Author: News Desk

മനാമ: കൊറോണ വൈറസിനെതിരായ പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പൊതുജനങ്ങളുടെ അവബോധത്തെയും മുൻകരുതൽ നടപടികളുടെ പ്രതിബദ്ധതയെയും പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പ്രശംസിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിലും കടകളിലും ഫെയ്‌സ് മാസ്ക് ധരിക്കാത്ത 23729 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി ഡോ. ഷെയ്ഖ് ഹമദ് വെളിപ്പെടുത്തി. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹ്യ അകലം പാലിക്കുന്ന നിയമവുമായി ബന്ധപ്പെട്ട 1538 ലംഘനങ്ങളും പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്ത 5306 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. 530 ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലവുമായി ബന്ധപ്പെട്ട 367 ലംഘനങ്ങളും പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്ത 3,853 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. 607 ബോധവൽക്കരണ കാമ്പെയ്‌നുകളും നടത്തി. മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 1,138 ലംഘനങ്ങളും, 5,974 മാസ്‌കുമായി ബന്ധപ്പെട്ട ലംഘനങ്ങളും രജിസ്റ്റർ…

Read More

ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്. ലോക്ക് ഡൗണിനെ തുടർന്നു ആഭ്യന്തര അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടിരുന്നു. റദ്ദാക്കപ്പെട്ട എല്ലാ യാത്രക്കാർക്കും ഫുൾ റീഫണ്ട് നൽകാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ കേന്ദ്രസർക്കാരിനും വിമാനകമ്പനികൾക്കും നോട്ടീസയച്ച കോടതി വിമാന കമ്പനികളുമായി ചർച്ചയിലേർപ്പെടാനും പ്രശ്‌നം രമ്യമായി പരിഹരികുവാനും കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. വിമാന കമ്പനികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം എടുത്തിട്ടുള്ളത്‌. ഇതനുസരിച്ചു പതിനഞ്ചു ദിവസത്തിനകം റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവൻ തുകയും വിമാനക്കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ടതാണ്. ഏതെങ്കിലും വിമാനക്കമ്പനിക്ക് സാമ്പത്തീക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഈ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരിൽ…

Read More

മനാമ: കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സർക്കാർ – സ്വകാര്യ സ്കൂളുകൾ പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. കിരീടാവകാശിയും ആദ്യത്തെ ഉപപ്രധാനമന്ത്രിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിപുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതലുകൾ‌, സുരക്ഷാ നടപടിക്രമങ്ങൾ‌, ആകസ്മിക പദ്ധതികൾ‌ എന്നിവ മാർ‌ഗ്ഗനിർ‌ദ്ദേശത്തിൽ‌ വിശദീകരിക്കുന്നു. കൂടാതെ ഗതാഗതം, ശുചിത്വം, ക്ലാസ്സുകളിൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതകൾ‌, “സ്റ്റുഡൻറ്സ് ക്ലാസ് റൂം ബബിൾ‌സ്” എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും മാർഗ നിർദ്ദേശത്തിൽ പറയുന്നുണ്ട്. പാഠ്യപദ്ധതി, വിലയിരുത്തൽ, മിശ്രിത പഠന സാഹചര്യങ്ങൾ എന്നിങ്ങനെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളും മാർഗ്ഗനിർദ്ദേശത്തിൽ ഉൾക്കൊള്ളുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും മാതാപിതാക്കളുമായും ആരോഗ്യ അധികാരികളുമായും ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും ഓരോ സ്കൂളിലും ഒരു ആഭ്യന്തര അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കും. 50 പേജുള്ള…

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 644 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 87 പേർ പ്രവാസി തൊഴിലാളികളാണ്. 546 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 11 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 55,415 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 301 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 50,946 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 91.94 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 4,269 പേരാണ്. ഇവരിൽ 31 പേരുടെ നില ഗുരുതരമായും 4,238 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 7.70 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 200 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,459 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 11,72,808 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.

Read More

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി 653 ഗ്രാം സ്വർണ്ണം പിടികൂടി. എയർ ഇൻ്റലിജൻസ് യൂണിറ്റിൻ്റെ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരൻ രണ്ട് ഫാൻസി ടേപ്പിൻ്റെ അഡാപ്റ്ററിൽ ഒളിപ്പിച്ചാണ് 325 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച 207 ഗ്രാം സ്വർണവും കണ്ടെടുത്തു. ട്രോളി ബാഗിൻ്റെ ചക്രത്തിൽ ഒളിപ്പിച്ചായിരുന്നു ദുബായിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരൻ 121 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. നാലാമത്തെ കേസിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പതിനായിരം സ്റ്റിക് സിഗരറ്റും, 290 ബോട്ടിൽ പാകിസ്താൻ നിർമിത ക്രീമും പിടിച്ചെടുത്തു. പാകിസ്താൻ ഉൽപന്നങ്ങൾക്ക് 200 ശതമാനം നികുതി നൽകണമെന്നിരിക്കെയാണ് വെട്ടിച്ച് കടത്താൻ ശ്രമം.

Read More

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണിയെ ഇന്ന് ചോദ്യം ചെയ്യും. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നടിയെ കൂടാതെ സിനിമാ മേഖലയിലെ മറ്റ് ചിലരെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. മയക്കുമരുന്ന് കൈയിൽ സൂക്ഷിച്ചെന്ന കുറ്റമാണ് കേസിൽ രാഗിണി ദ്വിവേദിക്ക് ചുമത്തിയിട്ടുള്ളത്. മുഹമ്മദ് അനൂപ് പ്രതിയായി എൻസിബി രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ രണ്ടാംപ്രതിയായ കന്നടനടി രാഗിണി ദ്വിവേദിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

Read More

കൊച്ചി : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾക്കുള്ള ബന്ധത്തിന് തെളിവു തേടി കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചത്.ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനുപ് മുഹമ്മദ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ കെടി റമീസിനെ നിരവധി തവണ വിളിച്ചതായുള്ള ഫോൺ രേഖകൾ അടക്കം പുറത്ത് വന്നിരുന്നു.കെടി റമീസ് അടക്കം ആറ് പേരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി. സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന് കെ ടി റമീസ് , മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുക.

Read More

മലപ്പുറം : പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു. 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് കടലിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ സന്ദേശമയക്കുകയായിരുന്നു. എറണാകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ട് ഉള്ളത്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കോസ്റ്റ് ഗാർഡ് അറിയിക്കുന്നത്.എട്ട് മണിക്കൂറായി ഇവർക്കുള്ള തെരച്ചിൽ നടക്കുകയാണെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ബോട്ട് കണ്ടെത്താനായിട്ടില്ല.പുലർച്ചെ നാല് മണി വരെ ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നുവെങ്കിലും ഇതിന് ശേഷം ഇവരുമായി ആശയവിനിമയം ചെയ്യാൻ പറ്റിയിട്ടില്ല. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വടക്കോട്ട് നീങ്ങുന്നതിനാലാണ് വടക്കൻ കേരളത്തിൽ കൂടുതലായി മഴയ്ക്ക് സാധ്യത. ഇന്നലെ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. തീരദേശത്ത് കടലാക്രമണവും കനത്ത കാറ്റും തുടരുകയാണ്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി:  ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ അച്ഛന്റെ കഴുത്ത് അറുത്തു കൊന്നു. ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം. 52 കാരനായ രമേശ് ചന്ദ് ചൗഹാനാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ 25 കാരനായ മകന്‍ ഉമേഷ് ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു രമേശ് ചൗഹാന്‍. അഞ്ചുകൊല്ലം മുമ്പ് ഭാര്യ മരിച്ചതോടെ ഇയാള്‍ ജോലി ഉപേക്ഷിച്ചു. പിന്നീട് തന്റെ മൂന്നുനില കെട്ടിടം വാടകയ്ക്ക് കൊടുത്തു കിട്ടുന്ന പണം കൊണ്ടായിരുന്നു കഴിഞ്ഞിരുന്നത്. ഉമേഷ് ചൗഹാനും അച്ഛനും തമ്മില്‍ നല്ല രസത്തിലായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. സംഭവം ദിവസം ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രകോപിതനായ ഉമേഷ് കത്തിയെടുത്ത് അച്ഛന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് സംശയിക്കുന്നതായി മനസ്സിലാക്കിയതോടെ ഇയാള്‍ പ്രദേശത്തു നിന്നും മുങ്ങുകയായിരുന്നു.

Read More

കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് രാവിലെ മുതൽ വീണ്ടും പ്രവർത്തനം തുടങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായും സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതർ വാഗ്ദാനം ചെയ്യുന്നത്. ഇതിനിടെ, പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്‍റെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. കൊച്ചിയുടെ വേഗതയ്ക്ക് പുതിയമാനങ്ങൾ നൽകിയ മെട്രോ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. കോവിഡ് കാരണം നിലച്ച സർവീസുകൾ പുനരാരംഭിക്കുന്നതിനൊപ്പം മൊട്രോ യാത്ര പേട്ടവരെ നീളുകയാണ്. നിലവിൽ ആലുവ മുതൽ തൈക്കൂടം വരെയായിരുന്നു സർവീസ്. തൈക്കുടത്ത് നിന്നും ഒരു കിലോമീറ്ററും മുന്നൂറ് മീറ്ററുമാണ് പേട്ടയിലേക്കുള്ളത്.

Read More