Author: News Desk

മനാമ: ബഹ്‌റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിലെ ആലി പ്രൊമെനേഡ് വികസന പദ്ധതിയുടെ പുരോഗതിയും നിര്‍വ്വഹണ ഘട്ടങ്ങളും പരിശോധിക്കാന്‍ മുനിസിപ്പാലിറ്റി-കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പ്രദേശം സന്ദര്‍ശിച്ചു.മുനിസിപ്പല്‍ കാര്യങ്ങളുടെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സയ്യിദ് ഷുബ്ബാര്‍ ഇബ്രാഹിം അല്‍-വെദായ്, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ സെഹ്ലി, ആറാം ജില്ലയെ പ്രതിനിധീകരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം അബ്ദുല്ല അബ്ദുല്‍ഹമീദ് അഷൂര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.രാജ്യത്തിന്റെ വിശാലമായ വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി പ്രൊമെനേഡുകള്‍, പാര്‍ക്കുകള്‍, പൊതു ഉദ്യാനങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ എന്നിവയുടെ വികസനവും പരിപാലനവും ഉള്‍പ്പെടെ ബഹ്റൈനിലുടനീളമുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു.

Read More

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫോട്ടോ ജേണലിസത്തിന്റെ കുലപതിയും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫൊട്ടോഗ്രാഫര്‍ രഘു റായ് (83) അന്തരിച്ചു.ഇന്ന് രാവിലെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കാന്‍സര്‍ തലച്ചോറിലേക്കു വ്യാപിച്ചതിനൊപ്പം വാര്‍ധക്യസഹജമായ അസുഖങ്ങളും ആരോഗ്യനില വഷളാക്കുകയായിരുന്നു.അരനൂറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന ഫോട്ടോഗ്രാഫി പ്രവര്‍ത്തനകാലത്ത് ലോകമാസകലം ശ്രദ്ധ നേടിയ ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തി. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ച ‘അജ്ഞാതനായ കുട്ടിയുടെ ശവസംസ്‌കാരം’ എന്ന അദ്ദേഹത്തിന്റെ ചിത്രം രാജ്യാന്തര തലത്തില്‍ തന്നെ നൊമ്പരമായി മാറി. ഇന്ദിരാ ഗാന്ധി, മദര്‍ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്.1977ല്‍ ലോകപ്രശസ്ത ഫൊട്ടോഗ്രാഫിക് ഏജന്‍സിയായ ‘മാഗ്നം ഫോട്ടോസി’ല്‍ അംഗമായ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. 1965ല്‍ ‘ദ് സ്റ്റേറ്റ്‌സ്മാനി’ലൂടെ വാര്‍ത്താചിത്രപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം സണ്‍ഡേ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവര്‍ത്തിച്ചു. ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങള്‍ക്ക് 1972ല്‍ രാജ്യം…

Read More

മനാമ: ഏപ്രില്‍ 26, 27 തീയതികളില്‍ (ഞായറാഴ്ചയും തിങ്കളാഴ്ചയും) വടക്കന്‍ നാവിക മേഖലയില്‍ (ഹെയര്‍ ഷ്ടായ) വെടിവെപ്പ് അഭ്യാസം നടത്തുമെന്ന് ബഹ്റൈന്‍ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് അറിയിച്ചു.ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെ 12,000 അടി സുരക്ഷാ ഉയരത്തില്‍ പരിശീലനം നടക്കും. ജനങ്ങള്‍ സുരക്ഷ കണക്കിലെടുത്ത് ഈ പ്രദേശങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് ബി.ഡി.എഫ്. അഭ്യര്‍ത്ഥിച്ചു.

Read More

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ വെടിവെപ്പ് നടത്തിയ അക്രമിയുടെ ദൃശ്യം വൈറ്റ് ഹൗസ് പുറത്തു വിട്ടു. സുതാര്യതയ്ക്കായാണ് അക്രമിയുടെ ചിത്രം പുറത്തു വിട്ടതെന്ന് പിന്നീട് വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ട്രംപ് പറഞ്ഞു. https://youtu.be/KYQdg62Rw6k?si=nYuorE4WPCOfrjyl വാഷിങ്ടണ്‍ ഹില്‍ട്ടണില്‍ നടന്നു കൊണ്ടിരുന്ന വൈറ്റ്ഹൗസ് മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ അത്താഴ വിരുന്നിനിടെയായിരുന്നു ആക്രമണ ശ്രമം. കാലിഫോര്‍ണിയക്കാരനായ 31 വയസ്സുള്ള കോള്‍ തോമസ് അലന്‍ ആണ് അക്രമിയെന്ന് സ്ഥിരീകരിച്ചു. ഇയാൾ പരിപാടി നടന്ന വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിലെ അതിഥിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അത്താഴ വിരുന്ന നടന്ന മുറിയുടെ 50 യാർഡ് അകലത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. അക്രമിയെ പിടികൂടുന്നതിനിടെ ഒരു സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് വെടിയേറ്റെന്നും എന്നാൽ അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് രക്ഷയായെന്നും ട്രംപ് പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍നിന്ന് അല്‍ ജനാബിയ ഹൈവേയിലേക്കുള്ള വളവ് വിപുലീകരണ പദ്ധതി പൂര്‍ത്തിയായതായി മരാമത്ത് മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.ബഹ്റൈനിലുടനീളമുള്ള നിരവധി പ്രധാന റോഡുകള്‍ രണ്ട് വരികളായി വീതികൂട്ടുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്. നഗരവികസനത്തിനും വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനും അനുസൃതമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഗതാഗതം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഷെയ്ഖ് ഈസ ബിന്‍ സല്‍മാന്‍ ഹൈവേയില്‍നിന്ന് അല്‍ ജനാബിയ ഹൈവേയിലേക്കുള്ള വളവ് വികസനമെന്നും അദ്ദേഹം പറഞ്ഞു.അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ടില്‍നിന്നുള്ള ധനസഹായത്തോടെ ഹാജി ഹസ്സന്‍ കമ്പനിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

Read More

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം ഇന്ത്യൻ ക്ലബ്ബിൽ ചേർന്നു. ചെയർമാൻ കെ ടി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോജി ജോൺ സ്വാഗതവും ട്രെഷറർ സാബു അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ജിബിൻ ജോയ് 2025 -2026 വർഷത്തെ പ്രവർത്തന റിപ്പോർട്ടും അസിസ്റ്റന്റ് ട്രെഷറർ രേഷ്മ ഗിരീഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇവ ജനറൽബോഡി യോഗം അംഗീകരിച്ചു. സൽമാനിയ ഗവ: ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് സ്റ്റാഫ് ശിഹാബുദ്ദീൻ, സാമൂഹിക പ്രവർത്തകൻ സൈദ് ഹനീഫ്, ഷറഫ് അലി കുഞ്ഞി, വിജയകുമാർ കിഴക്കേതിൽ, പ്രജി ചേവായൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് 2026-27 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം ഏകകണ്ഠമായി തെരെഞ്ഞെടുത്തു. ഡോ: പി.വി. ചെറിയാൻ, ടി.ജെ. ഗിരീഷ് (രക്ഷാധികാരികൾ), കെ. ടി. സലിം (ചെയർമാൻ), റോജി ജോൺ (പ്രസിഡണ്ട്), സുരേഷ് പുത്തൻ വിളയിൽ, സലീന റാഫി (വൈസ്…

Read More

മനാമ: ലോകമെമ്പാടും ഐതിഹാസിക സോളോ മോട്ടോര്‍ സൈക്കിള്‍ പര്യവേക്ഷണം നടത്തുന്ന 58കാരനായ ഡോ. ശിങ്കാര വടിവേലിനെ ഭാരതി അസോസിയേഷന്‍ ആദരിച്ചു. ഭാരതി അസോസിയേഷന്‍ ആസ്ഥാനത്ത് സ്വീകരണവും അനുമോദന ചടങ്ങും നടന്നു. അസോസിയേഷന്‍ അംഗങ്ങള്‍, തമിഴ് സമൂഹത്തിലെ പ്രമുഖര്‍, കഴിഞ്ഞ 25 മാസത്തിനിടെ 63 രാജ്യങ്ങള്‍ സഞ്ചരിച്ച മനുഷ്യന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗള്‍ഫ് ഫെന്‍സിംഗ് ആന്റ് സ്‌പെഷ്യലിസ്റ്റ്‌സ് സര്‍ഫേസിംഗ് ജനറല്‍ മാനേജര്‍ പുകളേന്തി നല്ലുസാമി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ടീമിന്റെ ജനറല്‍ സെക്രട്ടറി രാജ പാണ്ഡ്യന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഡോ. വടിവേലിന്റെ അസാധാരണ സഹിഷ്ണുതയ്ക്കും മനോബലത്തിനും അംഗീകാരമായി അദ്ദേഹം ഒരു മെമന്റോ സമ്മാനിച്ചു. എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ഹന്‍സുല്‍ ഗനി സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സുബ്രഹ്‌മണ്യന്‍ (സുബാഷ്) അതിഥിയെ ഔപചാരികമായി പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖയ്യൂം രചിച്ച അഭിനന്ദന കവിതയുടെ അവതരണം ചടങ്ങിന്റെ ഒരു പ്രധാന ആകര്‍ഷണമായി. സ്‌പോര്‍ട്‌സ്…

Read More

കോഴിക്കോട്: കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പില്‍ യുവാവിന് സൂര്യാതപമേറ്റു.കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുല്‍ ജലീലിനാണ് സൂര്യാതപമേറ്റത്. കൈകളിലും കാലിലും പൊള്ളലേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെ വീട്ടില്‍നിന്ന് ചെറുവാടി ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ ചെറുവാടി വയലിനടുത്തുവെച്ചാണ് പൊള്ളലേറ്റത്. ചെറുവാടി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.

Read More

കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളേജിലെ ഒന്നാംവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ത്ഥി ആര്‍.എല്‍. നിതിന്‍ രാജിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന അദ്ധ്യാപകന്‍ ഡോ. എം.കെ. റാമിന് തലശ്ശേരി അഡീഷനല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി.ഈ മാസം പത്തിനാണ് നിതിന്‍ രാജ് മെഡിക്കല്‍ കോളേജ് കെട്ടിടത്തിനു മുകളില്‍നിന്ന് ചാടിമരിച്ചത്. മരണത്തിന്റെ 15ാം ദിവസമാണ് പ്രതികളുടെ ജാമ്യഹര്‍ജിയില്‍ വിധി വന്നത്.മരണവുമായി ബന്ധപ്പെട്ട് പിടിയിലായ ലോണ്‍ ആപ്പ് ഇടപാടുകാരെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിക്കുശേഷം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ (3) ഹാജരാക്കി. ഇന്‍സ്റ്റന്റ് ഫണ്ട്‌സ് എന്ന ലോണ്‍ ആപ്പ് സ്ഥാപനത്തിലെ ജീവനക്കാരായ ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), ഉത്തര്‍പ്രദേശ് സ്വദേശി പ്രശാന്ത് ഖേവല്‍ (28), ഹരിയാനയിലെ ഫരീദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരെ തിരികെ ജയിലിലേക്കു കൊണ്ടുപോയി.കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ ക്രൈം പോലീസ് ഇന്‍സ്റ്റന്റ് ഫണ്ട്‌സിന്റെ നോയിഡയിലെ ഓഫീസിലേക്കു…

Read More

തൃശൂർ: തൃശൂർ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കളൊന്നും സാമ്പിളുകളുടെ രാസപരിശോധനയിൽ കണ്ടെത്തിയില്ല. നിരോധിത സ്ഫോടക വസ്തുക്കളില്ലെന്ന് വ്യക്തമായെങ്കിലും, അനുവദിച്ചതിലും കൂടുതൽ അളവിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട കേസ് തുടരും. മുതലമടയിലെ വെടിമരുന്ന് നിർമ്മാണശാലയിൽ നിന്ന് പിടിച്ചെടുത്ത അധിക സാമഗ്രികൾ ഉടൻ മാറ്റാനും അവ സുരക്ഷിതമായി നിർവീര്യമാക്കാനും അധികൃതർ നടപടി ആരംഭിച്ചു. 2000 കിലോ വെടിമരുന്ന് സൂക്ഷിക്കാനാണ് അനുമതിയുള്ളതെങ്കിലും അതിലുമേറെ മരുന്ന് ഇവിടെ കണ്ടെത്തിയിരുന്നു. അതേമയം, ലൈസൻസിക്കെതിരെ കേസെടുത്ത നടപടി തൃശൂർ പൂരം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് ആരോപിച്ചു. ചർച്ചയ്ക്ക് തൊട്ടുമുമ്പ് കേസെടുത്തത് വേട്ടയാടലാണ്. അതിനിടെ, മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ പൂരത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സാമ്പിൾ, പ്രധാന പൂര വെടിക്കെട്ടുകൾ ഉൾപ്പെടെ എല്ലാം ഒഴിവാക്കിയിരുന്നു. കുടുമാറ്റം ഒരു മണിക്കൂറിൽ നിന്ന് 15 മിനിറ്റായി ചുരുക്കി. പരമാവധി 10 സെറ്റ്…

Read More