- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
മനാമ: ബഹ്‌റൈനിൽ പുതുതായി 367 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 87 പേർ പ്രവാസി തൊഴിലാളികളാണ്. 277 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 3 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 52,807 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 250 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 49,645 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 94.01 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 2,972 പേരാണ്. ഇവരിൽ 34 പേരുടെ നില ഗുരുതരമായും 2,938 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 5.63 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 190 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,992 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 11,28,829 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
കൊച്ചി : ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയത്തിൽ കാരണവരെപോലെ മോഹൻലാലിൻറെ നിറസാന്നിദ്യം ശ്രെദ്ധേയമായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ആന്റണിയുടെ അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ: അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകൻ ഡോ.എമിൽ വിൻസന്റും തമ്മിലുള്ള വിവാഹം ഡിസംബറിൽ നടക്കും.
മനാമ: ബഹ്‌റൈനിലെ മുതിർന്ന മുതിർന്ന മാധ്യമ പ്രവർത്തകനായ സോമൻ ബേബി ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ എഗ്രിമെന്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുമെന്ന് അംബാസിഡർ പീയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ചയിൽ പറഞ്ഞു. ഇത് നടപ്പിലായാൽ യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് എടുത്ത് യാത്രചെയ്യാൻ സാധിക്കും. എംബസ്സിയിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം വരില്ല. നിലവിൽ ബഹ്‌റൈൻ ഗവണ്മെന്റിന്റെ അനുമതി ലഭിച്ചിട്ടുള്ള സീറ്റുകളിൽ മാത്രമേ നാട്ടിൽ നിന്നും പ്രവാസികൾക്ക് യാത്രചെയ്യാൻ സാധിക്കൂ. കണ്ണൂരിൽ നിന്നും മറ്റുസ്‌ഥലങ്ങളിൽ നിന്നുമെല്ലാം യാത്രക്കാരുടെ കുറവ് ഇതുമൂലമുണ്ടായതാണ്. ഇതിനെല്ലാം എയർ ബബിൾ എഗ്രിമെന്റ് വരുന്നതോടുകൂടി പരിഹാരമാകുമെന്ന് അംബാസിഡർ വ്യക്തമാക്കി. ബഹ്‌റൈന്റെ മുൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചയും മുൻ ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായുള്ള ബന്ധവുമെല്ലാം അദ്ദേഹം കൂടിക്കാഴ്ചയിൽ ഓർത്തെടുത്തു. വർഷങ്ങൾക്ക് മുൻപ് സോമൻ ബേബി രചിച്ച ‘ശുഖ്റൻ ബഹ്‌റൈൻ ‘ എന്ന പുസ്തകം അംബാസിഡർക്ക് സമ്മാനിക്കുകയും ചെയ്തു. Please…
ന്യൂഡൽഹി: 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി ഇന്ത്യ നിരോധിച്ചു. പബ്ജി ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റേതാണ് നടപടി. ഗെയിമിംഗ് ആപ്പുകള്‍, ക്യാമറ ആപ്ലിക്കേഷനുകള്‍, ലോഞ്ചറുകൾ എന്നിവ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. നേരത്തെ ടിക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി സൗദി; യാത്രക്കാർക്കുള്ള നിബന്ധന പ്രസിദ്ധീകരിച്ചു
റിയാദ് : കോവിഡ് മൂലം നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി സൗദി. വിദേശ രാജ്യത്തുനിന്നും സൗദിയിലേക്കെത്തുന്നവർ സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ ഏഴു നിബന്ധനകൾ പാലിക്കണമെന്ന് സൗദി എയർലൈൻസ്. ഇതുസംബന്ധിച്ച വിവരം കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ യാത്രക്കാരും ആരോഗ്യ മുൻകരുതലുകളും നിബന്ധനകളും പാലിക്കുമെന്ന ഫോം പൂരിപ്പിച്ച് ഒപ്പുവയ്ക്കുകയും അത് വിമാനത്താവളത്തിൽ ഹെൽത്ത് കണ്ട്രോൾ സെന്ററിൽ സമർപ്പിക്കുകയും വേണം. യാത്രക്കാർ നിർബന്ധമായും 7 ദിവസത്തെ ക്വാറന്റെനിൽ കഴിയണം. ആരോഗ്യപ്രവർത്തകരാണെങ്കിൽ അത് 3 ദിവസം ക്വാറന്റെനിൽ കഴിഞ്ഞാൽ മതിയാകും. ക്വാറന്റെനു ശേഷം പരിശോധനയ്ക്കു വിധേയമാവണം. എല്ലാ യാത്രക്കാരും തത്വമിൻ, തവക്കൽന എന്നീ രണ്ടു മൊബൈൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയും ആവശ്യമായ വിവരങ്ങൾ നൽകി ഇൻസ്റ്റാൾ ചെയ്യുകയും വേണം. സൗദിയിൽ എത്തി 8 മണിക്കൂറിനുള്ളിൽ യാത്രക്കാർ തത്വമിൻ ആപ്പ് വഴി താമസ സ്‌ഥലം രേഖപ്പെടുത്തണം. യാത്രക്കാർ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ മന്ത്രാലയത്തിന്റെ 937 എന്ന നമ്പറിൽ വിളിക്കുകയും അത്യാവശ്യമെങ്കിൽ ഹെൽത്ത് സെന്ററിലേക്കോ അത്യാഹിത…
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിൽ ചരിത്ര ജയവുമായി ഇന്ത്യൻ താരം സുമിത് നാഗൽ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അമേരിക്കയുടെ ബ്രാഡ്ലി ക്ലാനിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോൽപ്പിച്ചാണ് മുന്നേറിയത്. ആദ്യ രണ്ടു സെറ്റിലും മികച്ച പ്രകടനം പുറത്തെടുത്ത സുമിത്തിനെ മൂന്നാം സെറ്റില്‍ ക്ലാന് സമ്മര്‍ദത്തിലാക്കിയെങ്കിലും നാലാം സെറ്റില്‍ ശക്തമായി തിരിച്ചടിച്ച് അനായാസം സെറ്റ് സ്വന്തമാക്കി രണ്ടാം റൗണ്ടില്‍ പ്രവേശിക്കുകയായിരുന്നു. https://youtu.be/nsG1R0GxZ8o സ്കോര്‍: 61, 63, 36, 61. ഓസ്ട്രിയയുടെ ഡോമിനിക് തീമാണ് രണ്ടാം റൗണ്ടില്‍ സുമിത്തിന്റെ എതിരാളി.2013ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഗ്രാന്‍ഡ് ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ എത്തുന്നത്. 2013-ല് സോംദേവ് ദേവ് വര്മന് ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രെഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റുകളില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. https://ml.starvisionnews.com/kerala-covid-update-2/തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 146 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 145 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 142 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 88 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കര്‍ (60), തിരുവനന്തപുരം കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടന്‍ (63),…
വെഞ്ഞാറന്മൂട് കൊലപാതകങ്ങളുടെ മറവിൽ സി.പി.എം കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നു-രമേശ് ചെന്നിത്തല
തിരുവനന്തപുരം: വെഞ്ഞാറന്മൂട് കൊലപാതകങ്ങളുടെ മറവിൽ കോൺഗ്രസ് പ്രവർത്തകരെ സി.പി.എമ്മുകാർ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മുകാർ ആക്രമിച്ച കെ.പി.സി.സി അംഗം ലീനയുടെ വീട് സന്ദർശിച്ചു. പുലർച്ചെ രണ്ട് മണിക്ക് ബൈക്കിൽ വന്ന അക്രമികൾ വാതിലുകളും ജനലുകളും അടിച്ചുതകർക്കുകയായിരുന്നു. ലീനയ്ക്കും മകനും സാരമായ പരിക്കുകളുണ്ട്. https://youtu.be/H4HKN7GughE പട്ടിക വിഭാഗത്തിൽപ്പെട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ ലീനയുടെ വീട് ആദ്യമായിട്ടല്ല സി.പി.എം ആക്രമിക്കുന്നത്. 15 വർഷമായി സ്ഥിരമായി സി.പി.എം വേട്ടയാടുകയാണെന്ന് ലീന പറഞ്ഞു. ലീനയടക്കമുള്ളവരെ ആക്രമിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. കോൺഗ്രസിന് ബന്ധമില്ലാത്ത വെഞ്ഞാറമൂട് കൊലപാതകത്തിന്റെ പേരും പറഞ്ഞു കേരളവ്യാപകമായി കോൺഗ്രസ് പ്രവർത്തകരെയും ഓഫീസുകളും സ്ഥാപനങ്ങളും തകർക്കുന്നത് അത്യന്തം നീചമായ പ്രവർത്തിയാണ്. ഇതിന് പോലീസ് കൂട്ട് നിൽക്കുന്നത് അപലപനീയമാണ്. വെഞ്ഞാറമൂട് കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ പോലീസ് കണ്ടുപിടിക്കണം. സത്യം പുറത്തുവരാൻ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം. അതോടൊപ്പം ലീനയുടെ വീടും കോൺഗ്രസ് ഓഫീസുകളും ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മനാമ: ഓണാഘോഷത്തോടനുബന്ധിച്ചു ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം എന്ന ബി കെ എസ് എഫ് തിരുവോണദിനത്തിൽ വീടുകളിലൊരുക്കിയ പൂക്കളമത്സരത്തിൽ സിന്ധു ഷാജിക്കുട്ടൻ (മനാമ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശ്രീഭവാനി വിവേക് (മുഹറഖ്) രാണ്ടാം സ്ഥാനവും സാനിയ സറീൻ നജുമ (സൽമാനിയ), ധനലക്ഷ്‌മി അരുൺ (റിഫ) മൂന്നാം സ്ഥാനം പങ്കിട്ടു. 25 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു. ഏല്ലാവർക്കും പ്രോത്സാഹന സമ്മാനം ലഭിക്കും. മത്സരങ്ങൾക്ക് മണിക്കുട്ടൻ, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി, കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, അൻവർ ശൂരനാട്, സുഭാഷ് അങ്ങാടിക്കൽ എന്നിവർ നേതൃത്വം നൽകി. സെപ്തംബർ 4 നു വെള്ളിയാഴ്ച വൈകീട്ട് 4 മുതൽ 7 വരെ ഓൺ ലൈൻ പാട്ടുമത്സരവും ബി കെ എസ് എഫ് സംഘടിപ്പിക്കുന്നുണ്ട്.രെജിസ്ട്രേഷന് 33610836, 33403533, 38899576 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 2) രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം റാൻഡം പരിശോധന നടത്തുന്നു. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ബുഡൈലി ഹെൽത്ത് സെന്റർ, ഹിദ്ദ് ഹെൽത്ത് സെന്റർ, ഈസ ടൗൺ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ പരിശോധന നടത്തും. വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഡ്രാഗൺ മാൾ, കൺട്രി മാൾ, സാർ ക്ലബ്, ബാനി ജമ്ര ക്ലബ് എന്നിവിടങ്ങളിൽ പരിശോധന നടത്തും. ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ദിവസേന റാൻഡം ടെസ്റ്റുകൾ ആരോഗ്യ മന്ത്രാലയം സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300-നും 400-നും ഇടയിലാണ്. രാജ്യത്ത് മൊത്തത്തിൽ 2000 – 2300 വരെ ദിവസേനയുള്ള റാൻഡം ടെസ്റ്റുകൾ നടത്തുന്നുണ്ട്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
