- “ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ആയുസ്സ്” മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി
- മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
- ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍
- വെള്ളാപ്പള്ളി നടേശൻറെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: എസ്പിയെ മാറ്റുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി
- ബിയറും വൈനും ഒഴികെയുള്ള ലഹരി കുറഞ്ഞ മദ്യങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ
- കുട്ടിക്ക് നേരെ ലൈംഗികാതിക്രമം : സ്ത്രീകളെയും പെൺകുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ
- പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ: സംസ്ഥാനതല സെമിനാർ 23-ന് തിരുവനന്തപുരത്ത്
Author: News Desk
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ പാഴ്‌സലായി വന്ന സ്വര്‍ണം എത്തി. ബാഗേജിനുള്ളില്‍ സൂക്ഷിച്ചിരുന്ന 30 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. യു എ ഇ കോണ്‍സുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിലാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ടര കിലോ ഭാരമുള്ള പാക്കറ്റുകളായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പാഴ്‌സലുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറം : സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം . മലപ്പുറത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഈ മാസം 29ന് റിയാദില്‍ നിന്നെത്തിയ ശേഷം ഇയാള്‍ ക്വാറന്റെയ്‌നിലായിരുന്നു. ക്വാന്റെയ്‌നില്‍ തുടരുന്നതിനിടെ പനിയെ തുടര്‍ന്ന് ഒന്നാം തീയതിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ചു ഒരാൾ മരിച്ചു. 52 വയസുള്ള സ്വദേശിയാണ് മരണപ്പെട്ടത്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ കോവിഡ് ബാധ മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 97 ആയി.
മനാമ: ബഹ്‌റൈനിൽ ഇന്ന് കോവിഡ് ബാധിച്ചു ഒരാൾ മരിച്ചു. 64 വയസുള്ള സ്വദേശിനിയാണ് മരണപ്പെട്ടത്. മരണപ്പെട്ടയാളുടെ കുടുംബത്തിന് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു. ഇതോടെ കോവിഡ് ബാധ മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 96 ആയി.
ചെന്നൈ/ മുംബൈ: മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും രോഗവ്യാപനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടിൽ ചെന്നൈയിലും മഹാരാഷ്ട്രയിൽ മുംബയിലുമാണ് രോഗവ്യാപനം ഏറ്റവും അധികം രൂക്ഷമായി തുടരുന്നത്. തമിഴ്നാട്ടില്‍ ഇന്ന് മാത്രം 4,280 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1,07,001 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 65 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 1450 ആയി. 44,956 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 58,378 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചെന്നൈയില്‍ മാത്രം 66,538 പേര്‍ക്കാണ് ഇതുവരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 7000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടന്നു. 2,00,064 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,08,082 പേര്‍ രോഗമുക്തരായിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 8,671 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് മരണപ്പെട്ടത്. 83,295…
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 2129 പേരാണ്…
തിരുവനന്തപുരം: പോലീസുകാരുടെ അനാവശ്യ യാത്രകള്‍ക്കു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡ്യൂട്ടി സ്ഥലത്തു നിന്നു പോലീസുകാര്‍ പരമാവധി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും വീടുകളിൽ സന്ദർശനം നടത്തുന്നത് ഒഴിവാക്കണമെന്നും ജോലി നോക്കുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കണമെന്നുമാണ് നിർദ്ദേശം. കണ്ടെയ്ന്മെന്റ് സോണില്‍ അടക്കം ജോലി നോക്കുന്ന പോലീസുകാര്‍ ഡ്യൂട്ടി കഴിഞ്ഞാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
മനാമ: ബഹ്‌റൈനിൽ പുതുതായി 573 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇവരിൽ 297 പേർ പ്രവാസികളാണ്. 246 പേർ സമ്പർക്കം മൂലവും 30 പേർ യാത്ര സംബന്ധവുമായുമാണ് രോഗ ബാധിതരായത്. രാജ്യത്ത് ആകെ മരണം 95 ആണ്. 735 പേരാണ് ഇന്ന് രോഗമുക്തി നേടിയിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവർ 23318 ആയി വർദ്ധിച്ചു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,997 ആണ്. ഇവരിൽ 48 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇതുവരെ 5,84,070 പേർ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്.
മനാമ: ബഹ്‌റൈനിലെ സന്നദ്ധ-സാമൂഹിക സംഘടനാ പ്രവർത്തകരുടെ വാട്സ്ആപ് കൂട്ടായ്മയായ പ്രവാസി യാത്രാ മിഷൻ ബഹ്‌റൈനിൽ നിന്നും കഷ്ടതയനുഭവിച്ച 181 പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിരവധി യാത്രക്കാരും 2 തമിഴ്‌നാട് കന്യാകുമാരി സ്വദേശികളുമായിരുന്നു യാത്രക്കാർ. കോഴിക്കോട് നിന്നും വിവിധ ജില്ലകളിലേക്ക് പോകേണ്ട യാത്രകാർക്ക് പ്രത്യേകം വാഹന സൗകര്യവും ഏർപ്പെടുത്തിയിരുന്നു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കന്യാകുമാരി സ്വദേശികളുമായി കൊല്ലം പ്രവാസി അസോസിയേഷൻ ഏർപ്പെടുത്തിയ പ്രത്യേക ബസ് ശനിയാഴ്ച്ച പുലർച്ചെ 2 മണിക്കു യാത്ര ആരംഭിച്ചു. കോവിഡ് 19 പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു, യാത്രക്കാർക്കു ഭക്ഷണവും വെള്ളവും വാഹനത്തിൽ തന്നെ നൽകിയിരുന്നു. ഓരോ പ്രദേശത്തും അതാത് ആരോഗ്യ പ്രവർത്തകരുമായും ബന്ധപ്പെട്ടു എത്തിച്ചേർന്ന പ്രവാസികളുടെ ക്വാറന്റൈൻ ഏർപ്പെടുത്തി. അവസാന യാത്രക്കാരായ തമിഴ്നാട് സ്വദേശികളെ കേരളാ തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ആരോഗ്യ പ്രവർത്തകർക്ക് കൈമാറി. നേരത്തെ 4 ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ ഈ നന്മ പ്രവർത്തിയുടെ ഭാഗമായിരുന്നു. ഈ…
മനാമ: ബഹറിനിൽ കമ്പനി താമസസ്ഥലത്തു ഹൃദയസ്തംഭനം മൂലം നിര്യാതനായ മലപ്പുറം മൊറയൂർ സ്വദേശിയും ബഹ്‌റൈൻ ബാസ് കമ്പനി ജീവനക്കാരനുമായ സുധീർ കുമാറിന്റെ കുടുംബത്തിന് ഭാവി സംരക്ഷണത്തിന് സഹായം ചെയ്യുവാൻ ബഹ്‌റൈൻ പ്രതിഭ മുന്നോട്ടു വന്നു . ഇതിനായി ബഹ്‌റൈൻ പ്രതിഭ ഉമ്മൽഹസം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ. വി. അശോകൻ ചെയർമാനും ഡി. സലിം ജനറൽ കൺവീനറും വർഗീസ് ജോർജ് ട്രഷററും ആയ വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു . സുധീറിന്റെ ഭൗതിക ശരീരം കഴിഞ്ഞ ബുധനാഴ്ച നാട്ടിൽ എത്തിച്ചു സംസ്കാരം നടത്തിയിരുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി ബഹ്‌റൈൻ പ്രവാസിയായി ജോലി ചെയ്യുന്ന സുധീർ മാതൃകാപരമായി സാമൂഹ്യ സേവനത്തിൽ ഏർപ്പെട്ടിരുന്ന വ്യക്തി ആയിരുന്നു . കോവിഡ് പ്രതിസന്ധി കാലത്ത് അശരണരെ സഹായിക്കാനായി ബഹ്റൈൻ പ്രതിഭ ഉമ്മുൽ ഹസം യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രവർത്തനത്തിന് രക്ഷാധികാരി സമിതി അംഗം എന്ന നിലയിൽ മികച്ച പിന്തുണ നൽകികൊണ്ട് പ്രവർത്തിക്കുമ്പോൾ ആണ് ആകസ്മികമായി മരണപ്പെടുന്നത്, വിദ്യാഭ്യാസം…
