. നിഖിലയാണ് ഷൈജുവിന്റെ ഭാര്യ. പിതാവ്: ശ്രീധരന്, മാതാവ്: സുശീല.
മനാമ: ബഹ്റൈനില്‍ ശവ്വാല്‍ മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല കാണുന്നതിനെക്കുറിച്ചുള്ള സാക്ഷ്യങ്ങള്‍ സ്വീകരിക്കാന്‍ 2025 മാര്‍ച്ച് 29ന് (ഹിജ്റ 1446 റമദാന് 29) വൈകുന്നേരം ചാന്ദ്രദര്‍ശന സമിതി യോഗം ചേരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അറിയിച്ചു.ചന്ദ്രക്കല ദര്‍ശനവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ സാക്ഷ്യങ്ങളോ വിവരങ്ങളോ ഉള്ള വ്യക്തികള്‍ ഉടന്‍ തന്നെ ചാന്ദ്രദര്‍ശന സമിതിയുമായി ബന്ധപ്പെടണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മനാമ: ഈദുല്‍ ഫിത്തറിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ബഹ്റൈനിലെ വിപണികളിലും വാണിജ്യ ഔട്ട്ലെറ്റുകളിലും നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കന്‍ വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ പരിശോധനാ ഡയറക്ടറേറ്റ് പരിശോധനാ നടപടികള്‍ ശക്തമാക്കി.രാജ്യത്തുടനീളമുള്ള പഴം- പച്ചക്കറി കടകള്‍, ബ്യൂട്ടി സെന്ററുകള്‍, സലൂണുകള്‍, തയ്യല്‍ കടകള്‍, മധുരപലഹാര കടകള്‍, ബേക്കറികള്‍, റെസ്റ്റോറന്റുകള്‍, കാറ്ററിംഗ് കിച്ചണുകള്‍, ഷോപ്പിംഗ് മാളുകള്‍, വാണിജ്യ വിപണികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.പൗരരുടെയും താമസക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവശ്യവസ്തുക്കളുടെ ലഭ്യത പരിശോധിക്കുക, ഉല്‍പ്പന്ന വിപണനത്തെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലുമുണ്ടോ എന്ന് നിരീക്ഷിക്കുക, വിപണി സ്ഥിരത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക എന്നിവയിലാണ് പരിശോധന ശ്രദ്ധ കേന്ദ്രീകരിച്ചത്. പരിശോധനയില്‍ ഏതെങ്കിലും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നിയമനടപടി സ്വീകരിക്കും.
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സും (എസ്.സി.ഐ.എ) നീതി, ഇസ്ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ് മന്ത്രാലയവും സഹകരിച്ച്, രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ലൈലത്ത് അല്‍ ഖദ്റിന്റെ വാര്‍ഷിക ചടങ്ങും 29ാമത് ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസിന്റെ സമാപന- അവാര്‍ഡ് ദാന പരിപാടിയും നടത്തി.എസ്.സി.ഐ.എ. പ്രസിഡന്റ് ഷെയ്ഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ ഖലീഫ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിനും അവാര്‍ഡിനും രക്ഷാകര്‍തൃത്വം വഹിച്ചതിന് ശൈഖ് അബ്ദുറഹ്മാന് ബിന്‍ മുഹമ്മദ്, രാജാവിന് നന്ദി പറഞ്ഞു.ഏഴ് മത്സര വിഭാഗങ്ങളിലായി 105 പുരുഷ വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. കുടുംബ ഖുര്‍ആന്‍ സമ്മാനം, ഏറ്റവും പ്രായം കൂടിയ പങ്കാളികള്‍ക്കും ഏറ്റവും പ്രായം കുറഞ്ഞ പങ്കാളികള്‍ക്കും വ്യക്തിഗത സമ്മാനങ്ങള്‍, മികച്ച പ്രാദേശിക ഖുര്‍ആന്‍ മത്സര സമ്മാനമായ ദാവൂദിന്റെ ഫ്ളൂട്ട് പാരായണത്തിലെ മികവിനുള്ള സമ്മാനം എന്നിവയും ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ ഖുര്‍ആന്‍ മെമ്മറൈസേഷന്‍ സെന്ററിന് മികച്ച ഖുര്‍ആന്‍…
മനാമ: ബഹ്റൈനിലെ ഈദുല്‍ ഫിത്തര്‍ നമസ്കാര ഇടങ്ങളിലെ ഒരുക്കങ്ങള്‍ സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.മുഹമ്മദ് നബി(സ)യുടെ സുന്നത്ത് പാലിച്ചുകൊണ്ട് രാജ്യത്തിന്റെ എല്ലാ ഗവര്‍ണറേറ്റുകളിലും ആരാധകരെ സ്വാഗതം ചെയ്യാനായി മൈതാനങ്ങള്‍ തുറന്നിരിക്കുമെന്ന് അല്‍ ഹജേരി പറഞ്ഞു. ആരാധനയ്ക്കനുയോജ്യമായ അന്തരീക്ഷം നല്‍കാനും ഈ സുന്നത്ത് സംരക്ഷിക്കാനും പള്ളികളും തുറസ്സായ പ്രാര്‍ത്ഥനാ സ്ഥലങ്ങളും സജ്ജീകരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്കുന്നു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായാണ് ഈ ഒരുക്കങ്ങള്‍.ഈദുഅല് ഫിത്തര്‍ പ്രാര്‍ത്ഥനാ മൈതാനങ്ങളുടെ ഒരുക്കങ്ങള്‍ ഉറപ്പാക്കുകയും ആരാധകര്‍ക്ക് അനായാസമായും ആത്മീയ അന്തരീക്ഷത്തിലും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന തരത്തില്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയുമാണ് തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ശനവേളയില്‍ പരവതാനികള്‍, ഓഡിയോ, ഇലക്ട്രോണിക് സംവിധാനങ്ങള്‍, വൈദ്യുത സുരക്ഷ, സുഗമമായ…
മനാമ: ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രിക്സ് (ഫോര്‍മുല 1) സംഘടിപ്പിക്കുന്നതിനുള്ള സുരക്ഷാ ഡയറക്ടറേറ്റുകളുടെ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും സംബന്ധിച്ച തുടര്‍നടപടികളെക്കുറിച്ച് പൊതു സുരക്ഷാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഏകോപനസമിതി യോഗം ചര്‍ച്ച ചെയ്തു.ആഭ്യന്തര മന്ത്രാലയത്തിലെ ഡയറക്ടര്‍മാരും ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിന്റെ പ്രതിനിധിയും യോഗത്തില്‍ പങ്കെടുത്തു. ഈ ആഗോള പരിപാടിയുടെ വിജയകരമായ ആതിഥേയത്വം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ തയ്യാറെടുപ്പുകളുടെയും ആവശ്യമായ ക്രമീകരണങ്ങളുടെയും തുടര്‍നടപടികളുടെ ഭാഗമായിരുന്നു യോഗമെന്ന് പൊതു സുരക്ഷാ മേധാവി പറഞ്ഞു. ബഹ്റൈന്‍ ഈ പരിപാടി സംഘടിപ്പിക്കുന്നതില്‍ രണ്ടു പതിറ്റാണ്ടിലേറെ പരിചയമുണ്ട്. ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരിപാടി നടത്താന്‍ ഈ പരിചയം ബന്ധപ്പെട്ട അധികൃതരെ പ്രാപ്തരാക്കിയിട്ടുമുണ്ട്.ഈ ആഗോള കായികമേളയുടെ വിജയം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും നടത്തിയ ശ്രമങ്ങള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ആശ്രിത നിയമന വ്യവസ്ഥ പരിഷ്കരിച്ച് കേരള സര്‍ക്കാര്‍; ജീവനക്കാര്‍ മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് 13 വയസ്സ് വേണം
തിരുവനന്തപുരം: കേരളത്തില്‍ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ തത്ത്വത്തില്‍ അംഗീകരിച്ചു.ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസമുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്. സംസ്ഥാന സര്‍വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ജോലി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ജീവനക്കാര്‍ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. ഇന്‍വാലിഡ് പെന്ഷണര്മാരായ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അര്‍ഹതയുണ്ടാകില്ല.സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് അര്‍ഹതയുണ്ടാകില്ല. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ) അദ്ധ്യാപകരുടെ ആശ്രിതര്‍ക്കും നിയമനത്തിന് അര്‍ഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളില്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാര്‍ മരണപ്പെടാല്‍ അവരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹതയുണ്ടാകില്ല.ജീവനക്കാര്‍ മരണമടയുന്ന തീയതിയില്‍ 13 വയസ്സോ അതിനു മുകളിലോ പ്രായമുളള ആശ്രിതരാവണം. വിധവ/ വിഭാര്യന്, മകന്, മകള്‍, ദത്തെടുത്ത…
ബഹ്റൈനില്‍ ഭൂവിനിയോഗത്തിന് പ്ലാനിംഗ് പ്ലാറ്റ് ഫോമില്‍ യു.പി.ഡി.എ. പുതിയ സേവനം ആരംഭിച്ചു
മനാമ: ബഹ്റൈനിലെ നഗരാസൂത്രണ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭൂവിനിയോഗത്തിന് ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായി (ഐ.ജി.എ) ഏകോപിപ്പിച്ച് നഗരാസൂത്രണ വികസന അതോറിറ്റി (യു.പി.ഡി.എ) അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ‘പ്ലാനിംഗി’ല്‍ ‘പ്ലാനിംഗ് അപ്രൂവല്‍ എന്‍ഡോഴ്സ്മെന്റ്’ സേവനം ആരംഭിച്ചു.അംഗീകൃത പദ്ധതികള്‍ക്കനുസൃതമായി വികസനത്തിന് ഭൂമി അനുയോജ്യമാണോ എന്ന് വിലയിരുത്തി, നഗരാസൂത്രണ കാര്യങ്ങളില്‍നിന്നുള്ള ഔദ്യോഗിക അംഗീകാരത്തിനായി അപേക്ഷിക്കാന്‍ എഞ്ചിനീയറിംഗ് ഓഫീസുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ സംവിധാനം സേവനം നല്കുന്നു. ഭൂവിനിയോഗം, കെട്ടിട നിയന്ത്രണങ്ങള്‍, പാര്‍ക്കിംഗ് ആവശ്യകതകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.ഇതോടെ, പ്ലാറ്റ്ഫോം ഇപ്പോള്‍ 15 സേവനങ്ങള്‍ നല്കുന്നു. മാര്‍ച്ച് 25 മുതല്‍ kwww.planning.bh വഴി പുതിയ സേവനം ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനും അപേക്ഷിക്കാനും അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കാനും ഇതുവഴി സാധിക്കും.നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും കെട്ടിട അനുമതികള്‍ നേടുന്നതിനുള്ള സമയം കുറയ്ക്കാനും പദ്ധതി ഗുണനിലവാരത്തെ പിന്തുണയ്ക്കാനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വേണ്ടിയാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്ന് യു.പി.ഡി.എ. ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖയ്യാത്ത്…
മനാമ: ബഹ്റൈനില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് സര്‍ക്കുലര്‍ പുറത്തിറക്കി.ഈദുല്‍ ഫിത്തര്‍ ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
