Author: News Desk

ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നതായി ആരോഗ്യ വകുപ്പ്. ഇന്നലെ മാത്രം 78,357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ രോഗം ബാധിച്ചവരുടെ ആകെയെണ്ണം 37,69,523 ആയി. നിലവില്‍ ആശുപത്രികളില്‍ ചികിത്സിലുള്ളവര്‍ 8,01,282 പേരാണ്. 29,01,908 പേരാണ് രോഗമുക്തിനേടിയത്. 76.98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,045 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് വരെ 66,333 പേർ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.1.76 ശതമാനമാണ് രാജ്യത്ത് മരണനിരക്ക്. രാജ്യത്താകെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 4.3 കോടി കടന്നു. കഴിഞ്ഞ രണ്ടാഴ്ച മാത്രം നടത്തിയത് 1,22,66,514 പരിശോധനകളാണ്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

കൊച്ചി: സ്വര്‍ണ്ണക്കടത്തിനൊപ്പമുള്ള മയക്കുമരുന്നു റാക്കറ്റുമായി ബിനീഷ് കൊടിയേരിക്കുള്ള ബന്ധം ഉറപ്പാക്കുന്ന മൊഴി പുറത്ത്. മയക്കുമരുന്നു മാഫിയക്കൊപ്പം ഹോട്ടല്‍ വ്യവസായത്തിന് ബിനീഷ് പണം നല്‍കിയെന്ന അനൂബ് മുഹമ്മദിന്റെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. ആന്റി നാര്‍കോട്ടിക്ക് വിഭാഗത്തിന് നല്‍കിയ മൊഴിയിലാണ് ബിനീഷിനെക്കുറിച്ച് പരാമര്‍ശം. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസാണ് മാധ്യമങ്ങളോട് ബിനീഷ് കോടിയേരിയും അനൂബ് മുഹമ്മദും തമ്മിലുള്ള ഇടപാടുകളുടെ വിവരങ്ങളെക്കുറിച്ച് വിശദീകരിച്ചത്. മയക്കുമരുന്നു കേസ്സുമായി ബന്ധപ്പെട്ടവര്‍ സ്വപ്‌നയുമായി ഇടപാടുകള്‍ നടത്തുന്നവരാണെന്ന് സ്ഥിരീകരിച്ചതോടെയാണ് ബിനീഷിന്റെ പേരും പുറത്തുവന്നത്. ബംഗളൂരുവില്‍ സ്വപ്ന പോയതും അവിടെ സഹായിക്കാന്‍ തയ്യാറായവരും തമ്മിലുള്ള ബന്ധമാണ് അന്വേഷണ സംഘം വിശകലനം ചെയ്തത്. സ്വപ്ന ബംഗളൂരിൽ പിടിയിലായത് ജൂലൈ പത്തിനായിരുന്നു. അന്നു തന്നെ അനൂബിന്റ ഫോണിലേക്ക് ബിനീഷ് വിളിച്ചുവെന്നാണ് മൊഴിയില്‍ പറയുന്നത്. കേരളത്തിലെ ചില സിനിമാ താരങ്ങള്‍ക്കും മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ബിനീഷ് കോടിയേരിക്ക് ബന്ധമെന്ന വാർത്ത കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയും പുറത്തുവിട്ടിരുന്നു. Please like and…

Read More

മനാമ: കോവിഡ് പശ്ചാത്തലത്തിൽ ദുരിതത്തിലായ, തുച്ച വേതനക്കാരായ നൂറ്റി അൻപത് ക്‌ളീനിംഗ് തൊഴിലാളികൾക്കാണ് ഹോപ്പ് തിരുവോണ ദിവസം ഉച്ചയ്ക്ക് സദ്യ നൽകിയത്. സൽമാനിയ, അദിലിയ, മനാമ എന്നിവിടങ്ങളിലായുള്ള തൊഴിലിടങ്ങളിലാണ് മലയാളികൾക്ക് സദ്യയും, മറ്റുള്ള സഹോദരങ്ങൾക്ക് അവർക്കനുയോജ്യമായ ഭക്ഷണവും എത്തിച്ചത്. ഇതിലെ ഒരു ക്യാമ്പിലെ സഹോദരങ്ങൾക്ക് കഴിഞ്ഞ മാസങ്ങളിലായി രണ്ട് തവണ, ഓരോ മാസത്തേയ്ക്ക് ആവശ്യമായ ഡ്രൈ റേഷനും എത്തിച്ചു നൽകിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ബിസിനസ് കുറഞ്ഞതിനാൽ കമ്പനിയിൽ നിന്നും കൃത്യമായി ശമ്പളം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ജയേഷ് കുറുപ്പ്, അശോകൻ താമരക്കുളം, സിബിൻ സലിം, ഗിരീഷ് ജി. പിള്ളൈ, റിഷിൻ വി.എം, ഷാജി ഇളമ്പിലായി തുടങ്ങിയവർ നേതൃത്വം കൊടുത്തു. കൂടാതെ ‘ഓണത്തുമ്പികൾ 2020’ എന്ന പേരിൽ ഓണപ്പുടവയണിഞ്ഞ കുട്ടികളുടെ ഫോട്ടോ കോണ്ടെസ്റ്റും നടന്നു വരുന്നു. ജോഷി നെടുവേലിൽ, ഗിരീഷ് ജി.പിള്ളൈ, ജാക്‌സ് മാത്യു തുടങ്ങിയവരുടെ നേതൃത്തിലുള്ള ടീം ഇതിനായി പ്രവർത്തിക്കുന്നു. ആറ് മാസമായി ജോലിയില്ലാതെ വെറും കൈയോടെ നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന കൊല്ലം സ്വദേശികളായ…

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 468 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 123 പേർ പ്രവാസി തൊഴിലാളികളാണ്. 340 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 5 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 52,440 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 348 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 49,395 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 94.19 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 2,855 പേരാണ്. ഇവരിൽ 37 പേരുടെ നില ഗുരുതരമായും 2,818 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 5.44 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 190 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,749 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 11,18,837 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്. Please like and share Starvision News FB…

Read More

മനാമ : മുൻരാഷ്‌ട്രപതി പ്രണാബ് മുഖർജിയുടെ നിര്യാണത്തിൽ  ബഹ്‌റൈൻ ഇന്ത്യൻ  ഓവർസീസ് കോൺഗ്രസ്സ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കരുത്തനായ നേതാവായിരുന്നു.  ഇന്ത്യയുടെ വിദേശ കാര്യ,  പ്രതിരോധ, വാണിജ്യ – ധനകാര്യ മേഖലകളിൽ പ്രണാബ് മുഖർജിയുടെ  നൈപുണ്യവും  സംഭാവനയും ശ്ലാഖനീയമാണ് എന്ന് അനുശോചന സന്ദേശത്തിൽ ഐഒസി പ്രസിഡന്റ് മുഹമ്മദ്‌ മൻസൂർ പറഞ്ഞു. അദ്ദേഹത്തെ പോലുള്ള നേതാക്കളുടെ അഭാവം നികത്താനാവാത്തതാണ്. ഐഒസി ബഹ്‌റൈൻ കമ്മിറ്റി അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: എല്ലാ വർഷത്തെയും പോലെ ഈ പ്രാവശ്യവും ഐ വൈ സി ബഹ്റിന്റെ ഓണാഘോഷം സാധാരണ ജനങ്ങളൾക്കും,അശരണർക്കുമൊപ്പമായിരുന്നു. കോവിഡ് 19 ന്റെ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഓണസാദ്യ എത്തിച്ച് നൽകി. നാട്ടിൽ തെരുവിൽ ജീവിക്കുന്ന സഹോദരന്മാർക്ക് ഓണക്കോടിയും ഐ വൈ സി സി നൽകി. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്വല ഫൗണ്ടേഷൻ ആണ് നാട്ടിൽ വിതരണം നടത്തിയത്. ഐ വൈസി സി ഭാരവാഹികളായ അനസ് റഹിം മണിക്കുട്ടൻ എന്നിവർ ഓണസദ്യ നൽകുന്നതിന് നേതൃത്വം നൽകി. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

കൊല്‍ക്കത്ത: കേന്ദ്രസർക്കാരിന്റെ അൺലോക്ക് മാർഗനിർദേശം അനുസരിച്ച്‌ പശ്ചിമബംഗാളിൽ ബാറുകൾ തുറക്കുന്നു. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും ബാറുകളുടെ പ്രവ‍ർത്തനമെന്ന് സർക്കാ‍ർ വ്യക്തമാക്കി. ലൈസൻസുള്ള റസ്റ്റോറന്റുകളിലും മദ്യവിൽപ്പനയ്ക്ക് അനുമതി നൽകി. എന്നാൽ ഡാൻസ് ബാറുകൾക്ക് അനുമതിയില്ല. ക്ലബുകളിലും കാന്റീനുകളിലും മദ്യം നൽകുന്നതിന് മുന്‍പ് സ‍ർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്നും എക്സൈസ് വകുപ്പ് അറിയിച്ചു.

Read More

മനാമ: കൊറോണ വൈറസിനെ തുടർന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ എയർ ഷോ റദ്ദാക്കി. എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി നവംബറിൽ നടക്കാനിരുന്ന ഈ വർഷത്തെ ഇവന്റ് റദ്ദാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർ ഷോ (ബിയാസ്) 2020 ന്റെ സംഘാടകർ അറിയിച്ചു. ബഹ്‌റൈന്റെ പ്രീമിയർ ഏവിയേഷൻ ഷോയുടെ ആറാം പതിപ്പാണ് റദ്ദാക്കിയത്. ഷോയുടെ വെബ്‌സൈറ്റിൽ അടുത്ത ഷോ 2022 ആയിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും റോയൽ ബഹ്‌റൈൻ വ്യോമസേനയും ഫാർൺബറോ ഇന്റർനാഷണലുമായി സഹകരിച്ചാണ് ദ്വിദിന ഷോ സംഘടിപ്പിക്കുന്നത്. നവംബർ 18 മുതൽ 20 വരെയായിരുന്നു എയർ ഷോ നടക്കേണ്ടിയിരുന്നത്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE

Read More

മനാമ: തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്കായി സർക്കുലർ പുറത്തിറക്കി. പാൻഡെമിക് സമയത്ത് പരിശീലനം പുനരാരംഭിക്കുമ്പോൾ സ്വീകരിക്കേണ്ട അടിസ്ഥാന മുൻകരുതൽ നടപടികൾ ഉൾപ്പെടുന്നതാണ് സർക്കുലർ. കൊറോണ വൈറസ് പടരുന്നത് തടയാൻ പരിശീലന സ്ഥാപനങ്ങളുടെ ഉടമകൾ, അഡ്മിനിസ്ട്രേറ്റീവ്, ട്രെയിനിംഗ് സ്റ്റാഫ് അംഗങ്ങൾ, എല്ലാ ട്രെയിനികളും ആരോഗ്യ മന്ത്രാലയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സർക്കുലറിൽ പറയുന്നു. പരിശീലന കേന്ദ്രങ്ങൾ ഘട്ടംഘട്ടമായാണ് ആരംഭിക്കുന്നത്. എല്ലാ ജീവനക്കാരുടെയും പരിശീലന സ്റ്റാഫുകളുടെയും ട്രെയിനികളുടെയും താപനില ദിവസേന എടുക്കുക, ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും പങ്കിട്ട എല്ലാ ഉപകരണങ്ങളും സൗകര്യങ്ങളും അണുവിമുക്തമാക്കുക, സാമൂഹിക അകലം ഉറപ്പാക്കുക, ട്രെയിനികളുടെ എണ്ണം ഒരു ക്ലാസ്സിൽ 10 വ്യക്തികളായി പരിമിതപ്പെടുത്തുക, ഫെയ്‌സ് മാസ്കുകൾ നൽകുക, ലഘുഭക്ഷണങ്ങളും പാനീയങ്ങളും നിരോധിക്കുക എന്നിവ മുൻകരുതൽ നടപടികളിൽ ഉൾപ്പെടുന്നു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വെർച്വൽ പരിശീലനം മികച്ച ഓപ്ഷനായി തുടരാം. Please like and share Starvision News FB page…

Read More

മനാമ: ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണവ് മുഖർജിയുടെ നിര്യാണത്തിൽ ബഹ്‌റൈനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ഭാരതത്തിന്റെ സമകാലിക രാഷ്രീയത്തിൽ പകരം വെക്കാനാകാത്ത മികവുറ്റ വെക്‌തിത്വവും, ഭരണരംഗത്ത് കൈകാര്യം ചെയ്ത സർവ്വ മേഖലകളിലും ഉജ്വലപ്രകടനം കാഴ്ചവെച്ചിട്ടുള്ളതുമായ ഭരണതന്ത്രജ്ഞനായിരുന്നു മുൻ രാഷ്രപതി പ്രണബ് മുഖർജി എന്ന് സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ്‌ പ്രവീൺ നായർ അനുശോചനകുറിപ്പിൽ അറിയിച്ചു. രാജ്യ സുരക്ഷക്ക് എതിരെയുള്ള ഒരുപ്രവർത്തനത്തിനും ഒരു വിട്ടുവീഴ്ചകൾക്കും വഴങ്ങിയിട്ടില്ല. ഭരണരംഗത്ത് സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള അസാമാന്യ പാണ്ഡിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികകളേയും വളരെ സ്നേഹത്തോടെയും, ബഹുമാനത്തോടെയും മാത്രം കണ്ടിട്ടുള്ള അദ്ദേഹം ഏവരുടെയും ആദരവ് നേടിയെടുക്കുകയും അതേ രീതിതന്നെ അന്താരാഷ്ട്ര ബന്ധങ്ങളിലും വെച്ചുപുലർത്തി തന്റെ ഭരണ മികവ് തെളിയിച്ചു. പദ്മവിഭൂഷൻ, ഭാരതരത്നം എന്നീ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുള്ള പ്രണബ് മുഖർജി അറിവിന്റെയും, നയതന്ത്രത്തിന്റെയും രാഷ്ട്രീയ പ്രതീകമാണ്. ഓൺലൈൻ മീറ്റിങ്ങിലൂടെ കൂടിയ അനുശോചന യോഗത്തിൽ സംസ്കൃതി ബഹ്‌റൈൻ പ്രസിഡന്റ്‌ പ്രവീൺ നായർ, ജനറൽ സെക്രട്ടറി…

Read More