സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം 200 കടക്കുന്നത്. അതേസമയം, 210 പേരുടെ പരിശോധന ഫലം നെഗറ്റീവായി.
രോഗബാധിതരില്‍ 138 പേര് വിദേശത്തു നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 39 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള മലപ്പുറത്ത് പുതുതായി 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, തിരുവനന്തപുരം 17, എറണാകുളം 17, കോഴിക്കോട് 14, പാലക്കാട് 14, കോട്ടയം 14, പത്തനംതിട്ട 7, കാസര്‍ഗോഡ് 7, ഇടുക്കി 2, വയനാട് 1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗബാധിതരുടെ എണ്ണം.