Author: News Desk

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാല് കോ​വി​ഡ് മ​ര​ണം കൂ​ടി റിപ്പോര്‍ട്ട് ചെയ്തു. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി ജ​യ്മോ​ന്‍ (64).ജ​യ്‌​മോ​ന്‍ ഒ​രാ​ഴ്ച​യാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സമ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ജ​യ്മോ​ന് രോ​ഗം ബാ​ധി​ച്ച​ത്. നേ​ര​ത്തെ ഇ​ദ്ദേ​ഹ​ത്തി​ന് ശ്വാ​സ ത​ട​സ​മ​ട​ക്ക​മു​ള്ള അ​സു​ഖ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.പ​ത്ത​നം​തി​ട്ട വാ​ഴ​മു​ട്ടം സ്വ​ദേ​ശി ക​രു​ണാ​ക​ര​ന്‍ (67).ക​രു​ണാ​ക​ര​ന്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹം ക​ര​ള്‍ രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു. ഇ​ടു​ക്കി കാ​മാ​ക്ഷി സ്വ​ദേ​ശി ദാ​മോ​ദ​ര​ന്‍ (80) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരുന്ന 84 കാരി മരിച്ചു. തളിപ്പറമ്പ് സ്വദേശിനി യശോദ ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read More

പത്തനംതിട്ട : വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്നലെ ദില്ലിയിൽ പിടിയിലായ പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്‍റെ മക്കളെ കൊച്ചിയിൽ എത്തിച്ചു. റിനു മറിയം തോമസ്, റിയ ആൻ തോമസ് എന്നിവര്‍ ഇന്നലെയാണ് ദില്ലി എയർപോര്‍ട്ടിൽ പിടിയിലായത്. ഇവർക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും പിടിയിലായത്.പോപ്പുലർ ഫിനാൻസിനെതിരെയുള്ള പരാതികൾ പത്തനംതിട്ടയും കടന്ന് സംസ്ഥാനത്താനമൊട്ടാകെ വ്യാപിക്കുകയാണ്. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുടെ പ്രവാഹമാണ്. നിലവിൽ കേസന്വേഷിക്കുന്ന അടുർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം കോന്നി, പത്തനംതിട്ട സ്റ്റേഷനുകളിൽ കിട്ടിയ പരാതികൾ കേന്ദ്രീകരിച്ചാണ്. അതിനിടെ തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്. പരാതികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം മാറ്റാൻ ആലോചന നടക്കുന്നത്. സംസ്ഥാന വ്യാപകമായി അന്വേഷണം വ്യാപിപ്പിക്കേണ്ടി വന്നാൽ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇതുവരെയുള്ള കണക്കുകളെല്ലാം പ്രാഥമിക…

Read More

ലോസ് ആ‍ഞ്ചല്‍സ് : പ്രശസ്ത ഹോളിവുഡ് നടൻ ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു. 43 വയസ്സായിരുന്നു. ലോസ് ആ‍ഞ്ചല്‍സിലെ വസതിയിലാണ് അന്ത്യം. ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മാൻ പ്രശസ്തനായത്. കറുത്ത വർഗക്കാരനായ ഹിറ്റ്മേക്കർ എന്ന നിലയില്‍ ബോസ്മാൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. നാല് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ചാഡ്‌വിക്. മാര്‍ഷല്‍, ബ്ലാക് പാന്തര്‍, ഗെറ്റ് ഓണ്‍ അപ്പ് എന്നിവ പ്രധാന ചിത്രങ്ങള്‍.

Read More

ടെക്സാസ്: ശശിതരൂര്‍ പാര്‍ട്ടിക്കുള്ളിലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാള്‍ എന്നുമുള്ള കൊടിക്കുന്നില്‍ സുരേഷിൻറെ വിവാദ പരാമർശത്തോട് പ്രമുഖ പ്രവാസി കോൺഗ്രസ് നേതാവും,വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡന്റ് തന്റെ ഫേസ്ബുക്കിൽ പോസിറ്റിലൂടെ കൊടിക്കുന്നിൽ സുരേഷിനെ വിമർശിച്ചു. ഫേസ്ബുക് പോസ്റ്റിൻറെ പൂർണ രൂപം ഇങ്ങനെ .. പ്രിയ കൊടിക്കുന്നിൽ സുരേഷിനോട് സ്നേഹപൂർവ്വും ജെയിംസ് കൂടൽ “താങ്കൾ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ മുതൽ എനിക്ക് നേരിട്ട് വെക്തി ബന്ധമുള്ള ഒരു സഹപ്രവർത്തകൻ ആണല്ലോ !! താങ്കൾ എന്റെ അടുർ പലർലമെൻറ് മണ്ഡലത്തിന്റെ എം പി എന്നനിലയിൽ താങ്കളുമായും ഒരു പ്രവാസി പൊതു പ്രവർത്തകൻ എന്ന നിലയിൽ എനിക്കും താങ്കളുമായി അടുത്ത് സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടല്ലോ !! പക്ഷെ താങ്കൾ ശശി തരൂരിന് എതിരെ നടത്തിയ പരസ്യ വിമർശനം താങ്കൾക്കും കോണ്ഗ്ര്സ് പ്രസ്ഥാനത്തിനും ഗുണം ചെയ്യുമോയെന്ന് ആത്മപരിശോധന നടത്തണം !!! ഗാന്ധി കുടുംബത്തെ പ്രീണി പെടുത്താൻ ഡൽഹിയിൽ കോൺഗസ് ആസ്ഥാനത്ത് ആളിനെയിറക്കി കീ ജയ്…

Read More

മലപ്പുറം:  കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. കഞ്ചാവ് കൈവശം വെച്ചതിന് പിടിയിലായ പ്രതിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഓഫീസ് താത്ക്കാലികമായി അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ ക്വാറന്റെയ്‌നില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതുവരെ ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Read More

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡാളസ് ഡിഎഫ്ഡബ്ല്യു പ്രൊവിൻസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി  തോമസ് അബ്രഹാം (ചെയർമാൻ), ഡോ ഷിബു സാമുവേൽ (പ്രസിഡന്‍റ്), അജിത് വർഗീസ്  (ജനറൽ സെക്രട്ടറി), ലിജു വർഗീസ് (ജോയിന്റ് സെക്രട്ടറി )തോമസ് ചെല്ലേത് (ട്രഷറർ),എം എം വർഗീസ് (വൈസ് ചെയർമാൻ), ജോസഫ്‌  ഓലിക്കൻ (വൈസ് പ്രസിഡന്‍റ് അഡ്മിൻ),എന്നിവരെ തെരഞ്ഞെടുത്തു. അഡ്വൈസറി ബോർഡ് ചെയർമാനായി ഫ്രിക്സിമോൻ മൈക്കിളിനേയും തെരെഞ്ഞെടുത്തു . പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ഗ്ലോബൽ ചെയർമാൻ എ വി അനൂപ് , ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള , ഗ്ലോബൽ നേതാക്കളായ ടി പി വിജയൻ , എസ് കെ ചെറിയാൻ , സി യു മത്തായി , തങ്കം അരവിന്ദ്  റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടല്‍ , റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി , റീജിയൻ നേതാക്കളായ വര്ഗീസ് പി എബ്രഹാം ,ഡോ ഗോപിനാഥൻ നായർ എന്നിവർ ആശംസകൾ നേർന്നു . വേൾഡ് മലയാളി…

Read More

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ. എല്ലാവിധ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പത് വരെ തുറക്കാവുന്നതാണ്. കടയുടെ വലിപ്പം അനുസരിച്ചുവേണം ഉപഭോക്താക്കളെ ഉള്ളില്‍ പ്രവേശിപ്പിക്കേണ്ടത്. കടകളില്‍ എല്ലാത്തരം സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. പോലീസ് ഇക്കാര്യം ഉറപ്പാക്കും. മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ തുറക്കുന്നതിന് അനുമതി ഉണ്ടെങ്കിലും അവര്‍ ഹോം ഡെലിവറി സംവിധാനം പ്രോത്സാഹിപ്പിക്കുന്നതാണ് ഉചിതമെന്ന് ഡിജിപി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം അനുവദിക്കുന്നതല്ല. ഓണസദ്യയുടേയും മറ്റും പേരില്‍ കൂട്ടം കൂടാനോ പൊതുപരിപാടികള്‍ നടത്താനോ അനുവദിക്കില്ല. പായസം, മത്സ്യം എന്നിവ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണം. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഓണക്കാലത്ത് ഒഴിവാക്കണം. കണ്ടെയ്ന്‍മെന്റ് മേഖലയിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Read More

കൊച്ചി : പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ നേരിട്ടുള്ള യൂറോപ്പ്യൻ സർവീസിന് തുടക്കം. ലണ്ടനിൽ നിന്ന് നേരിട്ടുള്ള ആദ്യ എയർ ഇന്ത്യ വിമാനം വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെത്തി. യൂറോപ്യൻ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നേരിട്ടുള്ള മുഴുവൻ സർവീസുകൾക്കും ലാൻഡിങ് ഫീ ഒഴിവാക്കുകയാണെന്ന് സിയൽ അറിയിച്ചു. സെപ്റ്റബർ 27 വരെയുള്ള എയർ ഇന്ത്യ സർവീസുകൾക്ക് നിലവിൽ ഇതിന്റെ പ്രയോജനം ലഭിക്കും. ജലാഭിവാദ്യം നൽകിയാണ് സിയാൽ എയർ ഇന്ത്യയുടെ ആദ്യ ലണ്ടൻ-കൊച്ചി സർവീസിനെ സ്വീകരിച്ചത്. വിമാന ലാൻഡിങ് ചാർജ് കുറയ്ക്കുന്നതോടെ കൂടുതൽ വിമാന കമ്പനികൾക്ക് യൂറോപ്പിലേയ്ക്ക് നേരിട്ടുള്ള യാത്രാസൗകര്യം ഒരുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ടിക്കറ്റ് ചാർജ് കുറയ്ക്കാനും ഇത് ഉപകരിച്ചേക്കും. എയർ ഇന്ത്യയുടെ എ.ഐ 1186 വിമാനം വെള്ളിയാഴ്ച പുലർച്ചെ 03:28 നാണ് 130 യാത്രക്കാരുമായി കൊച്ചി വിമാനത്താവളത്തിലെത്തിയത്. സിയാൽ അഗ്നിരക്ഷാ സേനയുടെ ഫയർ ടെൻഡറുകൾ വിമാനത്തെ ജലാഭിവാദ്യം നൽകി സ്വീകരിച്ചു. പുതിയ മേഖലാ സർവീസുകൾക്കും പുതിയ വിമാനങ്ങൾക്കുമാണ് വിമാനത്താവളങ്ങളിൽ ജലാഭിവാദ്യം നൽകാറ്.…

Read More

മനാമ: ഓണത്തെ വരവേൽക്കാൻ  ലുലു ഹൈപ്പർമാർക്കറ്റ്​ ഒരുങ്ങിക്കഴിഞ്ഞു. ഓണത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള പ്രൊമോഷനാണ് ഒരുക്കിയിട്ടുള്ളത്. ആഗസ്​റ്റ്​ 19ന്​ തുടങ്ങിയ ഓണം ഓഫറുകൾ സെപ്റ്റംബർ ആറ്​ വരെ നീണ്ടുനിൽക്കും. ഓണത്തിനായി സാരി, ചുരിദാർ, മുണ്ട് തുടങ്ങിയ തുണിത്തരങ്ങൾക്കെല്ലാം ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. 10 ദിനാറിന്‌ വസ്ത്രങ്ങൾ വാങ്ങിച്ചാൽ 5 ദിനാറിന്റെ ഷോപ്പിംഗ് വൗച്ചർ ലഭ്യമാകും. https://youtu.be/vN1LdniXzBg ഓണത്തോടനുബന്ധിച്ചു ഉപഭോക്താക്കൾക്കായി 15 ഇനം പച്ചക്കറികൾ ഉൾപ്പെടുത്തിയ ഓണക്കിറ്റും ഒരുക്കും. ഓണത്തെ വരവേൽക്കാൻ 100 ടൺ പഴങ്ങളും പച്ചക്കറികളും ഇന്ത്യയിൽ നിന്നും എത്തിച്ചിട്ടുണ്ട്. രണ്ടുതരം പായസമുൾപ്പെടെ 22 ഇനം വിഭവങ്ങൾ ഉൾപ്പെടുത്തിയ ഓണസദ്യയും തയ്യാറാക്കും. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഓണസദ്യ വീട്ടിലെത്തിച്ചു കൊടുക്കും. ലുലു ഹൈപ്പർ മാർക്കറ്റിന്റെ വെബ്‌സൈറ്റ് വഴിയും ഓണസദ്യയ്ക്ക് ഓർഡർ ചെയ്യാം. എന്നാൽ ചുരുങ്ങിയത് രണ്ടു സദ്യയ്ക്കുള്ള ഓർഡർ ഉണ്ടായിരിക്കണം. നേരിട്ടെത്തിയും സദ്യ വാങ്ങാൻ സാധിക്കും. 17 തരം പായസങ്ങൾ ഉൾപ്പെടുത്തിയ പായസമേളയും നടക്കുന്നുണ്ട്.

Read More

ചെന്നൈ: കന്യാകുമാരി എംപി വസന്ത കുമാര്‍ അന്തരിച്ചു. കൊറോണ ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഓഗസ്റ്റ് 11 നാണ് വസന്ത കുമാറിന് കൊറോണ സ്ഥിരീകരിച്ചത്.

Read More