- “ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ആയുസ്സ്” മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി
- മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
- ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍
- വെള്ളാപ്പള്ളി നടേശൻറെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: എസ്പിയെ മാറ്റുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
- ബിയറും വൈനും ഒഴികെയുള്ള ലഹരി കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ
- കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
- പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ: സംസ്ഥാനതല സെമിനാർ 23-ന് തിരുവനന്തപുരത്ത്
Author: News Desk
മനാമ: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും സിനിമ നിർമ്മാണത്തിന്റെ പേരിൽ പല ചൂഷണവും നടത്തിയ പ്രതികൾ ബഹ്‌റൈനിൽ. കഴിഞ്ഞ കുറെ മാസങ്ങളായി ബഹ്‌റൈനിലെ ജുഫൈറിൽ ഇവർ താമസിച്ചു വരികയാണ്. മറ്റു ഗൾഫ് രാജ്യങ്ങളിലും ഇവർ വിവിധ തട്ടിപ്പുകൾ നടത്തിയിരുന്നു.പുതിയ ചിത്ര നിർമ്മാണത്തിന്റെ പേരിൽ പല നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതായും, സെക്സ് റാക്കറ്റുമായി അടുത്തബന്ധം പുലർത്തുന്ന ഇവരുടെ കെണിയിൽ ഇതിനോടകം പലരും പെട്ടതായും സൂചനയുണ്ട്. കേരളത്തിലെ ചില ഉന്നത ബന്ധങ്ങളുടെ സഹായത്തോടെയാണ് ഇവർ ബഹ്‌റൈനിൽ എത്തിയത്.
സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം 200 കടക്കുന്നത്. അതേസമയം, 210 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗബാധിതരില്‍ 138 പേര്‍ വിദേശത്തു നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 39 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള മലപ്പുറത്ത് പുതുതായി 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, തിരുവനന്തപുരം 17, എറണാകുളം 17, കോഴിക്കോട് 14, പാലക്കാട് 14, കോട്ടയം 14, പത്തനംതിട്ട 7, കാസര്‍ഗോഡ് 7, ഇടുക്കി 2, വയനാട് 1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗബാധിതരുടെ എണ്ണം.
മനാമ: ബഹറിനിൽ വർക്ക് പെർമിറ്റ് ഫീസ് 50% കുറച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിട്ടി അറിയിച്ചു. മൂന്ന് മാസത്തേക്കാണ് ഇളവ് നിലനിൽക്കുക. കോവിഡ് -19 മൂലം പ്രതിസന്ധിയിലായ സ്വകാര്യ മേഖലയെ സഹായിക്കാനാണ് എൽ.എം.ആർ.എ ഇത്തരമൊരു നീക്കം നടത്തിയത്. ജൂലൈ 1 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഫീസ് ഇളവ് ലഭിക്കും.
രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ശക്തമായ മുൻകരുതൽ നടപടികളാണ് ബഹ്‌റൈൻ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി ഐസൊലേഷൻ ചികിത്സയ്ക്കായി പോർട്ടബിൾ ചേംബറുകൾ സജ്ജീകരിച്ചു. ബിഡിഎഫ് മിലിട്ടറി ഹോസ്പിറ്റലിലാണ് ബഹറിനിൽ ആദ്യമായി ഇത്തരം ഉപകരണങ്ങൾ സ്ഥാപിച്ചത്. ബിഡിഎഫ് അത്യാഹിത വിഭാഗം എല്ലാ രോഗികളെയും വിഷ്വൽ ട്രിയേജ് വഴി പരിശോധിക്കുകയും കോവിഡ് സംശയിക്കുന്നവരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു ഐസൊലേഷൻ ചേംബറിലേക്കു മാറ്റുകയും ചെയ്യുന്നു. ഇതിൽ മറ്റ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും ഉൾപ്പെടുന്നു. നെഗറ്റീവ് മർദ്ദം, ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലുന്ന യുവി ലൈറ്റ് ഹെപ്പ ഫിൽട്ടർ, പൂർണ്ണമായും സജ്ജീകരിച്ച ഐസിയു ബെഡ് എന്നിവ ഉൾപ്പെടെ സ്റ്റാൻഡേർഡ് ഐസോലേഷൻ റൂമുകളിൽ ലഭ്യമായ മെഡിക്കൽ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതാണ് അത്യാധുനിക പോർട്ടബിൾ ഐസോലേഷൻ ചേംബർ. വൈറസ് പകരുന്നത് ലഘൂകരിക്കാനും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും നിലനിർത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ മേജർ ജനറൽ പ്രൊഫസർ എസ്.…
മനാമ:കേരളത്തിലെ പ്രമുഖ കലാകേന്ദ്രമായ കൊച്ചിൻ കലാഭവന്റെ ബഹ്‌റൈനിലെ ഫ്രാഞ്ചൈസിയായ ഐമാക് ബഹ്‌റൈൻ ഓൺലൈൻ ക്ലാസുകളുടെ ബുക്കിംഗ് ആരംഭിച്ചു. ബഹ്‌റൈനിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഏറ്റവും വലിയ നൃത്ത സംഗീത കലാകേന്ദ്രമാണ് ഐമാക് ബഹ്റൈൻ. നൂതനവും വൈവിധ്യവുമാർന്ന പ്രവർത്തനങ്ങളുമായി ഇനി ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി എന്നപേരിൽ ആയിരിക്കും അറിയപ്പെടുന്നതെന്നും ചെയർമാനും മാനേജിങ് ഡയറക്ക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സമീപമുള്ള പുതിയ കെട്ടിടത്തിലാണ് ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി പ്രവർത്തിക്കുക. ക്‌ളാസിക്കൽ ഡാൻസ്, കർണാടിക് മ്യുസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, ഡ്രോയിങ്, ആർട് & ക്രാഫ്റ്റ്, കരാട്ടെ, യോഗ തുടങ്ങിയ വിഷയങ്ങളിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഓൺലൈൻ സമ്മർ ക്ലാസ്സുകൾ നടത്തപ്പെടും എന്ന് പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കര അറിയിച്ചു. പ്രത്യേകം സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സിലൂടെ പരിചയ സമ്പന്നരും പ്രമുഖരായ പ്രൊഫഷണൽ അധ്യാപകരാണ് ക്‌ളാസുകൾക്കു നേതൃത്തം നൽകുന്നത്. രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും www.bahrainmediacity.com സന്ദർശിക്കാവുന്നതാണ്.…
മനാമ: ബഹ്‌റൈനിൽ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തുന്നവർക്ക് വീട്ടു നിരീക്ഷണ കാലാവധി 10 ദിവസമായി കുറച്ചു. നേരത്തെ ഇത് 14 ദിവസം ആയിരുന്നു. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയിരുന്ന വീട്ടു നിരീക്ഷണ കാലാവധിയും 10 ദിവസമായി കുറച്ചിട്ടുണ്ട്.കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ ടാസ്‌ക് ഫോഴ്‌സിന്റേതാണ് തീരുമാനം.
മനാമ: ബഹറിനിൽ 656 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 1 ന് 24 മണിക്കൂറിനിടെ നടത്തിയ 10,126 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്‌ഥിരീകരിച്ചത്. ഇവരിൽ 435 പേർ പ്രവാസികളാണ്. 218 പേർ സമ്പർക്കം മൂലവും 3 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. ഇന്ന് കോവിഡ് ബാധിച്ചു ഒരു സ്വദേശി പൗരൻ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ മരണം 93 ആയി ഉയർന്നു. 617 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 21,948 ആയി വർദ്ധിച്ചു. രാജ്യത്തെ കോവിഡ് ബാധിതരിൽ 79 ശതമാനം പേരും രോഗമുക്തരായി എന്നത് ആശ്വാസത്തിന് ഇടനൽകുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,373 ആണ്. ഇവരിൽ 52 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,64,365 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.
മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ചു ഒരാൾ മരിച്ചു. 90 വയസുള്ള സ്വദേശി പൗരനാണ് മരണപ്പെട്ടത്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ കോവിഡ് ബാധ മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 93 ആയി.
മനാമ: ഈ വിഷമ കാലഘട്ടം മാറുമെന്നും,എല്ലാവരും സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കണമെന്നും ഡോ. ആനന്ദ് രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. https://youtu.be/X2rXQ4HBEwM
മനാമ: കോവിഡ് കാലഘട്ടത്തിൽ എല്ലാവരും സ്നേഹത്തോടെ കഴിയേണ്ടതാണെന്നും, മരുന്നിനേക്കാൾ ഏറെ സ്നേഹത്തോടെ രോഗികളോട് പെരുമാറണമെന്നും ഡോ. ചെറിയാൻ ഓർമിപ്പിച്ചു. https://youtu.be/XyFbrYuYaVM
