- മോദിയെയും അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത് മമ്മൂട്ടി; പത്മഭൂഷൺ ഏറ്റുവാങ്ങി
- സംഘടനാ ദൗർബല്യമാണ് തിരിച്ചടിക്ക് കാരണം; നേതാക്കളുടെ പെരുമാറ്റവും സംസാരശൈലിയും മാറണമെന്ന് കെ.കെ. ശൈലജ
- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
Author: News Desk
തിരുവനന്തപുരം : അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു മൂന്ന് പേർ മരിച്ചു. അഞ്ചുതെങ് സ്വദേശികളായ അഗസ്റ്റിൻ (34), അലക്സ് (45), തങ്കച്ചൻ (52)എന്നിവരാണ് മരിച്ചത്. വള്ളത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു.മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുമ്പോൾ ആണ് അപകടം. ശക്തമായ തിരയിൽപെട്ടു വള്ളം മറിയുക ആയിരുന്നു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ.
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്ന അവസരത്തില്‍ വിദൂരമായി പോലും മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോള്‍ മനസിലായി. അത്തരം ഒരു പരാമര്‍ശം ഒരിക്കലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. -രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു. കേരളീയ സമൂഹം ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പോലുമുണ്ടായിരിക്കുന്നത് എന്നും ചെന്നിത്തല ആരോപിച്ചു. ആറന്മുളയിലെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിന്റെയും തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനാണ്. ലോകത്തിന്റെ മുന്നില്‍ കേരളത്തെ തീരാകളങ്കത്തിലേക്ക് തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈ: കങ്കണയുടെ കെട്ടിടം പൊളിക്കുന്നതിന് സ്റ്റേ. മുംബൈ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ ഹൈക്കോടതി. കേസ്സുമായി നടി കങ്കണ റണാവത് ഇന്നാണ് ഹൈക്കോടതിയിലെത്തിയത്. കെട്ടിടം പൊളിക്കുന്നതിന് മുംബൈ ഹൈക്കോടതിയാണ് സറ്റേ അനുവദിച്ചത്. അനധികൃത നിര്‍മ്മാണമെന്ന് പറഞ്ഞാണ് മണികർണ്ണികാ സിനിമാ കമ്പനിയുടെ ഓഫീസിന്റെ ഒരു ഭാഗം ഇന്ന് രാവിലെ ബൃഹന്‍ മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചു തുടങ്ങിയത്. ഇന്നലെയാണ് നഗരസഭ കെട്ടിടത്തിലില്‍ നോട്ടീസ് പതിപ്പിച്ചത്. ഇരുപത്തിനാല് മണിക്കൂര്‍ സമയം നല്‍കിയിട്ടും രേഖകള്‍ ഹാജരാക്കിയില്ലെന്ന ന്യായം പറഞ്ഞാണ് ബുള്‍ഡോസറടക്കമുള്ള സംവിധാനങ്ങളുമായെത്തി അധികൃതര്‍ കെട്ടിടം പൊളിക്കാന്‍ തുടങ്ങിയത്.
കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹ ഫസലിനും എൻഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. യുഎപിഎ കേസുകളിൽ പങ്കാളികളാവരുതെന്നും മാവോയ്‌സ്റ്റ് സംഘടനകളുമായി ഒരു വിധത്തിലുളള ബന്ധവും പുലര്‍ത്തരുതെന്നും ഉപാധിയിൽ വ്യക്തമാക്കുന്നു. കൂടാത ഒരു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് സി.പി.എം പാർട്ടി അംഗങ്ങളായ അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചി : കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം. വിവരങ്ങൾ തേടി സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് സിനിമാ നിർമാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. 2019 ജനുവരി 1 മുതലുള്ള സിനിമകളുടെ വിവരങ്ങള്‍ അടിയന്തരമായി നൽകണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് കത്തയച്ചിരിക്കുന്നത്. അഭിനേതാക്കള്‍, ഇവര്‍ക്ക് നല്‍കിയ പണം, ആകെ ചെലവായ തുക എന്നീ വിവരങ്ങളാണ് തേടിയിരിക്കുന്നത്. കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ സിനിമാ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണിത്.
ദില്ലി: ദില്ലി നഫ്ർജംഗിലെ ചാവല മേഖലയിൽ സെപ്റ്റംബർ ഏഴിന് തൊണ്ണൂറ് വയസ്സുകാരിയെ ക്രൂര ബലാത്സംഗം ചെയ്തു. സംഭവത്തിൽ മുപ്പത്തിമൂന്നുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൃദ്ധയെ തട്ടിക്കൊണ്ടു പോയി ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചായിരുന്നു ക്രൂര പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പ്രതിയായ സോനുവിനെ കസ്റ്റഡിയിലെടുത്ത വിവരം ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലേവാളാണ് പുറത്ത് വിട്ടത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പാൽക്കാരനെ കാത്തുനിന്ന വൃദ്ധയെ പാൽക്കാരൻ അന്ന് വരില്ലെന്നും പാൽ ലഭിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമെന്നും പറഞ്ഞു പ്രതി ഒരു ഫാം ഏരിയയിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു. താൻ ഒരു മുത്തശ്ശിയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും, അപേക്ഷിച്ചിട്ടും പ്രതി വൃദ്ധയെ ക്രൂരമായി ആക്രമിക്കുകയും ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്തു. അതുവഴി കടന്നുപോയ പ്രദേശവാസികൾ നിലവിളി കേട്ട് എത്തുകയും അവർ പ്രതിയെ പിടിച്ച് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തതായി സ്വാതി മലേവാൾ പറഞ്ഞു. ഈ കേസിൽ ആറുമാസത്തിനുള്ളിൽ നീതി നടപ്പാക്കണമെന്നു അവർ കൂട്ടിച്ചേർത്തു.
ബഹ്‌റൈനിൽ എല്ലാ പബ്ലിക് സ്‌കൂൾ അധ്യാപകർക്കും അഡ്‌മിനിസ്‌ട്രേറ്റർമാർക്കും കോവിഡ് -19 പരിശോധന ആരംഭിക്കുന്നു
മനാമ: ബഹ്‌റൈനിലെ എല്ലാ പൊതുവിദ്യാലയ അഡ്‌മിനിസ്‌ട്രേറ്റർമാർക്കും അധ്യാപകർക്കും സാങ്കേതിക വിദഗ്ധർക്കും കോവിഡ് -19 പരിശോധനകൾ നടത്തുന്നതിന് വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങൾ വിപുലമായ പ്രചരണം ആരംഭിച്ചു. നിർദ്ദിഷ്ട ഷെഡ്യൂൾ അനുസരിച്ച് ബഹ്‌റൈൻ ഇന്റർനാഷണൽ എക്‌സിബിഷനിലും കോൺഫറൻസ് സെന്ററിലുമുള്ള പരിശോധനകൾ നടക്കുന്നു. അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത് പൂർത്തിയാക്കണം. സെപ്റ്റംബർ 6 ന് പബ്ലിക് സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ നിശ്ചയിച്ചിരുന്നുവെങ്കിലും രാജ്യത്ത് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതിനെത്തുടർന്ന് കോവിഡ് -19 ടെസ്റ്റുകൾ അനുവദിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 20 ലേക്ക് മാറ്റുകയായിരുന്നു . നിർബന്ധിത കോവിഡ്-19 ടെസ്റ്റുകൾക്കായി ബുധനാഴ്ച മുതൽ ഓരോ പബ്ലിക് സ്‌കൂൾ ജീവനക്കാർക്കും നിർദ്ദിഷ്ട തീയതികൾ അയയ്‌ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തീയതികളും സമയവും നിർണ്ണയിക്കുന്നതുമൂലം മെഡിക്കൽ പരിശോധനകളുടെ സുഗമമായി നടപ്പാക്കാനും നീണ്ട നിരകളും തിരക്കും ഒഴിവാക്കാനും സഹായിക്കും.
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്
ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയേക്കുമെന്നു റിപ്പോർട്ട്. എസ്പിബിയുടെ കുടുംബം തമിഴ്നാട് ആരോഗ്യ വകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. കോവിഡ് വൈറൽ ന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണു ഡോക്ടർമാരുടെ കണ്ടെത്തൽ. എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹമിപ്പോൾ. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തോടെ ചെയ്യുന്ന എക്മോ ചികിത്സ തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാകുന്നത് വരെ വെന്റിലേറ്റർ സഹായം തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. അതേസമയം അവയവമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുള്ള വാർത്തകൾ ആശുപ്രത്രിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ആഴ്ചകൾക്കു മുൻപ് കോവിഡ് രോഗിയിൽ വിജയകരമായി ഇതേ ശസ്ത്രക്രിയ നടത്തിയിരുന്നു. ഗുരുഗ്രാം സ്വദേശിയായ 48കാരനായ ബിസിനസുകാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ടുകൾ.
ഡല്‍ഹിയില്‍ കോവിഡ് പരിശോധന നടത്തുന്നതിന് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല: മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗ പരിശോധന നടത്തുന്നതിന് ഇനി ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമല്ലെന്ന ഹൈക്കോടതി വിധിക്കു പിന്നാലെയാണ് കേജരിവാളും ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിച്ചു. കോവിഡ് പരിശോധനയ്ക്കായി ഡോക്ടറുടെ കുറിപ്പടി ആവശ്യപ്പെടരുതെന്ന് ആരോഗ്യമന്ത്രിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍ക്കും സ്വന്തമായി പരിശോധന നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. രോഗ ലക്ഷണങ്ങളോ ഡോക്ടറുടെ കുറിപ്പോ ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ കോവിഡ് പരിശോധന നടത്തിയിരുന്നത്.
മനാമ: ബഹ്‌റൈനിൽ പുതുതായി 702 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 98 പേർ പ്രവാസി തൊഴിലാളികളാണ്. 602 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 2 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 56,778 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 334 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 51,574 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 90.83 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 5,002 പേരാണ്. ഇവരിൽ 30 പേരുടെ നില ഗുരുതരമായും 4,972 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 8.81 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 202 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,535 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 11,94,923 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
