Author: News Desk

മനാമ: ഡോക്ടേഴ്സ് ദിനത്തിൽ എല്ലാ രാജ്യങ്ങളിലെയും ഡോക്ടർമാരും, മറ്റ് ആരോഗ്യപ്രവർത്തകരും ഏറെ പ്രയത്നിക്കുന്ന സമയമാണെന്നും എല്ലാവർക്കും ഒന്നിച്ച് കോറോണയെന്ന മഹാമാരിയെ നിയന്ത്രിക്കാമെന്ന് ഡോ. ബാബു രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. https://youtu.be/fZZcyaPY5B4

Read More

മനാമ: ബഹറിനിൽ പുതുതായി 519 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചിരിക്കുന്നത്. ജൂൺ 30 ന് 24 മണിക്കൂറിനിടെ ‌ 9,114 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്‌ഥിരീകരിച്ചത്‌. ഇവരിൽ 293 പേർ പ്രവാസികളാണ്. 221 പേർ സമ്പർക്കം മൂലവും 5 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. ഇന്ന് കോവിഡ് ബാധിച്ചു അഞ്ചു പേരാണ് മരണപ്പെട്ടത്. 4 സ്വദേശികളും ഒരു വിദേശിയുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ മരണം 92 ആയി ഉയർന്നു. 403 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 21,331 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്തെ കോവിഡ് ബാധിതരിൽ 79 ശതമാനം പേരും രോഗമുക്തരായി എന്നത് ആശ്വാസത്തിന് ഇടനൽകുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,335 ആണ്. ഇവരിൽ 46 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,54,239 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

Read More

മനാമ: തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി തൊഴിൽ സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 4 മണിവരെയാണ് ജോലിചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. തുറസായ സ്‌ഥലത്ത്‌ ജോലിചെയ്യുന്ന തൊഴിലാളികൾക്കാണ് നിയമം ബാധകമാകുന്നത്. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുക, ചൂട്, ക്ഷീണം, സൂര്യാഘാതം എന്നിവയ്ക്കെതിരായ അവരുടെ സുരക്ഷ ഉറപ്പുവരുത്തുക, വേനൽക്കാല സംബന്ധമായ രോഗങ്ങൾ തടയുക, തൊഴിലിടങ്ങളിലെ അപകടം കുറയ്ക്കുക തുടങ്ങിയവയാണ് മധ്യാഹ്ന തൊഴിൽ നിയന്ത്രണം കൊണ്ട് ലക്ഷ്യമിടുന്നത്. വേനൽ കഠിനമാകുമ്പോൾ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കുന്നതിലൂടെ അവരുടെ ഉത്പാദനക്ഷമത വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. നിയമനിർമ്മാണത്തിലെ വ്യവസ്ഥകൾ പാലിക്കാൻ തൊഴിലുടമകളെയും തൊഴിലാളികളെയും പ്രേരിപ്പിക്കുന്ന ബോധവൽക്കരണ കാമ്പയിൻ തൊഴിൽ മന്ത്രാലയം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അതോടൊപ്പം തൊഴിൽ മന്ത്രാലയം ബഹുഭാഷാ ലഘുലേഖകൾ, പോസ്റ്റുകൾ, വെർച്വൽ വർക്ക് ഷോപ്പുകൾ എന്നിവയും…

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ ബഹറിനിലെ മരണം 92 ആയി. 67 വയസ്സുള്ള വിദേശി പൗരനാണ് മരണപ്പെട്ടത്. ഇതോടെ ഇന്ന് കോറോണമൂലം മരണപ്പെട്ടവർ അഞ്ചായി. ആരോഗ്യ മന്ത്രാലയം അവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അറിയിച്ചു.

Read More

മനാമ: മൂന്ന് സ്വദേശിയും,ഒരു വിദേശിയും ഉൾപ്പടെ നാലു പേർ ഇന്ന് കൊറോണ മൂലം ബഹ്‌റൈനിൽ മരിച്ചു. 88 വയസുള്ള ഒരു സ്വദേശിനിയും, 60 വയസ് പ്രായമുള്ള വിദേശിയും, 88, 62 വയസുള്ള രണ്ട് സ്വദേശിയുമാണ് ഇന്ന് ഇതുവരെ മരിച്ചത്. ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

Read More

ഡോക്ടർസ് ദിനത്തോടനുബന്ധിച്ചു മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെ ഡോക്ടർമാർക്ക് നന്ദി അറിയിച്ചു…. ” ഇന്ന് ഡോക്ടർസ് ഡേ.. ഡോക്ടർമാർ സ്വയം മറന്ന് രോഗികളുടെ പ്രാണൻ രക്ഷിക്കാനുള്ള ഒരു പ്രത്യേക പ്രതിസന്ധിയിൽ സേവനം ചെയ്യുന്ന ഘട്ടത്തിലാണ് ഇന്ന്… ഒരുപക്ഷെ ആതുര ശുശൂഷ രംഗത്ത് ലോകമിന്നോളം കണ്ടിട്ടില്ലാത്ത പ്രതിസന്ധി.ഈ ഒരു ലോക്ക് ഡൗൺ കോവിഡ് സാഹചര്യത്തിൽ ഡോക്ടർമാർക്ക് ആശ്വാസമേകുന്ന വാക്കുകളുമായി മലയാളത്തിലെ മഹാ നടൻ ലാലേട്ടൻ എത്തിയിരിക്കുകയാണ്.കോവിഡ് സാഹചര്യത്തിൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ ആരോഗ്യവകുപ്പിനും കേരള സർക്കാരിനും തന്റെ കേരള ജനതയ്ക്കും വേണ്ട സഹായങ്ങൾ എത്തിച്ച വ്യക്തിത്വം കൂടിയാണ് മോഹൻലാൽ എന്ന നടൻ.. അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ ഡോക്ടർമാർക്കായുള്ള സന്ദേശം വളരെ പോസിറ്റീവ് എനർജി നൽകുന്ന ഒന്നാണ്, ഇന്ന് ലോകം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്നു. ആരോഗ്യമേഖലയിൽ തുടങ്ങി ഇന്ന് സകല ചരാചരങ്ങളെയും ബാധിക്കുന്ന ഒരു വിപത്തായി അത് മാറിയിരിക്കുന്നു.നമ്മൾ അതിനെതിരെ പോരാടുന്നു.നമ്മുടെ ഈ പോരാട്ടത്തിൽ മുൻനിര പോരാളികൾ ആരോഗ്യമേഖല പ്രവർത്തകർ തന്നെയാണ്.ഇതിൽ ഡോക്ടർമാരുടെ ത്യാഗോജ്വല…

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ കമ്പനിയായ ജെംസ് ഇൻഡസ്ട്രിയൽ സർവീസസിലേക്ക് ഫോർമാൻമാരെ ആവശ്യമുണ്ട്. കോൺക്രീറ്റിങ്, കാർപെന്ററി ഫോം വർക്ക്, വെൽഡിങ്, ഇലക്ട്രിക്കൽ തുടങ്ങി 12 ഓളം മേഖലകളിലാണ് ഫോർമാനെ ആവശ്യമുള്ളത്. നിലവിൽ ബഹറിനിൽ താമസിക്കുന്നവർ മാത്രമാണ് അപേക്ഷിക്കേണ്ടത്. അനുഭവസമ്പത്തും യോഗ്യതയും അനുസരിച്ചാണ് ശമ്പളപരിധി നിശ്ചയിക്കുന്നത്. വിസയും താമസ സൗകര്യവും കമ്പനി നൽകും. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ സഹിതം (gemshr2020@gmail.com) അപേക്ഷിക്കണം.

Read More

നെയ്‌വേലി: തമിഴ്‌നാട് നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി. അഞ്ചുപേര്‍ മരിച്ചതായും 17 ജീവനക്കാര്‍ക്ക് ഗുരുതരപരിക്കേറ്റതായും റിപ്പോര്‍ട്ട്. നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റിലെ അഞ്ചാം യൂണിറ്റിലെ ബോയിലറാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ചെന്നൈ : തൂത്തുക്കുടിയിലെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പൊലീസുകാർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് നടൻ രജനീകാന്ത് ആവശ്യപ്പെട്ടു. കസ്റ്റഡി കൊലപാതകത്തിനെതിരെ തമിഴ്നാട്ടില്‍ വൻ പ്രതിഷേധമാണ് ഉയരുന്നത്. ലോക്ക് ഡൗണ്‍ ലംഘനം ആരോപിച്ചാണ് അച്ഛനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തി കോവില്‍പെട്ടി സബ് ജയിലിലേക്ക് മാറ്റിയത്. ഉച്ചയോടെ ബെനിക്സിന് നെഞ്ചുവേദന ഉണ്ടായി. തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുലര്‍ച്ചെ നാലുമണിയോടെ ജയരാജന്റെ ആരോഗ്യ നിലയും വഷളായി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കൊലപാതകത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്തു. പൊലീസുകാര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‍ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കേസില്‍ മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിന്‍റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് സിഐഡി അന്വേഷണം ആരംഭിച്ചു.

Read More

മനാമ: രണ്ട് സ്വദേശിയും,ഒരു വിദേശിയും ഉൾപ്പടെ മൂന്നുപേർ ഇന്ന് കൊറോണ മൂലം ബഹ്‌റൈനിൽ മരിച്ചു. 88 വയസുള്ള ഒരു സ്വദേശിനിയും, ഒരു സ്വദേശിയും കൂടാതെ 60 വയസ് പ്രായമുള്ള പ്രവാസിയുമാണ് മരിച്ചത്. ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.

Read More