തിരുവനന്തപുരം: പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ഫാറ്റി ലിവർ, കീമോതെറാപ്പി പാർശ്വഫലങ്ങൾ എന്നിവയിൽ പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ ചർച്ച ചെയ്യുന്നതിനായി ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ – JPC സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു.
“പച്ചച്ചക്ക ഔഷധക്കലവറ: ഗവേഷണ കണ്ടെത്തലുകളും സാദ്ധ്യതകളും” എന്ന വിഷയത്തിൽ 2026 ജൂൺ 23-ന് ചൊവ്വാഴ്ച രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ തിരുവനന്തപുരം പെരുന്താന്നി മിത്രനികേതൻ സിറ്റി സെന്ററിൽ വെച്ചാണ് സെമിനാർ.
രാവിലെ 9 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. 10.00 മുതൽ 1.30 വരെ നടക്കുന്ന തീമാറ്റിക് സെമിനാറിൽ മാതൃഭൂമി മുൻ ചീഫ് റിപ്പോർട്ടറും JPC ജനറൽ കൺവീനറുമായ എസ്.ഡി. വേണുകുമാർ മോഡറേറ്റർ ആയിരിക്കും.
പ്രധാന പ്രബന്ധാവതരണങ്ങൾ:
- ഡോ. ബി. പത്മകുമാർ – റിട്ട. പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ്, ആലപ്പുഴ
വിഷയം: പ്രമേഹം, ബി.പി, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ് എന്നിവയിലെ പുതിയ പഠന ഫലങ്ങൾ - ജെയിംസ് ജോസഫ് – സ്ഥാപകൻ, ജാക്ക്ഫ്രൂട്ട് 365
വിഷയം: പ്രമേഹവുമായി ബന്ധപ്പെട്ട മുൻകാല പഠനങ്ങളും കണ്ടെത്തലുകളും - ഡോ. തോമസ് വർഗീസ് – സീനിയർ സർജിക്കൽ ഓങ്കോളജിസ്റ്റ്, സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ, മഞ്ഞുമ്മൽ
വിഷയം: കീമോതെറാപ്പി പാർശ്വഫലങ്ങൾ, ഫാറ്റി ലിവർ, ലിവർ ട്യൂമർ എന്നിവയിലെ പഠനങ്ങൾ - ജിസ്സി ജോർജ് – സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ്, ICAR-KVK, ആലപ്പുഴ
വിഷയം: പോഷകസമൃദ്ധമായ ചക്കപ്പൊടി തയ്യാറാക്കൽ രീതികൾ
ഉച്ചയ്ക്ക് 12.30 മുതൽ 1.30 വരെ പി.എം. ജോയ് മോഡറേറ്ററായി JPC മെമ്മോറാണ്ടം, ഭാവി പ്രവർത്തന പദ്ധതികൾ എന്നിവയെ അടിസ്ഥാനമാക്കി പൊതുചർച്ച നടക്കും.
പച്ചച്ചക്കയുടെ ഔഷധമൂല്യവും വിപണന സാധ്യതകളും ജനങ്ങളിലേക്ക് എത്തിക്കുക, കർഷകർക്കും സംരംഭകർക്കും പുതിയ അവസരങ്ങൾ തുറക്കുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യമെന്ന് JPC ഭാരവാഹികൾ അറിയിച്ചു.

