Author: News Desk

ജമ്മു കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. കുല്‍ഗാമിലെ അരായിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, വെടിവെപ്പില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കുല്‍ഗാം എസ്പി ഗുരീന്ദര്‍പാല്‍ സിംഗ് അറിയിച്ചു. മേഖലയില്‍ മൂന്നിലധികം ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് സൂചന. ഇവരെ കണ്ടെത്താനായി ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സൈന്യവും സംയുക്തമായി തെരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.

Read More

കൊല്ലം : കടയ്ക്കലിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. പെൺകുട്ടി നിരന്തരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് പ്രതികൾ പിടിയിലായത്. പെൺകുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്‌. പിന്നാലെ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് പിടിയിലായ മൂന്ന് പേരും.

Read More

മനാമ: ഇറാനിലെ യുഎസ് പ്രത്യേക പ്രതിനിധിയും സ്റ്റേറ്റ് സെക്രട്ടറിയുടെ മുതിർന്ന ഉപദേശകനുമായ ബ്രയാൻ ഹുക്കുമായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൾ ലതിഫ് ബിൻ റാഷിദ് അൽ സയാനി വാർത്തസമ്മേളനം നടത്തി. മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി അമേരിക്ക തുടർച്ചയായി നടത്തുന്ന ശ്രമങ്ങളെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൾ ലതിഫ് ബിൻ റാഷിദ് അൽ സയാനി പ്രശംസിച്ചു. അറേബ്യൻ ഗൾഫ്, അറബിക്കടൽ , ചെങ്കടൽ, ബാബ് അൽ-മന്ദാബ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര വ്യാപാര, നാവിഗേഷൻ മാർഗങ്ങൾ സംരക്ഷിക്കുന്നതിൽ യുഎസ് നാവികസേന നടത്തിയ ശ്രമങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. ഇറാനിലേക്ക് ആയുധ ഉപരോധം നീട്ടുന്നതിനും അമേരിക്ക ഈ മേഖലയിലെ ഇറാൻ പെരുമാറ്റം കാരണം ഏർപ്പെടുത്തിയ ഉപരോധം കർശനമാക്കുന്നതിനും അമേരിക്ക സ്വീകരിച്ച ശ്രമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും വിദേശകാര്യ മന്ത്രി പരാമർശിച്ചു. https://youtu.be/1VD43nEbu40 ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, പരിശീലനം എന്നിവ ഉപയോഗിച്ച് ബഹ്‌റൈനിൽ തീവ്രവാദികൾക്കും ഇറാൻ നൽകുന്ന പിന്തുണയെക്കുറിച്ച് ഡോ. അൽ-സയാനി പരാമർശിച്ചു. ഇത് 35…

Read More

ലാഹോര്‍: പാകിസ്താനില്‍ തീവണ്ടി ബസ്സിലിടിച്ചതിനെ തുടര്‍ന്ന് 19 സിഖ് തീര്‍ത്ഥാടകര്‍കര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 8 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സ് റെയില്‍വേ ഗേറ്റില്ലാത്ത റോഡിലൂടെ പാളം മുറിച്ചുകടക്കവേയാണ് ദുരന്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിലെ നന്‍കാനാ സാഹിബ് ഗുരുദ്വാരയിലേക്കുള്ള താര്‍ത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു.

Read More

തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും മു​തി​ര്‍​ന്ന ഇ​ട​തു സ​ഹ​യാ​ത്രി​ക​നു​മാ​യ രൈ​രു നാ​യ​ര്‍(99) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. രൈ​രു നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​ശോ​ചി​ച്ചു.

Read More

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെച്ചു. കൊറോണ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരമാനം. സെപ്തംബര്‍ 1 മുതല്‍ ആറു വരെയുള്ള തീയതികളിലാണ് ജെഇഇ മെയിന്‍ പരീക്ഷ നടക്കുക. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്തംബര്‍ 27 ലേക്കും നീറ്റ് പരീക്ഷ സെപ്തംബര്‍ 17 ലേക്കും മാറ്റിവെച്ചു. ജൂലൈ അവസാനവാരമാണ് ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നത്.

Read More

മനാമ: രാജ്യത്ത് വേനൽക്കാല തൊഴിൽ നിരോധനം പ്രാബല്യത്തിൽ വന്നതിനു ശേഷം ഏഴ് നിയമ ലംഘനങ്ങൾ ഒരു ദിവസം രജിസ്റ്റർ ചെയ്തു. 16 തൊഴിലാളികൾ ഉൾപ്പെടുന്ന ഏഴ് നിയമ ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തത്. മൊത്തം 153 വർക്ക് സൈറ്റുകളിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ ഉച്ചയ്ക്ക് 12 മണി മുതൽ 4 മണിവരെയാണ് ജോലിചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. നിയമ ലംഘകർക്ക് 500 ബഹ്‌റൈൻ മുതൽ 1000 ബഹ്‌റൈൻ ദിനാർ വരെ പിഴയോ മൂന്ന് മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ അനുഭവയ്‌ക്കേണ്ടി വരും. ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട പരാതികൾക്ക് 17873648 എന്ന നമ്പറിൽ ബന്ധപ്പെടാം.

Read More

മനാമ: കോവിഡ് -19 നെ നേരിടാനുള്ള ദേശീയ ശ്രമങ്ങൾക്കിടയിൽ പൊതുജനങ്ങളുമായി ആശയവിനിമയം ശക്തമാക്കുന്നതിനായി ഹിദ്ദിലെ ലുലു ഹൈപ്പർ മാർക്കറ്റ്, ആർട്ട് റൊട്ടാന ഹോട്ടൽ, ദോഹത് അറാദ് , മുഹർറാക്കിലെ ഡ്രാഗൺ സിറ്റി എന്നിവിടങ്ങളിൽ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ സ്ഥാപിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും അവബോധം വർദ്ധിപ്പിക്കുന്നതിനും തത്സമയ വീഡിയോ കോൾ വഴി അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനും ഒരു ഓപ്പറേഷൻ റൂമിൽ നിന്ന് അവ പ്രവർത്തിപ്പിക്കും.

Read More

മനാമ: ബഹറിനിൽ 423 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചിരിക്കുന്നത്. ജൂലൈ 2 ന് 24 മണിക്കൂറിനിടെ 9,740 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ഇത്രയധികം പേർക്ക് രോഗം സ്‌ഥിരീകരിച്ചത്‌. ഇവരിൽ 252 പേർ പ്രവാസികളാണ്. 167 പേർ സമ്പർക്കം മൂലവും 4 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. ഇന്ന് കോവിഡ് ബാധിച്ചു ഒരു സ്വദേശി പൗരൻ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ മരണം 95 ആയി ഉയർന്നു. 635 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 22,583 ആയി വർദ്ധിച്ചു. രാജ്യത്തെ കോവിഡ് ബാധിതരിൽ 81 ശതമാനം പേരും രോഗമുക്തരായി എന്നത് ആശ്വാസത്തിന് ഇടനൽകുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,159 ആണ്. ഇവരിൽ 50 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,74,105 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.

Read More

മനാമ: ബഹറിനിൽ കോവിഡ് ബാധമൂലം ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു. 64 കാരനായ സ്വദേശി പൗരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 95 ആയി. മരിച്ചയാളുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

Read More