- ബഹ്റൈൻ നവകേരളയുടെ ‘നവകേരളോണം 2K26’ സെപ്റ്റംബർ 11ന്
- പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്കി ഇഡി; നിര്‍ണായക നീക്കം
- ബഹ്റൈൻ അന്താരാഷ്ട്ര എയർ ഷോ 2028ലേക്ക് മാറ്റി
- മോഹന്‍ലാലിന്റെ ലഫ്റ്റനന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി
- അമീബിക് മസ്തിഷ്കജ്വര ചികിത്സയ്ക്കിടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ; പ്രാർഥന അഭ്യർഥിച്ച് സരിത എസ്. നായർ
- ഡൽഹിയിലെന്ന് അന്വേഷണ സമിതിയെ അറിയിച്ചു; രമ്യ ഹരിദാസ് പാലക്കാട്ട് കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്
- മിനിമം യാത്രാനിരക്ക് 15 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ
- യു.എസ്. പ്രതിനിധികൾ റഷ്യയിൽ; കീവിലേക്കുള്ള വ്യോമാക്രമണം മൂന്നുദിവസത്തേക്ക് നിർത്താൻ പുടിന്റെ ഉത്തരവ്
Author: News Desk
മനാമ: സുദീര്‍ഘ പ്രവാസ ജീവിതത്തിന് വിരാമമിടുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ടോസ്റ്റ് മാസ്റ്ററും സിറോ മലബാര്‍ സൊസൈറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും എ.കെ.സി.സി.യുടെ സജീവ പ്രവര്‍ത്തകനുമായ ജെയിംസ് മാത്യുവിന് എ.കെ.സി.സി. യാത്രയയപ്പ് നല്കി.പ്രസിഡന്റ് ചാള്‍സ് ആലുക്ക ജെയിംസ് മാത്യുവിന് എ.കെ.സി.സിയുടെ ഉപഹാരം നല്കി. സിറോ മലബാര്‍ സൊസൈറ്റി മുന്‍ പ്രസിഡന്റ് പോള്‍ ഉറുവത്ത്, എ.കെ.സി.സി. വൈസ് പ്രസിഡന്റ് പോളി വിതത്തില്‍, ഫിനാന്‍സ് സെക്രട്ടറി ജിബി അലക്സ്, ഭാരവാഹികളായ ജോജി കുര്യന്, റോബിന്.കെ. സെബാസ്റ്റ്യന്‍, രതീഷ് സെബാസ്റ്റ്യന്‍, അലക്സ് സ്കറിയ, ഷിനോയ് പുളിക്കന്‍, റിജു മൂഞ്ഞേലി, മോന്‍സി മാത്യു, ജെന്സണ്, ലിവിന് ജിബി, സിന്ധു ബൈജു, ജോളി ജോജി, വിനോദ് ആറ്റിങ്ങല്‍, സ്റ്റാന്‍ലി തോമസ്, മേയ്മോള് ചാള്‍സ് എന്നിവര്‍ ജെയിംസ് മാത്യുവിന് ആശംസകള്‍ നേര്‍ന്നു.ജീവന് ചാക്കോ സ്വാഗതവും പോളി വിതയത്തില്‍ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: ‘പോടാ പുല്ലേ പോലീസേ’ എന്ന് മുദ്രാവാക്യം വിളിച്ച മുന്‍ ഡി.ജി.പി. ആര്. ശ്രീലേഖയെ കേസില്‍ പ്രതിയാക്കി പോലീസ്.കഴിഞ്ഞ ദിവസം ബി.ജെ.പി. പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനു ശേഷം മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് ആര്. ശ്രീലേഖയെ പ്രതിചേര്‍ത്തത്.ആദ്യം ബി.ജെ.പിയുടെ 5 കൗണ്‍സിലര്‍മാര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമായിരുന്നു കേസ്. ശ്രീലേഖയുടെ മുദ്രാവാക്യം വിളി വിവാദമായതിനു പിന്നാലെയാണ് ഡപ്യൂട്ടി മേയര്‍ ആശാനാഥിനെയും ആര്. ശ്രീലേഖയെയും കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്. മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയും പോലീസിനെ അധിക്ഷേപിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്ത ശ്രീലേഖയെ പ്രതി ചേര്‍ക്കാത്തതിനെതിരെ വി.കെ. പ്രശാന്ത് എം.എല്‍.എ. ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കള്‍ ആരോപണമുന്നയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് വട്ടിയൂര്‍ക്കാവ് പോലീസ് നെടുമങ്ങാട് കോടതിയില്‍ അഡീഷനല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ശ്രീലേഖയെ അഞ്ചാം പ്രതിയായും ആശാനാഥിനെ ആറാം പ്രതിയായുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലേഖയുടെ മുദ്രാവാക്യം വിളിക്കെതിരെ പോലീസ് ഉദ്യോഗസ്ഥരും സംഘടനയും പ്രതിഷേധിച്ചിരുന്നു.
തൃശ്ശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മെയ് 1, 2 തീയതികളില്‍ ശുദ്ധി ചടങ്ങുകള്‍ നടക്കും. ഗുരുവായൂരപ്പന് മെയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരവും മെയ് 2 ശനിയാഴ്ച രാവിലെയുമാണ് ശുദ്ധി ചടങ്ങുകള്‍. മെയ് 3 ഞായറാഴ്ച അയ്യപ്പസ്വാമിക്കും മെയ്് 4 തിങ്കളാഴ്ച ഗണപതിക്കും മെയ്് 5 ചൊവ്വാഴ്ച ഭഗവതിക്കും ശുദ്ധി ചടങ്ങുകള്‍ ഉണ്ടാകും. ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മെയ് 1, മെയ് 2 ദിവസങ്ങളില്‍ വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
മനാമ: ഇറാഖില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് കുവൈത്തിന്റെ രണ്ട് വടക്കന്‍ കര അതിര്‍ത്തി കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു. ഈ പ്രവൃത്തി പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായും രാജ്യം കണക്കാക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.കുവൈത്തിനോട് ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പരമാധികാരവും പ്രദേശിക സമഗ്രതയും ഉള്‍പ്പെടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനായി കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.
“നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന് ജനങ്ങളെ നയിക്കട്ടെ”- വീണ്ടും ഫ്ലക്സ്
കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ വിഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡ്. ‘നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന് ജനങ്ങളെ നയിക്കട്ടെ’ എന്നാണ് ഫ്ലക്സ് ബോര്‍ഡിലെ വാചകങ്ങള്‍. മാടായി കൂട്ടായ്മയുെട പേരിലാണ് ബീവി റോഡില്‍ ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്.നേരത്തെ മലപ്പുറത്തും വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ച് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവാദങ്ങള്‍ക്ക് വഴി തുറക്കുന്നതിനിടെയാണ് സതീശന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് ഉയര്‍ന്നത്.
മനാമ: ബഹ്റൈനില്‍ മറ്റുള്ളവരെ ആക്രമിക്കാന്‍ അപകടകാരികളായ മൃഗങ്ങളെ ഉപയോഗിക്കുന്നതിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്മേല് ശൂറ കൗണ്‍സില്‍ ചര്‍ച്ച നടത്തും.ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ഇത് പാര്‍ലമെന്റ് ഐകകണ്ഠ്യേന പാസാക്കിയിട്ടുണ്ട്. ഇത്തരം മൃഗങ്ങളെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
മനാമ: ബഹ്റൈനില്‍നിന്നുള്ള ഗള്‍ഫ് എയറിന്റെ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് സര്‍വീസുകള്‍ മെയ് ഒന്നു മുതല്‍ നവീകരിച്ച മൂന്നാം ടെര്മിനലില്നിന്നായിരിക്കും പുറപ്പെടുക.നവീകരിച്ച മൂന്നാം ടെര്‍മിനലില്‍ സെല്‍ഫ് ചെക്ക് ഇന്‍, ഓട്ടോമേറ്റഡ് ബാഗേജ് ഡ്രോപ് സര്‍വീസ് തുടങ്ങിയ ആധുനിക സൗകര്യങ്ങളുണ്ടെന്ന് ഗള്‍ഫ് എയര്‍ കമ്പനി അറിയിച്ചു.
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന കുവൈത്തിന്റെ വ്യോമപാത തുറന്നതായി പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയരക്ടര്‍ ഷെയ്ഖ് ഹുമൂദ് മുബാറക് ഹുമൂദ് അല്‍ ജാബിര്‍ അല്‍ സബാഹ് അറിയിച്ചു.കുവൈത്ത് വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം വിമാന സര്‍വീസ് പുനരാരംഭിച്ചു. ബന്ധപ്പെട്ട അന്തര്‍ദേശീയ അധികൃതരുമായി ആലോചിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം കുവൈത്ത് വാര്‍ത്താ ഏജന്‍സി(കുന)യോട് പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകളോട് താല്പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍.താല്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടെ.മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്. അദ്ദേഹം തമിഴ്നാട്ടില്വെച്ചു തന്നെ പരാമര്‍ശം വിശദീകരിച്ചിരുന്നു. 24 മണിക്കൂര്‍ മാത്രമാണ് മറുപടി നല്കാന് സമയം നല്‍കിയത്. പ്രധാനമന്ത്രിയുടെ അഭിസംബോധന നഗ്നമായ ചട്ടലംഘനമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ബഹ്റൈനില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഞായറാഴ്ച സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും
മനാമ: ബഹ്റൈനില്‍ ഏപ്രില്‍ 26 മുതല്‍ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും അധികാരികളും സാധാരണ ഓണ്‍-സൈറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. റിമോട്ട് വര്‍ക്കിംഗ് ക്രമീകരണങ്ങള്‍ നേരത്തെ സജീവമാക്കിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
