Author: News Desk

മലയാളികൾക് ഏറെ പ്രിയങ്കരനായ ബിജു മേനോന് ഇന്ന് പിറന്നാൾ . 1995-ൽ പുത്രൻ(മലയാളചലച്ചിത്രം) എന്ന ചിത്രത്തിൽ നായകനായി അഭിനയരംഗത്തെത്തി. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്‌. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രൻ എന്ന ക‌ഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു. പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി. മലയാളചലച്ചിത്ര അഭിനേത്രിയായിരുന്ന സം‌യുക്ത വർമ്മയാണ് ഭാര്യ. അവസാനം ഇറങ്ങിയ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിനും മാസ്സ് ഡയലോഗുകൾക്കും കയ്യടിക്കാത്തവരായി മലയാളികൾ ആരും തന്നെ ഉണ്ടാവില്ല. ഓർമയിൽ നീണ്ടുനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ മലയാളിയ്ക് സമ്മാനിച്ച ബിനു മേനോന് , ജനങ്ങളെ കയ്യടിപ്പിച്ച കോശിയെ വിറപ്പിച്ച എസ് ഐ അയ്യപ്പൻ നായർക്ക് ഒരായിരം ജന്മദിന ആശംസകൾ..

Read More

ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ താരം ശ്രാവണി കൊണ്ടാപള്ളിയെ ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ മധുരനഗറിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു. പിന്നീട് ഇയാള്‍ നടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും ശ്രാവണിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Read More

പാലക്കാട്: അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ മോഴ ആന ചരിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആനക്ക് ചികിത്സ തുടങ്ങിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. മരുന്ന് നൽകിയ ശേഷം തമിഴ്‌നാട്ടിലേക്ക് പോയ ആന നാല് ദിവസം മുൻപാണ് അട്ടപ്പാടി വനമേഖലയിൽ എത്തിയത്. പരിക്കേറ്റ മൂന്ന് ആഴ്ചയിലേറെ കഴിഞ്ഞ ആനക്ക് തീറ്റ എടുക്കാനാവാതെ അവശ നിലയിലായിരുന്നു. ഷോളയൂറിന് സമീപം മരപ്പാലത്താണ് ആന കിടക്കുന്നത്. മൃഗ ഡോക്ടർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആനയുടെ ജഡം സംസ്കരിക്കും.

Read More

കൊച്ചി : പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജൻറെ ജാമ്യാപേക്ഷ തലശ്ശേരി പോക്സോ കോടതി ശരിവച്ചു. പത്മരാജൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട്‌ അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയായില്ലെന്ന് പെൺകുട്ടിയുടെ അമ്മയുടെ വാദം. പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.

Read More

കൊച്ചി : സ്വപ്ന സുരേഷിന് ബംഗളൂരുവിൽ ഒളിത്താവളമൊരുക്കിയത് ബിനീഷ് കോടിയേരിയെന്ന് സംശയിച്ച് എൻഫോഴ്സ്മെൻ്റ്. സ്വപ്നയും, സന്ദീപും ഒളിവിൽ പേയതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ബിനീഷും, മയക്കുമരുന്ന് റാക്കറ്റിലെ അനൂപ് മുഹമ്മദും ഫോണിൽ ബന്ധപ്പെട്ടത് ദുരൂഹമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ സ്വർണക്കടത്തിലെ നേരിട്ടുള്ള ബന്ധം ,ലഹരി മാഫിയ ബന്ധങ്ങളും പ്രധാന വിഷയമാണ്.

Read More

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്കാണ് ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ നിര്‍ബന്ധമായി സാമൂഹിക അകലം പാലിക്കണമെന്നും, മാസ്‌ക് ധരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകണം, ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കണം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലയോ ടിഷ്യൂവോ ഉപയോഗിച്ച് മറയ്ക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

Read More

കൊച്ചി: ഹവാല – ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച ചോദ്യം ചെയ്യും. രാവിലെ 9 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം. ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച 2 സ്ഥാപനങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം മുറുകുന്നത്. 2015 നുശേഷം രജിസ്റ്റര്‍ചെയ്ത രണ്ട് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍, കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. അനധികൃത ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. അതിനിടെ, മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ബിസിനസ് തുടങ്ങുന്നതിന് അനൂപിന് സാമ്പത്തിക സഹായം നല്‍കിയത് സംബന്ധിച്ച വെളിപ്പെടുത്തലടക്കം പുറത്തുവന്നിരുന്നു. ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്ന സാഹചര്യമടക്കം ഉടലെടുത്തിരുന്നു.

Read More

ന്യൂ ജേഴ്‌സി :വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ സംഘടിപ്പിച്ച വെർച്ച്യുൽ ഓണാഘോഷവും ആഗോള യൂത്ത് ഫെസ്റ്റ് ‘വൺ ഫെസ്റ്റ് ‘കിക്ക് ഓഫും സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭിരമായി .ഗ്ലോബൽ വൈസ് ചെയർ തങ്കം  അരവിന്ദ് ആമുഖപ്രസംഗത്തോട്  ആരംഭിച്ച് പരിപാടിയുടെ അവതാരക  ഹ്യൂസ്റ്റൺ പ്രൊവിൻസ് വുമൺസ് ചെയർ ലക്ഷ്മി പീറ്റർ  ആയിരുന്നു .സുമ നായരുടെ പ്രാർത്ഥന ഗാനത്തെ തുടർന്ന് ഗ്ലോബൽ ചെയർമാൻ ഡോ. എ.വി.അനുപ് വിളക്ക് കൊളുത്തി പരിപാടി ഉത്‌ഘാടനം ചെയ്തു . ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള ഓണസന്ദേശം നൽകി . അമേരിക്ക റീജിയണൽ പ്രസിഡന്റ് ജെയിംസ് കൂടല്‍  സ്വാഗതം പറഞ്ഞു . ഗ്ലോബൽ സെക്രട്ടറി ജനറൽ സി യു മത്തായി , ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ , ബേബി മാത്യു സോമതീരം ,അമേരിക്ക റീജിയൻ  ഭാരവാഹികളായ ഹരി നമ്പൂതിരി, വർ‌ഗീസ് പി അബ്രഹാം, ഡോ ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു. വൺ ഫെസ്റ്റ്…

Read More

ന്യൂഡല്‍ഹി : കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ട്. പബ്ജിയുടെ മൊബൈൽ ആപ്പ് ടെൻസെൻ്റിൽ നിന്ന് ദക്ഷിണ കൊറിയന്‍‌ കമ്പനി പബ്ജി കോർപ്പറേഷൻ തിരിച്ചെടുത്തു. ടെൻസെൻ്റിന് ഇനി ഇന്ത്യയിലെ ഗെയിം വിതരണത്തിൽ യാതൊരു പങ്കും ഉണ്ടാവില്ലെന്നും പൂർണമായും പബ്ജി കോർപ്പറേഷനാവും ഇന്ത്യയിൽ ഇനി ഗെയിം നിയന്ത്രിക്കുക എന്നും കമ്പനി ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ അറിയിച്ചു. “സ്വകാര്യതയെ മുൻനിർത്തി ഇന്ത്യൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ പബ്ജി കോർപ്പറേഷൻ പൂർണമായും അംഗീകരിക്കുന്നു. കളിക്കാരുടെ സ്വകാര്യവിവരങ്ങളുടെ സുരക്ഷ കമ്പനിക്കും പ്രധാനമാണ്. ഇന്ത്യൻ നിയമം അനുസരിച്ച് തന്നെ വീണ്ടും രാജ്യത്ത് ഗെയിം പ്രവർത്തിപ്പിക്കാൻ സർക്കാരുമായി പൂർണമായും സഹകരിക്കും. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ടെൻസൻ്റ് ഗെയിംസിന് ഇന്ത്യയിൽ പബ്ജിയുമായി ബന്ധപ്പെട്ട് അധികാരങ്ങൾ ഉണ്ടായിരിക്കില്ല. ആരാധകർക്കായി ആരോഗ്യകരമായ ഒരു ഗെയിമിങ് അനുഭവം ഒരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്.”- പബ്ജി കോർപ്പറേഷൻ പറഞ്ഞു.

Read More

ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ യുവാക്കളെ ചൈനീസ് സൈന്യം കടത്തികൊണ്ടു പോയതെന്ന് സ്ഥിരീകരണം. കാണാതായ അഞ്ച് പേരും ചൈനീസ് സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. യുവാക്കളെ വിട്ടു കിട്ടുന്നതിനായുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളെ കാണാതായതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ ചൈനീസ് പട്ടാളത്തോട് വിശദീകരണം തേടിയത്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് യുവാക്കള്‍ ചൈനീസ് സൈന്യത്തിന്റെ പക്കലുണ്ടെന്ന് സ്ഥിരീകരിച്ചത്. സെപ്തംബര്‍ നാലിനാണ് ചൈന- ഇന്ത്യ അതിര്‍ത്തിയിലെ സുബന്‍സിരി ജില്ലയില്‍ നിന്നും ചൈനീസ് സൈന്യം യുവാക്കളെ കടത്തികൊണ്ട് പോയത്. പ്രദേശത്തെ കാട്ടില്‍ വേട്ടയ്ക്കായി പോയതായിരുന്നു ഏഴംഗ സംഘം. ഇതിനിടെയാണ് ചൈനീസ് സൈന്യം ഇവരെ തട്ടിക്കൊണ്ട് പോയത്. ചൈനീസ് സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട രണ്ട് പേരാണ് വിവരം പോലീസിനെ അറിയിച്ചത്.

Read More