Author: News Desk

ആലുവ: ആലുവ മണപ്പുറത്ത് ബലിതർപ്പണം നാളെ മുതൽ പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂര്‍ണ്ണമായും പാലിച്ചാണ് തർപ്പണം നടത്തുക. ഇതിനായി പുലർച്ചെ അഞ്ചു മുതൽ 11 വരെ പുരോഹിതരുടെ സേവനം ലഭ്യമാകും. ആറ് മാസത്തിനു ശേഷമാണ് ബലിതർപ്പണം പുനരാരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആലുവ മണപ്പുറത്തെ ബലിതർപ്പണ ചടങ്ങുകൾ ദേവസ്വം അധികൃതർ ഒഴിവാക്കിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്ഷേത്രം അടയ്ക്കുകയും ബലിതർപ്പണം നിർത്തിവയ്ക്കുകയുമായിരുന്നു എന്നാൽ, ആറ് മാസങ്ങൾക്ക് ശേഷം നാളെ മുതൽ ആലുവ മണപ്പുറത്തു ബലി തർപ്പണ ചടങ്ങുകൾ പുനരാരംഭിക്കും. പുലർച്ചെ മുതൽ തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഗണേശൻ പോറ്റി അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മണപ്പുറത്തെ കർക്കടവാവ് ബലിതർപ്പണവും പൂർണമായും ഇത്തവണ ഉപേക്ഷിച്ചിരുന്നു.

Read More

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം നടന്ന സ്ഥലത്ത് 12 പേരുണ്ടായിരുന്നുവെന്ന് പൊലീസ്. ഇതിൽ 10 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. രണ്ടുപേര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ആറുപേര്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്ന‌വരെന്നും പ്രതികളായ സജീവ്, സനല്‍, ഉണ്ണി, അന്‍സര്‍ എന്നിവര്‍ക്ക് പരുക്കുണ്ടെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ഹഖ്, മിഥിലാജ് എന്നിവരുടെ സുഹൃത്തുക്കളായ അപ്പു, ഗോകുല്‍, റിയാസ് എന്നിവരാണ് സ്ഥലത്തെത്തിയത്. ഹഖിനും മിഥിലാജിനും വെട്ടേറ്റതോടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ 12 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പൊലീസിന്റെ ഭാഗത്ത് നിന്നും നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Read More

മനാമ: കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈനിലെ സ്കൂളുകളുടെ പ്രവർത്തനം നാളെ മുതൽ പുനരാരംഭിക്കും. ബഹറിനിൽ സ്കൂളുകൾ നാളെ മുതൽ തുറന്നു പ്രവർത്തനമാരംഭിക്കും. അധ്യാപകരും അനധ്യാപക ജീവനക്കാരുമാണ് നാളെമുതൽ സ്കൂളുകളിൽ എത്തുക. സെപ്റ്റംബർ 16 മുതലാണ് വിദ്യാർത്‌ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നത്. വിദ്യാർത്‌ഥികൾക്ക് സ്കൂളുകളിൽ നേരിട്ട് ഹാജരാകുന്നതിനോ ഓൺലൈനായി ക്ലാസുകളിൽ പങ്കെടുക്കുന്നതിനോ അവസരമുണ്ട്. ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാമെന്ന് സ്കൂളുകൾ മുൻപേ തന്നെ അറിയിച്ചിരുന്നു. ചെറിയൊരു വിഭാഗം രക്ഷിതാക്കൾ മാത്രമാണ് സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ താല്പര്യപ്പെട്ടിട്ടുള്ളത്. 5 ശതമാനത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് സ്കൂളിലെത്തി പഠിക്കുന്നതിന് അനുകൂലമായി പ്രതികരിച്ചതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ സ്കൂളുകളിൽ നേരിട്ടെത്തുന്ന വിദ്യാർത്‌ഥികളും സെപ്റ്റംബർ 6 ന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ അധ്യാപകർ വളരെക്കുറച്ചു മാത്രമേയുള്ളൂവെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കുന്നുണ്ട്. https://indianschool.bh/circulars.php

Read More

കൊറോണയുടെ ഭീതിദമായ ഈ കാലത്തും മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന  ഇന്ത്യന്‍ സ്കൂളിനെ  അപകീർത്തിപ്പെടുത്തുവാൻ ചില സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്ന ശ്രമങ്ങളെ രക്ഷാകര്‍ത്താക്കളും പൊതുസമൂഹവും  തിരിച്ചറിയണമെന്നു ഇന്ത്യന്‍ സ്കൂള്‍  ചെയർമാൻ പ്രിൻസ് നടരാജൻ,  സെക്രട്ടറി സജി  ആൻറണി, പി.പി.എ രക്ഷാധികാരി  മുഹമ്മദ് ഹുസൈന്‍ മാലിം,  കൺവീനർ  വിപിൻ പി.എം  എന്നിവർ അഭ്യർത്ഥിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങളിലെ തന്നെ  ഏറ്റവും വലിയ കമ്യൂണിറ്റി സ്കൂളായ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന രക്ഷിതാക്കളെ സഹായിക്കുകയെന്ന വലിയ  ബാധ്യതയാണ്  ഏറ്റെടുത്തിരിക്കുന്നത്.  സ്‌കൂളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന  ആയിരത്തിനോടടുത്ത  കുട്ടികള്‍ക്കാണ്  കഴിഞ്ഞ അധ്യയന വർഷം ഫീസിളവു   നൽകിയത്. കുട്ടികളുടെ പഠനസഹായം ആവശ്യപ്പെട്ടുള്ള 1500ലേറെ  അപേക്ഷകളാണ് ഇപ്പോൾ  സ്‌കൂളിൽ വന്നിട്ടുള്ളത്.  ഇതോടപ്പം അര്‍ഹതപ്പെട്ട പല കുട്ടികൾക്കും ഓൺലൈൻ ക്ലാസില്‍  പങ്കെടുക്കുന്നതിനുള്ള കംപ്യൂട്ടർ, ടാബ് എന്നിവ നല്‍കുന്നതടക്കം ആവശ്യമായ സഹായം സ്‌കൂൾ ചെയ്തുവരുന്നു. നല്ലവരായ ഒരുവിഭാഗം അധ്യാപകരും രക്ഷാകർത്താക്കളും  സന്നദ്ധ സേവന തൽപരരായ സംഘടനകളും, ഭരണസമിതിയുടെയും, അവരെ പിന്തുണക്കുന്നവരുടെയും…

Read More

ധാക്ക : ബംഗ്ലാദേശില്‍ മസ്ജിദിനകത്ത് എയര്‍ കണ്ടീഷണറുകള്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫത്തുള്ള ടൗണിലെ ബയ്ത്തസ് സലീം മസ്ജിദില്‍ രാത്രിയിലായിരുന്നു സംഭവം. എസിയില്‍ ഉണ്ടായ തകരാറാണ് പൊട്ടിത്തെറിയ്ക്ക് കാരണമായതെന്നാണ് വിവരം. ആകെ ആറ് എസികളാണ് മസ്ജിദിനകത്ത് സ്ഥാപിച്ചിരുന്നത്. തകരാറുള്ള എസിയാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഇതില്‍ നിന്നുള്ള തീയേറ്റ് ബാക്കിയുള്ള എസികളും പൊട്ടിത്തെറിക്കുകയായിരുന്നു. മസ്ജിദിനകത്ത് വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരില്‍ മസ്ജിദ് ഇമാം ഉള്‍പ്പെടെ 27 പേരുടെ നില അതീവ ഗുരുതരമാണ്.

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) നൂറ്റി അറുപതോളം തൊഴിലാളികൾക്ക് കുപ്പിവെള്ളവും പഴങ്ങളും, ബിസ്കറ്റും വിതരണം ചെയ്തു. ഹമാലയിലുള്ള യു.എ.ഇ. അംബാസഡർ റെസിഡൻസ് പ്രൊജക്റ്റ് വർക്ക് സൈറ്റിൽ വെച്ചാണ് ഭക്ഷണ വിതരണം നടന്നത്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തു. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. https://youtu.be/Bk2PM5aK1iQ വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ സെപ്തംബര്‍ മാസം അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസി‌ആർ‌എഫ് ഉദ്ദേശിക്കുന്നുണ്ട്. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്, ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, ഐ.സി.ആർ.എഫ്. വളന്റീർ മുരളീകൃഷ്ണൻ, കൂടാതെ ബഹ്‌റൈൻ ബയാൻ സ്കൂളിലെ കുറച്ചു വിദ്യാർത്ഥികളും പങ്കെടുത്തു.

Read More

മനാമ:ദേശീയ അധ്യാപക ദിനത്തിൽ പ്രവാസിയും റിട്ടയേർഡ് അധ്യാപികയുമായ ഫാസില ടീച്ചറെ ആദരിച്ച് ഐ വൈ സി സി ദേശീയ കമ്മറ്റി.തിരുവനന്തപുരം ജില്ലയിലെ അരുവിപ്പുറം സർക്കാർ വിദ്യാലയത്തിലെ റിട്ടയേർഡ് അധ്യാപിക ആയിരുന്ന ഫാസില ടീച്ചർ കഴിഞ്ഞ ഒന്നര വർഷമായി ബഹ്‌റൈൻ പ്രവാസിയാണ്.എഴുത്ത് കാരിയും കൗമുദി ചാനലിലെ സീരിയൽ അടക്കം നിരവധി തിരക്കഥ രചനയും നടത്തി വരുന്നയാൾ കൂടിയാണ് ടീച്ചർ, ഐ വൈ സി സി ദേശീയ ട്രഷർ നിതീഷ് ചന്ദ്രൻ,ദേശീയ ഭാരവാഹി ലൈജു തോമസ്,മുൻ പ്രസിഡണ്ട് ബേസിൽ നെല്ലിമറ്റം എന്നിവർ ചേർന്നാണ് ടീച്ചറിനെ ആദരിച്ചത്

Read More

വെഞ്ഞാറമൂട്: ആലത്തൂർ എം.പിയും മഹിള കോൺഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് നേരെ എസ്.എഫ്.ഐ പ്രവർത്തകരുടെ വധഭീഷണി. തിരുവനന്തപുരത്ത് നിന്ന് കോട്ടയം ചങ്ങനാശേരിയിലേക്ക് പോകും വഴി വെഞ്ഞാറമൂടിൽവെച്ചാണ് സംഭവം. വെഞ്ഞാറമൂട് ടൗണിൽ ധർണ നടത്തുകയായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ എം.പിയുടെ വാഹനത്തിന് നേരെ ആക്രമിക്കുകയും കരിങ്കൊടി കാട്ടുകയുമായിരുന്നു. വാഹനത്തിന്‍റെ ബോണറ്റിൽ അടിച്ച എസ്.എഫ്.ഐ പ്രവർത്തർ ഒരു കോൺഗ്രസുകാരും ഇതുവഴി പോകേണ്ടെന്ന് ഭീഷണിപ്പെടുത്തി. https://youtu.be/eJiHsOP7exE വാഹനത്തിന്‍റെ വൈപ്പറിൽ കരിങ്കൊടി കെട്ടുകയും രമ്യയെ അസഭ്യം പറയുകയും ചെയ്തു. തന്നെ കൊല്ലുമെന്ന് ആക്രമിച്ചവർ ഭീഷണിപ്പെടുത്തിയതായി രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.ഇരട്ടക്കൊലപാതകം നടന്ന വെഞ്ഞാറമൂടിൽ ‘കണ്ണടക്കുന്ന മാധ്യമങ്ങൾ’ എന്ന വിഷയത്തിൽ എസ്.എഫ്.ഐയുടെ പരിപാടി നടന്നുകൊണ്ടിരിക്കെയാണ് എം.പി‍യുടെ വാഹനം കടന്നു പോയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘമെത്തിയാണ് ആക്രമിച്ചവരെ തടഞ്ഞത്. പൊലീസ് സ്റ്റേഷനിലെത്തി രമ്യ നൽകി പരാതിയിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More

നാട്ടിക ഗവ. ഫിഷറീസ് സ്കൂളിൽ തന്നെ പഠിപ്പിച്ച അധ്യാപിക പത്മാവതി ടീച്ചറെ സ്കൂളിലെ ഒരു ചടങ്ങിനിടയിൽ പത്മശ്രീ എം.എ.യൂസഫലി പൊന്നാട ചാർത്തിയ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് അധ്യാപകദിനത്തിൽ പത്മശ്രീ എം.എ.യൂസഫലി ആദരം പ്രകടിപ്പിച്ചത്.

Read More

മനാമ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി 18 ലാപ്ടോപ്പുകൾ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ കൈമാറി. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, സ്കൂൾ പ്രിൻസിപ്പൽ വി. ആർ. പളനി സാമി, ജനറൽ സെക്രട്ടറി സജി ആൻ്റണി, എക്സിക്യൂട്ടീവ് അംഗം ബിനു മണ്ണിൽ വർഗീസ് എന്നിവരും ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് റീന ശ്രീധർ,വൈസ് പ്രസിഡന്റ് ശാരദ അജിത് തുടങ്ങിയവരും പങ്കെടുത്തു.

Read More