- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
എറണാകുളം : കൊച്ചി മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തത്. എസ്എൻ ജംഗ്ഷനിൽ മുതൽ തൃപ്പൂണിത്തുറ വരെയുള്ള സിവിൽ ജോലികളുടെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. ചടങ്ങിൽ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ഹർദീപ് സിംഗ് പുരി അദ്ധ്യക്ഷത വഹിച്ചു. വിശാല കൊച്ചിയുടെ വികസനത്തിന്റെ നാഴികക്കല്ലാണ് കൊച്ചി മെട്രോ . മെയ് മാസത്തിൽ തന്നെ പേട്ടവരെയുള്ള മെട്രോ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യമാണ് ഉദ്ഘാടനം വൈകാൻ കാരണമായത്. രണ്ടാം ഘട്ട മെട്രോയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം തൈക്കൂടം – പേട്ട പാത കമ്മീഷനിങ്ങോട് കൂടി പൂർത്തിയായതായും രണ്ടാം ഘട്ടത്തിനുള്ള ശുപാർശ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ഉടൻ അംഗീകാരം നൽകുമെന്നും ചടങ്ങിൽ…
മനാമ: ബോധിധർമ മാർഷൽ ആർട്സ് അക്കാദമിയുടെ കീഴിലുള്ള ‘ഈസ് ഓഫ് കുങ്‌ഫു’ ഇന്റർനാഷണൽ ഗ്രേഡിങ് ടെസ്റ്റ് നടത്തി. സൽമാനിയ ഫിറ്റ്നസ് സെന്ററിൽ നടന്ന ടെസ്റ്റിൽ ബഹ്റൈനിയായ ലിയാഖത്, ഈസ എന്നിവർ മുഖ്യ അതിഥിയായിരുന്നു. റിയാസ് വിഴിഞ്ഞം, ഹിനാദ് മുഹമ്മദ്, ഷൈജു കംപുറത്ത്, നോയൽ സെബാസ്റ്റ്യൻ, റഫീഖ്, പ്രസംജിത് ദാസ് എന്നിവർ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. ബോധിധർമ മാർഷൽ ആർട്സ് അംഗം മാസ്റ്റർ ഷെമീർ, അബു, നാസർ, അസീസ് എന്നിവർ പരിപാടിക്ക് മേൽനോട്ടം വഹിച്ചു. https://youtu.be/G4EX4U6Z-xg ബഹ്‌റൈൻ ചീഫ് മാസ്റ്റർ ഷെമീർ ഖാൻ ബെൽറ്റും സ്റ്റാർവിഷൻ ചെയർമാൻ സേതുരാജ് കടയ്ക്കൽ ട്രോഫിയും സൽമാനിയ ഫിറ്റ്നസ് സെന്റർ മനേജർ ഇക്ബാൽ സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഇന്റർനാഷണൽ കുങ്‌ഫു റഫറിയും ചീഫ് എക്സാമിനറുമായ ഷമീർ ഖാൻ ആണ് ടെസ്റ്റ് നയിച്ചത്. മാർഷൽ ആർട്സ് രോഗപ്രതിരോധ ശേഷിക്ക് വളരെ നല്ലതാണെന്ന് ഷമീർ ഖാൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന് ഹോമിയോ ചികില്‍സ ഫലപ്രദമെന്ന ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കുറച്ചു പേര്‍ക്ക് മാത്രമെ വൈറസ് ബാധിതരായിട്ടുള്ളൂ. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം പെട്ടെന്ന് ഭേദമായിട്ടുമുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവര്‍ക്ക് നെഗറ്റീവായത്. ഹോമിയോ വകുപ്പിലെ ഒരു ഡിഎംഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോഗ്യ മന്ത്രിയുടേത് ശാസ്ത്രീയ അടിത്തറയില്ലാത്തതും, തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ പ്രസ്താവനയാണ്. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ അവഹേളിക്കരുതെന്ന് ഐഎംഎ കുറ്റപ്പെടുത്തി. ഉയര്‍ന്ന സ്ഥാനങ്ങളിലിരിക്കുന്നവര്‍ തെറ്റായ പ്രസ്താവന നടത്തരുതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു.
തൃശ്ശൂര്‍ : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സ്വപ്‌ന ചികിത്സയില്‍ ഉള്ളത്.
എറണാകുളം: ജില്ലാ പഞ്ചായത്ത് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സെക്കണ്ടറി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ, ഓട്ടോമേറ്റഡ് വീൽചെയർ ഉൾപ്പടെ ഒരു കോടി 59 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബി.എ.അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. ഓക്സിജൻ കോൺസൻട്രേറ്റർ പാലിയേറ്റീവ് കെയർ യൂണിറ്റുകളിൽ ദീർഘകാലം ശ്വാസം മുട്ടൽ അനുഭവിക്കുന്ന രോഗികൾക്ക് ഫലപ്രദമായ ചികിത്സ ലഭിക്കുന്നതിന് സഹായകമാണ്. ഓട്ടോമേറ്റഡ് വീൽചെയർ ഉപയോഗിക്കുന്നതു വഴി കാലുകൾ നഷ്ടപ്പെട്ട കിടപ്പ് രോഗികൾക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പ്രാപ്തമാക്കുന്നതാണ്
ചെന്നൈ : പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയതായി മകന്‍ ചരണ്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ചരണ്‍ പറഞ്ഞു. അദ്ദേഹം ആശയവിനിമയം നടത്തുകയും, ഐ പാഡില്‍ ടെന്നീസും, ക്രിക്കറ്റും കാണുകയും ചെയ്യുന്നുണ്ട്. ആശുപത്രിയില്‍വെച്ച് എസ്.പി.ബിയുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചതായും ചരണ്‍ അറിയിച്ചു. എസ്.പി.ബിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആശയവിനിമയം നടത്തുണ്ടെന്നും ചരണ്‍ അറിയിച്ചു. ആഗസ്റ്റ് അഞ്ചിനാണ് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലമായി അദ്ദേഹം ചികിത്സയില്‍ തുടരുകയായിരുന്നു. ചികിത്സയിലിരിക്കേ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിന്നിരുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ദേവരാജ് (65), എറണാകുളം പള്ളിപ്പുറം സ്വദേശി അഗസ്റ്റിന്‍ (78), സെപ്റ്റംബര്‍ 3ന്…
മനാമ: “കോവിഡാനന്തര പ്രവാസം: പ്രതീക്ഷകൾ, പ്രതിസന്ധികൾ” എന്ന വിഷയത്തിൽ പ്രവാസി മലയാളികൾക്കായി ഐ സി എഫ് മലയാള പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകൾ 400 വാക്കുകളിൽ കവിയാൻ പാടില്ല. ഒരാൾക്ക് ഒരു എൻട്രി മാത്രമേ പാടുള്ളൂ. ബഹ്‌റൈനിൽ നിന്നും മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ രചനകൾ PDF/text ഫോർമാറ്റിൽ bahrainicf@gmail എന്ന ഇമെയിലിലേക്കോ 39451495 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ 2020 സെപ്റ്റംബർ 10 രാത്രി 11 മണിക്ക് മുമ്പ് ലഭിച്ചിരിക്കത്തക്ക വിധം അയച്ചിരിക്കണം. വിജയികൾക്ക് ജി സി തലത്തിലും നാഷണൽ തലത്തിലും ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. പ്രബന്ധത്തോടൊപ്പം രചയിതാവിന്റെ പേര്, ടെലഫോൺ നമ്പർ, ID നമ്പർ, സ്ഥലം എന്നീ വിവരങ്ങൾ അറ്റാച്ച് ചെയ്യേണ്ടതാണ്.
മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ബി.ഡി.എഫുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 10 തീയതി നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 33111393, 34033553, 38207050, 33928589 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
തൃശൂര്‍: തളിയിലെ നിര്‍ദ്ദന കുടുംബത്തിന് ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ സമര്‍പ്പണം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്‍വ്വഹിച്ചു. ഉമ്മയും പഠിക്കുന്ന മുതഅല്ലിമുകളായ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിച്ചു വരികയാണ്. ദൈനംദിന ജീവിതം പോലും ഭാരമായി മാറിയ ഈ കുടുംബത്തിന്റെ വാടകവീട്ടില്‍ നിന്നുള്ള മോചനം സാധ്യമാക്കിയ ഐ.സി.എഫിനോടുള്ള കടപ്പാട് ഒരിക്കലും തീരാത്തതാണെന്ന് കുടുംബം അറിയിച്ചു. സയ്യിദ് അന്‍വര്‍ സാദത്ത് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി സ്ഥലം എം.എല്‍.എ യു.ആര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരള മുസ് ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത തൃശൂര്‍ ജില്ല പ്രസിഡന്റ് താഴപ്ര മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍ താക്കോല്‍ദാനം നിർവഹിച്ചു. മുഹ്‌യുദ്ധീന്‍ സഖാഫി വരവൂര്‍ (വൈസ് പ്രസിഡന്ഡന്റ് കേരള മുസ്ലിം ജമാഅത്ത്) കെ.സി. സൈനുദ്ധീന്‍ സഖാഫി (പ്രസിഡന്റ് ഐ.സി.എഫ് ബഹ്‌റൈന്‍), ഹംസ…
