Author: News Desk

മനാമ: ദാനാമാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉപഭോക്താക്കൾക്കായി തുറന്നു നൽകി. രണ്ടാംഘട്ട വിപുലീകരണത്തിൽ മുഖ്യ ആകർഷണം പഴങ്ങളും പച്ചക്കറികളും മത്സ്യങ്ങളും സമുദ്രവിഭവങ്ങളുമാണ്. ഉപഭോക്​താക്കൾക്ക്​ ഇഷ്​ടമുള്ള മത്സ്യം തെരഞ്ഞെടുത്ത്​ നൽകിയാൽ ഉടൻതന്നെ ലുലുവിന്റെ വിദഗ്ദ്ധ പാചകക്കാർ പാചകം ചെയ്ത് നൽകും. 1,456 ചതുരശ്ര മീറ്ററിന്റെ വിപുലീകരണമാണ് നടന്നത്. സ്റ്റോറിന്റെ 40% ശതമാനമാണ് വിപുലീകരിച്ചത്. മുൻനിര സ്റ്റോറിന്റെ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടമാണിത്. നേരത്തെ ജൂലൈയിൽ, ആദ്യ ഘട്ടത്തിൽ ഒരു ബെസ്‌പോക്ക് ഗ്രെയിൻസ് ആന്റ് ഫ്ലവർ മിൽ സെക്ഷൻ ഉദ്ഘാടനം ചെയ്തിരുന്നു. വിപുലീകരിച്ച വിഭാഗത്തിൽ ഒരു വലിയ ബേക്കറി, തത്സമയ പാചക സ്റ്റേഷനുകൾ എന്നിവ ഉൾപ്പെടുന്നു. വിപുലീകരണത്തിന്റെ അടുത്ത ഘട്ടം ഹൈപ്പർമാർക്കറ്റിന്റെ ഇലക്ട്രോണിക്സ്, ഫാഷൻ സെഗ്‌മെന്റുകളുടെ നവീകരണമാണ്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: കഴിഞ്ഞ രണ്ട് മാസത്തിനിടെ 9,000 ത്തിലധികം തൊഴിലാളികളെ മനാമയിലെ തിരക്കേറിയ ഫ്ലാറ്റുകളിൽ നിന്ന് മാറ്റി പാർപ്പിച്ചു. കോവിഡ് -19 ന്റെ വ്യാപനത്തെ പ്രതിരോധിക്കാനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായിയാണ് തൊഴിലാളികളെ സർക്കാർ ഷെൽട്ടറുകളിലേക്കോ ബദൽ സ്ഥലങ്ങളിലേക്കോ മാറ്റിയത്. ആയിരക്കണക്കിന് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾ താമസിക്കുന്ന മനാമയിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി മനാമയിൽ 1,050 താമസ സൗകര്യങ്ങൾ ഒരുക്കുമെന്ന് ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫ പറഞ്ഞു. 301-305 മനാമയിലെ അഞ്ച് പ്രധാന ബ്ലോക്കുകളിലായി 69,000 പ്രവാസികൾ താമസിക്കുന്നു. ഇത് 30 ശതമാനമായി കുറച്ച് ഏകദേശം 21,000 പേരാക്കാനാണ് ശ്രമിക്കുന്നത്. 61 ദിവസത്തിനുള്ളിൽ 582 ഇടങ്ങളിൽ പരിശോധന നടത്തിയിട്ടുണ്ട്. 532 കെട്ടിടങ്ങളിലേക്ക് വൈദ്യുതി വിതരണം വിച്ഛേദിക്കുകയും 499 കേസുകളിൽ പുനഃസ്‌ഥാപിക്കുകയും ചെയ്തു. ഈ കെട്ടിടങ്ങളിലെ ആകെ താമസക്കാരുടെ എണ്ണം 26,536 -ൽ നിന്ന് 17,329 ആയി കുറയ്‌ക്കാൻ‌ കഴിഞ്ഞതായും അദ്ദേഹം…

Read More

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. കോവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി 2012 മുതല്‍ ’17 വരെയാണ് പദവി വഹിച്ചത്. വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു. 2019-ല്‍ പരമോന്നത ബഹുമതിയായ ഭാരതരത്‌നം നല്‍കി പ്രണബ് മുഖര്‍ജിയെ രാജ്യം ആദരിച്ചിരുന്നു.

Read More

കൊച്ചി: പ്രശസ്ത സിനിമ നടനും, മിമിക്രി താരവുമായ പാഷാണം ഷാജി എന്ന സാജു നവോദയുടെ സിനിമ ജീവിതത്തിലെ വിശേഷങ്ങളും, പ്രവാസികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും. ഈ കോറോണക്കാലത്ത് തൊഴിൽ നഷ്ടം ഉണ്ടാകുകയും, ഏറെ പഴികേൾക്കുകയും ചെയ്ത പ്രവാസികൾ ഏറെ അവഗണിക്കപ്പെട്ട ഈ കാലഘട്ടത്തിൽ പ്രവാസികളുടെ മേന്മകളെക്കുറിച്ചുമുള്ള സാജു നവോദയുടെ വാക്കുകളിലേക്ക്. https://youtu.be/CH9XX230a6I

Read More

കൊച്ചി: സ്റ്റാർവിഷൻ ന്യൂസ് പ്രേക്ഷകർക്ക് പ്രശസ്ത സിനിമ നടനും, മിമിക്രി താരവുമായ സാജു നവോദയും കുടുംബവും ഓണാശംസകൾ നേർന്നു. പാഷാണം ഷാജി എന്ന സാജുവിന്റെ സിനിമ ജീവിതത്തിലെ വിശേഷങ്ങളും, പ്രവാസികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും സ്റ്റാർവിഷൻ ന്യൂസിൽ കാണുക. https://youtu.be/QkrNAFajJMQ https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതന്‍ദാസ് (49), കണ്ണൂര്‍ കോട്ടയം മലബാര്‍ സ്വദേശി ആനന്ദന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ…

Read More

മനാമ: ജിദ്ദാഫ്‌സിൽ മദ്യം വിൽപ്പന നടത്തിയതിന് മൂന്ന് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. അന്വേഷണത്തെ തുടർന്ന് മദ്യം ഉണ്ടാക്കുന്ന ഉപകരണങ്ങളും പണവും കണ്ടുകെട്ടി. നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് പരിഗണിച്ചതായും അദ്ദേഹം പറഞ്ഞു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 278 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 111 പേർ പ്രവാസി തൊഴിലാളികളാണ്. 165 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. രണ്ടുപേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 51,391 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 515 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 48,275 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 93.94 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 2,972 പേരാണ്. ഇവരിൽ 32 പേരുടെ നില ഗുരുതരമായും 2,895 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 5.70 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 189 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,955 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 10,95,373 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്. Please like and share Starvision News FB page…

Read More

ശബരിമല: ആഘോഷത്തിമിര്‍പ്പിലാടാറേണ്ട ഈ ഓണക്കാലത്ത് ആളും ആരവങ്ങളുമൊന്നുമില്ലാതെ ശബരിമല സന്നിധാനത്ത് ഉത്രാടദിന ചടങ്ങുകള്‍ നടന്നു. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ചടങ്ങുകളോടനുബന്ധിച്ച് സന്നിധാനത്ത് ഉത്രാടസദ്യയും നടന്നു. കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തര്‍ക്ക് പൂര്‍ണ്ണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയത് മുതൽ പൊതു സ്ഥലങ്ങളിലും കടകളിലും മാസ്ക് ധരിക്കാത്തതിന് ബഹ്‌റൈനിൽ 23,094 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻറ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ് അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ ഡോക്ടർ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലവുമായി ബന്ധപ്പെട്ട 1,538 ലംഘനങ്ങളും പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്ത 5,057 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. 521 ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലവുമായി ബന്ധപ്പെട്ട 367 ലംഘനങ്ങളും പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്ത 3,793 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് പ്രവാസി തൊഴിലാളികൾക്കിടയിൽ 4,200 ഭക്ഷണകിറ്റുകൾ വിതരണം ചെയ്തതിനൊപ്പം 601 ബോധവൽക്കരണ കാമ്പെയ്‌നുകളും നടത്തി. മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 1,115 ലംഘനങ്ങളും, 5,829 മാസ്‌കുമായി…

Read More