
മനാമ: ബി.ടി.കെ–ബീക്കോയുടെ സഹകരണത്തോടെ അദ്ലിയ അൽഹിലാൽ ഹോസ്പിറ്റലിൽ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറ്റമ്പതിലധികം അംഗങ്ങൾ പങ്കെടുത്തു.

ഇന്നത്തെ ജീവിത സാഹചര്യത്തിൽ ആരോഗ്യ പരിശോധനയുടെ പ്രാധാന്യവും ഗുണങ്ങളും അൽഹിലാൽ ഡോക്ടറും ബി.ടി.കെ അംഗവുമായ ഡോ. ഷഹീർ ഇബ്രാഹിം വിശദീകരിച്ചു.

പ്രസിഡന്റ് അനീഷ് പത്മനാഭൻ, സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളും, ജോയ്സി സണ്ണി, ഷോജി ജീജോ എന്നിവർ നയിക്കുന്ന ലേഡീസ് വിംഗും, എക്സിക്യൂട്ടീവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.

അൽഹിലാലിന്റെ ഭാഗത്ത് നിന്ന് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുമാരായ മുഹമ്മദ് അൻസൽ, അമൽ ബാലചന്ദ്രൻ എന്നിവരും അവരുടെ ടീമും പൂർണ്ണ പിന്തുണ നൽകി.


