Author: News Desk

മനാമ: ലോകമാകെ പടർന്ന കൊറോണയുടെ വ്യാപനം ഗൾഫ് മേഖലയിലും വൻ തിരിച്ചടിയായി. അതുകൊണ്ടുതന്നെ പ്രവാസികളുടെ സ്വപ്നങ്ങളും ജീവനും അപഹരിച്ച ഈ കാലഘട്ടം പ്രവാസികളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചിരിക്കുന്നു. തൊഴിൽ നഷ്ടം, ശമ്പളക്കുറവ്, ശമ്പളം കിട്ടാതിരിക്കുക, സ്കൂൾ ഫീസ്, ഫ്ലാറ്റ് വാടക, ലോണുകൾ, നാട്ടിലേക്ക് പണം അയക്കൽ തുടങ്ങിയവ പ്രതിസന്ധിയിലായി. ഭക്ഷണത്തിനും നിലനിൽപ്പിനും ഏറെ യാതന അനുഭവിക്കുന്ന കാലഘട്ടത്തിൽ ബഹ്‌റൈൻ ഭരണാധികാരികളുടെ സഹായങ്ങൾ വിലമതിക്കാനാവാത്തതാണ്. ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണറുടെ ഷെയ്ഖ് ഹിഷാമിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കുന്ന യൂസഫ് ലോറി എന്ന സ്വദേശി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പ്രിയങ്കരനാകുന്നു. https://youtu.be/3qMjJUv2Bio

Read More

വാഷിംഗ്ടണ്‍: ഇനി വരാന്‍ പോകുന്നത് മനുഷ്യരാശിയുടെ പകുതിയോളം തന്നെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസ് ആണ് എന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ. മൈക്കിള്‍ ഗ്രിഗര്‍. ഇനി വരാനിരിക്കുന്നത് കൊറോണയേക്കാള്‍ അപകടകാരിയായ വൈറസാണെന്ന് അദ്ദേഹം പറഞ്ഞു. വലിയ രീതിയില്‍ ഉത്പ്പാദിക്കുന്ന കോഴികളില്‍ നിന്നാവും വൈറസ് പുറത്തുവരികയെന്ന് ഗ്രിഗര്‍ വ്യക്തമാക്കി.ഇനി വരാന്‍ പോകുന്ന വൈറസ് മനുഷ്യരാശിയുടെ പകുതിയോളം തന്നെ തുടച്ച് നീക്കാന്‍ ശക്തിയുള്ളതാണ്. കോഴി ഫാമുകളില്‍ നിന്നാകും ഇത് മനുഷ്യരിലേക്ക് പകരുക.മനുഷ്യര്‍ കൂടുതലായി മാംസാഹാരം ഭക്ഷണമാക്കുന്നതിനാല്‍ വൈറസ് വളരെ വേഗം പടരും. പിന്നീട് ഇത് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് വ്യാപിക്കുമെന്നും ഗ്രിഗര്‍ പറയുന്നു. ‘ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക്’ എന്ന പുസ്തകത്തിലാണ് ഡോ. മൈക്കള്‍ ഗ്രിഗര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read More