- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളായ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം, റിയ ആൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് പേരെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതി നടപടികൾ. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂർ ക്വാറന്റീൻ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷേപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിസ്റ്റേഴ്, പോപ്പുലർ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട്…
പട്ടിണിപ്പാവങ്ങളുടെയും,രാജ്യത്തിൻറെ വികസനം വരുമ്പോളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണം – എം എ യൂസഫലി
അബുദാബി: നാട്ടിക പഞ്ചായത്തിന്റെ ഭക്ഷ്യ സുരക്ഷ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ.എം എ യൂസഫലി ഓൺ ലൈനിൽകൂടി നിർവ്വഹിച്ചു. പട്ടിണിപ്പാവങ്ങളുടെയും, രാജ്യത്തിൻറെ വികസനം വരുമ്പോളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണം എന്നും അദ്ദേഹം രാഷ്ട്രീയക്കാരെ ഓർമിപ്പിച്ചു. https://youtu.be/u91hKeUo0-M Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പാലക്കാട്: ഈ വർഷം സോഷ്യൽ മീഡിയയിൽ വൈറലായ ഓണപ്പാട്ട് പാലക്കാട് കസബ പോലീസ് സ്റ്റേഷനിലെ എസ്.ഐ തയ്യാറാക്കിയതാണ്. ആഘോഷങ്ങൾക്കൊപ്പം ബോധവത്കരണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ വീഡിയോക്ക് വൻ സ്വീകരണമാണ് മലയാളികൾ കൊടുത്തത്. രചനയും, സംഗീതവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നതും എസ്. ഐ തന്നെയാണ്. മുമ്പ് പോലീസിന്റെ ജനമൈത്രിക്കുവേണ്ടി നിരവധി കലാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഈ വർഷത്തെ ഓണപ്പാട്ടാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മാവേലിയായി വാളയാറിൻ പോലീസ് സ്റ്റേഷനിലെ ഹോംഗാഡ് സച്ചിതാനന്ദകുമാർ വേഷമിട്ടപ്പോൾ വെളിച്ചപ്പാടായി പാലക്കാടിലെ റെവന്യൂ ഇൻസ്പെക്ടർ രാധാകൃഷ്ണൻ പള്ളത്ത്, നാടൻപാട്ടു കലാകാരനായ പുതുശ്ശേരി ജയപ്രകാശ്, സിനിമാ നാടക നടി ആശാവാര്യർ എന്നിവരാണ് അഭിനേതാക്കൾ. ഇന്ത്യയിലും വിദേശത്തും നിരവധി മ്യൂസിക്ക് ഫ്യൂഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ ജിതിൻ ജനാർദ്ദനനാണ് ആണ് ആലാപനവും പശ്ചാത്തല സംഗീതവും. ശ്രീകാര്യം ശ്യാം എന്ന തൂലികാ നാമത്തിൽ 2016ൽ റിലീസായ വികൽപ്പം സിനിമയിൽ നാല് ഗാനങ്ങൾ എഴുതിയിട്ടുണ്ട്. https://youtu.be/d-BIKb0Ibrc “നീലനിരാഭം”(2013) ആൽബം (9 പാട്ട്)രചനയും സംഗീതവും. “തുമ്പക്കുടം”ഓണപ്പാട്ട്(2014) ആൽബം-(7 പാട്ട്) രചനയും സംഗീതം…
മഞ്ചേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച നാല് ഗർഭിണികൾക്ക് ചികിത്സ ലഭിച്ചില്ല: മണിക്കുറുകൾ ആംബുലൻസിൽ കറക്കം
മഞ്ചേരി: കൊവിഡ് ബാധിച്ച നാല് ഗർഭിണികൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ ലഭിച്ചില്ല. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും കൊവിഡ് ചികാത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് അവിടെ നിന്നും മടക്കി. നാളെ പ്രസവത്തിന് തീയതി നിശ്ചയിച്ചതടക്കം നാല് ഗർഭിണികൾക്കാണ് ചികിത്സ ലഭിക്കാതിരുന്നത്. അതേസമയം, അഡ്മിറ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവരെ കാഷ്വാലിറ്റിയിലേക്ക് മാറ്റി. ഭക്ഷണവും കൊടുത്തു. ഇതിനെ തുടർന്ന് യുത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി പോലീസ് ഇടപെട്ട് പ്രശനം പരിഹരിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
അഷൂറ ആഘോഷങ്ങൾ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണമെന്ന് നോർത്തേൺ ഗവർണറേറ്റ്
മനാമ: കൊറോണ വൈറസിനെ നേരിടാൻ ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സ് നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണമെന്നു നോർത്തേൺ ഗവർണറേറ്റ്. ആഘോഷങ്ങളെ തുടർന്ന് രോഗവ്യാപനം തടയുന്നതിന് പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർ കമ്മ്യൂണിറ്റി സെന്ററിനു പുറത്ത് സാമൂഹിക അകലം പാലിക്കണം. കുട്ടികളെയും, പ്രായമായവരെയും, ആരോഗ്യ പ്രശ്നങ്ങളുള്ളവരുടെയും അശ്ഹറേ ആഘോഷത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. കമ്മ്യൂണിറ്റി സെന്ററുകളിലെ പ്രവർത്തകർ പ്രഖ്യാപിച്ച മുൻകരുതൽ നടപടികൾ പാലിക്കുന്നതിലൂടെ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ കാണിച്ച പ്രതിബന്ധതയ്ക്ക് നോർത്തേൺ ഗവർണർ അലി ബിൻ അൽ-ഷെയ്ഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ നന്ദി അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകണമെന്നു മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഓണം ആഘോഷിക്കണമെന്നും പൊതുസദ്യകളും പരിപാടികളും ഒഴിവാക്കാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യത്തിൽ ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദർശിക്കുന്ന പതിവ് വേണ്ടെന്ന് വയ്ക്കണം. റിവേഴ്സ് ക്വാറന്‍റീനില്‍ കഴിയുന്ന വൃദ്ധരെ സന്ദർശിക്കരുത്. കടകളിൽ പോകുമ്പോൾ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം ഷോപ്പിംഗിനായി പോകുക. പോകുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യാനും മാസ്ക് ധരിക്കാനും തയ്യാറാവണം. നിയന്ത്രണ വിധേയമായി മാത്രം ആളുകളെ കടകളിൽ കയറ്റാൻ പാടുള്ളൂ. തിരക്ക് കുറയ്ക്കാനായി കടകളുടെ പ്രവർത്തന സമയം കുറച്ചിട്ടുണ്ട്. വായുസഞ്ചാരം കുറയുകയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്യുന്നതിനാൽ പഴയ പോലെ കടയുടെ ഷട്ടർ അടച്ചിടാനും പാടില്ല. ബില്ലുകൾ പണമായി നൽകുന്നതിന് പകരം കഴിയാവുന്നത്ര ഡിജിറ്റലാക്കാൻ ശ്രദ്ധിക്കണം. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിൻ കൗണ്ടര്‍ വേണം. കൈകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം കടയിൽ…
മനാമ: സംസ്കൃതി ബഹ്‌റൈൻ, കേരളഘടകത്തിന്റെ നേതൃത്വത്തിൽ അഞ്ഞൂറിൽപ്പരം ആൾക്കാർക്ക് തിരുവോണദിവസമായ ആഗസ്റ്റ് 31-ന് ഓണസദ്യ എത്തിച്ചു നൽകുന്നു. ഒരുപാട് വിഷമതകളിലൂടെ കടന്നുപോകുന്ന ഈ കോവിഡ് കാലത്ത് ഓണത്തിന് ആരും ഭക്ഷണത്തിന് ബുദ്ധിമുട്ടരുത് എന്ന ചിന്തയോടെയാണ് ഓണസദ്യ എത്തിച്ചു നൽകുന്നത്. സമൂഹത്തിൽ എന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്കൃതി ബഹ്‌റൈൻ മാനവസേവയാണ് പ്രാധാന്യമുള്ള സേവ എന്ന് വിശ്വസിച്ചു പ്രവർത്തിക്കുന്നു. ഓണസദ്യ വിതരണം, സംസ്കൃതി കേരളഘടകം പ്രസിഡന്റ് സിജുകുമാർ, സെക്രട്ടറി അനിൽ പിള്ള, എക്സിക്യൂട്ടീവ് അംഗങ്ങളായ റിതിൻരാജ്, അനിൽ മടപ്പള്ളി എന്നിവർ നേതൃത്വം നൽകും. കൂടാതെ ഓൺലൈൻ ഓണപ്പരിപാടികളും വരും ദിവസങ്ങളിൽ നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 33133922, 36441548, 39104176, 33064441. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ബഹ്റൈനിൽ കോവിഡ് രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങിയ ഹരിപ്പാട് കാരിച്ചാൽ സ്വദേശി അജിന്ദ്രന്റെ കുടുംബത്തിന് സഹായം എത്തിച്ചു നൽകി ഹരിപ്പാട്ടുകാരുടെ പ്രവാസി കൂട്ടാഴ്മ ആയ ഹരിഗീതപുരം ബഹ്‌റൈൻ. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം പോലും ബാക്കിയാക്കി യാത്രയായ അജീന്ദ്രന്റെ കുടുബത്തിന്റെ സ്ഥിതി മനസ്സിലാക്കിയ ഹരിഗീതപുരം ബഹ്‌റൈൻ നിർദ്ദേശിച്ചത് അനുസരിച്ചു ഹരിപ്പാട് കാരായ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും വാട്ട്സാപ് മെസ്സേജു വഴി രണ്ട് ആഴ്ച കൊണ്ട് സമാഹരിച്ച 2,40,383 രൂപ അജീന്ദ്രന്റെ ഭാര്യ ഗിരിജയുടെ പായിപ്പാട് എസ്.ബി.ഐ ബാങ്കിലുള്ള അക്കൗണ്ടിലേക്കു അയച്ചു നൽകി. ഈ വിഷമ ഘട്ടത്തിലും നാട്ടുകാരന് സഹായ ഹസ്തവുമായി എത്തിയ എല്ലാവർക്കും സംഘടനയുടെ പേരിൽ ഭാരവാഹികൾ നന്ദി അറിയിച്ചു. ഹരിഗീതപുരം ബഹ്‌റൈൻ അംഗങ്ങളും സുഹൃത്തുക്കളും ആയ 118 പേർ ഈ സത് കർമ്മത്തിൽ പങ്കാളികൾ ആയി. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link -…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 2,317 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. സമ്പർക്കവ്യാപനം വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധിതരായവർ 96.6 ശതമാനമാണ്. സംസ്‌ഥാനത്ത് ഇന്ന് 2,225 പേർരോഗമുക്തരായി. കോവിഡിനെ തുടര്‍ന്ന് ആറ് മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 408 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 40 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം, തൃശ്ശൂര്‍, കൊല്ലം എന്നീ ജില്ലകളില്‍ ഇരുന്നൂറിലധികം പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,988 പരിശോധനകള്‍ നടത്തി. കഴിഞ്ഞ ദിവസം വരെ 8,69,655 പേര്‍ സംസ്ഥാനത്തെത്തി. ഇതില്‍ 3,32,582 പേര്‍ വിദേശത്തു നിന്നും, 5,37,000 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തിയത്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
വീണ്ടും സ്‌പോർട്‌സ് താരമായി രജിഷ വിജയൻ; ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത് വിട്ടു
ഫൈനൽസിന് ശേഷം വീണ്ടും സ്‌പോർട്‌സ് താരമായി രജിഷ വിജയൻ എത്തുന്നു. ഖൊ ഖൊ താരമായി രജിഷ എത്തുന്ന ചിത്രത്തിന് ഖൊ ഖൊ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നതും. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തുവിട്ടു. 2017ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ സംവിധാന രംഗത്തെത്തിയ രാഹുൽ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. . സംവിധായകൻ തന്നെ രചനയും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ്. ടോബിൻ തോമസാണ് ഛായാഗ്രഹണം. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
