- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
അഞ്ചാംപാതിര ബോളിവുഡിലേക്ക്. മലയാളത്തിൽ മികച്ച വിജയമായി മാറിയ അഞ്ചാംപാതിര ഹിന്ദി റീമേക്കിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബൻ നായകനായ സൈക്കോ ത്രില്ലർ സിനിമയായിരുന്നു അഞ്ചാംപാതിര. മലയാളത്തിൽ സിനിമയൊരുക്കിയ മിഥുൻ മാനുവൽ തോമസ് തന്നെയാണ് സിനിമ ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. റിലയൻസ് എന്റർടെയ്ൻമെന്റ്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് എന്നീ നിർമാണ കമ്പനികൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്. 2020 ജനുവരി 10ാം തിയതിയാണ് അഞ്ചാം പാതിര റിലീസ് ചെയ്തത്. 60 കോടിക്ക് മുകളിൽ തിയറ്റർ കളക്ഷൻ നേടി മലയാളത്തിലെ ഏറ്റവും പണം വാരിയ പടങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം. ക്രിമിനോളജിസ്റ്റായ ഡോ. അൻവർ ഹുസൈൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. കൂടാതെ ഷറഫുദ്ദീൻ, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ബഹ്റൈനിൽ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായുള്ള വേനൽക്കാല തൊഴിൽ നിരോധനം അവസാനിച്ചു. 99.7 ശതമാനം സ്‌ഥാപനങ്ങളും ഉച്ച വിശ്രമ നിയമം പാലിച്ചതായി തൊഴിൽ സാമൂഹിക സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് രാജ്യത്ത് ഉച്ച വിശ്രമ നിയമം നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ 4 മണിവരെയാണ് ജോലിചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ തൊഴിൽ മന്ത്രാലയത്തിന്റെ പ്രത്യേക ടീമുകൾ നിരോധന സമയത്ത് വർക്ക് സൈറ്റുകളിൽ 13,658 പരിശോധനകൾ നടത്തിയിട്ടുണ്ട്. 30 സ്‌ഥാപനങ്ങളും 42 തൊഴിലാളികളും നിയമ ലംഘനം നടത്തിയാതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. നിയമ ലംഘകർക്ക് 500 ബഹ്‌റൈൻ മുതൽ 1000 ബഹ്‌റൈൻ ദിനാർ വരെ പിഴയോ മൂന്ന് മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ അനുഭവയ്‌ക്കേണ്ടി വരും. ഭൂരിഭാഗം സ്ഥാപനങ്ങളും കമ്പനികളും നിരോധനവുമായി പൊരുത്തപ്പെട്ടതായി മന്ത്രി അറിയിച്ചു. വേനൽ കഠിനമാകുമ്പോൾ തൊഴിലാളികൾക്ക്…
ന്യൂഡൽഹി: ലഡാക്കിൽ വീണ്ടും അതിക്രമിച്ചു കയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ സൈന്യം. ശനി, ഞായർ ദിവസങ്ങളിലാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായതെന്നും ഇന്ത്യൻ ആർമി വാർത്താക്കുറിപ്പിൽ അറിയിച്ചു. കിഴക്കാൻ ലഡാക്കിലാണ് ചൈന നിയന്ത്രണ രേഖ ലംഘിച്ച് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഇന്ത്യൻ സൈന്യം ഈ നീക്കം പ്രതിരോധിച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാൻ നയതന്ത്രതലത്തിലുള്ള ചർച്ച നടന്നുവരികയാണെന്നും സൈന്യം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.സംഘർഷാവസ്ഥ പരിഹരിക്കാൻ ബ്രിഗേഡ്, കമാൻഡർ തലത്തിലുള്ള യോഗം പുരോഗമിക്കുകയാണെന്ന് കരസേന വക്താവ് കേണൽ അമാൻ ആനന്ദ് പറഞ്ഞു.
തിരുവനന്തപുരം :കേരള കോൺഗ്രസിലെ ചിഹ്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധി വന്നു. രണ്ടില ചിഹ്നത്തിൻ്റെ അവകാശം ജോസ് കെ മാണി വിഭാഗത്തിനാണെന്ന് കമ്മീഷൻ അറിയിച്ചു. കമ്മീഷനു മുന്നിലുള്ള രേഖകൾ, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാൻ്റെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചാണ് കമ്മീഷൻ്റെ വിധി.
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും മുൻ ധനകാര്യമന്ത്രിയും, ആധുനിക ഇൻഡ്യയുടെ പുരോഗതിയിൽ നിർണ്ണായക വ്യക്തിത്വവുമായിരുന്ന പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചിച്ചു. അധികാര രാഷ്ട്രീയത്തിലെ മാന്യതയും സൂക്ഷ്മതകയും പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മുഖർജിയെന്നും അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇൻഡ്യയുടെ ബൗദ്ധിക രാഷ്ട്രീയത്തിൽ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും കെ.പി.എ അനുശോചനകുറിപ്പിൽ അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ജിന്ന് എന്ന ചിത്രത്തിന് ശേഷം സ്ട്രെയിറ്റ് ലൈൻ സിനിമാസ് ധ്യാൻ ശ്രീനിവാസനൊപ്പം കൈ കോർക്കുന്നു
റിലീസിനൊരുങ്ങുന്ന സൗബിൻ ഷാഹിർ – സിദ്ധാർഥ് ഭരതൻ ചിത്രമായ ജിന്നിന് ശേഷം സ്ട്രെയിറ്റ് ലൈൻ സിനിമാസ് ധ്യാൻ ശ്രീനിവാസനൊപ്പം കൈ കോർക്കുന്നു . സുധിർ വി കെ മനു വലിയവീട്ടിൽ ചിത്രാംഗദ കുറുപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രo സംവിധാനം ചെയ്യുന്നത് ജോഫിൻ വർഗീസ് ആണ് . യാനൈ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രഘുനന്ദനാണ്. സ്ട്രെയിറ്റ് ലൈൻ സിനിമാസിന്റെ തുടർച്ചയായ രണ്ടാമത്തെ നിർമ്മാണ സംരംഭം ആണ് ധ്യാൻ ചിത്രം . ധ്യാൻ ശ്രീനിവാസന് പുറമേ നിരവധി മുൻനിര താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ഹ്യൂമർ പ്രാധാന്യത്തിലൊരുക്കുന്ന ചിത്രത്തിന്റെലൊക്കേഷൻ പത്തനംതിട്ടയാണ്. 96, കൈതി തുടങ്ങിയ വമ്പൻ ഹിറ്റുകൾ കേരളത്തിലെത്തിച്ച സ്ട്രയിറ്റ് ലൈൻ സിനിമാ സ് റിലീസ് ചെയ്യ്തിരുന്ന ഒരുപിടി മുൻനിര താര ചിത്രങ്ങളുടെ അണിയറ പ്രവർത്തനങ്ങളിൽ ആണ് ഇപ്പോൾ. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link…
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന പൊന്നോണം 2020 ന്റെ ഭാഗമായുള്ള ഓണക്കിറ്റും, ഓണസദ്യയും കൈമാറി. ഈ പ്രത്യേക സാഹചര്യത്തിൽ ഓണം ആഘോഷിക്കാൻ കഴിയാത്ത തികച്ചും അർഹരായ അമ്പതോളം പേർക്കാണ് കെ.പി.എ സെൻട്രൽ കമ്മിറ്റി, ഏരിയ കമ്മിറ്റി ഭാരവാഹികൾ വഴി ഇത് എത്തിച്ചത്. പൊന്നോണം 2020 ന്റെ ഭാഗമായി നടത്തുന്ന മത്സരങ്ങളും മറ്റു കലാപരിപാടികളും അടുത്ത ആഴ്ചയിൽ നടക്കുന്ന യൂട്യൂബ് പ്രോഗ്രാമിലൂടെ സംപ്രേക്ഷണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പി.എസ്.സി റാങ്ക് ഹോൾഡർമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു
തിരുവനന്തപുരം: കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത റാങ്ക് ഹോൾഡർ അനുവിന്റെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലിയും, ധനസഹായവും ലഭ്യമാക്കണമെന്ന്, നിലവിലുള്ള എല്ലാ റാങ്ക് ലിസ്റ്റുകളുടെ കാലാവധി യും ആറ് മാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി തിരുവോണനാളിൽ ഓണം ഉണ്ണാതെ ഉപവാസം നടക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സംസ്ഥാന ജില്ലാ ഭാരവാഹികൾ നടത്തിയ ഉപവാസം ബി.ജെ.പി ജില്ല പ്രസിഡൻ്റ് അഡ്വ: വി.വി.രാജോഷ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡൻറ് ആർ.സജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.എൽ. അജേഷ്, ജെ.ആർ.അനുരാജ്, ബി.ജി.വിഷ്ണു, ചന്ദ്രകിരൺ, പാപ്പനംകോട് നന്ദു, അഭിജിത്ത്, ആനന്ദ്, ഉണ്ണിക്കണ്ണൻ, രാമേശ്വരം ഹരി , കരമന പ്രവീൺ, വിപിൻ തുടങ്ങിയവർ ഉപവാസ സമരത്തിന് നേതൃത്വം നൽകി. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കെജിഎഫ് 2 ഷൂട്ടിംഗ് പുനരാരംഭിച്ചു; ഹോട്ടലില്‍ താമസം.. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാതെ ആര്‍ക്കും പുറത്ത് പോകാന്‍ ആകില്ല;
നാളേറെയായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിനായി. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബെംഗലൂരുവിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്. നിലവില്‍ നടന്‍ പ്രകാശ് രാജ്, നടി മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ലോകമൊട്ടാകെയുള്ള കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ ആറ് മാസങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചിരിക്കുന്നത്. ഫാന്റം എന്ന കന്നഡ ചിത്രത്തിന് ശേഷം കോവിഡ് 19 സാഹചര്യത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം പുനരാരംഭിക്കുന്ന രണ്ടാമത്തെ കന്നഡ ചിത്രമാണ് കെജിഎഫ് 2. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണമെന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ പറയുന്നു. ലൊക്കേഷന് സമീപത്തുള്ള ഒരു ഹോട്ടലിലാണ് മുഴുവന്‍ സിനിമാപ്രവര്‍ത്തകര്‍ക്കുമുള്ള താമസം സജ്ജമാക്കിയിരിക്കുന്നത്. ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുംവരെ ഇവര്‍ക്ക് പുറത്തേയ്ക്ക് പോകാന്‍ അനുവാദമില്ല. 90 ശതമാനം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഇനി ബാക്കിയുള്ളത് പ്രധാന സംഘട്ടന രംഗങ്ങളാണ്. മിനര്‍വ മില്‍സില്‍ തയ്യാറാക്കിയിരിക്കുന്ന കൂറ്റന്‍…
മനാമ: ജാതി മത ഭേദമന്യേ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹിമ വിളിച്ചോതികൊണ്ടുള്ള മലയാളികളുടെ ഓണാഘോഷത്തിൽ പങ്കെടുത്ത ബഹ്‌റൈൻ രാജകുമാരനും ഹ്യൂമാനിറ്റേറിയൻ വർക്ക് ആന്റ് യൂത്ത് അഫയേഴ്സ് പ്രതിനിധിയും, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ മാതൃകയായി. https://youtu.be/ImDzmk5wJs0 തന്റെ സ്റ്റാഫുകൾ ഒരുക്കിയ ഓണാഘോഷത്തിൽ പങ്കെടുത്ത ഷെയ്ഖ് നാസറും 2 മക്കളും വിളക്ക് കൊളുത്തിയാണ് ഓണാഘോഷത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചത്. തുടർന്ന് തന്റെ സ്റ്റാഫുകൾക്ക് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ഫോട്ടോ സെഷൻ നടത്തുകയും ചെയ്തു. വിവിധ രാജ്യങ്ങളുടെയും മതങ്ങളുടെയും ആചാരങ്ങൾ അനുഷ്‌ടിക്കാനും ബഹുമാനിക്കാനും ബഹ്‌റൈൻ ഭരണാധികാരികൾ നൽകുന്ന സ്വാതന്ത്യം മഹത്തരമാണ്.
