മനാമ: ബഹറിനിൽ 656 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 1 ന് 24 മണിക്കൂറിനിടെ നടത്തിയ 10,126 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 435 പേർ പ്രവാസികളാണ്. 218 പേർ സമ്പർക്കം മൂലവും 3 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. ഇന്ന് കോവിഡ് ബാധിച്ചു ഒരു സ്വദേശി പൗരൻ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ മരണം 93 ആയി ഉയർന്നു.
617 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 21,948 ആയി വർദ്ധിച്ചു. രാജ്യത്തെ കോവിഡ് ബാധിതരിൽ 79 ശതമാനം പേരും രോഗമുക്തരായി എന്നത് ആശ്വാസത്തിന് ഇടനൽകുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,373 ആണ്. ഇവരിൽ 52 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,64,365 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.