മനാമ: ബഹറിനിൽ വർക്ക് പെർമിറ്റ് ഫീസ് 50% കുറച്ചതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിട്ടി അറിയിച്ചു. മൂന്ന് മാസത്തേക്കാണ് ഇളവ് നിലനിൽക്കുക. കോവിഡ് -19 മൂലം പ്രതിസന്ധിയിലായ സ്വകാര്യ മേഖലയെ സഹായിക്കാനാണ് എൽ.എം.ആർ.എ ഇത്തരമൊരു നീക്കം നടത്തിയത്.
ജൂലൈ 1 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഫീസ് ഇളവ് ലഭിക്കും.