
ടെഹ്റാൻ: അമേരിക്കൻ ഉപരോധം തുടർന്നാൽ ചെങ്കടൽ, ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി തടയുമെന്ന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ഉപരോധം വെടി നിർത്തലിനെ ബാധിക്കും എന്നും ഇറാൻ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ സമാധാന ചർച്ചക്കായി പാകിസ്ഥാൻ സംഘം ഇന്ന് ഇറാനിൽ എത്തും. അമേരിക്കയുടെ നാവിക ഉപരോധം തുടങ്ങിയെങ്കിലും ഇതുവരെ സംഘർഷ സംഭവങ്ങൾ ഉണ്ടായിട്ടില്ല. ആണവ വിഷയത്തിലും ഹോർമൂസിലും വഴങ്ങാൻ ഇറാന് മേൽ അമേരിക്ക സമ്മർദം തുടരുകയാണ്.

അമേരിക്കയുടെ നാവിക ഉപരോധത്തിൽ 13 പടക്കപ്പലുകൾ അണിനിരന്നതായാണ് റിപ്പോർട്ടുകൾ. അകമ്പടിയായി പോർ വിമാനങ്ങളുടെ പിന്തുണയും. ഇതിനിടെ ഇറാന് തുറന്ന പിന്തുണ നൽകുന്ന റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവ് ചൈനയിലെത്തി.

ആണവ പദ്ധതിയിൽ 20 വർഷത്തെ മോറട്ടോറിയം എന്ന നിർദേശം അമേരിക്ക മുന്നോട്ടു വെച്ചെന്നും പരമാവധി പത്തു വരെ ഇറാൻ അംഗീകരിച്ചെന്നും വിവിധ റിപ്പോർട്ടുകൾ പുറത്തു വന്നു.


