- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
കൊച്ചി : മമ്മൂട്ടിക്കൊപ്പം ഒട്ടേറെ നല്ല ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരമാണ് സലിം കുമാര്‍. മായാവി, അണ്ണന്‍ തമ്ബി, തസ്കരവീരന്‍, വെനീസിലെ വ്യാപാരി, പോക്കിരി രാജ, തുറുപ്പുഗുലാന്‍, മധുര രാജ എന്നിങ്ങനെ ഒരു നീണ്ട നിരയായി നീളുന്നു ആ ചിത്രങ്ങളുടെ പട്ടിക. മലയാള സിനിമയുടെ നിത്യയൗവ്വനത്തിന്റെ മുഖചിത്രമായി മാറിയ മമ്മൂട്ടിക്ക് വേണ്ടി സലിം കുമാര്‍ കുറിച്ച വാക്കുകളിങ്ങനെ.”66″ഇത് ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോള്‍ “69”ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ് ഇനി ഇത് “96” ഇങ്ങിനെയും “99”ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്.
തലമുറകളെ ത്രസിപ്പിച്ച ഇതിഹാസ നായകന്, അഭ്രലോകത്തിലെ അവതാരത്തിന്, മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്, നാല് പതിറ്റാണ്ട് മലയാളസിനിമയെ ശരീര പ്രൗഢികൊണ്ടും വൈവിധ്യമാര്‍ന്ന ഭാവതലങ്ങള്‍ കൊണ്ടും സമ്പന്നമാക്കിയ നടന്‍ മമ്മൂട്ടിക്ക് ഇന്ന് അറുപത്തി ഒൻപതാം പിറന്നാള്‍. ഇന്നും ആകാരഭംഗിക്കോ, അഭിനയശേഷിക്കോ ഒരു കുറവും വന്നിട്ടില്ലായെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഒരു വടക്കൻ വീരഗാഥയും , മതിലുകളും ,കാഴ്ച,യും വിധേയനും പൊന്തന്‍മാടയും മതിലുകളും അംബേദ്കറും പാലേരിമാണിക്യവും മൃഗയയിലെ വാറുണ്ണിയേയും സൂര്യമാനസത്തിലെ പുട്ടുറുമീസിനേയും,തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷും,സുകൃതവും വാല്‍സല്യവും അമരവും കാഴ്ചയും ഭൂതക്കണ്ണാടിയും തുടങ്ങിയ ഒത്തിരി അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച മമ്മൂട്ടി എന്ന നടൻ മലയാളത്തെ വിസ്മയിപ്പിച്ചു. ഒപ്പം ജോണിവാക്കറും കിംഗും വല്ല്യേട്ടനും പ്രാഞ്ചിയേട്ടനും രാജമാണിക്യവും ഉൾപ്പടെ വ്യത്യസ്ത സ്റ്റൈലിലും ഇന്നും മലയാളികളുടെ മനസിലെ മെഗാതാരമായി നിൽക്കുന്നു. 1988 ൽ പത്മശ്രീ പുരസ്കാരം, 1989 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, 1994 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, 1999…
വീണ്ടും കോവിഡ് പീഡനം – സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു
തിരുവനന്തപുരം: ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയാണ് പരാതിക്കാരി. തിരുവനന്തപുരം പാങ്ങോടുള്ള വീട്ടില്‍വച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറത്ത് ജോലിക്ക് പോയിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി തിരിച്ചെത്തി ക്വാറന്റീനില്‍ കഴിയുകയും, ജോലി സംബന്ധമായ ആവശ്യത്തിനായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെടും ചെയ്തു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി തിരുവനന്തപുരം പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടില്‍വച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ പീഡിപ്പിച്ചുവെന്നാണ് പരാതി. വെള്ളറട പോലീസ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തു.
സിയോള്‍: കൊറിയയിലെ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം ഉണ്ടായ പ്രദേശങ്ങളിൽ നേരിട്ടെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ദൃശ്യങ്ങൾ പുറത്തുവന്നു. ആരോഗ്യപരമായി അത്യന്തം അവശനിലയിലാണ് കിം ജോംഗ് ഉന്‍ എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതി നിടെയാണ് പുതിയ ചിത്രം വടക്കന്‍ കൊറിയയുടെ ഔദ്യോഗിക ടെലിവിഷനായ കെ.ആര്‍.ടി സംപ്രേക്ഷണം ചെയ്തത്. കിഴക്കന്‍ ചൈന കടലില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വടക്കന്‍ കൊറിയയുടെ പല പ്രദേശങ്ങളിലും വ്യാപകമായ നാശനഷ്ടമാണുണ്ടായത്. തീരപ്രദേശത്ത് 1000 വീടുകള്‍ തകര്‍ന്നുവെന്നാണ് കണക്ക്. ഭരണരംഗത്ത് പ്രമുഖരടങ്ങുന്ന സംഘത്തോടൊപ്പമാണ് ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താന്‍ കിം നേരിട്ടിറങ്ങിയത്.
പതിനേഴുകാരിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത മൂന്ന് പേർ പിടിയിൽ
പത്തനാപുരം: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിൽ കുന്നിക്കോട് മൂന്ന് പേര്‍ പിടിയിൽ. ചക്കുവരയ്ക്കല്‍ ചാരുംകുഴി വിഷ്ണുഭവനില്‍ രതീഷ് മോന്‍(30) ചാരുംകുഴി സുജിത് ഭവനില്‍ സജി കുമാരന്‍(42) ചാരുംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന മൈലം പള്ളിക്കല്‍ മാങ്കുന്നം വീട്ടില്‍ രതീഷ്(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ദിവസങ്ങള്‍ക്ക് മുൻപ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും തുടർന്ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും ചെയ്തു. താലൂക്കാശുപത്രി അധികൃതര്‍ പൊലീസിന് വിവരം കൈമാറുകയും തുടർന്ന് മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ യുവാക്കള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുടര്‍ച്ചയായി പീഡിപ്പിച്ച് വരികയായിരുന്നെന്നാണ് പോലീസ് പറഞ്ഞു.
അസതൃപ്രചരണവും ആക്ഷേപവും ഉന്നയിച്ച് യു.പി.പിയെയും മുന്കമ്മറ്റിയേയും നിശ്ശബ്ദമാക്കാമെന്നത് വെറും വൃാമോഹം – എബ്രഹാം ജോണ്‍
മനാമ: ഇന്തൃന്‍ സ്കൂളിന്‍റെ ഇപ്പോഴത്തെ ചെയര്‍മാന്‍റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനെ മോഷണകുറ്റത്തിന് പിടിക്കപ്പെട്ടത് ചില കമ്മറ്റിയംഗങ്ങള്‍ പറഞ്ഞുതന്നെ ബഹ്റൈന്‍ സമൂഹത്തിന് മുഴുവന്‍ അറിയാവുന്ന കാരൃമാണ് എന്ന് മുൻ ചെയർമാൻ എബ്രഹാം ജോണ്‍ ആരോപിച്ചു. ചെയര്‍മാനും സെക്രട്ടറിയും അന്ന് ഈ വൃക്തിയുടെ പേര് പറഞ്ഞത് ഇന്നും ചില രകഷിതാക്കളുടെ കയ്യില്‍ തെളിവായുള്ള കാരൃവുമാണ്. ചെയര്‍മാന്‍ പത്ര കുറിപ്പിറക്കി ഇന്തൃന്‍ സ്കൂളിലെ ഒരു മോഷണ കുറ്റത്തിന് പിടിച്ചു എന്ന് പറഞ്ഞപ്പോള്‍ തൊട്ട് മോഷ്ടാക്കളുടെപേര് വിവരം വെളിപ്പെടുത്തണമെന്നും ഇല്ലെങ്കിൽ അദ്ധൃാപകരും അനദ്ധൃാപകരുമടക്കം അറുന്നൂറോളം വരുന്ന ജീവനക്കൊര്‍ മുഴുവന്‍ പൊതു സമൂഹത്തിന് മുന്നില്‍ സംശയത്തിന്‍റെ നിഴലിലാകുമെന്ന് പല തവണ യു.പി.പി ഭാരവാഹികളും പല തവണ പത്രകുറിപ്പിലൂടെ ആവശൃപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഈ കാരൃത്തില്‍ മുഖം രക്ഷിക്കാന്‍ ഭരണ സമിതി തികഞ്ഞരാഷ്ട്രീയ നാടകവും നടത്തിയപ്പോള്‍ ഈ കഴിഞ്ഞ ജനറല്‍ ബോഡിയില്‍ തുടക്കത്തില്‍ തന്നെ ഈ കാരൃം മുഴുവന്‍ രക്ഷിതാക്കളും അറിയണം എന്ന ഉദ്ദേശത്തോടെ രക്ഷിതാക്കള്‍ ഇതിനെ കുറിച്ച് ചോദൃം ചെയ്തപ്പോള്‍ പോലീസിനേയും സെകൃൂരിറ്റി സ്റ്റാഫുകളേയും…
ന്യൂഡല്‍ഹി : ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമിര്‍ ഹതാമിയുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അമിര്‍ ഹതാമിയുമായി ഉഭയക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിരോധമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കഴിഞ്ഞ ദിവസമാണ് രാജ്‌നാഥ് സിംഗ് ഇറാനില്‍ എത്തിയത്. റഷ്യയിലെ ഷാംഗ്ഹായി ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇറാനിലേക്ക് തിരിച്ചത്. ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമിര്‍ ഹതാമിയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്താനും, പരസ്പര ഉഭയകക്ഷി സഹകരണവും ഉള്‍പ്പെടെയുള്ള പ്രാദേശിക സുരക്ഷാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഉച്ചകോടിയില്‍ കഴിഞ്ഞ ദിവസം ഇറാന്‍ ഉള്‍പ്പെടുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലെ നിലവിലെ സാഹചര്യങ്ങളില്‍ രാജ്നാഥ് സിംഗ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. രാജ്യങ്ങള്‍ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
പത്തനംതിട്ട: ആറന്മുളയില്‍ കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ആസൂത്രിതമെന്ന സൂചന നല്‍കി പൊലീസ്.അടൂരില്‍ നിന്നും ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് പെണ്‍കുട്ടിയെ പ്രതിയായ നൗഫല്‍ ആംബുലന്‍സില്‍ കേറ്റിയത്. കൊവിഡ് പൊസിറ്റീവായ നാല്‍പ്പത് വയസുള്ള മറ്റൊരു സ്ത്രീയേയും നൗഫല്‍ ആംബുലന്‍സില്‍ കേറ്റിയിരുന്നു. ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച് നിര്‍ദേശം അുസരിച്ച് പെണ്‍കുട്ടിയെ പന്തളത്തെ കൊവിഡ് കെയര്‍ സെന്ററിലും സ്ത്രീയെ കോഴഞ്ചേരി ജനറല്‍ ആശുപത്രിയിലുമായിരുന്നു ഇറക്കേണ്ടത്. പന്തളത്തേക്ക് പോകേണ്ടതിന് പകരം രണ്ട് സ്ത്രീകളുമായി പ്രതിപോയത് കോഴഞ്ചേരിയിലേക്കാണ്. നാല്‍പ്പതുകാരിയെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷമുള്ള മടക്കയാത്രയിലാണ് ആറന്മുളയ്ക്ക് സമീപം വിജനമായ സ്ഥലത്ത് വച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് ഇന്നലെ നടന്ന പരിശോധനയില്‍ പെണ്‍കുട്ടിക്കും കൊവിഡ് പൊസിറ്റീവാകുകയായിരുന്നു.ഈ വിവരം വൈകിട്ടോടെയാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററിലേക്ക് പെണ്‍കുട്ടിയെ മാറ്റുകയാണെന്നും ഇതിനായി തയ്യാറായി നില്‍ക്കാനുമുള്ള നിര്‍ദേശം വന്നു. കായംകുളം സ്വദേശി നൗഫല്‍ രാത്രി പതിനൊന്നരയോടെയാണ് അടൂര്‍ ജനറല്‍ ആശുപത്രിയിലെ 108…
മുക്കുളം വെമ്പാല ടോപ്പിൽ കനത്ത മണ്ണിടിച്ചില്‍; വ്യാപക നാശം; പ്രദേശത്ത് കനത്ത മഴ തുടരുന്നു
കോട്ടയം: കൊക്കയാർ പഞ്ചായത്തിലെ മുക്കുളം വെമ്പാലയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. പീരുമേട് താലൂക്കിലാണ് മലയിടിഞ്ഞത്. വെള്ളം ഇളംകാട്, ഏന്തയാർ കൂട്ടിക്കൽ വഴി മുണ്ടക്കയത്ത് മണിമലയാറിൽ എത്തി. ഇന്ന് രാവിലെ മുതൽ ആരംഭിച്ച മഴയാണ് പ്രദേശത്ത് മണ്ണിടിച്ചിലിന് ഇടയാക്കിയത്. ഇന്ന് ഉച്ചയോടെയാണ് മുക്കുളം വെമ്പാല ടോപ്പിൽ മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ മഴയിൽ നേരത്തെ ഇടിഞ്ഞിരുന്ന ഭാഗം വീണ്ടും ഇടിയുകയായിരുന്നു. ഇതോടെ മണ്ണും തടിയും കല്ലും നിറഞ്ഞ് ഒഴുകുകയായിരുന്നു. ഉരുൾപ്പൊട്ടിയതാണെന്ന സംശയം ഉയർന്നതോടെ ആറിൻ്റെ തീരത്ത് താമസിക്കുന്നവർ ആശങ്കയിലായി. പിന്നീട് മണ്ണിടിച്ചിലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മണ്ണിടിഞ്ഞ സ്ഥലത്ത് ആൾതാമസമില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ഏക്കറുകണക്കിന് കൃഷി സ്ഥലം ഒലിച്ചുപോയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് സമീപവാസികളിൽ ആശങ്കയുയർത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു പണം തട്ടിയെന്ന കേസിൽ രണ്ടു മലയാളി യുവാക്കൾ അറസ്റ്റിൽ
ചെന്നൈ: പ്രായപൂർത്തിയാകാത്ത മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ രണ്ടു മലയാളി യുവാക്കൾ അറസ്റ്റിൽ. ചെന്നൈ താംബരം എരുക്കഞ്ചേരി എസ്എം നഗർ ഒഎസ്‌സി കോളനി നിവാസിയും ചെങ്ങന്നൂർ സ്വദേശിയുമായ സുബിൻ ബാബു (24), സുഹൃത്ത് സജിൻ വർഗീസ് (27) എന്നിവരാണു പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ അറസ്റ്റിലായത്. മുഖ്യപ്രതി സുബിൻ സ്വകാര്യ കമ്പനിയിൽ മാനേജരാണ്. മൂന്നു വർഷം മുൻപാണു സെംപാക്കം സ്വദേശിനിയായ 19കാരിയെ സുബിൻ പരിചയപ്പെട്ടത്. അന്നു 16 വയസുണ്ടായിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ചു വിവാഹവാദ്ഗാനം നൽകിയാണു പ്രതി പീഡിപ്പിച്ചതെന്നു താംബരം ഓൾ വിമൻ പൊലീസ് പറഞ്ഞു. പിന്നീട് ഫോണിൽ പകർത്തിയ പീഡന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും അടക്കം മൂന്നു ലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു. പ്രായപൂർത്തിയായതിനാൽവിവാഹംകഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെ സുഹൃത്ത് സജിന്റെ സഹായത്തോടെ വീണ്ടും ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾസമൂഹമാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും പറഞ്ഞു. തുടർന്നും പണം ആവശ്യപ്പെട്ടു ഭീഷണി തുടർന്നതോടെപെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു.…
