- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
ഡെപോക്ക്: ലുലു ഹൈപ്പർമാർക്കറ്റിന്റെ 192 മത് ശാഖ ഇന്തോനേഷ്യയിൽ ആരംഭിച്ചു. ഡെപ്പോക് വെസ്റ്റ് ജാവയിലെ പാർക്ക് സവങ്കൻ എന്ന പുതിയ ഷോപ്പിംഗ് സെന്ററിലാണ് നാലാമത്തെ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചത്. 6,200 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ലുലു ഹൈപ്പർമാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഇൻഡോനേഷ്യൻ സാമ്പത്തിക, സംരംഭകത്വ, സഹകരണ വകുപ്പ് ഉപമന്ത്രി ഡോ. റൂഡി സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിൽ ഇൻഡോനേഷ്യയിലെ യുഎഇ അംബാസിഡർ അബ്ദുല്ല അൽ ധഹേരി , ഇന്തോനേഷ്യയിലെ ഇന്ത്യൻ അംബാസഡർ പ്രദീപ് കുമാർ റാവത്ത് , യുഎഇയിലെ ഇന്തോനേഷ്യൻ അംബാസഡർ ഹുസിൻ ബാഗിസ് എന്നിവർ വീഡിയോ കോഫറൻസിലൂടെ പങ്കെടുത്തു. ഇന്തോനേഷ്യൻ ഗവൺമെൻറ്, ലുലു ഗ്രൂപ്പ് എന്നിവയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. https://youtu.be/pIEAYhBMOCQ അടുത്ത 5 വർഷത്തിനുള്ളിൽ കുറഞ്ഞത് 15 പുതിയ ഹൈപ്പർമാർക്കറ്റുകളെങ്കിലും 500 മില്യൺ ഡോളർ മുതൽമുടക്കിൽ അത്യാധുനിക ലോജിസ്റ്റിക് സെന്ററിനൊപ്പം തുറക്കാൻ ഉദ്ദേശിക്കുന്നതായി ലുലു ഹൈപ്പർമാർക്കറ്റ് വെളിപ്പെടുത്തി. ഈ വര്ഷം അവസാനത്തോടെ 2 ഹൈപ്പർ മാർക്കറ്റുകൾ കൂടി…
തിരുവനന്തപുരം :ഉപതെരഞ്ഞെടുപ്പിൽ കുട്ടനാട്ടിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി എൻസിപിയുടെ തോമസ് കെ തോമസ് മത്സരിക്കും. മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. ഇടതുമുന്നണി യോഗത്തിലാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് നേരത്തെ തീരുമാനം എടുത്തിരുന്നതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
മനാമ:പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ അറുപത് വർഷമായി പ്രവർത്തിച്ചു വരുന്ന പോപ്പുലർ ഫിനാൻസിന്റെ തട്ടിപ്പിന് ഇരയായവരുടെ പണം എത്രയും വേഗം തിരികെ നൽകണം .എന്ന് ബഹ്‌റൈനിലെ പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ബഹു കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകുവാനും തീരുമാനിച്ചു.
മനാമ: ഹൃദയ പൂർവ്വം എന്ന പേരിൽ തണൽ ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച രക്തദാന ക്യാംപ് ഇന്ന് സൽമാനിയ ഹോസ്പിറ്റലിൽ വെച്ച് നടന്നു. തണലിന്റെ പ്രസിഡന്റും മറ്റു ഭാരവാഹികളും പ്രവർത്തകരും അനുഭാവികളും കുടുംബിനികളും അടക്കം നൂറിലധികം ആളുകൾ രക്തം ധാനം നൽകുകയുണ്ടായി. രാവിലെ 7 മണിക്ക് ആരംഭിച്ച രക്തദാന ക്യാംപ് ഉച്ചക്ക് 1 മണിവരെ തുടർന്നു. മുതിർന്ന മാധ്യമ പ്രവർത്തകനും തണൽ രക്ഷാധികാരിയും ആയ സോമൻ ബേബി, മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ, ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, അസീൽ അബ്ദുൽ റഹ്മാൻ , നൗഷാദ് മേലടി, നിസാർ ഒ ഐ സി സി തുടങ്ങി സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖർ ക്യാംപ് സന്ദർശിക്കുകയുണ്ടായി. തണൽ ഭാരവാഹികളായ അബ്ദുൽമജീദ് തെരുവത്ത് , റഷീദ് മാഹി, ഹമീദ് പോതിമഠത്തിൽ , ലത്തീഫ് ആയഞ്ചേരി, ഇബ്രാഹിം പുറക്കാട്ടേരി, ആർ . പവിത്രൻ , മുജീബ് മാഹി, ലത്തീഫ് കൊയിലാണ്ടി,…
ബംഗളൂരു : ലഹരിക്കടത്ത് കേസില്‍ കന്നഡ ചലച്ചിത്ര നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസുമായി ബന്ധപ്പെട്ട് രാഗിണിയുടെ ഫ്‌ളാറ്റില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷം നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് ഉദ്യോഗസ്ഥര്‍ രാഗിണിയുടെ ബംഗളൂരുവിലെ വീട്ടില്‍ എത്തി പരിശോധന നടത്തിയത്. കേസില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് ് അന്വേഷണ സംഘം രാഗിണിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു നടിയുടെ നിര്‍ദ്ദേശം. ഇതേ തുടര്‍ന്നാണ് അന്വേഷണ സംഘം വാറന്റുമായി പുലര്‍ച്ചെ ഫ്‌ളാറ്റില്‍ പരിശോധനയ്ക്കായി എത്തിയത്. രാഗിണിയുടെ ഉറ്റ സുഹൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രവിശങ്കറിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഗിണിയും അറസ്റ്റിലാകുന്നത്. വരും ദിവസങ്ങളിലും കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2479 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 477 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 248 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 236 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 178 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 31ന് മരണമടഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി റാഫേല്‍ (78), മലപ്പുറം…
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ ലീനയുടെ മകൻ നിഖിൽ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തൻ്റെ വീടും ആക്രമിച്ചു എന്നാണ് ലീന പറഞ്ഞിരുന്നത്. സംഭവത്തിൽ ഇവർ പൊലീസിനു പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെയും ഇവർ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ ലീനയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു.എന്നാൽ, അന്വേഷണത്തിൽ നിഖിൽ കൃഷ്ണയെ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൂന്തുറ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിരുന്നു.ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്നും അക്രമികൾ രക്ഷപ്പെട്ടു എന്നായിരുന്നു വിശദീകരണം. ഉറങ്ങുകയായിരുന്ന ലീനയ്ക്കും മകനും സംഭവത്തിൽ സാരമായ പരുക്ക് പറ്റിയിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നായിരുന്നു ലീനയുടെ ആരോപണം.
തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന കേസിൽ ബിനീഷ് കോടിയേരിക്കെതിരായ മൊഴി പുറത്തുവന്നതിന് പിന്നാലെ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. തട്ടിപ്പ് കേസിലും പീഡനക്കേസിലുമൊക്കെ പെട്ടപ്പോൾ ,സ്വന്തം രാജ്യവും കറൻസിയും റിസർവ്വ് ബാങ്കുമൊക്കെ പ്രഖ്യാപിച്ച നിത്യാനന്ദനെ പോലെ , കേസിൽ പെടുന്ന സിപിഎമ്മുകാരെ സംരക്ഷിക്കാൻ പിണറായി വിജയൻ ഐപിസിയും , സിആർപിസിയും ഒക്കെ അട്ടത്ത് വെച്ച് ഒരു രാജ്യം പ്രഖ്യാപിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിങ്ങനെ…… ” ബാറുകൾ അടച്ചത് കൊണ്ട് മയക്ക് മരുന്നിന്റെ ഉപയോഗം വർധിക്കുന്നുവെന്നും പറഞ്ഞ് , അത് തടയാനെന്ന പേരിൽ അടച്ചതിനപ്പുറവും തുറന്ന് കൊടുക്കാൻ അത്യുൽസാഹം കാണിച്ച മുഖ്യൻ ,കേരളത്തിലെ ചെറുപ്പക്കാരെ മുഴുവൻ മയക്ക് മരുന്നിൽ മുക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവതരമായ കേസിനെ പറ്റി ചോദിക്കുമ്പോൾ പറയുന്നത് ആരോപണ വിധേയൻ മറുപടി പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് . ആരോപണ വിധേയരിൽ പാർട്ടി സെക്രട്ടറിയുടെ മകന്റെ പങ്ക് തെളിവ് സഹിതം പുറത്ത് വന്ന് കൊണ്ടിരിക്കുമ്പോൾ നിയമപരമായ നടപടികൾ എടുക്കുന്നതിന് പകരം ഉത്തരവാദിത്തത്തിൽ…
തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെയും അണ്‍ലോക്ക് ഇളവുകള്‍ കൂടിയതോടെയും അതിജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. പൊതുജനങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്തു. ഓണാവധി കഴിഞ്ഞതോടെ ജോലിക്കും മറ്റുമായി പലര്‍ക്കും പുറത്തിറങ്ങേണ്ട അവസ്ഥയുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ചയ്ക്കിടെ രോഗ വ്യാപനം കൂടുതലുണ്ടാകാന്‍ സാധ്യതയുണ്ട്.അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണം. ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന തുടങ്ങിയ ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്ര നടത്താതെയും വീട്ടില്‍ തന്നെയുള്ള മറ്റുള്ളവരുമായി അടുത്തിടപെടാതെയും വീട്ടില്‍ തന്നെ കഴിയണം. വീട്ടില്‍ ആര്‍ക്കെങ്കിലും ചെറിയ രോഗ ലക്ഷണമുണ്ടെങ്കില്‍ പോലും രോഗിയും മറ്റുള്ള എല്ലാവരും മാസ്‌ക് ധരിക്കുന്നത് രോഗപ്പകര്‍ച്ച തടയാന്‍ ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്റെ ദിശ 1056 നമ്പരില്‍ ബന്ധപ്പെടേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഓണാവധി കഴിഞ്ഞ സാഹചര്യത്തിലും ഇളവുകള്‍…
തിരുവനന്തപുരം: തേമ്പാമൂട്ടിൽ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ക്രൂര കൊലപാതകത്തിന് ശേഷവും കൊലചെയ്യപ്പെട്ടവരുടെ കുടുംബത്തിനെ അവഹേളിക്കുന്ന പ്രവണതയാണ് കോൺഗ്രസ് കാട്ടുന്നതെന്ന് എ. എ. റഹിം ആരോപിച്ചു. ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ആനക്കുടി ഷാനവാസ്, ആനാട് ജയൻ, പുരുഷോത്തൻ നായർ എന്നിവർ കൊലയാളി സംഘവുമായി ഗൂഢാലോചനയിൽ പങ്കെടുത്തിട്ടുണ്ട്. ഇവർ മുഖ്യപ്രതിയായ സജീവുമായി നേരിട്ട് ബന്ധം പുലർത്തിയിട്ടുണ്ട്. ആസൂത്രണം കൂടതൽ വ്യക്‌തമാണ്. https://youtu.be/aCqp4MHJQXU ഡിസിസി നേതാക്കൾക്കും പ്രതികളുമായി ബന്ധമുണ്ട്. കേസിൽ പിടിയിലായ ഉണ്ണിയെ ഇതുവരെ കോൺഗ്രസ് പുറത്താക്കിയിട്ടില്ല. കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റാണ് അയാൾ. മറ്റൊരു കൊലപാതക കേസിലും പ്രതിയാണിയാൾ . എന്തുകൊണ്ടാണ് ഉണ്ണിയെ പുറത്താക്കാത്തത്. കോൺഗ്രസ് നേരിട്ട് നടത്തിയ കൊലപാതകമായത് കൊണ്ടല്ലേ ഇതുവരെ നടപടി എടുക്കാത്തത്. പ്രതികളുടെ ഭാവിയിലെ നിയമസുരക്ഷകൂടി കോൺഗ്രസ് ഏറ്റെടുത്തതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിന് പിന്നിൽ അടൂർ പ്രകാശ് എം പിയാണ്. അതിന് വേണ്ടിയാണ് അന്വേഷണ സംഘത്തെ പഴിചാരുന്ന സമീപനം അവർ എടുക്കുന്നത്. ഇരട്ടകൊലപാതകത്തെ തുടർന്ന് നടത്തുന്ന വ്യാജ പ്രചരണങ്ങൾക്ക് എതിരെ നിയമ…
