- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
മനാമ : കോവിഡ് മഹാമാരിയിൽ ക്യാപ്പിറ്റൽ ഗവർണറേറ്റ് ബഹ്റൈൻ പൊതു സമൂഹത്തിലെ അർഹതപ്പെട്ടവർക്ക് മാസങ്ങളായി നടപ്പിലാക്കുന്ന ഫീനാഖേർ സേവനത്തിന്റെ ഭാഗമായി BKSF ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ കീഴിൽ വിതരണം ചെയ്യുന്ന ഭക്ഷണ കിറ്റുകളുടെ അഞ്ചാംഘട്ട സമർപ്പണം. ക്യാപിറ്റൽ ഗവർണറേറ്റ് ഹെഡ് ഓഫ് സ്റ്റാറ്റജിക് പ്ലാനിംഗ് പ്രൊജക്റ്റ് മാനേജ്മെന്റ് അധികാരി മിസ്റ്റർ യൂസഫ് ലോറി, BKSF രക്ഷാധികാരി ശ്രീ ബഷീർ അമ്പലായിക്ക് കൈമാറി വൺ ബഹ്റൈൻ ഗ്രൂപ്പ് മാനേജർ ശ്രീ ആന്റണി പൗലോസ് ,സ്റ്റാർ വിഷൻ മീഡിയ ചെയർമാൻ സേതുരാജ് കടയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു . അർഹതപ്പെട്ടതൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ വിതരണംനടത്താൻ ക്യാപിറ്റൽ ഗവർണറേറ്റ് മുഖേനെസമർപ്പിച്ച ഫീനാ ഖേർപദ്ധതിയുടെ ഭാഗമായിട്ടുള്ള അത്യാവശ്യഭക്ഷണ കിറ്റുകൾ .BKSFകമ്മ്യൂണിറ്റി ഹെൽപ്പ്ഡെസ്ക് ടീം ഭാരവാഹികൾ കോവിഡ് മഹാവിപത്തിന്റെ മഹാമാരിയിൽ കർമ്മസേവനങ്ങളുടെ ഭാഗമായി തൊഴിലാളികൾക്ക് വിവിധക്യാമ്പുകളിലും അർഹതപ്പെട്ട കുടുബങ്ങളിലും വിതരണം നടത്തുന്നതാണന്നും ക്യാപിറ്റൽ ഗവർണറേറ്റ് നടത്തിവരുന്ന സേവനം കോവിഡ് മഹാമാരിയിൽ ഏറെ മാതൃകാപരവും മനുഷ്യ നന്മയുടെ ഏറ്റവും വലിയ പര്യായവുമാണന്നും…
പ്രവാസികൾക്ക് സൗജന്യ നിയമസഹായത്തിനായുള്ള നിലവിലെ സംവിധാനങ്ങൾ പര്യാപ്തമെന്നു കേരള ഹൈക്കോടതി
കൊച്ചി:- പ്രവാസികൾക്ക് സൗജന്യ നിയമസഹായത്തിനായുള്ള നിലവിലെ സംവിധാനങ്ങൾ പര്യാപ്തമെന്നു കേരള ഹൈക്കോടതി. കോവിടിന്റെ പശ്ചാത്തലത്തിൽ തൊഴിലും മറ്റും നഷ്ടപ്പെട്ട് നാട്ടിലേക്കു വരുന്നവർക്കായി വിദേശരാജ്യങ്ങളിൽ സൗജന്യ നിയമ സഹായത്തിനായി സംവിധാനമുണ്ടാക്കണമെന്നാവശപ്പെട്ടു ലോയേഴ്സ് ബീയോണ്ട് ബോർഡർ , പ്രവാസി ലീഗൽ സെൽ എന്നീ സംഘടനകൾ നൽകിയ ഹർജി തീർപ്പാകികൊണ്ട് കേരള ഹൈക്കോടതി പാസാക്കിയ വിധിന്യായത്തിലാണ് പ്രസ്‌തുത പരാമർശം. പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിനായി വേണ്ട സംവിധാനങ്ങൾ ഉണ്ടാകുന്നതിനായി കേന്ദ്ര സംസ്ഥാന സര്കാരുകൾക്ക് നിർദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ മറുപടി ഫയൽ ചെയ്യുവാൻ കേരള ഹൈകോടതി കേന്ദ്ര സംസ്ഥാന സര്കാരുകൾക്ക് നിർദേശം നൽകിയിരുന്നു. തങ്ങൾ ഫയൽ ചെയ്ത മറുപടിയിൽ സൗജന്യ നിയമ സഹായം നൽകുന്നതിനായി നിലവിലുള്ള സംവിധാങ്ങളെക്കുറിച്ചു വളരെ വിശദമായി കേന്ദ്ര കേരള സർക്കാരുകൾ പ്രതിപാദിച്ചിരുന്നു. നോർക്കയുടെ നേതൃത്വത്തിൽ നിലവിലുള്ള നിയമസഹായ പദ്ധതിയെപ്പറ്റി കേരള സർക്കാരും വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ മദദ്, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫേർ ഫണ്ട് തുടങ്ങിയവയെ കുറിച് കേന്ദ്ര സർക്കാരും തങ്ങളുടെ മറുപടി…
മനാമ: ഇരുപത്തി എട്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അനിൽ അണേല കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള അണേലകടവ് എന്ന തന്റെ ഗ്രാമത്തിലേക്കു തിരികെ പോകുന്നു. പ്രവാസ ജീവിതത്തിന് സെപ്റ്റംബർ 9 ന് അവസാനം കുറിക്കും.സൗദി അറേബ്യ.യു.എ.ഇ, ഒമാൻ. ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രവാസ ജീവിതത്തിന്റെ തുടർച്ചയായാണ് 15 വർഷം മുമ്പ് ബഹറിനിൽ എത്തി ചേർന്നത്. വന്ന നാൾ മുതൽ സിത്ര ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ള യൂണിവേഴ്സൽ വിൻഡോസ് എന്ന സ്ഥാപനത്തിൽ ജോലി തുടങ്ങി. ഇപ്പോൾ അതെ സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി പ്രവർത്തിച്ചു വരികയായിരുന്നു അനിൽ. മാനേജ്മെന്റിന്റെ മനസ്സ് അറിഞ്ഞു പ്രവർത്തിച്ചതി നാലാണ് തനിക്കു ഇത്ര നീണ്ട കാലം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞത് എന്ന് അനിൽ അണേല വിശ്വസിക്കുന്നു.ഒപ്പം തനിക്കൊപ്പം ജോലി ചെയ്തവരിൽ നിന്നുള്ള അകമഴിഞ്ഞ സഹായവും. അതി കഠിനമായ ജോലി തിരക്കിലും സമൂഹ ജീവിയായ മനുഷ്യൻ എന്ന നിലയിൽ പുറത്തു നടക്കുന്ന കാഴ്ചകളെ ശരിയായ വിധത്തിൽ ഒപ്പിയെടുക്കാൻ ശ്രമിച്ചിരുന്നു.അതാത്…
മനാമ :ബഹ്‌റൈൻ ഗുദൈബിയ വളണ്ടിയർ വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച വെബിനാർ ശ്രദ്ധേയമായി .മുഹറം കാമ്പയിനിന്റെ ഭാഗമായി വളണ്ടിയർ ഗ്രൂപ്പ് സംഘടിപ്പിച്ച ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ കേരളത്തിലെ മത രാഷ്ട്രീയ,സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു സംസാരിച്ചു . മുസ്ലിം യൂത്തു ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ആർ .എസ് .പി. സംസ്ഥാന നേതാവും എംപി യുമായ എൻ . കെ . പ്രേമചന്ദ്രൻ മുഖ്യ അതിഥി ആയിരുന്നു. എസ് വൈ എസ് സംസഥാന കാര്യദർശി അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ വിഷയാവതാരകനായും, കവിയും എഴുത്തുകാരനും , പ്രഭാഷകനുമായ ആലംകോട് ലീലാകൃഷ്‌ണൻ , ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് എം ലിജു , , അഡ്വക്കേറ്റ് ഫൈസൽ ബാബു ,റഷീദ് ഗസ്സാലി എന്നിവർ വിഷയാസ്പദമായി സംസാരിച്ചു . എല്ലാവരെയും ഉൾകൊള്ളുന്ന ബഹുസ്വരതയുടെ ഇന്ത്യ എന്ന ഗാന്ധിജിയുടെ…
റിയാദ് : സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ കേസിൽ 8 പ്രതികൾക്ക് ജയിൽശിക്ഷ. അഞ്ചുപേർക്ക് 20 വർഷവും ഒരാൾക്ക് 10 വർഷവും രണ്ടുപേർക്ക് ഏഴ് വർഷവുമാണ് തടവ്. സൗദി പബ്ലിക് പ്രോസിക്യൂഷനാണ് കേസിൽ അന്തിമവിധി പ്രഖ്യാപിച്ചത്.2018 ഒക്ടോബർ രണ്ടിനാണ് സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി, തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ടത്. മൃതദേഹം തുണ്ടം തുണ്ടമാക്കി നശിപ്പിച്ചു കളയുകയായിരുന്നു. കേസിൽ 11 പേർ അറസ്റ്റിലായി. മൂന്ന് പേരെ കുറ്റവിമുക്തരാക്കി. പിതാവിന്റെ ഘാതകർക്ക് മാപ്പ് നൽകുന്നതായി മകൻ സലാഹ് ഖഷോഗി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പ്രതികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. തുർക്കി സ്വദേശിനിയായ കാമുകി ഹാറ്റിസ് സെൻജിസുമായുള്ള വിവാഹത്തിനുള്ള രേഖകൾ ശരിയാക്കാനായാണ് ഖഷോഗി ഇസ്തംബുളിലെ സൗദി കോൺസുലേറ്റിൽ എത്തിയത്. എന്നാൽ, ഹാറ്റിസിന് കോൺസുലേറ്റിനുള്ളിലേക്കു പ്രവേശനം നൽകിയില്ല. 11 മണിക്കൂർ കാത്തിരുന്നിട്ടും ഖഷോഗിയെ കാണാതായതിനെ തുടർന്നു ഹാറ്റിസ് പരാതി നൽകിയതോടെയാണ് കൊലപാതകം വിവരം പുറത്തറിഞ്ഞത്.
തിരുവനന്തപുരം: കോവിഡ്ബാധയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം. ബാറുകള്‍ തുറക്കണമെന്ന എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശം വകുപ്പ് മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി. നിലവില്‍ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും പാഴ്സല്‍ വഴിയാണ് മദ്യം വില്‍ക്കുന്നത്. ബിവറേജ് വിലയില്‍ മദ്യം നല്‍കുന്നത് കൊണ്ട് കാര്യമായ ലാഭമില്ല. മാത്രമല്ല, ലൈസന്‍സ് ഫീസ് ഇനത്തില്‍ വലിയ തുക സര്‍ക്കാരിന് നല്‍കേണ്ടിയും വരുന്നു. ഈ സാഹചര്യത്തില്‍ പഞ്ചാബ്, കര്‍ണ്ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പോലെ കേരളത്തിലും തുറക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബാറുടമകളുടെ ആവശ്യം പരിശോധിച്ച എക്സൈസ് കമ്മീഷണര്‍ ബാറുകള്‍ തുറക്കണമെന്ന നിര്‍ദ്ദേശം എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറുകയും മന്ത്രി തന്‍റെ ശുപാര്‍ശ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് നല്‍കുകയും ചെയ്തിട്ടുണ്ട് സാമൂഹിക അകലം പാലിക്കണം. ഒരു സമയം കൂടുതല്‍ പേരെ ബാറുകളില്‍ അനുവദിക്കാന്‍ പാടില്ല. ഒരു ടേബിളില്‍ രണ്ട് പേര്‍ മാത്രമേ പാടുള്ളു, ജീവനക്കാരും ബാറിലെത്തുന്നവരും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണം…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 13 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം ചെങ്കല്‍ സ്വദേശി…
കണ്ണൂര്‍ കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കണ്ണവം സ്വദേശി സലാഹുദ്ദീനാണ് മരിച്ചത്. കുടുംബത്തോടൊപ്പം കാറില്‍ പോവുകയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ വന്ന സംഘമാണ് ആക്രമിച്ചത്. എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസില്‍ ഏഴാം പ്രതിയാണ് മരിച്ച സലാഹുദ്ദീന്‍. വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. ബൈക്കില്‍ വന്ന രണ്ടംഗ സംഘം സലാഹുദ്ദീന്‍ സഞ്ചരിച്ചിരുന്ന കാറിന് പുറകില്‍ ഇടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ സലാഹുദ്ദീനെ ഇവര്‍ വെട്ടുകയായിരുന്നു. തലയ്ക്കാണ് വെട്ടേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട: വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടില്‍ ജാനകി(92) ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായിയായ മയില്‍സ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല നടക്കുമ്പോൾ വീട്ടില്‍ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല. അയൽക്കാർ കത്തിലൂടെയാണ് കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്. കൊലപാതകത്തിന് ശേഷം മയില്‍സ്വാമി മലയാളത്തില്‍ കത്ത് തയാറാക്കി വീടിന്റെ പലഭാഗത്തായി വെച്ചു. മഴപെയ്താൽ നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞാണ് കത്തുകള്‍ വെച്ചിരുന്നത്. ഇതിൽ ഒരു കത്ത് പത്രത്തിന്റെ കൂടെ വെച്ച് അയല്‍ക്കാര്‍ക്ക് നല്‍കുകയായിരുന്നു. ഈ കത്ത് കണ്ടവരാണ് പൊലീസില്‍ വിവരമറിയിച്ചത്. കൊലപാതകം നടത്തിയെന്നും ജയിലില്‍ പോകുമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്. മയില്‍സ്വാമി സംസാരശേഷി ഇല്ലാത്ത ആളാണ്. കഴിഞ്ഞ നാല് വര്‍ഷമായി ജാനകിപ്പൊപ്പം ഭൂപതി എന്നൊരു സ്ത്രീയും മയില്‍സ്വാമിയുമാണ് സഹായികളായി ഉണ്ടായിരുന്നത്. ഭൂപതി കഴിഞ്ഞ ദിവസം സ്വന്തം നാട്ടിലേക്ക് പോയി. മയില്‍സ്വാമി തനിച്ചാണ് കൊലപാതകം നടത്തിതെന്നാണ് പ്രാഥമിക സൂചന. മൂന്ന് മക്കളാണ് ജാനകിക്കുള്ളത്. ഇവര്‍ വിശാഖപട്ടണത്തും…
ദില്ലി: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
