- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന് പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
കണ്ണൂർ: കതിരൂര്‍ പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി.ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.പൊന്ന്യത്ത് നരി വയലിൽ ആണ് സ്ഫോടനം. സംഭവ സ്ഥലത്ത് നിന്ന് ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. പരിക്കേറ്റ ആളുകളെ സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
ന്യൂഡൽഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ നടന്നേക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യംഅറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഒഴിവുള്ള 65 മണ്ഡലങ്ങളിലേക്ക് നവംബറിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ്കമ്മീഷൻവാർത്താക്കുറിപ്പിൽ അറിയിച്ചു .
കണ്ണൂർ: കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകം. കേസിൽ യുവതിയുടെ സുഹൃത്തും പെരുവ സ്വദേശിയുമായ ബിബിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാസം 28 നാണ് താഴെ മന്ദംചേരി സ്വദേശിനിയായ ശോഭയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ മാസം 24 നാണ് ശോഭയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് ദിവസങ്ങൾക്ക് ശേഷം മുപ്പത്തിനാലുകാരിയായ ശോഭയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തോലമ്പ്ര പുരളിമല കുറിച്യ കോളനിക്ക് സമീപത്തെ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിലായിരുന്നു മൃതദേഹം.ആത്മഹത്യ ആണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് കണ്ടെത്തി.ശോഭയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശോഭയും ബിബിനും തമ്മിൽ ഏറെക്കാലമായി സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇവർ തമ്മിലുണ്ടായ ചില പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയ ശേഷം ശോഭയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തുടർന്ന് മൃതദേഹം കെട്ടിത്തൂക്കി . ശോഭയുടെ…
ചെന്നൈ: തമിഴ്നാട്ടിലെ കൂടല്ലൂരിൽ പടക്കനിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജില്ലയിലെ കാട്ടുമന്നാർകോവിലിലെ കുറുംകുടി ഗ്രാമത്തിലെ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഫാക്ടറി ഉടമയും മകളും മരിച്ചവരിൽ ഉൾപ്പെടുന്നു.ഒൻപത് സ്ത്രീകളാണ് ഫാക്ടറിക്കുള്ളിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്ഫോടനത്തിന്റെ കാരണം പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.വമ്പൻ സ്ഫോടനത്തിൽ ഫാക്ടറിയുടെ ഭാഗങ്ങൾ പൂർണമായി തകർന്നു. സമീപവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
മനാമ : കൊല്ലം പുത്തൂര് സ്വദേശി ബഹ്‌റൈനിൽ മരണപെട്ടു .പ്ലാന്തോട്ടത്തിൽ ശ്രീകുമാർ (54) ആണ് മരണപ്പെട്ടത്. സല്മാബാദ് അൽ തൗഫീഖ് മെയിന്റനൻസ് കമ്പനിയിൽ ഹെവി ഡ്രൈവർ ആയി വർക്ക് ചെയ്തു വരുകയായിരുന്നു. ഭാര്യ ശ്രീജ, 20 വയസ്സുള്ള മകൻ ശ്രീജിത്ത്, 14 വയസ്സുള്ള മകൾ ശ്രേയ എന്നിവരടങ്ങുന്നതാണ് കുടുംബം. മൃതദേഹം സല്മാനിയ മോർച്ചറിയിൽ.. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനാവശ്യമായ നടപടികൾ കമ്പനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
ബെംഗളൂരു: മയക്കുമരുന്ന് കേസിൽ അന്വേഷണം തുടരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകനും സിനിമ നടനുമായ ബിനീഷ് കോടിയേരിയുടെ പങ്കാളിത്തതിലുള്ള ഹയാത്ത് ഹോട്ടൽ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം നടന്നതെന്നാണ് കേസിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ പിടികൂടിയ കൂട്ടുപ്രതി റിജീഷ് രവീന്ദ്രൻ്റെ മൊഴി. ബെംഗളുരൂവിൽ ബിനീഷ് കൊടിയേരി നടത്തിയ പണമിടപാട് സ്ഥാപനത്തിന്റെ രേഖകളും പുറത്തു വന്നിട്ടുണ്ട്. ധർമ്മടം സ്വദേശിയായ അനസാണ് ഈ സ്ഥാപനത്തിൻ്റെ മറ്റൊരു പങ്കാളി എന്നാണ് വിവരം.അതേസമയം മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇന്നലെ ചോദ്യം ചെയ്ത നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ പേർ അറസ്റ്റിലായേക്കും എന്നാണ് സൂചന. സിനിമാ രംഗത്തെ പ്രമുഖരിലേക്കാണ് അന്വേഷണം നീളുന്നത്.കഴിഞ്ഞ ദിവസം നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തായ സർക്കാർ ഉദ്യോഗസ്ഥന്റെ അറസ്റ്റ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളെ കൂടാതെ ചിലർ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ട്. രാജ്യത്തെ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കച്ചവടത്തിലെ കണ്ണികളെ…
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധ ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽസുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ദേശീയ അന്വേഷണ ഏജൻസിയ്‌ക്ക് വധ ഭീഷണി സന്ദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി വധിക്കപ്പെടുമെന്ന സന്ദേശം ഇമെയിലിൽ എൻ ഐ എയ്ക്ക് ലഭിക്കുന്നത് . തുടർന്ന് ഇതിനെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തി വിശദാംശങ്ങൾ കാട്ടി എൻ ഐ എ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി . തുടർന്ന് വിശദമായ അന്വേഷണം റോയും , മിലിട്ടറി ഇന്റലിജൻസും ഏറ്റെടുത്തു . ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ വർദ്ധിപ്പിച്ചത്. സിഎഎയും എൻആർസിയും നടപ്പാക്കുന്നതിനെതിരെ കലാപങ്ങൾക്ക് ആഹ്വാനം ചെയ്യുകയും , പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയ്ക്കും എതിരെ വധഭീഷണി മുഴക്കുകയും ചെയ്ത അൻവർ, നിയാസ് എന്നീ രണ്ടുപേരെ കർണാടകയിൽ നിന്നും ഈ വർഷം ആദ്യം അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാതന്ത്ര്യദിനത്തിന് മുൻപായി വധിക്കുമെന്ന് ഭീഷണി മുഴക്കിയ…
വെഞ്ഞാറമൂട്: സി.പി.എം ആക്രമണങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്‍റെ ഉപവാസ സമരം കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ആക്രമണങ്ങള്‍ക്കെതിരെ രമേഷ് ചെന്നിത്തല രൂക്ഷ വിമര്ശനം ഉന്നയിച്ചു. https://youtu.be/Xd6prI7Ig7k
കുവൈറ്റ്: അറുപത് വയസ്സ് പൂര്‍ത്തിയായതും ഹൈസ്‌കൂള്‍ ഡിപ്ലോമയോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ 68,000 വിദേശികളെ പിരിച്ചുവിടാന്‍ നടപടികളുമായി കുവൈറ്റ്. 59 വയസ്സ് പൂര്‍ത്തിയായവരും 60ല്‍ കൂടുതല്‍ പ്രായമുള്ളവരുമായ ഹൈസ്‌കൂള്‍ ഡിപ്ലോമയും അതില്‍ താഴെയും വിദ്യാഭ്യാസ യോഗ്യതയുള്ള 68,318 വിദേശ തൊഴിലാളികള്‍ രാജ്യത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡാറ്റാ ബേസ് തയ്യാറാക്കുന്ന നടപടിക്രമങ്ങള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 59 വയസ്സും 60 വയസ്സും പൂര്‍ത്തിയായവര്‍ക്ക് ഒരു വര്‍ഷത്തേക്ക് മാത്രം വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുകയും മാറ്റി നല്‍കുകയും ചെയ്യും.
മനാമ: മനുഷ്യ ജീവിതങ്ങൾക്ക് ജീവൻ നിലനിർത്താൻ ഒരു തുള്ളി രക്തം നല്കി സഹായിക്കുക എന്ന ജീവിതത്തിലെ മഹത്തരമായതും, സ്നേഹം നിറഞ്ഞതുമായ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായ തണല് ബഹ്റൈന് ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര് 4 വെള്ളിയാഴ്ച രാവിലെ 7 മണി മുതല് ഉച്ചക്ക് 1 മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് . ഇതിനോടകം തന്നെ നിരവധി തണല് ഭാരവാഹികളും പ്രവര്ത്തകരും രക്തം നല്കുവാനായി രജിസ്റ്റർ ചെയ്തതായും ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അന്നേ ദിവസം രക്തം നല്കുവാനായി ഉണ്ടാവും എന്നും ഭാരവാഹികള് പറഞ്ഞു. നാട്ടിലായാലും വിദേശനാടുകളിലായാലും എണ്ണമറ്റ ജീവകാരുണ്യ പ്രവര്ത്തനങ്ങളാണ് തണല് നടത്തിവരുന്നത്. പതിനായിരത്തിൽ അധികം ആളുകൾക്ക് ഉപകാരപ്രദമായ കിഡ്‌നി കെയർ എക്സിബിഷനും അനുബന്ധ ആരോഗ്യബോധവൽക്കരണം മുതൽ ജനജീവിതവുമായി ബന്ധപ്പെട്ട നിരവധി മേഖലകളിൽ ആശ്വാസമായി നിലകൊള്ളുന്ന തണൽ ബഹ്‌റൈൻ ചാപ്റ്റർ ആദ്യമായാണ് രക്തദാന ക്യാമ്പ് ബഹ്റൈനില് സംഘടിപ്പിക്കുന്നത്. കൂടുതല്…
