- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
മനാമ : ബഹ്‌റൈൻ സെന്റ്. പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ കുർബാനയോടെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കം കുറിച്ചു. കുർബാനാനന്തരം ഇടവക വികാരി ഫാ.റോജൻ രാജൻ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി. കാര്യപരിപാടികൾ സെപ്റ്റംബർ 1 (ചൊവ്വ) വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന. 8 മണിക്ക് വചന പ്രഘോഷണം – ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ. ഡോ. ഗീവർഗീസ് മോർ കൂറിലോസ്. സെപ്റ്റംബർ 2 (ബുധൻ) വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന. 8 മണിക്ക് വചന പ്രഘോഷണം – റവ. ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, മണർകാട്, കോട്ടയം. സെപ്റ്റംബർ 3 (വ്യാഴം) വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന. 8 മണിക്ക് വചന പ്രഘോഷണം – ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ് മോർ പീലക്സീനോസ് (തൂത്തൂട്ടി ധ്യാനകേന്ദ്രം ) സെപ്റ്റംബർ 4 (വെള്ളി ) വൈകുന്നേരം 6:30…
സംസ്ഥാനത്ത് ഇന്ന് 1140 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 191 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 161 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 62 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, വയനാട് ജില്ലയില്‍ 8 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 4 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ എറണാകുളം രാജഗിരി സ്വദേശി എന്‍.വി. ഫ്രാന്‍സിസ് (76), ആഗസ്റ്റ് 23ന് മരണമടഞ്ഞ കാസര്‍ഗോഡ് അരായി സ്വദേശി ജീവക്യന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ…
ചെന്നൈ: എഐഡിഎംകെ നേതാവ് വി കെ ശശികലയുടെ 300 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ ആദായ നികുതി വകുപ്പ്ആരംഭിച്ചു . അലന്ദൂര്‍, താംബരം ഗുഡുഞ്ചേരി, ശ്രീപെരുമ്പുത്തൂര്‍ എന്നീ സ്ഥലങ്ങളിലെ സ്വത്തുവകകളും, ചെന്നൈയിലുള്ള മാളും പോണ്ടിച്ചേരിയിലുള്ള റിസോര്‍ട്ടും ഉൾപ്പടെ ഉള്ളവയാണ് കണ്ടുകെട്ടുക. ശശികലയുടെ നിയന്ത്രണത്തിലുള്ള ബിനാമി കമ്പനികള്‍ക്കും വിവിധ സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്കും ആദായ നികുതി അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചത്. ചെന്നൈയിലെ പേയസ് ഗാര്‍ഡനിലുള്ള ജയലളിതയുടെ വീടായ വേദനിലയത്തിന്റെ എതിര്‍ഭാഗത്തായി ശശികല പണികഴിപ്പിച്ച ബംഗ്ലാവ് ഉള്‍പ്പെടെ ശശികലയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍, ബിനാമി കമ്പനി ഇടപാടുകള്‍ എന്നിവയെല്ലാം കണ്ടു കെട്ടുമെന്ന് ആദായ നികുതി അധികൃതര്‍ അറിയിച്ചു.
മനാമ: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ റോയൽ ഹൈനസ് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം അനുശോചന കുറിപ്പ് അയച്ചു. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദിന് അനുശോചനം അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
എറണാകുളം: ഓണത്തിന് സ്വന്തം വീടിൻ്റെ മുറ്റത്ത് പൂക്കളം ഒരുക്കാനായതിൻ്റെ സന്തോഷത്തിലാണ് കോട്ടപ്പടിയിലെ വടക്കുംഭാഗം കുന്നപ്പിള്ളി വീട്ടിൽ ആശ വിജയൻ. ഒൻപതു വർഷം വാടക വീട്ടിലായിരുന്നു ഓണം. സ്വന്തം വീടില്ലെന്ന വേദന മനസിലൊതുക്കി കഴിഞ്ഞു പോയ അത്തവും തിരുവോണവും. ഒരു വീടിനായി പലരെയും സമീപിച്ചു. പലപ്പോഴും പഞ്ചായത്തിൽ അപേക്ഷ നൽകി. പക്ഷേ ഒന്നും നടപ്പായില്ല. ഒടുവിൽ ഇക്കുറിയാണ് സ്വന്തം പേരിൽ സ്ഥലവും വീടും ലഭിച്ചത്. പട്ടികജാതി വികസന ഫണ്ടിൽ നിന്നുമാണ് ആശക്ക് മൂന്ന് സെൻ്റ് ഭൂമി ലഭിച്ചത്. കോട്ടപ്പടി പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതി പട്ടികയിൽ ഉൾപ്പെടുകയും ചെയ്തു. തുടർന്ന് വീട് പണി ആരംഭിച്ചു. രണ്ടു മുറിയും ഹാളും അടുക്കളയും ആയി അടച്ചുറപ്പുള്ള ടെറസ് വീടാണ് നിർമ്മിച്ചത്. 2020 ലാണ് ആശക്ക് സ്വന്തം വീടെന്ന സ്വപ്നവും യാഥാർത്ഥ്യമായത്. കൂലിപ്പണിക്കാരനായ ഭർത്താവ് വിജയനും വീട് യാഥാർത്ഥ്യമായത് വിശ്വസിക്കാനായിട്ടില്ല. ഏഴ് വയസുകാരനായ സ്വന്തം മകന് ഓടിക്കളിക്കാനും സൈക്കിൾ ചവിട്ടാനും വീട് ഉണ്ടായെന്ന സന്തോഷമാണ് കൂടുതലെന്ന് ആശ പറയുന്നു.…
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ണ ദേശീയ ബഹുമതികളോടെ നടന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങളും പാലിച്ചായിരുന്നു സംസ്‌കാര ചടങ്ങ് നടത്തിയത്. https://twitter.com/ANI/status/1300713804758568962?s=20 കൊവിഡ് ബാധിതനായിരുന്നതിനാൽ പ്രത്യേക പേടകത്തില്‍ അടക്കം ചെയ്താണ് പ്രണബ് മുഖര്‍ജിയുടെ മൃതദേഹം വിട്ടുനൽകിയത്. പ്രണബ് മുഖര്‍ജിയുടെ ഛായാ ചിത്രത്തിന് മുന്‍പിലാണ് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ഡല്‍ഹിയിലെ പ്രണാബ് മുഖര്‍ജിയുടെ വസതിയിലാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ സൗകര്യമൊരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിയുടെ നിര്യാണത്തിൽ ജനതാ കൾച്ചറൽ സെൻ്റർ അനുശോചനം രേഖപ്പെടുത്തി
മനാമ: ഭരണചാതുര്യവും ,പ്രായോഗിക രാഷ്ട്രീയവും സമന്വയിക്കുന്ന പ്രതിഭാശാലിയായ നേതാവായിരുന്നു പ്രണാബ് കുമാർ മുഖർജിയെന്ന് ജനതാ കൾച്ചറൽ സെൻ്റർ അഭിപ്രായപ്പെട്ടു. ക്ഷമയോടെ രാഷ്ട്രീയ രംഗം കൈകാര്യം ചെയ്യുവാനും, ജനാധിപത്യ ബോധ്യത്തിൽ നട്ടെല്ലുവളക്കാത്ത, മതേതര മൂല്യങ്ങളിൽ അടിയുറച്ചു നിന്ന് പ്രവർത്തിച്ച ഒരു നേതാവു കൂടിയായിരുന്നു പ്രണാബ് കുമാർ മുഖർജിയെന്ന് ജെ.സി.സി അഭിപ്രായപ്പെട്ടു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണവ് മുഖർജിയുടെ നിര്യാണത്തിൽ ബഹ്‌റൈൻ പീപ്പിൾസ് ഫോറം അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിച്ച സമർത്ഥനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിൽ നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അനുശോചനകുറിപ്പിൽ അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കണ്ണൂർ : സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത്, 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ മജീദിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. 937 ഗ്രാം സ്വർണ്ണമാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്തെന്ന് പോസ്റ്റ്‌മോർട്ടം നിഗമനം
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്ന് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്.അതേസമയം, കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി റൂറൽ എസ്പി വ്യക്തമാക്കി. ആറ്റിങ്ങൽ ഡിവൈഎസ്പി എസ് വൈ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതോടൊപ്പം വിവിധ ഷാഡോ യൂണിറ്റുകളെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. വെമ്പായം സ്വദേശിയായ മിഥിലാജും, കലിങ്കുംമുഖം സ്വദേശിയായ ഹഖ് മുഹമ്മദുമാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്പ്രവര്‍ത്തകരായ ആറ് പേർ ഇതിൽ കോൺഗ്രസ് പ്രവർത്തകരായ ഷജിത്ത്, നജീബ് അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. നാല് പേർക്കും ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖ്യപ്രതികളായ സജീവ്, സനൽ എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
