- ബഹ്റൈൻ പ്രവാസികളുടെ അമ്മ തങ്കമ്മ നിര്യാതയായി
- സ്ത്രീകളുടെ ചാംപ്യനാകാനാണ് മോദിയുടെ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി
- അമേരിക്ക നയം മാറ്റുന്നു, ഇനി ബോംബല്ല, ഇറാന്റെ ശ്വാസം മുട്ടിക്കാന്‍ അമേരിക്ക
- വനിത സംവരണ ഭേഗതി ബില്‍, എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; മോദി
- സിംസ് ബഹ്റൈൻ “രജതാരവം – കേരളത്തിലും”
- യാത്രാപ്രതിസന്ധിയിൽ 220 ബഹ്റൈൻ ദിനാറിന് ചാർട്ടേർഡ് വിമാന യാത്ര
- അമേരിക്ക ഉപരോധം തുടർന്നാൽ ചെങ്കടൽ, ഗൾഫ് എന്നിവിടങ്ങളിൽ കയറ്റുമതി തടയും: ഇറാൻ
- നിയമം ലംഘിച്ച് ഡ്രൈവിംഗ്: നിരവധി പേര് പിടിയിലായി
Author: news editor
പെണ്‍കുട്ടിയോടൊപ്പം കാണാതായി പിടിയിലായ യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടൊപ്പം കാണാതായി പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍.അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി ഗോകുല്‍ (18) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് മുട്ടില്‍ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കല്‍പ്പറ്റ പോലീസില്‍ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ വൈകീട്ട് കോഴിക്കോട്ടുനിന്ന് പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന ഗോകുലിനെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.പെണ്‍കുട്ടിയെ താല്‍ക്കാലിക താമസകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ ശുചിമുറിയില്‍ പോയ ഗോകുല്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോകുലിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
കാസര്‍കോട്: കുമ്പളയില്‍ കഞ്ചാവ് കടത്തു കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി. പ്രജിത്, രാജേഷ് എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ കഴുത്തിനും കൈക്കും പരിക്കേറ്റു.ഉദ്യോഗസ്ഥരെ ആക്രമിച്ച ബംബ്രാണ സ്വദേശി അബ്ദുല്‍ ബാസിതിനെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു ശേഷം കടന്നുകളഞ്ഞ പ്രതിയെ പിന്തുടര്ന്നാണ് പിടികൂടിയത്.100 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ ബാസിത്. കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെയാണ് പ്രതിയെ അന്വേഷിച്ച് എക്സൈസിന്റെ സ്പെഷല്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. വാറന്റുമായെത്തിയ ഉദ്യോഗസ്ഥരെ പ്രതി കമ്പികൊണ്ട് ആക്രമിക്കുകയായിരുന്നു.
മനാമ: മാര്‍ച്ച് 15ന് അമേരിക്കയിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ച ബഹ്റൈന്റെ ഉപഗ്രഹമായ ‘അല്‍ മുന്തര്’ ഭ്രമണപഥത്തില്‍ സ്ഥിരത കൈവരിച്ചതായി ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി (ബി.എസ്.എ) അറിയിച്ചു.ഉപഗ്രഹം അതിന്റെ നിശ്ചിത ഭ്രമണപഥത്തിലെത്തിയ ശേഷമാണ് ആദ്യ സിഗ്നലുകള്‍ ലഭിച്ചത്. ഗ്രൗണ്ട് സ്റ്റേഷന് വഴി നിരവധി സിഗ്നലുകള്‍ ലഭിച്ചു. ഉപഗ്രഹത്തിന്റെ കോര്‍ സിസ്റ്റങ്ങള്‍ നിര്‍ദ്ദിഷ്ട സാങ്കേതിക പാരാമീറ്ററുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്ന ഇന്‍കമിംഗ് ഡാറ്റയുണ്ടായിരുന്നു.’അല്‍ മുന്തര്’ ബഹ്റൈന്‍ അഭിമാനകരമായൊരു പ്രധാന നേട്ടമാണെന്നും ദേശീയ ബഹിരാകാശ ശേഷികള്‍ വികസിപ്പിക്കുന്നതില്‍ പുരോഗതി പ്രകടമാക്കുന്നുണ്ടെന്നും ബി.എസ്.എ. ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് അല്‍ അസീരി പറഞ്ഞു. വിജയകരമായ പ്രാരംഭ ഘട്ടങ്ങള്‍ വൈദഗ്ധ്യമുള്ള ഒരു ടീമിന്റെ കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുകയും കൂടുതല്‍ ബഹിരാകാശ പുരോഗതിക്ക് വേദിയൊരുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ഉടന്‍ തന്നെ സിസ്റ്റം ആക്ടിവേഷന് ആരംഭിച്ചതായും പവര്‍ സിസ്റ്റം ആദ്യം ഓണാക്കുകയും അതുവഴി മറ്റ് സിസ്റ്റങ്ങള്‍…
കണ്ണൂര്‍: ക്ഷേത്രോത്സവത്തിനിടെ കോടതി ശിക്ഷിച്ച കൊലക്കേസ് പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച പതാകകളുമായി സി.പി.എം. പ്രവര്‍ത്തകരുടെ ആഘോഷം.കൂത്തുപറമ്പ്- കണ്ണൂര്‍ റോഡില്‍ കായലോടിന് സമീപം പറമ്പായി കുട്ടിച്ചാത്തന് മഠം ക്ഷേത്രോത്സവാഘോഷത്തിനിടെ നടന്ന കലശ ഘോഷയാത്രയിലാണ് മുഴപ്പിലങ്ങാട് ബി.ജെ.പി. പ്രവര്ത്തകന് സൂരജ് വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ പതിച്ച കൊടികളുമായി സി.പി.എം. പ്രവര്‍ത്തകര്‍ ആഘോഷ പ്രകടനം നടത്തിയത്. കായലോട് കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്രയിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശപ്രകടനം. പതാകകള്‍ വീശുന്നതിനൊപ്പം പ്രതികളെ പ്രകീര്‍ത്തിക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു.കണ്ണൂരില്‍ ഉത്സവങ്ങളോടനുബന്ധിച്ച് പാര്‍ട്ടി പതാകകളും മറ്റും ഉപയോഗിച്ചുള്ള ആഘോഷ പരിപാടികള്‍ നടക്കാറുണ്ടെങ്കിലും കൊലക്കേസില്‍ കോടതി ശിക്ഷിച്ച പ്രതികളുടെ ചിത്രങ്ങളുമായുള്ള പ്രകടനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല.കേസില്‍ കോടതി വിധി പറഞ്ഞ ദിവസം കോടതിക്ക് പുറത്തും പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സി.പി.എം. പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
മലപ്പുറം: മലപ്പുറം കോണോംപാറയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒളവട്ടൂര്‍ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് മലപ്പുറം കോണോംപാറ സ്വദേശി അന്‍വര്‍ അറസ്റ്റിലായത്.കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. റജിലയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അന്‍വറിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് റജില ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റജിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്.
കോഴിക്കോട്: ഇന്ന് സന്ധ്യയ്ക്ക് പൊന്നാനിയില്‍ മാനത്ത് ശവ്വാല്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ റമസാന്‍ വ്രതത്തിന് പര്യവസാനമായി. വ്രതശുദ്ധിയുടെ പുണ്യവുമായി നാളെ (തിങ്കളാഴ്ച) കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കും.ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു. ഒമാനില്‍ നാളെയാണ് പെരുന്നാള്‍.തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാല്‍ വിശ്വാസികള്‍ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികള്‍ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകള്‍ക്ക് വിട പറഞ്ഞുകൊണ്ട് ഈദുല്‍ ഫിത്തര്‍ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും.
കോഴിക്കോട്: ഇന്ന് സന്ധ്യയ്ക്ക് പൊന്നാനിയില്‍ മാനത്ത് ശവ്വാല്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ റമസാന്‍ വ്രതത്തിന് പര്യവസാനമായി. വ്രതശുദ്ധിയുടെ പുണ്യവുമായി നാളെ (തിങ്കളാഴ്ച) കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്തര്‍) ആഘോഷിക്കും.ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു. ഒമാനില്‍ നാളെയാണ് പെരുന്നാള്‍.തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാല്‍ വിശ്വാസികള്‍ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികള്‍ പടക്കം പൊട്ടിക്കാനും മൈലാഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകള്‍ക്ക് വിട പറഞ്ഞുകൊണ്ട് ഈദുല്‍ ഫിത്തര്‍ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പെരുന്നാള്‍ നമസ്കാരം നടക്കും.
മനാമ: മ്യാന്മറിലും തായ്ലന്‍ഡിലും ശക്തമായ ഭൂകമ്പം നിരവധിയാളുടെ മരണത്തിനിടയാക്കിയതില്‍ ബഹ്റൈന്‍ അനുശോചിച്ചു.ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളെയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ബഹ്റൈന്‍ ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും കാണാതായവരുടെ സുരക്ഷ ഉറപ്പാകട്ടെയെന്നും ആശംസിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കോഴിക്കോട്: എമ്പുരാന് സിനിമയുടെ പേരിലുള്ള വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന് മോഹന്‍ലാല്‍.തന്റെ പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന് ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്നമുണ്ടെന്ന് മോന്ലാല് ഫേസ്ബുക്കില്‍ കുറിച്ചു. വിവാദ വിഷയങ്ങളെ സിനിമയില്‍നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞെന്നും ജനങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് തന്റെ ശക്തിയെന്നും കുറിപ്പില്‍ പറയുന്നു.മോഹന്‍ലാലിന്റെ പോസ്റ്റ് ഇങ്ങനെ: ‘ലൂസിഫര്‍ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്’ സിനിമയുടെ ആവിഷ്ക്കാരത്തില്‍ കടന്നുവന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്നേഹിക്കുന്നവരില്‍ കുറേപേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന് എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന് ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച്…
മനാമ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ബഹ്റൈന്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു രാജ്യത്തുടനീളമുള്ള പള്ളികളിലും പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലും പ്രാര്‍ത്ഥനകള്‍ നടന്നു.പുലര്‍ച്ചെ മുതല്‍ തന്നെ പ്രാര്‍ത്ഥന നടത്താന്‍ ആരാധകര്‍ ഒത്തുകൂടിയപ്പോള്‍ അന്തരീക്ഷമാകെ ഈദ് മന്ത്രധ്വനികള്‍ (തക്ബീറത്തുല് ഈദ്) മുഴങ്ങി. മുഹമ്മദ് നബി(സ)യുടെ സുന്നത്ത് പാലിച്ചുകൊണ്ട് ഐക്യത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായി പ്രാര്‍ത്ഥനാസംഗമങ്ങള്‍.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും നന്മ വരുത്താനും രാജ്യത്തിനും ജനങ്ങള്‍ക്കും തുടര്‍ച്ചയായ സുരക്ഷയും സ്ഥിരതയും നല്‍കാനും ഖത്തീബുകളും ആരാധകരും സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു.
