- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയുമധികം പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നത്. 2111 പേര്‍ രോഗമുക്തി നേടി. നിലവില്‍ 21800 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ 2433 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗബാധിതരില്‍ 61 ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കൊറോണയെ തുടര്‍ന്ന് 11 പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി. പുതുതായി ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്.
മനാമ : നമ്മൾ ചാവക്കാട്ടുകാർ ആഗോളസൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് മെമ്പറും, മെമ്പർഷിപ് സെക്രെട്ടറിയുമായ ബാലു മറക്കാത്തു, അദ്ദേഹത്തിന്റെ 17 വര്ഷം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് കൂട്ടായ്മ യാത്രയയപ്പ് നൽകി. അതേ വേദിയിൽ വെച്ചു തന്നെ കൂട്ടായ്മയിലെ സജീവാംഗവും, ബഹ്റൈൻ കേരള സമാജം സംഘടിപ്പിച്ച നാടക രചന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഫിറോസ് തിരുവത്രയെ ആദരിക്കുകയും ചെയ്തു.കോവിഡ് പ്രതികൂലമായ പശ്ചാത്തലത്തിൽ വളരെ കുറച്ചു അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചു, സാമൂഹിക അകലം പാലിച്ചു കൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് യുസുഫ് അലി അധ്യക്ഷത വഹിച്ചു, ഫിറോസ് തിരുവത്രയെ പൊന്നാടയണിയിച്ചു ആദരിച്ചു,കൂട്ടായ്മ രക്ഷാധികാരി മനോഹരൻ പാവറട്ടിബാലു മറക്കത്തിന്ന് മൊമെന്റോ നൽകി.ആദരത്തിന്നു നന്ദി പറഞ്ഞു കൊണ്ട് ഇരുവരും സംസാരിച്ചു.ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സുഹൈൽ,എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിലാഷ്, വൈശാഖ്, ഫഹദ് എന്നിവർ പങ്കെടുത്തു
മനാമ: അഭയം പാലിയേറ്റീവ് വളന്റിയേഴ്‌സ് ബഹ്‌റൈൻ ചാപ്റ്റർ ബഹ്‌റൈനിലെയും ഗ്ലോബൽ യൂണിറ്റുകളിലെയും പാലിയേറ്റീവ് വല്ന്റെയേഴ്സിനെ പങ്കെടുപ്പിച്ചുകൊണ്ട് “ലിവിങ് വിൽ” അഥവാ ‘അന്തസ്സോടെ മരിക്കാനുള്ള അവകാശം’ ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു . സുപ്രീം കോടതി വിധി പ്രകാരം നിലവിൽ വന്ന “ലിവിങ് വിൽ” ഇഷ്ടമുള്ള രോഗികൾക്കു അവർ താല്പര്യപെടുന്ന പ്രകാരം സ്വസ്ഥ മായി അന്ത്യ നിമിഷങ്ങൾ ചിലവിടുവാനും മരിക്കാനുമുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. നടൻ ഡോ. ഭരത് മമ്മൂട്ടി , ഡോ . രാജ ഗോപാൽ , ഡോ. സുരേഷ് കുമാർ എന്നിവർ ഉപദേശകരായ “ലിവിങ് വിൽ” അഭയം പാലിയേറ്റീവ് ആണ് രാജ്യത്തു ആദ്യമായി നടപ്പിൽ വരുത്തുന്നത് . ആശുപത്രികളുടെ ചൂഷണങ്ങൾക്ക് വിധേയമായി അവർ നിർദേശിക്കുന്ന തരത്തിൽ ഉപകരണങ്ങൾക്കും ടെസ്റ്റുകൾക്കും അടിമപ്പെട്ടു അവിടെ വെച്ച് തന്നെ മരിക്കാൻ താല്പര്യമില്ലാത്തവർക് അവർ നിർദേശിക്കുന്ന തരത്തിൽ ഇഷ്ടപ്പെടുന്ന ആളുകളുടെ കൂടെ ചിലവിട്ടു മരിക്കുവാനുമുള്ള അവകാശം നൽകുന്നതാണ് ‘അന്തസ്സോടെ മരിക്കാനുള്ള അവകാശം’. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന…
കതിരൂർ ബോംബ് സ്ഫോടനം: സിപിഎം ആസൂത്രിത കലാപത്തിന് തയ്യാറെടുക്കുന്നുവെന്ന് കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: കണ്ണൂര്‍ കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത് കലാപത്തിനുള്ള കോപ്പുകൂട്ടലിനിടെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സി.പി.എം സംസ്ഥാന വ്യാപകമായി ആസൂത്രിതമായി അക്രമമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ശക്തികേന്ദ്രമായ കതിരൂരില്‍ വലിയ തോതില്‍ ബോംബ് നിര്‍മ്മാണം നടത്തി കണ്ണൂര്‍ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നത്. പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ എല്ലാ കാലത്തും രാഷ്ട്രീയ കലാപമുണ്ടാക്കാന്‍ സി.പി.എം ശ്രമിക്കാറുണ്ട്. കതിരൂരിലെ ബോംബ് നിര്‍മ്മാണത്തെ പറ്റി സമഗ്രമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പാല- കുട്ടനാട് സീറ്റുകൾ മോഹിച്ച് ആരും എൽഡിഎഫിലേക്ക് വരേണ്ടെന്ന് എംഎൽഎ മാണി സി കാപ്പൻ. എൻസിപിയുടെ സീറ്റ് ആർക്കും വിട്ടുനൽകില്ല. ജോസ് കെ മാണിക്ക് മുന്നണിയിലേക്ക് സ്വാഗതമെന്നും മാണി സി കാപ്പൻ പറഞ്ഞു. ജോസ് കെ മാണി വരുന്നുവെന്ന പേരിൽ ഒരു ചർച്ച മുന്നണിയിൽ വന്നിട്ടില്ല. 52 വർഷത്തിന് ശേഷം നേടിയെടുത്ത സീറ്റാണെന്നും മാണി സി കാപ്പൻ പറഞ്ഞു.
ഹൈദരാബാദ്: ‘സിങ്കം’ സിനിമയിലെ സൂപ്പർ പൊലീസുകാരന്റെ വീരകൃത്യങ്ങളുടെ സ്വാധീനത്തിൽകുടുങ്ങി നിയമപാലനത്തിന്റെ യഥാർത്ഥ അന്തഃസത്തയിൽനിന്ന് വ്യതിചലിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നടന്ന ‘ദിക്ഷാന്ത് പരേഡ് പരിപാടി’യില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. പുതുതായി വരുന്ന ചില പോലീസുകാർക്ക് ‘ഷോ’ കാണിക്കാനും ആളുകളെ പേടിപ്പിക്കാനും താത്പര്യം കാണും. സാമൂഹികവിരുദ്ധർ തന്റെ പേരു കേൾക്കുമ്പോൾ ഞെട്ടിവിറയ്ക്കണമെന്നാണ് കരുതുക. അത്തരം ചിന്തകൾ മനസ്സിൽ കൂടുകെട്ടിയാൽ യഥാർഥത്തിൽ ചെയ്യേണ്ടകാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവും. പൊലീസുദ്യോഗസ്ഥർ നീചപ്രവൃത്തികളിൽ ഏർപ്പെടരുതെന്നും മികച്ച പോലീസിങ്ങിന് ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിയില്‍നിന്നു പാസ്സായ യുവ ഐപിഎസ് ഉദ്യോഗസ്ഥരുമായി താന്‍ സംവദിക്കാറുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവരെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ എന്റെ അധികാര സമയത്ത് ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരു ഘട്ടത്തില്‍ കണ്ടുമുട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. യൂണിഫോം ധരിക്കുമ്പോള്‍ അതില്‍ അഭിമാനം കൊള്ളണം. അതു ദുരുപയോഗം…
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. പ്രഷർ കുക്കറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 700 ഗ്രാം സ്വർണമാണ് പിടികൂടിയത്.മലപ്പുറം സ്വദേശി ടി ഹംസയിൽ നിന്നുമാണ് എയർപോർട്ട് ഇൻറലിജൻസ് യൂണിറ്റ് സ്വർണം പിടിച്ചെടുത്തത് . ജിദ്ദയിൽ നിന്നുള്ള എസ് ജി 9760 വിമാനത്തിലെ യാത്രക്കാരൻ ആണ് ഹംസ.പ്രഷർ കുക്കറിന്റെ അടിഭാഗത്ത് പ്രത്യേക അറയുണ്ടാക്കി അതിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം. പിടിച്ചെടുത്ത സ്വർണത്തിന് 36 ലക്ഷം രൂപയോളം വരും വിപണി മൂല്യം.
മലപ്പുറം: വിവാഹ വാഗ്ദാനം നല്കി 42കാരിയെ പീഡിപ്പിച്ച കേസില്‍ 26കാരൻ പിടിയിൽ. ചേലേമ്പ്ര സ്വദേശി ഷുഹൈബിനെ ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.മൂന്നിയൂരിലെ പാലക്കലില്‍ വെച്ച് യുവാവ് പീഡനത്തിന് ഇരയാക്കിയതായി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം.മൂന്ന് വര്‍ഷത്തോളമായി 42കാരിയുമായി പ്രണയത്തിലായിരുന്നു യുവാവ്. നാലുമാസം മുന്‍പ് മൂന്നിയൂര്‍- പാലക്കലിലെ വാടക കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഫറോക്ക് സ്വദേശിനിയായ സ്ത്രീ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയില്‍ സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെംഗും മോസ്‌കോയില്‍ കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനായാണ് ഇരു നേതാക്കളും മോസ്‌കോയിലെത്തിയത്. ഈ അവസരത്തിലാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. ലഡാക്കിലെ സംഘര്‍ഷങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണെന്ന് ചൈന കൂടിക്കാഴ്ചയില്‍ ആരോപിച്ചു. ‘ചൈനയുടെ പ്രദേശങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഒരിക്കലും സാധിക്കില്ല. രാജ്യത്തിന്റെ പരമാധികാരവും, അഖണ്ഡതയും പ്രദേശങ്ങളും കാത്തു സൂക്ഷിക്കാന്‍ സൈന്യം പൂര്‍ണ്ണ സജ്ജരാണ്. ഇരു രാജ്യങ്ങളും സംഭാഷങ്ങളിലൂടെയും കൂടിക്കാഴ്ചയിലൂടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും’ ചൈനീസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ചൈനീസ് വാദങ്ങളെ ഇന്ത്യ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. ചൈനയാണ് അനാവശ്യമായി പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നതെന്ന നിലപാട് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഈ രീതിയില്‍ ഇനിയും മുന്നോട്ട് പോകാന്‍ സാധിക്കില്ല. ഇന്ത്യയുടെ പ്രദേശത്ത് നിന്ന്…
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം. കാസര്‍കോട്ടും ആലപ്പുഴയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മണ്ണഞ്ചേരി സ്വദേശി സുരഭിദാസാണ് ആലപ്പുഴയില്‍ മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന് 21 വയസായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു മരണം. കാസര്‍കോട് ബേക്കല്‍ കുന്ന് സ്വദേശി മുനവര്‍ റഹ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരിച്ചത്. 22 വയസായിരുന്നു. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വർഷമായി ചികില്‍സയിലായിരുന്നു.
