- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
പാലക്കാട്: പാലക്കാട് പുതുശ്ശേരി വേനോലിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. പാടശേഖരത്തിലിറങ്ങിയ കാട്ടാന മരം മറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.പുതുശ്ശേരി വേനോലിയിലെ സ്വാമിനാഥന്റെ നെല്‍വയലിലാണ് കാട്ടാന ചെരിഞ്ഞത്. നെല്‍വയലിലേക്കിറങ്ങിയ വയലിനു ചുറ്റും സ്ഥാപിച്ച സുരക്ഷ വേലി മറികടക്കാനായി മരം മറിച്ചിടുകയായിരുന്നു. മരം വൈദ്യുതി ലൈനില്‍ പതിച്ച് തകര്‍ന്നു വീണാണ് ഷോക്കേറ്റത്. ചെരിഞ്ഞ കൊമ്ബന് ഏകദേശം മുപ്പത് വയസ്സുണ്ട്. വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകള്‍ നാശനഷ്ടമുണ്ടാക്കുന്നത് പതിവാണ്.
കൊച്ചി :തെലുങ്ക് നടൻ ജയ പ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസായിരുന്നു. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരിച്ചത്. തെലുങ്ക് സിനിമകളിൽ വില്ലൻ വേഷങ്ങളിലും, കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ് ജയ പ്രകാശ് റെഡ്ഡി. 1988 ൽ ഭ്രഹ്മ പുത്രുഡു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്ത് എത്തിയത്. സമരസിംഹ റെഡ്ഡി, പ്രേമിൻചുകുണ്ടം റാ, നരസിംഹ നായിഡു,റെഡി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷത്തിലെത്തിയിരുന്നു. മഹേഷ് ബാബു ചിത്രമായ സരിലേരു നീകെവ്വാരു ആണ് അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.
ബംഗളൂരു :ബംഗളൂരു ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മലയാള നടൻ നിയാസ് അറസ്റ്റിൽ. സിനിമാ മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധമുള്ള നിയാസിനെ, നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കന്നഡ താരങ്ങളും വിദേശികളും ഉൾപ്പെട്ട നിശാപാർട്ടികളിൽ ലഹരി എത്തിച്ചിരുന്നത് നിയാസാണ്. അറസ്റ്റിലായ നിയാസ് മലയാള സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റുചെയ്ത സീരിയല്‍ നടി അനിഘ, എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് എന്നിവരുമായി നിയാസിനുള്ള ബന്ധം അന്വേഷിക്കുകയാണ്.
ബെംഗളൂരു: മയക്കുമരുന്ന് കടത്ത് കേസില്‍ നടി നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ ഇന്ന് രാവിലെ സെര്‍ച് വാറണ്ടുമായി പോലീസ് വീട്ടില്‍ എത്തുകയായിരുന്നു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സഞ്ജനയോട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ബെംഗളൂരുവിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ സഞ്ജന ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വീട്ടില്‍ തെരച്ചില്‍ നടത്തിയത്. വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും സ്മാർട്ട്ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. സെൻട്രൽ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
കൊച്ചി : ഭാവന നായികയാകുന്ന പുതിയ ചിത്രം ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം മൈസൂരില്‍ ചിത്രീകരണം തുടങ്ങി റെഡ് വൈന്‍, മംഗ്ലീഷ് എന്നീസിനിമകളൊരുക്കിയ സലാം ബാപ്പുവാണ് രചന.സന്ദേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദേശ് എന്‍. നിര്‍മ്മിച്ച് ശ്രീ സന്ദേശ് നാഗരാജ് അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ@ജിമെയില്‍.കോം കന്നഡ സിനിമയിലെ ഹിറ്റ് മേക്കറായ നാഗശേഖര്‍ സംവിധാനം ചെയ്യുന്നു. സത്യ ഹെഗ്ഡെ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഡാര്‍ലിംഗ് കൃഷ്ണയാണ് നായകന്‍.പൃഥ്വിരാജ് നായകനായി ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണ്‍ ആണ് മലയാളത്തില്‍ ഭാവന ഒടുവില്‍ അഭിനയിച്ച ചിത്രം. തമിഴ് സൂപ്പര്‍ഹിറ്റ് 96ന്റെ കന്നഡ റീമേക്കായ 99ല്‍ ഭാവന ആയിരുന്നു നായിക. ഭാവനയുടെകന്നഡത്തിലെ തിരിച്ചുവരവ് 96 എന്ന തമിഴ് സിനിമയുടെ റീമേക്ക് ആയ 99 എന്ന സിനിമയിലൂടെ കന്നഡ സിനിമാ മേഖലയില്‍ ഇടവേളയ്ക്ക് ശേഷം കരുത്തുറ്റ തിരിച്ചുവരവ് നടത്തിയിരിക്കുയാണ് ഭാവന. റോമിയോ എന്ന മെഗാഹിറ്റ് ചിത്രത്തിന് പിന്നാലെ ഗണേഷിനൊപ്പം ഭാവന നായികയാകുന്ന ചിത്രവുമാണ് 99. തമിഴില്‍…
പാലക്കാട് : കോവിഡിൻ്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർക്കായി സംസ്ഥാനത്തെ ആദ്യ അന്തർ സംസ്ഥാന കെ.എസ്.ആർ.ടി. ബോണ്ട് സർവ്വീസിന് പാലക്കാട് – കോയമ്പത്തൂർ റൂട്ടിൽ (സെപ്തംബർ 8 ) ഇന്ന് മുതൽ രാവിലെ 7.45 ന് പാലക്കാട് കെ.എസ്.ആർ.ടി.സി ഉത്തരമേഖല എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി.രാജേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയിതു .കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പൊതുഗതാഗതം അസാധ്യമായ തമിഴ്നാട്ടിലേക്ക് സർക്കാർ, സ്വകാര്യ മേഖല ഉദ്യോഗസ്ഥർക്കായാണ് കെ.എസ്.ആർ.ടി.സി ബോണ്ട് (ബസ് ഓൺ ഡിമാൻ്റ്) സർവീസ് ആരംഭിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം ജില്ലയിൽ കെ.എസ്.ആർ.ടി.സി ബോണ്ട് സർവ്വീസിന് തുടക്കമിട്ടിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് അന്തർ സംസ്ഥാന സർവ്വീസും ആരംഭിക്കുന്നത്. ബോണ്ട് സർവീസ് പ്രകാരം രാവിലെ എട്ടിന് പാലക്കാട് നിന്നും ആരംഭിച്ച് വൈകീട്ട് 5.15ന് കോയമ്പത്തൂരിൽ നിന്നും തിരിച്ചു വരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ബോണ്ട് യാത്രക്കാർ ദിവസേന പോയി വരുന്നതിനുള്ള ഇ -പാസ് കയ്യിൽ കരുതണം. കൂടുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സർവീസുകൾ തുടങ്ങുമെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.കോവിഡ്…
കോവിഡ് ഭീതിയുടെയും ആശങ്കയുടെയും മദ്ധ്യേ സമ്പദ്സമൃദ്ധിയുടേയും നല്ല നാളകളുടേയും പ്രതീക്ഷകൾപേറികൊണ്ടുവന്ന ഓണം സീറോ മലബാർ സൈാസൈറ്റി (സിംസ് ) സമുചിതമായി ആഘോഷിച്ചു. രാജ്യത്തിന്റെ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തന്നെ വിർച്ച്വൽ പ്ലാറ്റ്ഫോമിലൂടെയാണ് ആഘോഷങ്ങൾ അരങ്ങേറിയത്. കോവിഡ് കാലഘട്ടത്തിൽ സമൂഹം നേരിടുന്ന മാനസ്സീക പിരിമുറുക്കങ്ങൾക്കും, ഏകാന്തതതക്കും, മറ്റു പ്രശ്നങ്ങൾക്കും മരുന്നായി സിംസ് തുടക്കം കുറിച്ച ഫേസ്ബുക്ക് ലൈവ് ഷോ, ‘തുറന്നിട്ട ജാലക’ത്തിന്റെ അഞ്ചാം എപ്പിസോഡിലൂടെ ‘ഓണസല്ലാപം’ എന്ന പേരിലാണ് പരിപാടികൾ പ്രേക്ഷകരിലേക്ക് എത്തിച്ചത്. വിവിധ അംഗങ്ങൾ അവതരിപ്പിച്ച നാടൻപാട്ടുകളും ഓണപ്പാട്ടുകളും പരിപാടിയുടെ ഭാഗമായിരുന്നു. അവാലി ഗ്രൂപ്പ് അംഗങ്ങൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും, സിംസ് വനിതാംഗങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ടും വേറിട്ട കാഴ്ചകളൊരുക്കി. കോവിഡ് കാലത്ത് കുടുംബസമേതം കാണുവാനുള്ള, ഓൺലൈൻ പരിപാടികൾ ബഹ്‌റൈനിൽ മറ്റു മലയാളി സംഘടനകൾക്ക് മാതൃകയായി ആരംഭം കുറിച്ചത് സീറോ മലബാർ സോസൈറ്റി ആയിരുന്നു. ലോക്ക് ഡൗണിൽ അംഗങ്ങളുടെ മാനസിക ഉല്ലാസത്തിനും കൂട്ടായ്മക്കുമായി സർവ്വോപരി ‘നിങ്ങളാരും ഒറ്റയ്ക്കല്ല, സീറോമലബാർ സോസൈറ്റി ഒപ്പമുണ്ട്’ എന്ന ആപ്ത വാക്യവുമായി…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 805 പേർക്ക് കൂടി കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് -19 ബാധിതരുടെ എണ്ണം 90,387 ആയി. 516 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 81,037 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയെത്തുടർന്ന് 2 പേർ മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 546 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 8,804 പേരാണ്. ഇതിൽ 90 പേർ ഗുരുതരാവസ്ഥയിലാണ്. പുതുതായി 4324 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആകെ 6,48,051 പേരെയാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.
എറണാകുളം : കോവിഡ്-19 വരും മാസങ്ങളിൽ രോഗികളുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ പ്രായമുള്ളവരിലും ഗുരുതര രോഗ ബാധിതർക്കിടയിലും കർശന റിവേഴ്സ് ക്വാറന്റൈൻ ഏർപ്പെടുത്തുമെന്നും ചികിൽസാ സൗകര്യം വർദ്ധിപ്പിക്കുമെന്നും മന്ത്രി വി. എസ് സുനിൽകുമാർ. ശരാശരി 350 – 400 വരെ രോഗികൾ ജില്ലയിൽ ഉണ്ടാകാൻ സാധ്യതയുളളതിനാൽ എല്ലാ മേഖലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഓഗസ്റ്റ് മാസത്തിൽ പ്രതീക്ഷിച്ച രോഗവ്യാപന കണക്ക് 97.8 ശതമാനം കൃത്യമായിരുന്നു. ഇതിനനുസരിച്ചുള്ള മുന്നൊരുക്കമാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ പൊതു ഗതാഗത സംവിധാനം വർദ്ധിച്ചു. അതിനാൽ അതീവ ജാഗ്രത പാലിക്കണം . വ്യക്തിപരമായ നിലയിൽ സാമൂഹ്യ അകലം പാലിക്കണം. സാനിറ്റെസേഷൻ നടത്തുന്നതിലും മാസ്ക് ധരിക്കുന്നതിലും വീഴ്ച്ച വരുത്തരുത് എന്നും മന്ത്രി പറഞ്ഞു. ഇത് വരെ ജില്ലയിൽ 7502 പേരാണ് കോവിഡ് ബാധിതരായത്. നിലവിൽ 2307 പേർ ചികിൽസയിലുണ്ട്. 800 പേർ…
വര്ഷങ്ങളായി മലയാള സിനിമയിൽ അസി.ഡയറക്ടറായും അസോ. ഡയറക്ടറായും പ്രവർത്തിക്കുന്ന തുഫൈൽ പൊന്നാനിയുടെ കോറോണ കാലത്തെ കഷ്ടപ്പാടുകൾ മനസിലാക്കിയ താര രാജാവ് മമ്മൂട്ടി നൽകിയ സഹായത്തെ കുറിച്ച് തുഫൈൽ പൊന്നാനിയുടെ കുറിപ്പ് ഇങ്ങനെ….. “എന്റെ പേര് തുഫൈൽ പൊന്നാനി. പൊന്നാനിയാണ് സ്വദേശം.ഇപ്പോ കോഴിക്കോട് മാങ്കാവിലാണ് താമസം. ഭാര്യ റാഷിദ. മക്കൾ രണ്ട് പേർ. മൂത്തത് മകൻ താസിം അംറ് ഏഴാം ക്ലാസ്സിൽ. ഇളയത് മകൾ തനസ് ഫാത്തിമ. നാലാം ക്ലാസ്സിലും. പ്രസ്റ്റീജ് പബ്ലിക് സ്കൂളിൽ പഠിക്കുന്നു. മമ്മൂട്ടിയുടെ വജ്രം എന്ന സിനിമ മുതൽ 16 വർഷത്തോളമായി ഡയറക്ഷൻ സൈഡിലുണ്ട്. ഇരുപത്തഞ്ചോളം ചെറുതും വലുതുമായ ചിത്രങ്ങളിൽ അസി.ഡയറക്ടറായും അസോ. ഡയറക്ടറായും പ്രവർത്തിച്ചു. മമ്മൂട്ടി ടൈംസ് സിനിമ ദ്വൈവാരികയുടെ സബ് എഡിറ്ററായും പ്രർത്തിച്ചിട്ടുണ്ട്. താരം വിണ്ണിലല്ല മണ്ണിൽ തന്നെയാണ്. “മണ്ണിനെ മറന്ന് വിണ്ണിൽ കയറിയ സുന്ദരതാരങ്ങളല്ല” മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഒരു സ്റ്റേജ് പ്രോഗ്രാമിൻ്റെ തീം സോങ് ആയിരുന്നു ഇത്. യഥാർത്ഥ ജീവിതത്തിലും…
